Tuesday, October 29, 2013

ഉലവയില ചപ്പാത്തിഭവങ്ങള്‍

ഉലവയില ചപ്പാത്തി

1. ഗോതമ്പുപൊടി 250 ഗ്രാം
2. ഉലുവയില 100 ഗ്രാം
3. ഉപ്പ് പാകത്തിന്
4. തിളച്ച വെള്ളം പാകത്തിന്

ഉലുവയില നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ഗോതമ്പുപൊടി, ഉപ്പും ആവശ്യത്തിന് തിളച്ച വെള്ളവും ചേര്‍ത്ത് ഉലുവയിലയും ചേര്‍ത്ത് ഉരുളകളാക്കി പരത്തി നോണ്‍സ്റ്റിക് പാത്രത്തില്‍ ചുട്ടെടുക്കുക.

അയല മാങ്ങാക്കറി

1. അയല രണ്ട് (ചെറുത്)
2. മാങ്ങ ഒന്ന്
3. പച്ചമുളക് നാലെണ്ണം
4. തേങ്ങ ആവശ്യത്തിന്
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
7. ഇഞ്ചി ഒരു കഷണം
8. ചുവന്നുള്ളി നാലെണ്ണം
9. കറിവേപ്പില രണ്ടു തണ്ട്
10. ഉപ്പ് പാകത്തിന്
11. വെള്ളം പാകത്തിന്

അയല വൃത്തിയാക്കി കഷണങ്ങളായി മുറിച്ചെടുക്കുക. നാലുമുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക. മാങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അരപ്പും കറിവേപ്പിലയും പച്ചമുളകും അയലയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചട്ടിയില്‍ വേവിച്ചെടുക്കുക.

റാഗി ദോശ

1. റാഗി ഒരു ഗ്ലാസ്
2. പുഴുങ്ങലരി അര ഗ്ലാസ്
3. ഉഴുന്ന് അര ഗ്ലാസ്
4. ഉലുവ രണ്ട് സ്പൂണ്‍
5. മുരിങ്ങയില ഒരു പിടി
6. കറിവേപ്പില മൂന്ന് തണ്ട്
7. ഉപ്പ് പാകത്തിന്
8. വെള്ളം പാകത്തിന്

ഒന്നുമുതല്‍ നാലുവരെയുള്ള ചേരുവകള്‍ ഏകദേശം 12 മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. ഇതിന്റെ കൂടെ മുരിങ്ങയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. സാധാരണ ദോശയും ഇഡ്ഡലിയും ഉണ്ടാക്കുന്നതുപോലെതന്നെ ഉണ്ടാക്കാം.

നെല്ലിക്കാപച്ചടി

1. നെല്ലിക്ക പത്തെണ്ണം
2. ഇഞ്ചി ഒരു കഷണം
3. കടുക് രണ്ട് ടീസ്പൂണ്‍
4. പച്ചമുളക് മൂന്നെണ്ണം
5. തേങ്ങ ചിരവിയത് പാകത്തിന്
6. കറിവേപ്പില രണ്ടു തണ്ട്
7. മല്ലിയില ഒരു തണ്ട്
8. തൈര് പാകത്തിന്
9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
10. ഉപ്പ് പാകത്തിന്

നെല്ലിക്ക കഴുകി ചെറുതായി അരിയുക. ഇതും രണ്ടുമുതല്‍ അഞ്ചുവരെയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകു വറുത്തതിനുശേഷം ഇതിലേക്ക് അരച്ച മിശ്രിതം ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ തൈര് ഉടച്ചതും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ഇട്ട് ഉപയോഗിക്കാം.

മത്തി പുളിയില ഫ്രൈ

1. മത്തി ചെറിയ കഷണങ്ങളാക്കിയത് അര കിലോ
2. വാളന്‍പുളിയില രണ്ടു കപ്പ്
3. കാന്താരി മുളക് ആവശ്യത്തിന്
4. മഞ്ഞള്‍പൊടി രണ്ട് ടീസ്പൂണ്‍
5. ഉപ്പ് പാകത്തിന്

രണ്ടുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മത്തിയില്‍ പുരട്ടുക. ഇത് അല്പം എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.

ചിക്കന്‍ കറി

1. ചിക്കന്‍ 500 ഗ്രാം
2. സവാള രണ്ടെണ്ണം
3. പച്ചമുളക് അഞ്ചെണ്ണം
4. തക്കാളി മൂന്നെണ്ണം
5. ഇഞ്ചി രണ്ട് കഷണം (ചതച്ചത്)
6. വെളുത്തുള്ളി ചതച്ചത് ഒരു ടേ. സ്പൂണ്‍
7. മല്ലിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
8. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
9. മസാലപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍
10. മുളകുപൊടി രണ്ട് ടീസ്പൂണ്‍
11. കറിവേപ്പില രണ്ടു തണ്ട്
12. എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
13. ഉപ്പ് പാകത്തിന്
14. മല്ലിയില ആവശ്യത്തിന്

ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി രണ്ട് മുതല്‍ പത്ത് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിച്ചെടുക്കുക. വെന്തതിനുശേഷം മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കാം.

വാഴപ്പിണ്ടി-പരിപ്പ് തോരന്‍

1. വാഴപ്പിണ്ടി ഒന്ന് (ചെറുത്)
2. പരിപ്പ് 100 ഗ്രാം
3. തേങ്ങ ചിരവിയത് ആവശ്യത്തിന്
4. പച്ചമുളക് മൂന്നെണ്ണം
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. ജീരകം ഒരു നുള്ള്
7. എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
8. കടുക് ഒരു ടീസ്പൂണ്‍
9. കറിവേപ്പില രണ്ടു തണ്ട്
10. ഉപ്പ് ആവശ്യത്തിന്

വാഴപ്പിണ്ടി കനംകുറച്ച് അരിഞ്ഞ് നാരുകളഞ്ഞ് ചെറുതായി കൊത്തിയരിഞ്ഞ് എടുക്കുക. മൂന്നുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ ചതച്ചെടുക്കുക. കടുകു വറുത്തതിനുശേഷം വാഴപ്പിണ്ടി അരിഞ്ഞതും അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക. വെന്തുവരുമ്പോള്‍ പരിപ്പ് വെന്തതും ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയെടുത്ത് ഉപയോഗിക്കാം.

കോവല്‍ ഇല തോരന്‍

1. കോവല്‍ ഇല ഒരു അടുക്ക്
2. സവാള (അരിഞ്ഞത്) ഒന്ന്
3. പച്ചമുളക് രണ്ട്
4. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
5. തേങ്ങ മൂന്ന് ടേബിള്‍ സ്പൂണ്‍
6. കറിവേപ്പില ഒരു തണ്ട്
7. കടുക് ഒരു ടീസ്പൂണ്‍
8. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
9. ഉപ്പ് പാകത്തിന്

കോവല്‍ ഇല നല്ല വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. കടുക് വറുത്തതിലേക്ക് സവാള, പച്ചമുളക്, മഞ്ഞള്‍പൊടി, തേങ്ങ എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇല അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക.

റാഗി കൊഴുക്കട്ട

1. റാഗിപ്പൊടി രണ്ട് ഗ്ലാസ്
2. ശര്‍ക്കര ആവശ്യത്തിന്
3. തേങ്ങ ആവശ്യത്തിന്
4. ജീരകം ഒരു ടീസ്പൂണ്‍
5. ഏലയ്ക്ക മൂന്നെണ്ണം
6. വെള്ളം പാകത്തിന്
7. ഉപ്പ് പാകത്തിന്

നല്ല തിളച്ച വെള്ളം ചൂടോടെതന്നെ റാഗിപ്പൊടിയില്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ചുവെക്കുക. മാവ് തണുക്കുമ്പോള്‍ നന്നായി കുഴയ്ക്കുക. അതിനുള്ളില്‍ തേങ്ങ, ശര്‍ക്കര, ജീരകം, ഏലയ്ക്ക എന്നീ ചേരുവകള്‍ വെച്ച് ഉരുളകളാക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക.

തഴുതാമയില തോരന്‍

1. തഴുതാമ ഇല ആവശ്യത്തിന്
2. പച്ചമുളക് രണ്ടെണ്ണം
3. തേങ്ങ മൂന്ന് ടേബിള്‍ സ്പൂണ്‍
4. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
5. ജീരകം ഒരു നുള്ള്
6. ചുവന്നുള്ളി രണ്ട്
7. ഉപ്പ് പാകത്തിന്
8. കടുക് ഒരു ടീസ്പൂണ്‍
9. കറിവേപ്പില ഒരു തണ്ട്
10. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

ഇല നന്നായി കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക. അതിനുശേഷം അരിഞ്ഞെടുക്കുക. രണ്ടുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ കല്ലില്‍ ചതച്ച് കടുകു വറുത്തതിലേക്ക് ഇല അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക.

മത്തന്‍ ഇല തോരന്‍

1. മത്തന്‍ ഇല ഒരു പിടി
2. തേങ്ങ മൂന്ന് ടേബിള്‍സ്പൂണ്‍
3. പച്ചമുളക് രണ്ടെണ്ണം
4. സവാള (ചെറുതായി അരിഞ്ഞത്) ഒന്ന്
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. ഉപ്പ് പാകത്തിന്
7. കടുക് ഒരു ടീസ്പൂണ്‍
8. കറിവേപ്പില ഒരു തണ്ട്
9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

ഇല കഴുകി അരിഞ്ഞെടുക്കുക. രണ്ടുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ ഇലയില്‍ ചേര്‍ത്ത് നന്നായി ഇളക്കി കടുകു വറുത്ത് ആവിയില്‍ വേവിക്കുക.

ഗ്രീന്‍ സാലഡ്

1. കക്കിരി ഒന്ന്
2. കാരറ്റ് ഒന്ന്
3. തക്കാളി ഒന്ന്
4. സവാള ഒന്ന്
5. കാപ്‌സിക്കം ഒന്ന് (ചെറുത്)
6. കാബേജ് ഒരു പോള
7. ചെറുപയര്‍ മുളപ്പിച്ചത് മൂന്ന് ടേബിള്‍ സ്പൂണ്‍
8. ചെറുനാരങ്ങനീര് ഒരു ടീസ്പൂണ്‍
9. കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
10. മല്ലിയില ഒരു തണ്ട്
11. ഉപ്പ് പാകത്തിന്
ഒന്നുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ് ചെറുപയര്‍ മുളപ്പിച്ചതും ചെരുനാരങ്ങനീരും കുരുമുളകുപൊടിയും മല്ലിയിലയും ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

പത്തിരി

1. അരിപ്പൊടി ഒരു ഗ്ലാസ്
2. ഉപ്പ് പാകത്തിന്
3. തിളച്ച വെള്ളം പാകത്തിന്

ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ച് അരിപ്പൊടി ഒന്ന് വാട്ടിയെടുക്കുക. ചെറുചൂടോടെ കുഴച്ച് ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക.

പ്രിപ്പറേഷന്‍: സോമശേഖരന്‍, അശ്വതി, നടുവട്ടം, കോഴിക്കോട്‌

വെസ്‌റ്റേണ്‍ വിഭവങ്ങള്‍

ചിക്കന്‍ ചട്ട്പട്ട്


എല്ലില്ലാത്ത ചിക്കന്‍ 100 ഗ്രാം
കാശ്മീരി മുളക് പൊടി രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി അല്‍പം
മല്ലിപ്പൊടി അര ടീസ്പൂണ്‍
നാരങ്ങാനീര് ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരച്ചത് അഞ്ച് ഗ്രാം
കാപ്‌സിക്കം അരക്കഷണം
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് രണ്ടെണ്ണം
ജീരകപ്പൊടി അര ടീസ്പൂണ്‍
ഗരം മസാല അല്‍പം
ചാട്ട് മസാല ഒരു ടീസ്പൂണ്‍
ഇഞ്ചി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
എണ്ണ 25 മില്ലി
സവാള ഒരെണ്ണം
മല്ലിയില രണ്ട് പിടി

കാശ്മീരി മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, നാരങ്ങാനീര്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഉണ്ടാക്കിയ മസാലയിലേക്ക് (കട്ടിയുള്ള) ചിക്കന്‍ നീളത്തിലരിഞ്ഞ് ചേര്‍ക്കുക. 20 മിനിറ്റ് വെച്ചതിനുശേഷം എണ്ണയില്‍ വറുത്തെടുക്കുക. പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കാപ്‌സിക്കം എന്നിവ നീളത്തിലരിഞ്ഞത് ഇട്ട് അല്പം വഴറ്റുക. ശേഷം അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ചാട്ട് മസാല, ഗരം മസാല. ജീരകപ്പൊടി, ഉപ്പ്, മല്ലിയില അരിഞ്ഞത്, വറുത്തുവച്ചിരിക്കുന്ന ചിക്കന്‍ എന്നിവ ഇട്ട് നന്നായി ചേര്‍ത്തിളക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റുക.

ഫിഷ് മിന്‍ഡാന

നെയ്മീന്‍ 200 ഗ്രാം
പുതിനയില 100 ഗ്രാം
മല്ലിയില 25 ഗ്രാം
വെളുത്തുള്ളി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് രണ്ടെണ്ണത്തിന്റെ
സോസ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ചതച്ചത് അര ടീസ്പൂണ്‍
വെണ്ണ 100 ഗ്രാം

നെയ്മീന്‍ അര ഇഞ്ച് കനത്തില്‍ രണ്ട് ഇഞ്ച് നീളത്തില്‍ മുള്ള് ഇല്ലാതെ മുറിച്ചെടുക്കുക. വെണ്ണ ഒഴികെ ബാക്കിയുള്ള ചേരുവകള്‍ മിക്‌സിയില്‍ നന്നായി അരച്ചെടുത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. ശേഷം പാന്‍ ചൂടാക്കി വെണ്ണ ഇട്ട് ചെറുതീയില്‍ മീന്‍ നിരത്തിവെച്ച് വേവുന്നതുവരെ മൊരിച്ചെടുക്കുക.

ആലു പൊറോട്ട

ഉരുളക്കിഴങ്ങ് 500 ഗ്രാം
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് മൂന്നെണ്ണം
മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
ആട്ട 500 ഗ്രാം
മൈദ 200 ഗ്രാം
ജീരകം അല്‍പം
ജീരകപ്പൊടി, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ വീതം
മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല അര ടീസ്പൂണ്‍
എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെണ്ണ 100 ഗ്രാം

200 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേര്‍ത്ത് ആട്ട നന്നായി കുഴച്ച് 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് മറ്റ് ചേരുവകള്‍ ചെറുതായി അരിഞ്ഞതും പൊടികളും ചേര്‍ത്ത് ഇളക്കുക. ഒരു മുട്ടയുടെ വലുപ്പത്തില്‍ മാവെടുത്ത് അതിനുള്ളില്‍ ആവശ്യത്തിന് മസാല നിറയ്ക്കുക. ശേഷം മൈദയില്‍ ഒന്നു മുക്കി വട്ടത്തില്‍ പൊട്ടിപ്പോകാതെ പരത്തുക. ദോശക്കല്ലിലോ പാനിലോ ഇട്ട് രണ്ടു വശവും അല്പം എണ്ണയൊഴിച്ച് വേവിച്ച ശേഷം മുകളില്‍ അല്പം വെണ്ണ പുരട്ടി ചൂടോടെ കഴിക്കാം.

കോക്കനട്ട് ഫ്ലോര്‍ പുഡിങ്

പാല്‍ 500 മില്ലി
കോണ്‍ഫ്ലോര്‍ 150 ഗ്രാം
വെണ്ണ പത്ത് ഗ്രാം
കോക്കനട്ട് എസന്‍സ് ഒരു തുള്ളി
തേങ്ങ ചിരവിയത് 50 ഗ്രാം
കശുവണ്ടി, കിസ്മിസ് അഞ്ച് ഗ്രാം
പഞ്ചസാര 150 ഗ്രാം
ഏലക്കപൊടി അര ടീസ്പൂണ്‍
ഏലക്ക ചതച്ചത് അഞ്ചെണ്ണം
ചെറി അഞ്ചെണ്ണം

പാത്രത്തില്‍ പാലൊഴിച്ച് പഞ്ചസാരയിട്ട് തിളപ്പിക്കുക. ഇതിലേക്ക് കശുവണ്ടി, മുന്തിരി, ഏലക്കാപൊടി, കോക്കനട്ട് എസ്സന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കുക. ശേഷം വെള്ളത്തില്‍ കുഴമ്പു പാകത്തില്‍ കലക്കിയ കോണ്‍ഫ്ലോര്‍ ഒഴിക്കുക. ഇത് നന്നായി കുറുക്കിയെടുത്ത് പരന്ന പാത്രത്തിലേക്ക് മാറ്റുക. പാനില്‍ വെണ്ണ ചൂടാക്കി അതിലേക്ക് തേങ്ങ ചിരവിയതും ആവശ്യത്തിന് പഞ്ചസാരയും ഏലക്ക ചതച്ചതും ഇട്ട് അല്പമൊന്നു വഴറ്റുക. ശേഷം പാത്രത്തിലേക്ക് മാറ്റിയിരിക്കുന്ന പുഡിംഗിന്റെ മുകളില്‍ വിതറി ഇടുക. ചെറി ചെറുതായി നുറുക്കി ഇതിന്റെ മുകളില്‍ വിതറാം. ചൂടാറിയശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

നാരങ്ങാ ചോറ്

സ്മതി അരി 500 ഗ്രാം
വെള്ളക്കടല 50 ഗ്രാം
ചുവന്നമുളക് അഞ്ചെണ്ണം
ചെറുനാരങ്ങ മൂന്നെണ്ണം
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ഒരു പിടി
ചുവന്നുള്ളി പത്ത് അല്ലി
വെളിച്ചെണ്ണ നാല് ടേബിള്‍ സ്പൂണ്‍

മൂന്നുവട്ടം കഴുകിയെടുക്കുക. ഇത് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. ശേഷം അരി വേവിച്ച് മാറ്റുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞ ചുവന്നുള്ളി, വെള്ളക്കടല, കറിവേപ്പില, ചുവന്നമുളക് എന്നിവ മഞ്ഞള്‍പൊടിയും ചേര്‍ത്ത് അല്പമൊന്നു വഴറ്റുക. അതിലേക്ക് നാരങ്ങാനീരും ചേര്‍ത്ത് ഇളക്കിയ ശേഷം വേവിച്ചുവെച്ചിരിക്കുന്ന അരിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി ഉപയോഗിക്കാം.

ബഞ്ചാര ഫിഷ് ടിക്ക

നെയ്മീന്‍ 120 ഗ്രാം
കാശ്മീരി മുളക്‌പൊടി ഒരു ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂണ്‍
കട്ടിത്തൈര് അഞ്ച് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ അര ടീസ്പൂണ്‍
ഗരം മസാല രണ്ട് നുള്ള്
ജീരകപ്പൊടി, ചാട്ട് മസാല അര ടീസ്പൂണ്‍ വീതം
കസൂരിമേത്തി രണ്ട് നുള്ള്
കുക്കിങ് ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില ഒരു ടേബിള്‍ സ്പൂണ്‍
ഉരുക്കിയ വെണ്ണ 15 ഗ്രാം

നെയ്മീന്‍ നന്നായി കഴുകിയതിനുശേഷം മുളകുപൊടി, നാരങ്ങാനീര്, പൊടിച്ച കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ മസാല പുരട്ടി വെയ്ക്കുക. ബട്ടര്‍ ഒഴികെയുള്ള എല്ലാ ചേരുവകളും അല്പം വെള്ളവും ചേര്‍ത്ത് കട്ടിയുള്ള മസാലയുണ്ടാക്കി മീനില്‍ പുരട്ടി 20 മിനിറ്റ് വെക്കുക. ശേഷം ഓവനില്‍ വെച്ച് അഞ്ച് മിനിറ്റ് പാകം ചെയ്ത ശേഷം പുറത്തെടുത്ത് വെണ്ണ പുരട്ടി വീണ്ടും രണ്ട് മിനിറ്റ് കൂടി പാകം ചെയ്ത് ഉപയോഗിക്കാം.

ഡാനിഷ് ചിക്കന്‍ ആപ്പിള്‍ സ്ലോ - സാലഡ്

ചിക്കന്‍ വേവിച്ചത് 100 ഗ്രാം
ആപ്പിള്‍ 70 ഗ്രാം
കാബേജ് 40 ഗ്രാം
കോള്‍ഡ് വിപ്പിംഗ് ക്രീം 50 മില്ലി
മയോണൈസ് 50 ഗ്രാം
പഞ്ചസാര ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

വേവിച്ച ചിക്കന്‍ നീളത്തില്‍ അരിഞ്ഞെടുക്കുക. ആപ്പിള്‍ തൊലി കളഞ്ഞ് നീളത്തില്‍ അരിയുക. കാബേജും ഇതേ രീതിയില്‍ അരിയുക. ശേഷം വിപ്പിംഗ് ക്രീം, മയോണൈസ്, പഞ്ചസാര, ഉപ്പ്, ചിക്കന്‍, ആപ്പിള്‍, കാബേജ് എന്നിവ നന്നായി യോജിപ്പിച്ച് തണുപ്പിച്ച ശേഷം വിളമ്പാം.

പ്രോണ്‍ സൂപ്പ്

കൂണ്‍ രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് കാല്‍ ടീസ്പൂണ്‍ വീതം
പച്ചമുളക് ഒന്നിന്റെ പകുതി
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
കാരറ്റ്, കാപ്‌സിക്കം, കാബേജ്
ഒരിഞ്ച് നീളത്തില്‍ അരിഞ്ഞത് നാല് കഷണം വീതം
സെലറി ചെറിയ നാല് കഷണം
സോയാസോസ് ഒരു ടീസ്പൂണ്‍
ഓയിസ്റ്റര്‍ സോസ് അര ടീസ്പൂണ്‍
തക്കോലം പൊടിച്ചത് രണ്ട് നുള്ള്
കാശ്മീരി മുളകുപൊടി അര ടീസ്പൂണ്‍
മുട്ടയുടെ വെള്ള ഒന്നിന്റെ പകുതി
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്‍പം
വെള്ള കുരുമുളകുപൊടി ഒരു നുള്ള്
മല്ലിയില അര ടീസ്പൂണ്‍
എണ്ണ അഞ്ച് മില്ലി

അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ ചെമ്മീന്‍, കൂണ്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, കാരറ്റ്, കാബേജ്, കാപ്‌സിക്കം, കാശ്മീരി മുളക്‌പൊടി എന്നിവ ഇട്ട് ചൂടാക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പ്, കുരുമുളകു പൊടി, തക്കോലം, സോയാസോസ്, ഓയിസ്റ്റര്‍ സോസ് എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് പാകത്തിന് കുറുക്കി എടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഇളക്കി വാങ്ങുക. അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിക്കാം.

വെജിറ്റബിള്‍ സാഗ്‌വാല

പാലക് 200 ഗ്രാം
ജീരകം കാല്‍ ടീസ്പൂണ്‍
എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
സവാള ഒരെണ്ണം
പച്ചമുളക് ഒരെണ്ണം
വെളുത്തുള്ളി അര ടീസ്പൂണ്‍
കുക്കിങ് ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി അല്‍പം
ജീരകപ്പൊടി അര ടീസ്പൂണ്‍
കസൂരിമേത്തി രണ്ട് നുള്ള്
ഉപ്പ് ആവശ്യത്തിന്
കാരറ്റ് ഒരെണ്ണം
ബീന്‍സ് നാലെണ്ണം
കോളിഫ്ലോര്‍ അഞ്ച് കഷ്ണം

വെള്ളത്തില്‍ വേവിച്ച പാലക്ക് തണുത്തശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കാരറ്റ്, ബീന്‍സ് എന്നിവ ചെറിയ കഷണങ്ങളാക്കി വേവിച്ചു മാറ്റുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊടിച്ചതിനുശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം അല്പം മഞ്ഞള്‍പൊടിയിട്ട് അതിലേക്ക് പാലക് പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യമായ വെള്ളവും ക്രീം ഒഴികെയുള്ള എല്ലാ ചേരുവകളും വേവിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളുമിട്ട് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ക്രീം ഒഴിച്ച് ഇളക്കി വാങ്ങുക.

************************************************************************
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ബട്ടര്‍ ചിക്കന്‍ മസാല

കോഴി 500 ഗ്രാം
കോഴിയില്‍ പുരട്ടാന്‍ ആവശ്യമുള്ളവ
കശ്മീരി മുളകുപൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി, ജീരകപൊടി അര ടീസ്പൂണ്‍ വീതം
ചാട്ട് മസാല, പെരുംജീരകപൊടി അര ടീസ്പൂണ്‍ വീതം
ബ്ലാക് സാള്‍ട്ട് ഒരു നുള്ള്
ഗരം മസാല അര ടീസ്പൂണ്‍
കട്ടിത്തൈര് ഒരു കപ്പ്
കടുകെണ്ണ 20 മില്ലി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

എല്ലാ ചേരുവകളും ചേര്‍ത്ത് ചിക്കന്‍ പത്ത് മിനുട്ട് വെയ്ക്കുക. ശേഷം ഗ്രില്‍ ചെയ്യുക.

ഗ്രേവിക്കാവശ്യമായവ
1. ഗരം മസാല 25 ഗ്രാം
2. തക്കാളി, സവാള (വലുത്) രണ്ടെണ്ടണ്ണം വീതം
3. ഉലുവ ഒരു ടീസ്പൂണ്‍
4. കശുവണ്ടിപ്പരിപ്പ് 100 ഗ്രാം
5. കശ്മീരി മുളക് അഞ്ചെണ്ണം

ഇവ മിക്‌സിയില്‍ അടിച്ച് അല്പം വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.

1. വെണ്ണ 100 ഗ്രാം
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി, മുളകുപൊടി അര ടീസ്പൂണ്‍ വീതം
4. മല്ലിപ്പൊടി, ജീരകപ്പൊടി അര ടീസ്പൂണ്‍ വീതം
5. ഗരം മസാലപ്പൊടി, ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍ വീതം
6. ക്രീം 50 മില്ലി
7. മല്ലിയില 25 ഗ്രാം
8. പാല്‍ 250 മില്ലി

പാനില്‍ പകുതി വെണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതില്‍ 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് പാലും ചിക്കനും ചേര്‍ത്ത് ചാറ് കുറുകുന്നതുവരെ പാകം ചെയ്യുക. ബാക്കിയുള്ള വെണ്ണ, ക്രീം, മല്ലിയില എന്നിവ തൂവി ഇറക്കുക.

കാജു ബര്‍ഫി

പച്ച കശുവണ്ടിപ്പരിപ്പ് മൂന്ന് കപ്പ്
വെള്ളം, പഞ്ചസാര രണ്ട് കപ്പ് വീതം
സില്‍വര്‍ ലീഫ്

കശുവണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചൂടാക്കി അതിലേക്ക് പഞ്ചസാരയിട്ട് ഇളക്കുക. ഇത് കട്ടിയായി വരുമ്പോള്‍ തീ കുറച്ച് പൊടിച്ചുവച്ച കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കട്ടിയാകുംവരെ ഇളക്കുക. ശേഷം അടുപ്പില്‍ നിന്ന് മാറ്റി എണ്ണമയമുള്ള പ്ലേറ്റിലേക്ക് പകര്‍ന്ന് മീതെ സില്‍വര്‍ ലീഫ് വിരിക്കുക. തണുത്തശേഷം മുറിച്ചെടുക്കുക.

മട്ടന്‍ സ്റ്റ്യൂ

1. ആട്ടിറച്ചി 500 ഗ്രാം
2. ഇഞ്ചി(നീളത്തിലരിഞ്ഞത്) 25 ഗ്രാം
3. പച്ചമുളക്(നെടുകെ കീറിയത്) അഞ്ചെണ്ണം
4. കറിവേപ്പില, സവാള അരിഞ്ഞത് രണ്ടെണ്ണം വീതം
5. വെളിച്ചെണ്ണ 50 മില്ലി
6. തേങ്ങാപ്പാല്‍(ഒന്നാംപാല്‍) ഒരു കപ്പ്
7. ഏലക്കാപ്പൊടി രണ്ട് നുള്ള്
8. കറുവപ്പട്ട, ഏലം, ഗ്രാമ്പു, തക്കോലം
ജാതിപത്രി, കുരുമുളക് ഇവ ചതച്ചത് 25 ഗ്രാം
9. ഉരുളക്കിഴങ്ങ് രണ്ടെണ്ണം

കുക്കറില്‍ ഇറച്ചി, ഉപ്പ്, ചതച്ച ഗരം മസാല, ഉരുളക്കിഴങ്ങ് എന്നിവ അല്‍പം വെള്ളമൊഴിച്ച് വേവിക്കുക. പാനില്‍ വെളിച്ചെണ്ണയൊഴിച്ച് 2 മുതല്‍ 4 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് മട്ടണ്‍കറിയൊഴിച്ച് തിളപ്പിക്കുക. ശേഷം തേങ്ങാപ്പാലും കുരുമുളകുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.

ബ്രയ്‌സ്ഡ് ഫിഷ് ചില്ലി ഡ്രൈ

1. മീന്‍ (കഷണങ്ങളാക്കിയത്) 500 ഗ്രാം
2. കോണ്‍ഫ്ലോര്‍ അര കപ്പ്
3. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂണ്‍
4. ഉപ്പ് ആവശ്യത്തിന്
5. ചില്ലി പേസ്റ്റ് ഒരു ടീസ്പൂണ്‍
6. വെള്ള കുരുമുളക്‌പൊടി ഒരു ടീസ്പൂണ്‍
7. മുട്ട ഒന്ന്

3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ മീന്‍കഷണങ്ങളില്‍ പുരട്ടി അല്പനേരം വയ്ക്കുക. ശേഷം കോണ്‍ഫ്ലോറില്‍ മുക്കി മൊരിയും വരെ വറുത്തെടുക്കുക.

1. എണ്ണ 10 മില്ലി
2. വറ്റല്‍മുളക് അരിഞ്ഞത് 15 ഗ്രാം
3. ഇഞ്ചി അരിഞ്ഞത് 15 ഗ്രാം
4. സവാള, വെളുത്തുള്ളി അരിഞ്ഞത് 20 ഗ്രാം വീതം
5. സെലറി അരിഞ്ഞത് 15 ഗ്രാം
6. ടൊമാറ്റോ സോസ് അഞ്ച് ടീസ്പൂണ്‍
7. ചില്ലി പേസ്റ്റ് ഒന്നര ടീസ്പൂണ്‍
8. ഉപ്പ് ആവശ്യത്തിന്
9. വെള്ള കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
10. കോണ്‍ഫ്ലോര്‍ മൂന്ന് ടീസ്പൂണ്‍
11. സ്പ്രിങ് ഒണിയന്‍ രണ്ട് റോള്‍

പാനില്‍ എണ്ണ ചൂടാക്കി രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റി ആറും ഏഴും ചേരുവകള്‍ ചേര്‍ക്കുക. അല്‍പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഉപ്പും കുരുമുളകും ചേര്‍ക്കുക. കോണ്‍ ഫ്ലോറില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം ഇതിലേക്ക് ഒഴിക്കുക. ചാറ് കുറുകുമ്പോള്‍ മീന്‍കഷണങ്ങള്‍ ഇട്ട് ഇളക്കുക. സ്പ്രിങ് ഒണിയന്‍ തൂവി അലങ്കരിക്കുക.

മുട്ട കബാബ്

പുഴുങ്ങിയ മുട്ട മൂന്നെണ്ണം
മുട്ട അടിച്ചത് ഒന്ന്
റൊട്ടി കഷണങ്ങള്‍ അഞ്ചെണ്ണം

അരമുറി തേങ്ങ, ഇഞ്ചി, മുളക്, പച്ചമാങ്ങ, ഉപ്പ്, ചുവന്നുള്ളി എന്നിവ ചമ്മന്തി പരുവത്തില്‍ അരയ്ക്കുക. മുട്ട പകുതിയായി മുറിക്കുക. മുട്ടയില്‍ ചമ്മന്തി പുരട്ടി അടിച്ചുവച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടുക. ചട്ടിയില്‍ എണ്ണ ചൂടാക്കി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുംവരെ വറുക്കുക.

ടൊമാറ്റോ ബേസില്‍ സൂപ്പ്

തക്കാളി അഞ്ചെണ്ണം
സവാള നുറുക്കിയത് പത്തെണ്ണം
വെളുത്തുള്ളി, സെലറി നുറുക്കിയത് 10 ഗ്രാം വീതം
ലീക്‌സ് 10 ഗ്രാം
തുളസിയില നുറുക്കിയത് 15 ഗ്രാം
മൈദ, ബട്ടര്‍ 25 ഗ്രാം വീതം
പാല്‍ 200 മില്ലി
ക്രീം 50 മില്ലി
കുരുമുളക് ഒന്നര ടേബിള്‍സ്പൂണ്‍

തക്കാളി നന്നായി പിഴിഞ്ഞ് ചാറെടുത്ത് അല്‍പം വെള്ളമൊഴിച്ച് തിളപ്പിക്കുക. പാനില്‍ ബട്ടര്‍ ചൂടാക്കി സവാള, വെളുത്തുള്ളി, സെലറി, ലീക്‌സ്, തുളസിയില എന്നിവ വഴറ്റുക. അതിലേക്ക് മൈദ ചേര്‍ത്ത് ഇളക്കിയശേഷം പാല്‍ ചേര്‍ക്കുക. പാല്‍ തിളക്കുമ്പോള്‍ തക്കാളി നീര്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. സൂപ്പ് നന്നായി അരിച്ചശേഷം, അതിലേക്ക് 40 മില്ലി ക്രീം ചേര്‍ക്കുക. ബാക്കി ക്രീമും തുളസിയിലയും ഉപയോഗിച്ച് അലങ്കരിക്കുക.

മിക്‌സ് വെജിറ്റബിള്‍സ് വിത്ത് പെപ്പര്‍ ആന്‍ഡ് സോയ

1. സവാള ചതുരത്തില്‍ അരിഞ്ഞത് 25 ഗ്രാം
2. കാപ്‌സിക്കം ചതുരത്തില്‍ അരിഞ്ഞത ് 25 ഗ്രാം
3. ബേബി കോണ്‍, ബ്രൊക്കോളി
കോളിഫ്ലാവര്‍ ഇതളുകളാക്കിയത് 25 ഗ്രാം വീതം
4. കൂണ്‍, സുഷിനി കഷണങ്ങള്‍ 25 ഗ്രാം വീതം
5. കാരറ്റ്, ബീന്‍സ് കഷണങ്ങള്‍ 25 ഗ്രാം വീതം
6. സവാള, മുളക് അരിഞ്ഞത് 10 ഗ്രാം വീതം
7. സെലറി, ഇഞ്ചി അരിഞ്ഞത്് 10 ഗ്രാം വീതം
8. സോയ സോസ് മൂന്ന് ടീസ്പൂണ്‍
9. കുരുമുളക് ചതച്ചത് രണ്ട് ടീസ്പൂണ്‍
10. സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് രണ്ടെണ്ണം

പാനില്‍ എണ്ണ ചൂടാക്കി 1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ വഴറ്റുക. ശേഷം 8, 9 ചേരുവകള്‍ ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് പാന്‍ അടച്ചുവച്ച് നന്നായി വേവിക്കുക. പച്ചക്കറികള്‍ വെന്തശേഷം വെള്ളം വറ്റിച്ച് അടുപ്പില്‍ നിന്നും മാറ്റുക.

ക്രിസ്പി ചില്ലി കോളിഫ്ലാര്‍

1. കോളിഫ്ലാവര്‍ അര കിലോ
2. മൈദ, കോണ്‍ഫ്ലോര്‍ കാല്‍ കപ്പ് വീതം
3. മുട്ട ഒന്ന്
4. ഉപ്പ് ആവശ്യത്തിന്
5. വെള്ള കുരുമുളകുപൊടി അര ടീസ്പൂണ്‍
6. വെള്ളം 250 മില്ലി
7. എണ്ണ വറുക്കാന്‍

കോളിഫ്ലാവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിമാറ്റുക. 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കുക. ഇതില്‍ കോളിഫ്ലാവര്‍ മുക്കി മൊരിയും വരെ വറുത്തെടുക്കുക.

1. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് 15 ഗ്രാം വീതം
2. സവാള കൊത്തിയരിഞ്ഞത് 20 ഗ്രാം
3. സെലറി, പച്ചമുളക് അരിഞ്ഞത് 15 ഗ്രാം വീതം
4. ചില്ലി പേസ്റ്റ് ഒന്നര കപ്പ്
5. ടൊമാറ്റോ സോസ് അഞ്ച് ടീസ്പൂണ്‍
6. സ്പ്രിങ് ഒണിയന്‍ രണ്ട് ചുറ്റുകള്‍

പാനില്‍ എണ്ണ ചൂടാക്കി 1 മുതല്‍ 3 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതില്‍ 4, 5 ചേരുവകള്‍ ചേര്‍ത്ത് അല്‍പം വെള്ളവു മൊഴിച്ച് തിളപ്പിക്കുക. ഉപ്പും കുരുമുളകും ആവശ്യത്തിനു ചേര്‍ക്കുക. കോണ്‍ഫ്ലോര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇതിലേക്ക് ഒഴിക്കുക. ഗ്രേവി കുറുകുമ്പോള്‍ വറുത്തുകോരിവച്ച കോളിഫ്ലാവര്‍ ഇട്ടിളക്കി സ്പ്രിങ് ഒണിയന്‍ തൂവി വിളമ്പുക.

ചോക്ലേറ്റ് മൂസ്

1. പാല്‍, വിപ്പ് ക്രീം 500 ഗ്രാം വീതം
2. പഞ്ചസാര, ഡാര്‍ക്ക് ചോക്ലേറ്റ് 100 ഗ്രാം വീതം
3. കസ്റ്റാര്‍ഡ് പൗഡര്‍ 30 ഗ്രാം
4. ജലാറ്റിന്‍ 40

പാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ക്കുക. 200 മില്ലി വെള്ളത്തില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ലയിപ്പിക്കുക. ഇത് അടുപ്പില്‍ നിന്നുമെടുത്ത പാലില്‍ ചേര്‍ക്കുക. ചെറുതായി കട്ടിയാകും വരെ ചെറുതീയില്‍ വെയ്ക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത ജലാറ്റിന്‍ ഒഴിക്കുക. ശേഷം ചോക്ലേറ്റ് കഷണങ്ങളാക്കി ഇതില്‍ വിതറി, തണുപ്പിക്കുക. പതവരുന്നതുവരെ ക്രീം നന്നായി അടിച്ചശേഷം കസ്റ്റാര്‍ഡിലേക്ക് ഒഴിക്കുക. മൂന്നു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചശേഷം പുറത്തെടുത്ത് ക്രീമും ചോക്ലേറ്റ് കഷണങ്ങളും കൊണ്ട് അലങ്കരിക്കുക.

അഭിപ്രായങ്ങള്‍: ആത്മീയ അമേധ്യ വ്യാപാരം IIT-യില്‍

അഭിപ്രായങ്ങള്‍: ആത്മീയ അമേധ്യ വ്യാപാരം IIT-യില്‍: ഐ ഐ റ്റി കാണ്‍പൂറന്മാരെ ഡബിള്‍ശ്രീ രവിശങ്കരന്‍ സുന്ദരമായി വടിയാക്കുന്നു . നമ്പരില്‍ വീണ മണ്ടന്മാര്‍ നാണമില്ലാതെ ലവന്റെ കാലേല്‍ വീണ് തൊഴ...

അഭിപ്രായങ്ങള്‍: ഇന്‍ഡ്യാഹെറിറ്റേജിന്റെ കമന്റു പെട്ടിയില്‍ ലേഖനം : ...

അഭിപ്രായങ്ങള്‍: ഇന്‍ഡ്യാഹെറിറ്റേജിന്റെ കമന്റു പെട്ടിയില്‍ ലേഖനം : ...: ഇന്‍ഡ്യാഹെറിറ്റേജി (ഡോ: പണിക്കര്‍)ന്റെ കമന്റു പെട്ടിയില്‍ ലേഖനം : "ഒറ്റമൂലികളെ കുറിച്ചു്" ഒറ്റമൂലികളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്...

രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍

 

രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ - നാട്ടുഭാഷയില്‍ 'പ്രഷറിന്റെ അസുഖം' - എന്നത് സനാതന (ക്രോണിക്) രോഗങ്ങളിലെ രാജാവാണ് ഇന്ന്. പ്രഥമമായും ഇത് രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.
ഇന്ത്യയില്‍ ഏതാണ്ട് 19.5 കോടി ജനങ്ങളെ ബാധിക്കുന്ന രോഗം. ലോകത്ത് ഇന്ന് 60 കോടി ആളുകള്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നു അനുമാനിക്കപ്പെടുന്നു. ഇന്റര്‍ നെറ്റ് അടക്കമുള്ള വിവരവിനിമയോപാധികള്‍ ഇത്രകണ്ട് പ്രചരിച്ചിട്ടും ഇതില്‍ ഏതാണ്ട് 70 % ആളുകള്‍ക്കും അവരുടെ രോഗാവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ല എന്നതാണ് വാസ്തവം. രോഗം ഉണ്ടെന്നു അറിയുന്നവരില്‍ തന്നെ കഷ്ടിച്ച് 45%-ത്തോളം ആളുകളേ ബി.പി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുള്ളൂ. ഇങ്ങനെ രോഗം ഏതെങ്കിലും രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ തന്നെ 34%ത്തോളം പേര്‍ മാത്രമേ കൃത്യമായി വേണ്ടുന്ന അളവുകളില്‍ ബി.പി.യെ നിയന്ത്രിച്ചു നിര്‍ത്തുന്നുള്ളൂ !
എങ്ങനെയുണ്ട് ?? :)

ഇതിനെ രോഗങ്ങളുടെ രാജാവ് എന്നുവിളിക്കാന്‍ കാരണമുണ്ട് :
ഒന്നാമത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു 'ചുഴി'യാണ് - സമയത്ത് ഇടപെട്ടില്ലെങ്കില്‍ ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലേയ്ക്ക് കൂപ്പുകുത്തിക്കാന്‍ ഇതിനു കഴിയും. രണ്ടാമത്, രക്താതിസമ്മര്‍ദ്ദത്തിന്റെ ഉപോല്പന്നമായ രോഗങ്ങളാണ് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്), കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍(റെറ്റിനോപ്പതി), തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ), വൃക്കയെബാധിക്കുന്ന നെഫ്രോപ്പതി എന്നിവ.

മേല്‍പ്പറഞ്ഞ രോഗങ്ങളില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ലോകത്തിലെ ഏറ്റവും വലിയ കൊലയാളി രോഗങ്ങളില്‍ നമ്പര്‍ 1 ആണ് ! സര്‍വ്വോപരി ലോകത്തിലെ മൊത്തം മരണങ്ങളില്‍ 13 -15% കേസുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ കൊണ്ടാണുണ്ടാകുന്നത് എന്നുകൂടിപറയുമ്പോള്‍ പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നൂഹിക്കാമല്ലോ.
അപ്പം നമ്മക്ക് പുരാണം തൊടങ്ങാം.... ?

എന്തരെഡേയ് 120 / 80 mm Hg എന്നൊക്കെ യെവന്മാര് ഈ എഴുതണത് ?

ഒരു ഹോസിലൂടെന്നപോലെ രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ ചെലുത്തുന്ന പ്രഷര്‍ - മര്‍ദ്ദം- ആണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇതിനു ഹൃദയത്തിന്റെ താളത്തിലുള്ള മിടിപ്പുമായി ബന്ധമുണ്ട്.
ശ്വാസകോശത്തില്‍ നിന്നും സമൃദ്ധമായി ഓക്സിജനെയും വഹിച്ചുകൊണ്ട് കൊണ്ട് വരുന്ന രക്തം ആദ്യം നിറയുന്നത് ഹൃദയത്തിലാണ്. ഹൃദയം ഈ ശുദ്ധരക്തത്തെ അയോര്‍ട്ട (മഹാധമനി) എന്നു പേരുള്ള വലിയ രക്തക്കുഴലിലൂടെ ശക്തിയായി പുറത്തേക്ക് ചീറ്റി വിടുന്നു. മഹാധമനിയാകട്ടെ ഒരു വന്മരത്തിന്റെ ശാഖകള്‍ പോലെ ആര്‍ട്ടറികള്‍ എന്നറിയപ്പെടുന്ന ചെറിയ ധമനികളും രക്തക്കുഴലുകളുമായി പിരിഞ്ഞു പിരിഞ്ഞ് ശരീരത്തിലെ ഓരോ അവയവത്തിലെയും ഓരോ കോശത്തിലേക്കും ഓക്സിജനും പോഷകങ്ങളുമെത്തിക്കുന്നു.
ഓരോ പ്രാവശ്യം ഹൃദയം മിടിക്കുമ്പോഴും അതില്‍ നിറഞ്ഞ രക്തത്തെ മഹാധമനി വഴി ചീ‍റ്റി പുറത്തേയ്ക്ക് വിടുന്നുവെന്നു പറഞ്ഞല്ലോ. ആ ചീറ്റല്‍ മൂലം രക്തക്കുഴലുകളുടെ ഉള്‍വശത്ത് അനുഭവപ്പെടുന്ന പ്രഷറിനെയാണ് സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ എന്ന് വിളിക്കുക. 120/80 എന്ന് ബി.പി അളന്ന് എഴുതുന്നതില്‍ മുകളിലത്തെ 120 എന്ന സംഖ്യ സിസ്റ്റോളിക് പ്രഷറിനെ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യരില്‍ ഇത് 100 മുതല്‍ 139 വരെ വരാം.

താഴെ എഴുതുന്ന 80 എന്ന സംഖ്യ ഡയസ്റ്റോളിക് രക്തസമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. ഡയസ്റ്റോളിക് എന്നുപറഞ്ഞാല്‍ ഹൃദയം രക്തം പമ്പുചെയ്യുന്നതിനു മുന്‍പ് ആ‍ദ്യം വികസിക്കുമെന്ന് പറഞ്ഞല്ലോ; അതിന്റെ അറകളിലേക്ക് അപ്പോള്‍ രക്തം വന്നു നിറയുന്ന പ്രക്രിയയെയാണ് ഡയസ്റ്റോളി എന്ന് വിളിക്കുക. ഈ സമയത്ത് ശരീരത്തിലെ രക്തക്കുഴലുകള്‍ തനിയ അടഞ്ഞുപോകാതിരിക്കാനായി ആ കുഴലുകളില്‍ നിലനിര്‍ത്തപ്പെടുന്ന ഒരു പ്രഷര്‍ ഉണ്ട്. അതാണ് ഈ ഡയസ്റ്റോളിക് പ്രഷര്‍. ഇത് പ്രധാനമായും ചില ഹോര്‍മോണുകളാല്‍ നിലനിര്‍ത്തപ്പെടുന്ന ഒന്നാണ്. (വിശദമായി താഴെ). സാധാരണയായി ഇത് 60 മുതല്‍ 89 വരെയാകാം.

മെര്‍ക്കുറി (Hg) നിറച്ച സ്ഫിഗ്മോ-മാനോ-മീറ്റര്‍ (sphygmo എന്ന് ഓമനപ്പേര്‍; സ്ഫിഗ്മസ് =നാഡിമിടിപ്പ് ) എന്ന ഒരു യന്ത്രമുപയോഗിച്ചാണല്ലോ ബി.പി അളക്കുക. ഇതില്‍ വായു അടിച്ചുകയറ്റാവുന്ന ഒരു റബര്‍ കഫ് ഇണ്ടാകും. അത് കൈയ്യില്‍ കെട്ടി വായു പമ്പ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈയ്യിലെ പ്രധാന രക്തക്കുഴലായ ബ്രേക്കിയല്‍ ആര്‍ട്ടറി എന്ന ധമനിയെ കുറച്ചു നിമിഷത്തേക്ക് രക്തമോടാത്ത വിധത്തില്‍ പൂര്‍ണ്ണമായും ഞെരുക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. ഇതു ചെയ്യുമ്പോള്‍ കൈയ്യിലെ നാഡിമിടിപ്പ് ഒരു പോയിന്റില്‍ തീരെയില്ലാതാകുന്നു. രക്തയോട്ടം പൂര്‍ണ്ണമായി നിന്നുവെന്നര്‍ത്ഥം. ഈ പോയിന്റില്‍ മെര്‍ക്കുറി എത്ര ഉയരത്തിലാണൊ സ്ഫിഗ്മോമാനോമീറ്ററില്‍ കാണുന്നത് അതാണ് സിസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റില്‍ നിന്നും ഡോക്ടര്‍ മെല്ലെ വായു നിറച്ച കഫില്‍ നിന്ന് വായുവിനെ തുറന്നു വിടുമ്പോള്‍ കൈയിലെ അടഞ്ഞുനില്‍ക്കുകയായിരുന്ന രക്തക്കുഴലിലേക്ക് രക്തം വീണ്ടും ഒഴുകിത്തുടങ്ങുന്നു. ഇത് കൈമുട്ടിന്റെ മടക്കില്‍ ഒരു സ്റ്റെതസ്കോപ്പ് വച്ച് കേട്ടാല്‍ ഗ്ലുക് ഗ്ലക് എന്ന ഒരു ശബ്ദമായി തിരിച്ചറിയാം. ആ ഗ്ലഗ് ഗ്ലഗ് ശബ്ദം മുഴുവനായി നില്‍ക്കുന്ന പോയിന്റാണ് ഡയസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റ് കടന്നാല്‍ കൈയ്യിലെ രക്തക്കുഴലിലൂടെ രക്തയോട്ടം പൂര്‍ണ്ണമായും പുനരാരംഭിക്കും.

ബീ.പ്പീടെ അസുഖം എങ്ങനെയെഡേയ് അപ്പീ വരണത് ? *

കാരണങ്ങളെ അടിസ്ഥാനമാക്കി വിഭജിച്ചാല്‍ രക്താതിസമ്മര്‍ദം രണ്ട് തരത്തിലുണ്ട് : സാധാരണ രക്താതിസമ്മര്‍ദം അഥവാ പ്രാഥമിക ഹൈപ്പര്‍ടെന്‍ഷന്‍. പിന്നെ, അസാധാരണ രക്താതിസമ്മര്‍ദം അഥവാ ദ്വിതീയ ഹൈപ്പര്‍ടെന്‍ഷന്‍.ഇതില്‍ സാധാരണ രക്താതിസമ്മര്‍ദം ആണ് 95% രോഗികളിലേതും. ഈ ടൈപ്പ് രക്തസമ്മര്‍ദത്തിനു കൃത്യമായ ഒറ്റക്കാരണം ചൂണ്ടിക്കാണിക്കാനാവില്ല - അതായത് ഒട്ടനവധി കാരണങ്ങള്‍ പല പല കോമ്പിനേഷനുകളില്‍ വന്നു നിറയുമ്പോഴാണ് ബി.പി ക്രമാതീതമാകുന്നതെന്ന് . പ്രാഥമിക രക്താതിസമ്മര്‍ദം എന്നത് ഒരാളുടെ ജീനുകളില്‍ എഴുതപ്പെട്ടിട്ടുള്ള സംഗതിയാണ്. ആ ജീനുകളുടെ പ്രഭാവത്തെ ഉണര്‍ത്തുകയും വേഗത്തിലാക്കുകയും ചെയ്യുന്നതോ, നമ്മുടെ ജീവിതശൈലിയും പിന്നെ ചുറ്റുപാടുകളുമായി ശരീരം പ്രതികരിക്കുന്ന രീതിയും.
പൊതുവായ കാരണങ്ങളില്‍ ചിലതു നോക്കാം :

1. മഹാധമനിയിലേയും (അയോര്‍ട്ട) അതിന്റെ കൈവഴികളിലെയും രക്തയോട്ടത്തെ ആശ്രയിച്ചാണ് രക്തത്തിന്റെ സാധാരണ പ്രഷര്‍ നില്‍ക്കുന്നതെന്നു പറഞ്ഞല്ലോ. രക്തമൊഴുകുമ്പോള്‍ ഈ കുഴലുകള്‍ ഇലാസ്റ്റിക് പോലെ വലിയുകയും വികസിക്കുകയുമൊക്കെ ചെയ്യുകയാണെങ്കില്‍ പ്രഷര്‍ നോര്‍മലായി തന്നെ ഇരിക്കും. എന്നാല്‍ ജീനുകളുടെ പ്രത്യേകതമൂലം ഈ ഇലാസ്റ്റിക് സ്വഭാവത്തിനു മാറ്റം വരാം - അതായത് രക്തക്കുഴലുകള്‍ സ്വല്പം കട്ടി കൂടിയതാകാം. കറുത്ത വര്‍ഗ്ഗക്കാരായ നമ്മള്‍ ഇന്ത്യാക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഈ പ്രശ്നം പ്രധാനമാണ്. കാരണം പൊതുവേ നമ്മളുടെ രക്തക്കുഴലുകളുടെ തുള ചെറുതാണ്. ഈ ശാരീരികാവസ്ഥ ബി.പി രോഗത്തെ വേഗം വിളിച്ചുവരുത്തുന്നു.

2. നമുക്ക് ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും, ഭയം, ആകാംക്ഷ, ദേഷ്യം എന്നിവയുണ്ടാകുമ്പോഴും നമ്മുടെ ചില നാഡികളില്‍ (nerves)വിസര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളാണ് അഡ്രീനലിന്‍, നോറഡ്രീനലിന്‍, ഡോപ്പമീന്‍ എന്നിവ (സിമ്പതെറ്റിക് ഹോര്‍മോണുകളെന്നും പറയും). യെവന്മാര് പുലികളാണ്. നെഞ്ചിടിപ്പ് കൂട്ടുക,വികാരവിക്ഷോഭം ഉണ്ടാക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ക്ക് പുറമേ ഇവന്മാര്‍ ബീ.പിയും കേറ്റും. 55 വയസില്‍ താഴെ പ്രായമുള്ളവരില്‍ ബീ.പി കൂടാന്‍ ഇതൊരു പ്രധാന കാരണമാണ്. ജാഗ്രതൈ !

3. മേല്‍പ്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണുകളുടെ അമിത പ്രഭാവവും രക്താതിസമ്മര്‍ദവുമൊക്കെ സാരമായി ബാധിക്കുന്ന അവയവമാണ് കിഡ്ണി(വൃക്ക). രക്തത്തില്‍ നിന്നുള്ള ഉപ്പും ആഹാരദഹനത്തിനു ശേഷമുള്ള പാഴ് രാസവസ്തുക്കളും വെള്ളവുമൊക്കെ ചേര്‍ത്താണ് വൃക്കകള്‍ മൂത്രം ഉണ്ടാക്കുന്നത്. മൂത്രത്തിലെ ഉപ്പിന്റെ അളവ് പ്രധാനമാണ്. വൃക്കയിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ അവിടുത്തെ രക്തക്കുഴലുകളില്‍ ആഞ്ജിയോ ടെന്‍സിന്‍, റെനിന്‍, ആല്‍ഡോസ്റ്റീറോണ്‍ എന്നീ ഹോര്‍മ്മോണുകള്‍ കേറിയങ്ങു കൂടും. ഈ ഹോര്‍മോണുകള്‍ 'എടപെട്ടാല്‍' വൃക്ക പതുക്കെ മൂത്രത്തിലൂടെ ഉപ്പ് കളയുന്ന പരിപാടി നിര്‍ത്തിവയ്ക്കും. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടന്നാലോ, രക്തസമ്മര്‍ദ്ദം കൂടുതലുയരുകയും ചെയ്യും. വൃക്കയിലേക്ക് രക്തയോട്ടം കുറയാന്‍ മേല്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ മതി.

4. ഉപ്പെന്നാല്‍ സോഡിയം ക്ലോറൈഡ് (NaCl ). ഇതിലെ സോഡിയം തന്മാത്ര (Na+) ശരീരകോശങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും ചില രക്തസമ്മര്‍ദ രോഗികളില്‍ കാണാറുണ്ട്. ഈ സോഡിയത്തിന് ഒരു സൂക്കേടുണ്ട് - പോകുന്നിടത്തൊക്കെ കാല്‍ഷ്യത്തെയും കെട്ടിയെടുക്കും. കാല്‍ഷ്യമാകട്ടെ (Ca++) മസിലുകളില്‍ കയറിയാല്‍ മസില്‍ പെരുകും. രക്തക്കുഴലുകളിലും ഉണ്ട് ഇങ്ങനത്തെ മസിലുകള്‍. കാല്‍ഷ്യം കേറിയാല്‍ അവറ്റകള്‍ 'ബലം പിടിക്കും' - ഫലമോ, രക്തക്കുഴലിലിന്റെ ഇലാസ്റ്റിക സ്വഭാവം മാറും....പിന്നെ എല്ലാം നേരത്തെ പറഞ്ഞപോലെ.
വെറുതേയിരിക്കുമ്പോഴേ സോഡിയത്തിന് ഇമ്മാതിരി തരികിട നമ്പരുകള്‍ ഉണ്ട്. അപ്പോ പിന്നെ ആവശ്യത്തിലധികം ഉപ്പ് കൂട്ടുന്നവരോ ? എല്ലാ കറികളിലും കൂടെ ഒരു ദിവസം പരമാവധിയുപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ളത് 6 - 7 ഗ്രാം ഉപ്പ് ആണ്. അതിന്റെ സ്ഥാനത്ത് അച്ചാറും പപ്പടവും മോരും ഒക്കെയായി ശരാശരി ദക്ഷിണേന്ത്യക്കാരന്‍ ഉപയോഗിക്കുന്നത് 14 ഗ്രാം...ബലേ !

5. അസാധാരണ രക്തസമ്മര്‍ദം എന്നറിയപ്പെടുന്ന ചില അപൂര്‍വ രോഗങ്ങളുണ്ട്. കിഡ്ണിയുടെ മുകളില്‍ വാഴക്കാ ബജി പോലെ ഒട്ടിയിരിക്കുന്ന രണ്ട് ഗ്രന്ഥികളുണ്ട് - അഡ്രീനല്‍ ഗ്രന്ഥികള്‍. ഈ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ചില കുഞ്ഞു ട്യൂമറുകള്‍ ആണ് പ്രധാ‍നമായും അസാധാരണ രക്തസമ്മര്‍ദ്ദത്തിനു കാരണമായ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. (അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല - ബോറടിക്കും. ഇപ്പഴേ ഉറക്കം വരണ് :)


അണ്ണാ, ഈ അസുഖങ്ങള് വന്നാ എന്തരെല്ലാമാണ് കൊഴപ്പങ്ങള് ?

രക്താതിസമ്മര്‍ദം ഒരു പാട് രോഗാവസ്ഥകളിലെക്ക് നയിക്കും എന്നു പറഞ്ഞല്ലോ. വിശദീകരിക്കാ‍ന്‍ പോയാല്‍ നാലു പോസ്റ്റെങ്കിലുമെഴുതാന്‍ കാണും ഈ സംഗതിയെക്കുറിച്ച്. അതിനാല്‍ വളരെ ഉപരിപ്ലവമായ ഒരു നോട്ടം മാത്രം തല്‍ക്കാലം :

വലിയ ധമനികളിലെ * * രക്തസമ്മര്‍ദം ഉയരുമ്പോള്‍ ഹൃദയം കൂടുതല്‍ ആയാസപ്പെട്ട് പ്രവര്‍ത്തിച്ചാലേ രക്തക്കുഴലുകളിലൂടെ ശരിക്ക് രക്തം പമ്പ് ചെയ്യപ്പെടൂ. ഇത് ഹൃദയത്തിന്റെ മസിലുകളെ ആയാസപ്പെടുത്തും, ക്രമേണ ഹൃദയത്തിനു വീക്കം സംഭവിക്കുന്നു. അറ്റാക്ക് വരാന്‍ ഇത് കാരണമാകും. ഉയര്‍ന്നരക്തസമ്മര്‍ദം തകരാറിലാക്കുന്ന മറ്റൊരു അവയവമാണ് വൃക്കകള്‍. ഹൈപ്പര്‍ടെന്‍ഷന്‍ വൃക്കയിലേക്ക് രക്തയോട്ടം കുറയുന്നതിനു കാരണമാകാം. ( മുകളിലെ പോയിന്റ് - 4 നോക്കൂ ) ഒന്ന് മറ്റൊന്നിനു കാരണമാകുന്ന ഒരു ചാക്രിക പ്രക്രിയ (vicious circle ).

ഇനി രക്താതിസമ്മര്‍ദ്ദത്തിനോടൊപ്പം കൊളസ്ട്രോള്‍ കൂടുതലാണ് എന്നിരിക്കട്ടെ, ഈ കൊഴുപ്പ് ചെറിയ രക്തക്കുഴലുകളുടെ ഉള്‍വശത്ത് അടിഞ്ഞ് കൂടുന്നത് വേഗത്തിലാകും. അടിഞ്ഞുകൂടിയ കൊഴുപ്പില്‍ കാല്‍ഷ്യം കൂടി കലരുന്നു. ഇത് രക്തക്കുഴലിന്റെ ഉള്‍വശത്തെ ചുരുക്കിക്കളയുന്നു. ഒഴുകാന്‍ സ്ഥലമില്ലാത്ത രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിലെയോ തലച്ചോറിലെയോ കുഞ്ഞു രക്തക്കുഴലുകളിലാണ് സംഭവിക്കുന്നതെങ്കിലോ ? രക്തം കിട്ടാ‍തെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും കോശങ്ങള്‍ നശിക്കാന്‍ കാ‍രണമാകും. അതാണ് ഹാര്‍ട്ട് അറ്റാക്ക്, പക്ഷാഘാതം (സ്ട്രോക്ക്) എന്നിവയില്‍ കലാശിക്കുക. ഡയബറ്റീസ് (മധുമേഹം) കൂടി രക്താതിസമ്മര്‍ദത്തിനും കൊളസ്ട്രോളിനും മേമ്പൊടിയായി ഉണ്ടെങ്കില്‍ പിന്നെ കാര്യം ഭേഷായി..! ഇനി ഇതിന്റെയൊക്കെ കൂടെ വെള്ളമടി, പുകവലി എന്നിങ്ങനെയുള്ള മനോഹര ശീലങ്ങള്‍ കൂടിയായാലോ ? എപ്പ കട്ടയും പടവും മടങ്ങി എന്ന് ച്വോദിച്ചാ മതിയണ്ണാ..!
രണ്ടോ അതില്‍ക്കൂടുതലൊ പെഗ്ഗ് അടിക്കുന്ന (ബിയറല്ല, മറ്റവന്‍) ഒരുവന്റെ ബി.പി ചാടിക്കളിച്ചോണ്ടിരിക്കും. അതുകാരണം കൊടുക്കുന്ന മരുന്നുപോലും നേരാം വണ്ണം ഫലിക്കില്ല. ( 'എ പെഗ് ഏ ഡേ കിപ്സ് ദ ഡോക്ടര്‍ എവേ' എന്നൊക്കെ സായിപ്പ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വെള്ളമടി ഹൃദ്രോഗത്തിനു ബെസ്റ്റാണെന്ന് കരുതിയിരിക്കുന്നവന്മാര്‍ സൂക്ഷിക്കുക. സായിപ്പിന്റെ ലിമിറ്റ് വേറേ നമ്മടെ ലിമിറ്റ് വേറെ!)

പുകവലിയാകട്ടെ അവനവനെ മാത്രമല്ല അടുത്തിരിക്കുന്നവനെയും വീട്ടിലിരിക്കുന്ന പെണ്ണുമ്പിള്ളയേയും എന്തിന്, വയറ്റിക്കിടക്കുന്ന പാവം കൊച്ചിനെവരെ ബാധിക്കുന്ന ഒന്നാണ്. സ്ഥിരമായ പുകവലി അഡ്രീനലിന്‍ ലെവല്‍ കൂട്ടുന്നു. ഒപ്പം ഓക്സിജന്റെ ക്ഷാമം കൃത്രിമമായി ഉണ്ടാക്കുന്നതിനാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും പ്രഷര്‍ കൂടുകയും ചെയ്യും - വലിയൊരു സാമൂഹ്യ ദ്രോഹം !

രോഗമില്ലാത്തവരിലും രോഗമുള്ളവരിലും രക്തസമ്മര്‍ദ്ദം പ്രഭാതകാലങ്ങളിലാണ് പ്രകൃത്യാ കൂടുന്നത്. ഇതിനുപരിയായി രോഗിയില്‍ പ്രഷര്‍ പെട്ടെന്ന് കൂടുമ്പോള്‍ പ്രധാനമായും തലച്ചോറില്‍ കുഞ്ഞു കുഞ്ഞ് രക്തക്കുഴല്‍ പൊട്ടി ചോരയൊലിക്കും - സെറീബ്രല്‍ ഹെമറജ് എന്ന് ജാഡ പേര്. രാത്രികാലങ്ങളില്‍ സാധാരണ ബി.പി വല്ലാണ്ട് കൂടുമ്പോള്‍ തലച്ചോറിലെ രക്തക്കുഴലില്‍ രക്തം കട്ട പിടിക്കുകയാണ് ചെയ്യുക - ത്രോമ്പോസിസ് എന്ന് പേര്. (കൂടുതലറിയാന്‍ ഈ പോസ്റ്റ് നോക്കാം.)

ത്രോമ്പോസിസ് ആയാലും ഹെമറെജ് ആയാലും ശരീരഭാഗങ്ങള്‍ സ്ഥിരമായോ താല്‍ക്കാലികമായോ തളര്‍ന്നുപോകുക എന്നതാണ് ആത്യന്തിക ഫലം. കണ്ണിലെ കാഴ്ചാഞരമ്പുകളെ ബാധിക്കുന്ന റെറ്റിനോപ്പതി എന്ന അവസ്ഥ മൂലം കണ്ണിനുള്ളില്‍ രക്തസ്രാവം, നീര്‍ക്കെട്ട് എന്നിങ്ങനെ ചില പ്രശ്നങ്ങള്‍ ദീര്‍ഘകാലം പ്രഷര്‍ രോഗിയായിരിക്കുന്നവരില്‍ കാണാം. തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള കോശ-നാശം കാരണം ക്രമേണ ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ) വന്നുപെടുന്നു. വൃക്കയെബാധിക്കുന്ന നെഫ്രോപ്പതിയിലാകട്ടെ കിഡ്ണി വഴി പോകാന്‍ പാടില്ലാത്ത ധാരാളം പ്രോട്ടീനുകള്‍ മൂത്രത്തില്‍ നഷ്ടപ്പെടുകയും തദ്വാരാ കിഡ്ണി 'അടിച്ചു'പോകുകയും ചെയ്യാം !

വോ...ശരി...അപ്പീ, ഈ പ്രഷറിന്റെ സൂക്കേട് എങ്ങനെ കണ്ടുപിടിക്കണത് ?

നിങ്ങള്‍ തലകറക്കമോ കടുത്ത തലവേദനയോ തലപ്പെരുപ്പോ ഒക്കെയായി ഡോക്ടറെ കാ‍ണാന്‍ ചെന്നാല്‍ സാധാരണ ആദ്യം ഡോക്ടര്‍ ബി.പി നോക്കുകയാണ് ചെയ്യുക. ഇതുകൊണ്ടാണോ എന്നറിയില്ല, പലരും പൊതുവെ കരുതിയിരിക്കുന്നത് തലവേദനയും തലകറക്കവും തലപ്പെരുപ്പുമൊക്കെയുണ്ടേല്‍ ബി.പി കൂടിയതാണ് അത് എന്നാണ്. ഈ ലക്ഷണങ്ങള്‍ വന്നാല്‍ മാത്രം ബി.പി ക്കുള്ള മരുന്നുകഴിക്കുന്ന രോഗികളും ഉണ്ട് ! മറ്റു ചിലര്‍ കരുതുന്നത് നാഡി മിടിപ്പ് പരിശോധിച്ചാല്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടോയെന്നു പറയാനാവും എന്നാണ്.

സത്യത്തില്‍ രക്താതിസമ്മര്‍ദ്ദം ഉള്ള ഒരാള്‍ക്ക് സാധാരണ നിലയ്ക്ക് ഒരു ലക്ഷണത്തിലൂടെയും അത് അറിയാന്‍ സാധിക്കില്ല. അസാധാരണ രക്താതിസമ്മര്‍ദ്ദം എന്ന വിഭാഗത്തിലുള്ള ചില അപൂര്‍വരോഗങ്ങളില്‍ മാത്രമേ ബി.പി കൂടുമ്പോള്‍ വ്യക്തമായ രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും കാണാറുള്ളൂ.

എന്നാല്‍ ഏതവസ്ഥയിലും രക്തസമ്മര്‍ദ്ദം വളരെ കൂടുതലാകുമ്പോള്‍ (ഉദാ: 220/120 mm Hg ഒക്കെ) കടുത്ത തലവേദന, മന്ദത, മനം പുരട്ടല്‍, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട് കേട്ടോ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ രക്താതിസമ്മര്‍ദം ഒരു ‘തോന്നല്‍‘ അല്ല. 'സ്ഫിഗ്മോ' ഉപയോഗിച്ച് ബി.പി എടുക്കുക എന്നതുമാത്രമാണ് 'പ്രഷറിന്റെ അസുഖം' ഉണ്ടോന്ന് അറിയാന്‍ ഒരേയൊരു മാര്‍ഗ്ഗം.
അതോണ്ട് ചേട്ടന്മാരേ, ചേച്ചിമാരേ, അപ്പൂപ്പന്മാരേ, അമ്മൂമ്മമാരേ കമോണ്‍ ! പത്തുരൂപാ കൊടുത്ത് ഒരു നേഴ്സിംഗ് ഹോമില്‍ ചെന്നിട്ടായാലും മതി - ബി.പി. ആറു മാസം കൂടുമ്പോഴെങ്കിലും അളന്നു നോക്കൂ...രോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്തി പ്രതിവിധികള്‍ ചെയ്യൂ... മന:സമാധാനത്തോടെ ഉറങ്ങൂ !

ബി.പി അളക്കാന്‍ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. ഓടിക്കിതച്ച് ചെന്ന് നോക്കിയാ‍ല്‍ ബി.പി എന്തായാലും ശകലം കൂടുതലായിരിക്കും. അതോണ്ട് ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു മുന്‍പ് 5 മിനിട്ട് ശാന്തമായി ഇരുന്ന് റിലാക്സ് ചെയ്യൂ.

2. ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു തൊട്ടു മുന്നേ കാപ്പിയോ ചായയോ കുടിക്കരുത്, പുകവലിക്കുകയുമരുത്. (അവ അഡ്രീനലിന്‍ കൂട്ടും)

3. മരുന്ന് സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നയാളുകള്‍ ബി.പി എടുക്കാന്‍ പോകുന്ന ദിവസവും മരുന്ന് സാധാരണ എപ്പോഴാണോ കഴിക്കുന്നത്, ആ സമയത്ത് തന്നെ കൃത്യമായി മരുന്നു കഴിക്കണം. നിങ്ങള്‍ക്ക് കുറിച്ചുതന്ന മരുന്ന് ഫലപ്രദമാണോ, അതിന്റെ ഡോസ് എത്രവേണം, കൂട്ടണോ, കുറയ്ക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍ക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

4. ബി.പി അളന്നുകൊണ്ടിരിക്കുമ്പോള്‍ നല്ല ചിന്തകള്‍ മാത്രം മനസില്‍ വരുത്തുക. പറ്റുമെങ്കില്‍ ഡോക്ടറുമായി എന്തെങ്കിലും സൊറപറഞ്ഞിരിക്കുക. അയാ‍ള്‍ വലിയ ജാഡയാണെങ്കില്‍ മനസില്‍ ഒരു പാട്ട് മൂളുക, അതുമല്ലെങ്കില്‍ ഒരു സിനിമാ കോമഡിയോര്‍ക്കുക. ബി.പി എടുക്കുന്ന യന്ത്രത്തില്‍ മെര്‍ക്കുറി പൊങ്ങുന്നതും നോക്കിയിരുന്നാല്‍ അതു മതി നിങ്ങള്‍ക്ക് ടെന്‍ഷന്‍ കയറി ബീ.പി കൂടാന്‍ :)

5. ഒരുപ്രാവശ്യം സാധാരണയിലും ഉയര്‍ന്ന ബി.പി അളന്നപ്പോള്‍ കിട്ടിയെന്നുകരുതി നിങ്ങള്‍ ഒരു രക്താതിസമ്മര്‍ദ രോഗിയാകുന്നില്ല. അതുകൊണ്ടുതന്നെ ഉടനെ മരുന്ന് കഴിച്ചുതുടങ്ങേണ്ട കാര്യവുമില്ല. ഒരു മാസത്തിനുള്ളില്‍ പല സമയത്തായി (കുറഞ്ഞത് 2 പ്രാവശ്യമെങ്കിലും) ബി.പി എടുത്ത് നോക്കുമ്പോള്‍ കിട്ടുന്ന ആവറേജ് അളവുകള്‍ ആണ് കൂടുതല്‍ വിശ്വസനീയം. പറ്റുമെങ്കില്‍ വീട്ടിലെ ശാന്തമായ അന്തരീക്ഷത്തില്‍ ബി.പി അളന്നുനോക്കുക. നിങ്ങള്‍ അവിടെ കുറേക്കൂടി റിലാക്സ്ഡ് ആയിരിക്കും.

6. വളരെ കൂടിയ അളവില്‍ ബി.പി ഉള്ളവര്‍ (160/100-ഓ അതിനു മേലോ) രണ്ടാ‍ഴ്ചയ്ക്കകം വീണ്ടും അളന്ന് കൂടുതലാണെങ്കില്‍ എത്രയും വേഗം മരുന്ന് തുടങ്ങണം. കാരണം അങ്ങനെയുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയ്ക്ക് ഉടന്‍ സാധ്യതയുണ്ട്.

7. രക്താതിസമ്മര്‍ദം വണ്ണമുള്ളവര്‍ക്ക് മാത്രമേ വരൂ എന്നു കരുതിയാല്‍ തെറ്റി. ഇത് നല്ലൊരളവില്‍ പാരമ്പര്യമായി കിട്ടുന്നതാണ്. അച്ഛനോ അമ്മയ്ക്കോ രക്താതിസമ്മര്‍ദമുണ്ടേല്‍ മക്കളില്‍ അതിന്റെ സാ‍ധ്യത 25 -50 % വരെയാവാം. ഏതാണ്ട് 60 വയസ്സുകഴിഞ്ഞാല്‍ ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനും രക്തക്കുഴലിലെ മാറ്റങ്ങള്‍ മൂലം ‘പ്രഷര്‍ രോഗം’ വരാം.

പറഞ്ഞു പ്യേടിപ്പിച്ചത് തീര്‍ന്നെങ്കീ ഇതിന്റെ പരിഹാരങ്ങള് കൂടെ അപ്പി തന്നെ പറയീന്‍

മറ്റു രോഗങ്ങളൊന്നുമില്ലാത്ത ജനങ്ങളുടെ ശരാശരി ബി.പി 120/80 ആണ്. എന്നാല്‍ സിസ്റ്റോളിക് പ്രഷര്‍ 120-ല്‍ താഴെയും ഡയസ്റ്റോളിക് പ്രഷര്‍ 80-ല്‍ താഴെയും ആക്കി നിര്‍ത്തുന്നതാണ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും രക്തക്കുഴലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ നല്ലത് എന്നാണ് അടുത്തു നടന്ന വന്‍ പഠനങ്ങള്‍ കാണിക്കുന്നത്. (പ്രഷറിന്റെ നോര്‍മല്‍ കണക്ക് ഇപ്പോള്‍ 110/70 ആക്കിയെന്ന് ചില വാരികകളില്‍ കാണാം - അതു ശരിയല്ല. )

സിസ്റ്റോളിക് പ്രഷര്‍ 120-നും 139-നും ഇടയ്ക്ക് വരുന്നുവെങ്കിലോ ഡയസ്റ്റോളിക് പ്രഷര്‍ 80-നും 89-നും ഇടയ്ക്ക് വരുന്നെങ്കിലോ അതിനെ രക്താതിസമ്മര്‍ദത്തിന്റെ മുന്നോടിയായി അഥവാ പ്രീഹൈപ്പര്‍ടെന്‍ഷന്‍ ആയി കാണണം എന്നു പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു.
ഇതിനര്‍ത്ഥം 120/80-നു മുകളില്‍ ബി.പി പോയാലുടന്‍ മരുന്നു കഴിച്ചു തുടങ്ങണമെന്നാണോ ? നോ..നെവര്‍ ! ഓര്‍ക്കുക ബി.പി 140/90-നു മുകളില്‍ പോകുന്നതിനെയേ നമ്മള്‍ രക്താതിസമ്മര്‍ദം എന്നു വിളിക്കൂ.

120/80-നു മുകളില്‍ പോകുന്നതും 140/90-ല്‍ താഴെ നില്‍ക്കുന്നതുമായ ബി.പി ഉള്ളവര്‍ ക്രമേണ അടുത്ത 4 - 5 വര്‍ഷങ്ങള്‍ കൊണ്ട് രക്താതിസമ്മര്‍ദ രോഗികളാകാം എന്നേ ഉള്ളൂ. അവര്‍ രോഗികളായി എന്നല്ല അര്‍ത്ഥം. അതുകൊണ്ട് തുടര്‍ച്ചയായ രണ്ടോ മൂന്നോ അളക്കലില്‍ 120/80-നു മുകളില്‍ ബി.പി കയറുകയാണെങ്കില്‍ ആഹാരനിയന്ത്രണം, ചെറിയതോതിലിഉള്ള വ്യായാമം, പുകവലിയുപേക്ഷിക്കല്‍, വെള്ളമടി കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചും ആറുമാസമെങ്കിലും കൂടുമ്പോള്‍ ബി.പി നോക്കിയും മുന്നോട്ട് പോകാം എന്ന് ശാസ്ത്രമതം. (മരുന്നു കമ്പനിക്കാര്‍ പലതും പറഞ്ഞ് ക്യാമ്പുകള്‍ നടത്തി ബി.പി 120-നു മേല്‍ ശകലം കൂടിയാല്‍ത്തന്നെ പിടിച്ചു മരുന്നുകഴിപ്പിക്കാന്‍ ഉപദേശിക്കും. അതില്‍ വീഴണ്ട. സയന്‍സ് എന്നുപറയുന്നത് മരുന്നുകമ്പനിക്കാര്‍ തീരുമാനിക്കുന്നതല്ല.) എന്നാല്‍ പ്രീഹൈപ്പര്‍ടെന്‍ഷന്റെ കൂടെ നിങ്ങള്‍ക്ക് വൃക്കരോഗമോ ഡയബറ്റീസോ ഹൃദ്രോഗമോ മറ്റോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ബി.പിക്ക് മരുന്ന് കഴിച്ചുതുടങ്ങണം കേട്ടോ.

ബി.പിയുടെ അളവ് 140/90-നു മേല്‍ പോവുകയാണെങ്കില്‍ അതു പിന്നെ പിടിച്ചാല്‍ കിട്ടണമെന്നില്ല. മരുന്ന് നിര്‍ബന്ധമായും കഴിക്കണം. പ്രത്യേകിച്ച് 160 / 100 എന്ന അളവിലൊക്കെ പോയാല്‍. കാരണം എത്ര കഠിനപഥ്യം നോക്കിയാലും എത്ര കഠിന വ്യായാമം ചെയ്താലും മരുന്നിന്റെ സഹായമില്ലാതെ വളരെ ഉയര്‍ന്ന ബി.പി നോര്‍മല്‍ നിലയിലേക്ക് കുറച്ചുകൊണ്ടുവരാനാവില്ല.(സാധാരനമനുഷ്യന്റെ കാര്യമാണിവിടെ പറയുന്നത്...വല്ല അത്ഭുത രോഗശാന്തിക്കാരുടെയും ഉദാഹരണം തികട്ടിവരുന്നുണ്ടേല്‍ കൈയ്യില്‍ വച്ചേക്കുക അണ്ണാ... ഇവിടെ, ഓണ്‍ലി സയന്‍സ്)
മരുന്നുകളെ പറ്റി ഈ പോസ്റ്റിന്റെ അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം. ഇപ്പോള്‍ നമുക്ക് മരുന്നു കഴിക്കുന്നതിനു മുന്‍പോ മരുന്നിനു പുറമേയോ നാം ചെയ്യേണ്ട കാര്യങ്ങള്‍ (ഇത് എല്ലാവര്‍ക്കും ബാധകം) എന്തെല്ലാമാണെന്ന് നോക്കാം :
1. വ്യായാമം തുടങ്ങുക, തുടരുക..ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത് ദിവസം 20-30 മിനിട്ട് എന്ന തോതില്‍ ആഴ്ചയില്‍ 5 ദിവസം എന്ന കണക്കിലെങ്കിലും സ്പീഡില്‍ നടക്കുക എന്നതാണ്. ഈ വ്യായാമം കഷ്ടിച്ച് ശ്വാസമെടുക്കാന്‍ പറ്റുന്ന ആയാസത്തില്‍ ആ‍യാല്‍ നല്ലത്. (ഓഫീസ് പടികള്‍ ഓടിക്കയറുന്നതും പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ഓടി കയറുന്നതുമൊക്കെ നല്ലതു തന്നെ.)ഇത്തിരിക്കൂടി വിശദമായി അറിയാന്‍ ദേവേട്ടന്റെ ഈ പഴയ പോസ്റ്റ് കാണുക. 5 മുതല്‍ 20 mm ബി.പി വരെ ഇതിനാല്‍ കുറയാം.

2. ആഹാര ശീലം : നിറയെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, സലാഡ്, മുരിങ്ങയില, കാരറ്റ്, പയറ്....ഡേയ് എന്തരെടേയ് നോക്കിനിക്കണത്...ചുമ്മാ തട്ടി വിടടേയ്. വറുത്തതും പൊരിച്ചതും, പ്രത്യേകിച്ച് മട്ടന്‍, ബീഫ് എന്നിവ കുറച്ചിട്ട് അതിനുപകരം മീന്‍ - നല്ല ചാള/മത്തി, നെത്തോലി എന്നിവ കൂടുതലാക്കുക. പാല് ഉപയോഗിക്കുമ്പോള്‍ അതിലെ കൊഴുപ്പ് മാറ്റിയിട്ട് (പാല്‍ പാട) ഉപയോഗിച്ചാല്‍ അത്രയും നല്ലത്. സഫോള, സണ്‍ഫ്ലവര്‍ എണ്ണകള്‍ ഉത്തമം. (പാമോയില്‍ വെളിച്ചെണ്ണയേക്കാള്‍ മെച്ചമൊന്നുമല്ല എന്നതിനാലും, വെളിച്ചെണ്ണ-വിഷയം തീരുമാനമാകാതെ കിടപ്പായതിനാലും അത് തീരെ ഒഴിവാക്കണമെന്ന് പറയുന്നില്ല. അളവില്‍ കുറച്ചാല്‍ നല്ലത്.). ആഹാരത്തിലെ മാറ്റം കൊണ്ട് 8 മുതല്‍ 14 വരെ mm ബി.പി കുറയാം.

3. ഉപ്പ് കുറയ്ക്കുക : എല്ലാ‍ ആഹാരത്തിലും കൂടെയായി 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഉപയോഗികാതിരിക്കാനാണ് നോക്കേണ്ടത്. ഇതിന് ഒരു പാട് തലപുണ്ണാക്കണ്ട. അച്ചാറുകള്‍, ഉപ്പിലിട്, പപ്പടം,വറ്റല്‍ മുളക്, സംഭാരം എന്നിവ സ്ഥിരമായി കഴിക്കുന്നത് അങ്ങ് നിര്‍ത്തുക.(വേണേല്‍ ഓണത്തിന് ഇത്തിരി ആവാം..ട്ടോ ;) തൈര്, മോര് എന്നിവ ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാതെ നോക്കാം. മുളകരച്ചു ചേര്‍ക്കുന്നത് കുറച്ചാല്‍ സ്വാഭാവികമായും ഉപ്പും നമ്മള്‍ കുറയ്ക്കും എന്നത് പാചകത്തിന്റെ സാമാന്യതത്വം. പിന്നെ പച്ചക്കറികള്‍ ഉപ്പേരിയാക്കിയോ (മെഴുക്കുപുരട്ടി) വറുത്തോ ഉപയോഗിക്കുന്നതും കുറയ്ക്കാം. ഉപ്പ് നിയന്ത്രിച്ചാല്‍ കുറയുന്നത് 2മുതല്‍ 8 mm വരെ ബി.പി അളവ്.

4. പ്രതിദിന മദ്യപാനം ഉണ്ടെങ്കില്‍ അത് 2 ഡ്രിങ്കില്‍ താഴെയാക്കുക. അതായത് ആല്‍ക്കഹോള്‍ കണ്ടെന്റ് 30മില്ലിയില്‍ താഴെ നിത്തുക. ഉദാ: 24 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ 3 ഔണ്‍സ് വിസ്കി എന്നിങ്ങനെ. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.
പുകവലി കുറച്ചു കുറച്ചു കൊണ്ടുവന്ന് പൂര്‍ണ്ണമായി നിര്‍ത്തുക. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.

അപ്പോള്‍ കാര്യങ്ങള്‍ ക്ലിയറായി എന്നു വിശ്വസിക്കുന്നു. എന്താ....ഇനി ഇവനെ പിടിച്ചുകെട്ടാന്‍ ഒരു കൈ നോക്കാമല്ലോ അല്ലേ ?

രക്താതിസമ്മര്‍ദത്തിനുള്ള മരുന്നുകളെക്കുറിച്ചും അവയുടെ സൈഡ് ഇഫക്റ്റുകളെ കുറിച്ചുമൊക്കെ ഈ പോസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ - രക്താതിസമ്മര്‍ദ്ദ ചികിത്സയിലെ മരുന്നുകള്‍


അടിക്കുറിപ്പുകള്‍ :

* രക്താതിസമ്മര്‍ദ ഗവേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള അമേരിക്കയിലെ സംയുക്ത കമ്മറ്റിയായ JNC യുടെ 2003-ലെ ഏഴാം റിപ്പോര്‍ട്ട്, കനേഡിയന്‍ രക്താതിസമ്മര്‍ദ വിദ്യാഭ്യാ‍സ പരിപാടിയുടെ 2005-ലെ നിര്‍ദ്ദേശക തത്വങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയതാണ് ഈ ലേഖനം. ചില സാങ്കേതിക കാര്യങ്ങളില്‍ ബ്രിട്ടീഷ് രീതികളില്‍ നിന്നും വിഭിന്നമാകാം ഇതിലെ നിര്‍ദ്ദേശങ്ങള്‍. ശാസ്ത്രലോകത്ത് തര്‍ക്കത്തിലിരിക്കുന്ന ചില വിഷയങ്ങള്‍ കണ്‍ഫ്യൂഷനില്ലാതിരിക്കാന്‍ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്.

* * രക്തത്തെ ശരീരകോശങ്ങളില്‍ നിന്നും ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന കുഴലുകളായ വെയിനുകളെ (veins) സിരകള്‍ എന്നും ഹൃദയത്തില്‍ നിന്നും ഓക്സിജനെ വഹിക്കുന്ന രക്തത്തെ ശരീരാവയവങ്ങളിലേക്കും കോശങ്ങളിലേക്കും കൊണ്ടുപോകുന്ന ആര്‍ട്ടറികളെ (arteries) ധമനികള്‍ എന്നുമാണ് ആയുര്‍വേദ പണ്ഡിതന്‍ ശ്രീ വെങ്കിടേശ്വര ശാസ്ത്രികള്‍ (1917-1925) വിളിക്കുന്നത്. സിര എന്നതിനെ നെര്‍വ് /ഞരമ്പ് എന്ന് അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ശാസ്ത്രികള്‍ നാഡി എന്ന വാക്കാണ് nerve-നു വിധിച്ചിട്ടുള്ളത്. ഏകോപനത്തിനായി അത് ഇവിടെ തുടര്‍ന്ന് ഉപയോഗിക്കും.

http://malayalambloghelp.blogspot.com/

http://malayalambloghelp.blogspot.com/

ഫോട്ടോ എഡിറ്റിംഗ് -1


താഴെയുള്ള ചിത്രം നിങ്ങള്‍ക്കും വേണമെങ്കില്‍ എടുക്കാം , അല്ലെങ്കില്‍ ഇതിലും നല്ലതുണ്ടെങ്കില്‍ അതുപയോഗിക്കാം.

ഇനി ഇതിലേക്ക് ഒരു ബേബിയുടേയോ അല്ലെങ്കില്‍ മോഡലിന്റെയോ ഫോട്ടോ ആവാം. ആ ഫോട്ടോ കട്ട് ചെയ്ത്  നമ്മുടെ ബാക്ക്ഗ്രൌണ്ടിലേക്ക് വലിച്ചിടുക. ഇനി അവിടേം ഇവിടേം ഒക്കെ അലമ്പുകാണിച്ച് നിക്കുന്ന ഭാഗങ്ങള്‍ ഇറേസ് ടൂള്‍ ഉപയോഗിച്ച് മായ്ച്ച് കളയുക.ഇനി നമ്മുടെ ചിത്രം അല്പം അഡ്ജസ്റ്റ് നടത്താം പ്രത്യേകിച്ച് ഹൈ ക്വാളിറ്റിയല്ലാത്ത പിക്ചറുകള്‍ ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. താഴെ ചിത്രം ശ്രദ്ധിക്കു.

ചിത്രത്തില്‍ റോസ് കള്രില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലയര്‍ പാലറ്റിലെ ചാനല്‍‌സ് ഒപ്ഷന്‍ ഓപണ്‍ ചെയ്യുക.ശേഷം ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് പോലെ റെഡ് ലയര്‍ സെലെക്റ്റ് ചെയ്ത് കര്‍വസ് ഓപണ്‍ ചെയ്യുക,( image >> adjustment >> curves ) നിങ്ങളുടെ ചിത്രത്തിന്റെ ക്ലാരിറ്റിക്കനുസരിച്ച് കര്‍വസ് ക്ലിയര്‍ ചെയ്യുക. ഇതു പോലെ വേണമെങ്കില്‍ ഗ്രീന്‍, ബ്ലു, എന്നിവയും അഡ്ജ്സ്റ്റ് ചെയ്യാവുന്നതാണ്. ചാനലില്‍ നിന്നു ഇറങ്ങുന്നതിനു മുന്‍പ് RGB ലയര്‍ സെലെക്റ്റ് ചെയ്ത (ചാനല്‍ പാലറ്റില്‍ ഏറ്റവും മുകളില്‍ കാണുന്നത്) ശേഷമേ വീണ്ടും എഡിറ്റ് ചെയ്ത് തുടങ്ങാവൂ, ഇല്ലെങ്കില്‍ നമ്മുടെ പണിയൊന്നും നടക്കില്ല.

ഇനി ദേ ചിത്രത്തിന്റെ ബ്ലെന്റിംഗ് മോഡ് സെലെക്റ്റ് ചെയ്ത് ഔട്ടര്‍ ഗ്ലൊ സെറ്റ് ചെയ്യുക.

ശേഷം നമ്മുടെ ബാക്ക്ഗ്രൌണ്ട് ചിത്രം സെലെക്റ്റ് ചെയ്യുക, ബാക്ക് ഗ്രൌണ്ടിനു നേരെ കാണുന്ന ലോക്ക് ചിത്രത്തില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്ത് പാവത്തെ സ്വതന്ത്രമാക്കുക, ശേഷം ബ്ലെന്റിംഗ് ഒപ്ഷന്‍സ് എടുക്കുക, (ബ്ലന്റിംഗ് ഒപ്ഷന്‍സ് എവിടെ യെന്നത് കഴിഞ മിക്ക പോസ്റ്റുകളിലും പറഞ്ഞത് കൊണ്ട് ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വേണ്ടി ഒഴിവാക്കുന്നു) ഇനി ചിത്രത്തില്‍ കാണുന്നത് പോലെ ഔട്ടര്‍ ഗ്ലൊ സെറ്റ് ചെയ്യുക.പിന്നെ കളര്‍ ഓവര്‍ലി സെലെക്റ്റ് ചെയ്ത് ചിത്രത്തിലേതു പോലെ സെലെക്റ്റുക #C8FF05   ഇതാണു നമ്മുടെ ഓവര്‍ലി കളര്‍ കോഡ്.

ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ബേബി ലയര്‍ സെലെക്റ്റ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക, Edit > Free Transform പോയി അല്പം ഉള്ളിലേക്ക് ചെറുതാക്കുക. ശേഷം Image > Adjustments > Hue/Saturation പോകുക, Lightness -100 എന്നു നല്‍കുക, Filter > Blur > Gaussian Blur. പോയി radius 5px എന്നു സെറ്റ് ചെയ്യുക.

 ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം സ്റ്റാര്‍ ബ്രഷ് സെലെക്റ്റ് ചെയ്യുക.(ചിത്രത്തില്‍ മാര്‍ക് ചെയ്തത്) പിക്സല്‍ 15 എന്നു സെറ്റ് ചെയ്യുക. ഫോര്‍ഗ്രൌണ്ട് കളര്‍ #FFFF00  എന്നു സെറ്റ് ചെയ്യുക. ഇനി ബ്രഷ് പാലറ്റ് ഓപന്‍ ചെയ്യുക. അതിനു മുകളില്‍ കാണുന്ന വിന്റോ >> ബ്രഷസ് എന്നിടത്ത്  ക്ലിക്കിയാല്‍ മതിയാകും.  

ചിത്രത്തിലേതു പോലെ ബ്രഷ് പാലറ്റ് സെറ്റ് ചെയ്യുക പുതിയൊരു ലയര്‍ ക്രിയേറ്റുക.
ഇനി ചിത്രത്തില്‍ കാണുന്നത് പോലെയോ അതല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റൊരു രൂപത്തിലോ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു പാത്ത് ക്രിയേറ്റ് ചെയ്യുക. ക്രിയേറ്റ് ചെയ്ത് പാത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവില്‍ Stroke Path എന്നത് സെലെക്റ്റ് ചെയ്യുക, വരുന്ന വിന്റോയില്‍ ബ്രുഷ് സെലെക്റ്റ് ചെയ്യുക, ഒപ്പം Simulate Pressure എന്നത് ചെക്ക് ചെയ്യാന്‍ മറക്കരുത്. ഇനി delete anchor point tool എടുത്ത് പാത്ത് സെലെക്ഷന്‍ റിമൂവ് ചെയ്യുക.


ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ Outer Glow സെറ്റ് ചെയ്യുക. ശേഷം Color Overlay യും സെറ്റ് ചെയ്യുക, #E9F8AC ഓവര്‍ലി കളര്‍.

ഇനി എല്ലാ ചിത്രങ്ങളും മെര്‍ജ് ചെയ്യുക, അതിനായി layer >> merge visible (Ctrl+shift+E) ഉപയോഗിക്കാം. ശേഷം ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ക്രിയേറ്റുക. ബ്ലന്റ് മോഡ് Soft Light  എന്നു സെറ്റ് ചെയ്യുക. ഇനി താഴെ ചിത്രങ്ങളില്‍ കാണുന്ന സെറ്റിംഗ്സുകള്‍ ചെയ്യുക. എല്ലാം image >> adjustment എന്നിടത്തുനിന്നു കിട്ടും 





ഇപ്പം എഅകദേശം കഴിഞു, ഇനി വല്ല പൂമ്പാറ്റയേയോ പല്ലിയോ പഴുതാരയോ ഒക്കെ ചിത്രത്തില്‍ ആഡ് ചെയ്യാം,ഒരു ഭംഗിക്ക് .


ഇനി ഇതില്‍ നിന്നു വെട്ടിയെടുത്തത് അതില്‍ ചെറുതാക്കി കൊടുക്കു, ചിത്രം ഇങ്ങനിരിക്കും.

ബ്ലന്റിംഗ് മോഡ് നോര്‍മല്‍ ആക്കിയാല്‍ ചിത്രം ഇങ്ങനിരിക്കും.