Saturday, September 21, 2013

മനുഷ്യശരീരം

മനുഷ്യ ശരീരം

 അവരവരുടെ കൈകളാല്‍ എട്ട്  ചാണ്‍നീളമാണ്  ശരീരത്തിനുള്ളത്. മനുഷ്യശരീരം അനേകം കോശങ്ങള്‍ ,അസ്ഥികള്‍ ,സന്ധികള്‍ ,മാംസപേശികള്‍ ,നാഡികള്‍ ,സിരകള്‍ എന്നിവ അടങ്ങിയതാണ്.അതില്‍  ശ്വസോച്ഛാശത്തിന്ന് മൂക്ക് ,ശ്വാസനാളം, ശ്വാസകോശം എന്നിവയും പോഷണത്തിന്ന് വായ് ,പല്ല് ,അന്നനാളം ,ആമാശയം ,യാകൃത് എന്നിവയുമുണ്ട്.പഞ്ചേന്ദ്രിയങ്ങളും ,പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ,മലമൂത്ര വിസര്‍ജനേന്ദ്രിയങ്ങളും അടങ്ങിയതാണീ ശരീരം.മാംസം,മേദസ് ,ത്വക്ക് മുതലായവകൊണ്ട് ആവൃത്തമായ അസ്ഥിപഞ്ചരമത്രേ ശരീരത്തിന്റെ ആധാരം.മനുഷ്യശരീരത്തില്‍ ചെറുതും വലുതുമായി ഇരുന്നൂറ്റിയമ്പതോളം അസ്ഥികളുണ്ട്.
എല്ലുകള്‍ :
മുഖത്ത് 14,തലയില്‍ 8,ഓരോ ചെവിക്കും 3 വീതം ഇങ്ങനെ തലയിലാകെ 28 എല്ലുകള്‍ ഉണ്ട്.
നട്ടെലുകള്‍ 26,വാരിയെല്ലുകള്‍ 24,വാരിയെല്ലുകളെ കോര്‍ക്കുന്ന ഒരെല്ല്, കണ്ഠസ്ഥികള്‍ 7,എടുപ്പില്‍ 5,ഗുദത്തിന്നു ചുറ്റുമായി 15 ഇങ്ങനെ ഉടലില്‍ 78 എല്ലുകള്‍ ഉണ്ട്.
ഓരോ കൈക്കും 32 വീതം ,ഓരോ കാലിന് 31 വീതം കൂടി കൈകാലുകളില്‍ ആകെ 126 എല്ലുകളുമാനുള്ളത്.
ഗുദത്തിന് ചുറ്റും രണ്ട് എല്ലെ കാണുകയുള്ളൂവെങ്കിലും അവ 15 എല്ലുകള്‍ ചേര്‍ന്നതാണ്.
ചരകന്‍,സുശ്രുതന്‍,വാഗ്ഭടന്‍ മുതലായവരുടെ അഭിപ്രായപ്രകാരം പല്ലും എല്ലും നഖവും എല്ലാം അടക്കം അസ്ഥികള്‍ 360 എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.സുശ്രുതന്‍ ശല്യശാസ്ത്രത്തെ അടിസ്ഥാനമാക്കി 300 എല്ലുകളെ കണക്കിലെടുക്കേണ്ടതുള്ളൂ എന്നു അഭിപ്രായം.
അസ്ഥിപഞ്ചരത്തിനുള്ളില്‍ ശരീരത്തെ ചലിപ്പിക്കാന്‍ മൃദുലമായ തന്തുക്കളാല്‍ അസ്ഥികളെ പരസ്പരം ബന്ധിച്ചിരിക്കുന്നു.പല ഗ്രന്ധികളും ശരീരത്തെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.മൃദുവായ തന്തുകളെ സംരക്ഷിക്കുന്നത്  മാംസ പേശികളാണ്.ഈ മാംസപേശികള്‍ കൊഴുപ്പ് കൊണ്ടും അതിനു പുറമെ കാണുന്ന ത്വക്ക് കൊണ്ടും പൊതിഞ്ഞിരിക്കുന്നു.
മാംസത്തിനോരു പ്രത്യേകതയുണ്ട്. സ്ഥിതിസ്ഥാപകത (elasticity) തടിക്കുമ്പോള്‍ റബ്ബര്‍ പോലെ വികസിക്കുകയും മെലിയുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്നു.
മനുഷ്യശരീരത്തില്‍ അസ്ഥിസംരക്ഷണത്തിനായി മുക്യ മായി 500 പേശികള്‍ പുരുഷന്മാരിലും ,520 എണ്ണം സ്ത്രീകളിലും കാണപ്പെടുന്നു.മാംസപേശികള്‍ രണ്ട് തരത്തിലാണ് ഉള്ളത്.1.ഇച്ഛാനുവര്‍ത്തി, 2.
നമ്മുടെ ഇച്ചയ്ക്കാനുസരിച്ച്  പ്രവര്‍ത്തിക്കുന്ന മാംസപേശികളെ ഇച്ഛാനുവര്‍ത്തികളെന്ന് പറയുന്നു.
ഉദാ:കൈകാലുകള്‍ ചലിപ്പിക്കുക,സംസാരിക്കുക.
ഇച്ചിക്കാതെ തന്നെ പ്രവര്‍ത്തിക്കുന്ന മാംസപേശികളെ അനിച്ചാനുവര്‍ത്തി പേശികള്‍ എന്നു പറയുന്നു.
ഉദാ:ശ്വാസോച്ചാസം, ദഹനക്രിയ, ഹൃദയമിടിപ്പ്. 
 വാസ:
    ശരീരത്തിലെ സ്നേഹാംശത്തെ വാസ (കൊഴുപ്പ്)എന്നു പറയുന്നു.അത്യുഷ്ണത്തില്‍ നിന്നും അതി ശൈത്യത്തില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് വാസയാണ്.സാധാരണയായി ഒരാളുടെ തൂക്കത്തിന്റെ 18% വരെ കൊഴുപ്പാന്.അതില്‍ കൂടിയാല്‍ ഹാനികരവുവാണ്.

ത്വക്ക്:
   മനുഷ്യശരീരമാകെ ത്വക്ക് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.തന്നിമിത്രമാത്രേ സ്പര്‍ശഞ്ഞാണമുണ്ടാകുന്നത്.അത് കൊണ്ടാണ് ത്വക്കിനെ സ്പര്‍ഷണേന്ദ്രിയമെന്ന് പറയുന്നതു.ത്വക്കില്‍ അനേക ലക്ഷം സുഷിരങ്ങള്‍ ഉണ്ട്.അതില്‍ കൂടിയാണ് ശരീരത്തിലെ മാലിന്യം വിയര്‍പ്പായി പുറത്തു പോകുന്നത്.പ്രത്യേകസ്ഥാനങ്ങളിലെ സുഷിരങ്ങളെ ചെറുതും വലുതുമായ രോമങ്ങള്‍ സംരക്ഷിക്കുന്നു.

ഹൃദയം:
   "  പൂണ്ഡരീകേണ സദൃശം ഹൃദയം സ്യാല്‍ അധോമുഖം സുശ്രുതം"    നെഞ്ചിന്റെ ഇടത്തെ ഭാഗത്തായി വാരിയെല്ലിന്റെ അകത്താന് ഇത് സ്ഥിതിചെയ്യുന്നത്.വെള്ളരിക്കയോടും താമരമോട്ടിനോടും ഉപമിച്ചിരിക്കുന്നു.ഒരാളുടെ ഹൃദയം അയാളുടെ കൈമുഷ്ടി ചുരുട്ടിയ അത്ര ഉണ്ടാകും.ഹൃദയത്തില്‍നിന്ന് ശരീരമാകെ രക്തം എത്തിക്കാനും തിരിച്ചു ഹൃദയത്തിലേക്ക് തന്നെ എത്തിക്കാനും രണ്ടു തരം രക്താവാവിനി കുഴലുണ്ട്.ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം.ഇതിന്നു നാല് അറകളുണ്ട്.അവ മൃദുവായ ചര്‍മം കൊണ്ട് വേര്‍തിരിക്കുന്നു.വലതു വശത്തെ മുകളിലെ അറയില്‍ അനേകം സിരകള്‍ ചേര്‍ണ്ണ രണ്ടു സിരകള്‍ ഉണ്ട്.അവ മലിന രക്തത്തെ വഹിക്കുന്നു.താഴെയുള്ള അറയില്‍ രക്തചംക്രമണം നടന്നു മനുഷ്യനെ ആരോഗ്യവാനാക്കുന്നു.പ്രകൃതാ സങ്കോചവികാസ സ്വഭാവമുള്ള ഹൃദയത്തിന്ന് ആ ശക്തി നഷ്ട്ടപ്പെട്ടാല്‍ ശരീരത്തിനു മരണം സംഭവിക്കുന്നു.                                      

ഹൃദയമിടിപ്പ്:
   പ്രായപൂര്‍ത്തിവന്ന ഒരാരോഗ്യവാന്‍റെ ഹൃദയം ഒരു മിനിറ്റില്‍ 72 പ്രാവിശ്യം മിടിക്കും. ഓട്ടം,വ്യായാമം,പരിഭ്രമം എന്നിവ കൊണ്ട് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതാണ്.ആറ് മാസം വരെ പ്രായമുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ്    140-115 നു  ഇടയ്ക്ക് നാല് വയസ് വരെ പ്രായമുള്ള കുട്ടികളുടെ ഹൃദയമിടിപ്പ്  105-120 നു ഇടയ്ക്ക് ആറ് വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ ഹൃദയമിടിപ്പ്   90-115 നു ഇടയ്ക്ക് പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളുടെ ഹൃദയമിടിപ്പ് 80-90 നു ഇടയ്ക്ക് പതിനഞ്ചുവയസ് വരെ പ്രായമുള്ളവരുടെ ഹൃദയമിടിപ്പ് 75-85 നു ഇടയ്ക്ക്വാര്‍ധക്യം ബാധിക്കുന്തോറും ഹൃദയമിടിപ്പ് കൂടിവരുന്നതാണ്. ഭയം,സന്തോഷം,ജ്വരം,ക്രോധം,കാമവാസന എന്നിവ നിമിത്തവും ഹൃദയമിടിപ്പ്നു വ്യത്യാസം കാണാം.മറ്റൊരു അഭിപ്രായത്തില്‍ വന്നത്   
 ജാതമാത്രനായ ശിശു   1 മിനിറ്റില്‍ 120 മുതല്‍ 180 വരെ 
ഒരു വര്‍ഷപ്രായനായ  1 മിനിറ്റില്‍ 120 മുതല്‍ 140 വരെ 
രണ്ടു വര്ഷം                 1 മിനിറ്റില്‍ 100 മുതല്‍ 115 വരെ 
മൂന്നു വര്ഷം                 1 മിനിറ്റില്‍ 80 മുതല്‍ 100 വരെ 
നാല് വര്ഷം               1 മിനിറ്റില്‍ 70 മുതല്‍ 90 വരെ 
6 വര്ഷം മുതല്‍ 14 വര്ഷം വരെ 80 മുതല്‍ 90 വരെ 
14 മുതല്‍ 30 വരെ                         80 മുതല്‍ 90 വരെ 
30 മുതല്‍ 50 വരെ                        70 മുതല്‍ 72 വരെ 
50 മുതല്‍ 80 വരെ                        60 മുതല്‍ 65 വരെ 

രക്തശുദ്ധി:
   ശ്വാസക്വാശം രണ്ടായി ഇടത് വലത് എന്നു വേര്‍തിരിച്ച് ഉണ്ട്.മലിന രക്തത്തെ ഇത് ശുദ്ധി ചെയ്യുന്നു.നാവിന്റെ അടിയില്‍ തരുണാസ്ഥി കൊണ്ട് നിര്‍മിച്ച രണ്ട് ശാഖകളുള്ള ഒരു കുഴല്‍ രണ്ട് ശ്വാസകോശങ്ങളിലും എത്തുന്നു.ഈ കുഴലിന്റെ രണ്ട് ശാഖകളില്‍നിന്നും വളരെ ശാഖകള്‍ പിരിഞ്ഞ് ശ്വാസകോശങ്ങളിലെ കോശങ്ങളില്‍ വ്യാപിച്ചിരിക്കുന്നു.നാസാദ്വാരങ്ങളില്‍ കൂടി പ്രവേശിക്കുന്ന വായു ശ്വാസോച്ഛാസത്താല്‍ ശ്വാസനനാഡി മുഖേനെ ശ്വാസകോശത്തിന്റെ എല്ലാ അറകളിലും പ്രവേശിക്കുന്നു.ഹൃദയത്തില്‍ പ്രവേശിച്ച രക്തം നാഡി വഴി ശ്വാസകോശത്തില്‍ എത്തിച്ചേരുന്നു.അവിടെ വെച്ച് രക്തം ശുദ്ധിചെയ്യപ്പെടുന്നു.

"  ഉദ്ഘാടൃ യോഗകലയാ ഹൃദയാബ്ജകോശം ധന്യേ ചിരാദപിയഥാ രുചി ഗൃഹ്യമാണം "
നാഡികളുടെ ആധാരം ഹൃദയമാണ്.അതിനാല്‍ നാഭീകന്ദം ഹൃദയമാണ്. നാഭീദേശത്താണ് കൂര്‍മനാഡി  സ്ഥിതിചെയ്യുന്നത്.ഒരാളുടെ മുഷ്ടിയോളം വലുപ്പത്തില്‍ ഏതാണ്ട് താമരമൊട്ടുപോലെയുള്ള ഒന്നാണ് ഹൃദയം.ഹൃദയം ചുരുങ്ങുബോള്‍ രക്തം നാഡികളിലെക്കൊഴുകുന്നു.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തനാഡികള്‍ വഴി രക്തം ഓടിപ്പിക്കുകയാണ് ഹൃദയത്തിന്റെ മുഖ്യ കര്മ്മം.
ധമനികള്‍ :
   ഹൃദയത്തില്‍ നിന്ന് ശുദ്ധീകരിച്ച രക്തത്തെ ശരീരമാകെ എത്തിക്കുന്ന നാഡികളെ ധമനികള്‍ എന്ന് പറയുന്നു.
സിരകള്‍ :
   ശരീരത്തില്‍ നിന്ന് അശുദ്ധരക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന നാഡികളെ സിരകള്‍ എന്ന് പറയുന്നു.
നാഡീ സംഖ്യ :
   മനുഷ്യശരീരത്തില്‍ മൂന്നരക്കോടി നാഡികള്‍ ഉണ്ട്.അത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമായി വ്യാപിച്ച് കിടക്കുന്നു.അതില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗുണങ്ങള്‍ അഥവാ ശബ്ദം,സ്പര്‍ശം,രൂപം,രസം,ഗന്ധം എന്നിവ ഉള്‍ക്കൊള്ളുന്ന സുപ്രധാനങ്ങളും വലുതുമായ 72000 നാഡികള്‍ ഉണ്ട് എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
   72000 നാഡികള്‍ ഉള്ളവയില്‍ ചെറിയ സുഷിരങ്ങള്‍ ഉള്ളവ 700.അന്ന രസത്തെ വഹിക്കുന്ന അവ ശരീരത്തെ സംരക്ഷിക്കുന്നു.
   പാദം മുതല്‍ ശിരസ്സുവരെ സര്‍വ അംഗങ്ങളും നാഭി മുതല്‍ വ്യാപിച്ച് കിടക്കുന്ന 700 സിരകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.700 നാഡികളില്‍ 24 നാഡികള്‍ സുവ്യക്തങ്ങളാണ്. 24 നാഡികള്‍ വലിയവയാണ്.അവയില്‍ വലതു കൈ മുതല്‍ കാല്‍ വരെ വ്യാപിച്ച് കിടക്കുന്ന ഒന്നു പരീക്ഷണയോഗ്യവും ആണ്.
   നാഭിയുടെ അടുത്ത് വിലങ്ങനെ ഒരു നാഡീ ചക്രം ഉണ്ട്.വാതം,പിത്തം,കഫം,സംസര്‍ഗം,സന്നിപാതം,രക്തം,രസം ഇവയുടെ വ്യത്യാസങ്ങളെ ഇവ സൂചിപ്പിക്കുന്നു.
നാഡീവ്യൂഹം:
   ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് "  മസ്തിഷ്കം"   1250 മുതല്‍ 1400 ഗ്രാം വരെയാണ് ഇതിന്റെ തൂക്കം. ഗര്‍ഭസ്ത്ഥ ശിശുവിന്റെ ആദ്യ പന്ത്രണ്ട് ആയ്ചകള്‍ക്കുളില്‍ തന്നെ കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗങ്ങള്‍ വികസിക്കും.നാഡീ കുഴലിന്റെ കട്ടികൂടിയ ഭാഗം മസ്തിഷ്കമായും വാല്‍ ഭാഗം സുഷുംനാനാഡിയായും വികസിക്കുന്നു.
   മസ്തിഷ്കത്തെയും സുഷുംനാ നാഡിയെയും ഫലപ്രെദമായി സംരക്ഷിച്ചിരിക്കുന്നത് തലയോടും നട്ടെല്ലുമാണ്.സുഷുംനാ നാഡിയുടെ ശരാശരി തൂക്കം "  30"   ഗ്രാമാണ്. 45 സെന്റീ മീറ്റര്‍ നീളവും.മസ്തിഷ്കത്തിന് പ്രധാനമായി രണ്ടു ആവരമാണ് ഉള്ളത്.അസ്ഥികൊണ്ടുള്ള തലയോട്ടിയും,സ്തരം കൊണ്ടുള്ള ആവരണമായ മെനിഞ്ചസ്സും.മെനിഞജസിന്നു മൂണ് ഭാഗങ്ങളുണ്ട്.പുറത്ത് ഡുറാമാറ്റര്‍,നടുവില്‍ അരക്നോയ്ഡ് മാറ്റര്‍,അകത്തു പയാമാറ്റര്‍. മസ്തിഷ്കത്തില്‍ കാണുന്ന ദ്രാവകത്തെ സി എസ് എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയ്ഡ്)എന്നു പറയുന്നു.ഇത് ഉള്‍കൊള്ളുന്നത് വെന്‍ട്രികിളുകളും സബ് അരക്നോയ്ഡ് സ്പേസും ആണ്.
   സെറിബ്രം,മിഡ്ബ്രെയിന്‍,സെറിബെല്ലം,പോണ്‍സ്,മേടുലഒബ്ലോംഗേറ്റ എന്നിവയാണ് മസ്തിഷ്കത്തിന്റെ പ്രധാന ഭാഗങ്ങള്‍   .  മസ്തിഷ്കത്തിലെ രക്തം കൊണ്ട് വരുന്ന ധമനികള്‍ ഇന്‍റ്റേണല്‍ കാറോട്ടിഡ് ,വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി എന്നിവയാണ്.ഇവയിലോ മറ്റേതെങ്കിലും ഭാഗങ്ങളിലോ രക്തം കട്ടപിടിക്കുകയോ രക്തസ്രാവമുണ്ടാകുകയോ ചെയ്താല്‍ അത് മസ്തിഷ്കത്തിനെ ബാധിയ്ക്കും.
   ഇതിന്റെ നീളം കൂടിയ ഭാഗമാണ് സുഷുംമ്ന .31 ജോഡി സുഷുംമ്ന നാഡികളുണ്ട് .ഇതിനെയും മസ്തിഷ്കത്തെ പൊതിഞ്ഞ അതേ ഭാഗങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.സുഷുംമ്നയുടെ കേന്ദ്ര ഭാഗം ഗ്രേമാറ്ററും,ചുറ്റുഭാഗം വൈറ്റ് മാറ്ററും കാണപ്പെടുന്നു.ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ 25%വും പോകുന്നത് മസ്തിഷ്ക്കത്തിലേക്കാന്നു.
മസ്തിഷ്ക നാഡികള്‍ :
1.  ഘാണേന്ദ്രിയ നാഡികള്‍ : മണവുമായി ബന്ധപ്പെട്ട ഈ നാഡികള്‍ നാസാരന്ദ്രത്തിന്റെ മുകളിലുള്ള ഉള്‍ഭാഗത്തെ ആവരണസ്തരത്തിലെ കോശങ്ങളില്‍നിന്നാണ് ഉത്ഭവിക്കുന്നത്.
2.  നേത്രനാഡി :  കണ്ണിലെ നേത്രപടലത്തില്‍നിന്നു സംവേഗങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡിയാണിത്.
3.  കണ്‍ചലനനാഡി :  കണ്ണിലെ കോശങ്ങളുടെ ചലനത്തോടു ബന്ധപ്പെട്ടതാണ് ഈ നാഡി. കണ്ണിനെ ചലിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
4.  ട്രോക്ലിയര്‍ നാഡി :  വിശിഷ്ട്ട നേത്രപേശികളോടു ബന്ധിച്ചിട്ടുള്ള കപ്പിതുല്യമായ ഒരു നാഡിയാണ്.തലയോട്ടിയോട് ബന്ധപ്പെട്ട ഏറ്റവും ചെറിയ നാഡി.ഈ നാഡിക്ക് ബലക്ഷയം സംഭവിക്കുമ്പോള്‍ നേത്രഗോളം ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
5.ആബ്ഡൂസന്‍സ് നാഡി :  പോണ്‍സിന്‍റെ കീഴ്ഭാഗത്ത് നിന്നാണ് ഈ നാഡി ഉത്ഭവിക്കുന്നത്.(മസ്തിഷ്കത്തിന്റെ ചുവട്ടിലെ മെഡുലഒബ്ലോങ്ഗാട്ട എന്ന ഭാഗവും തലാമസ് എന്ന ഭാഗവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന അവയവമാണ് പോണ്‍സ്).
6.  ശേയ്ഷ്യല്‍ നാഡി :  മുഖത്ത് ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നതിന് പേശികള്‍ നല്‍കുന്ന ചലനസഹായ നാഡിയാണിത്.
7.  ഗളജിഹ്വ നാഡി :  നാവിലേക്കും അണ്ണാക്കിലേക്കും നയിക്കുന്ന തലയോട്ടിയോടു ബന്ധപ്പെട്ട നാഡിയാണിത്.ഈ നാഡിക്ക് സംവേദനത്തോടും ചലനത്തോടും ബന്ധപ്പെട്ട ഭാഗങ്ങളുണ്ട്.
8.  കപാലനാഡി :  ഹൃദയമിടിപ്പ് ശ്വാശോച്ഛാസ ക്രമം മുതലായവയെ നിയന്ത്രിക്കുന്ന പത്താം മസ്തിഷ്ക നാഡിയാണിത്.ഗളജിഹ്വ നാഡിയോട് അഭേദ്യമായ ബന്ധം ഇതിനുണ്ട്.മസ്തിഷ്ക നാഡികളില്‍ വെച്ച് ഏറ്റവും നീളം കൂടിയതാണ് കപാലനാഡി.
9.സഹായകനാഡി :  ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്.ഇതിന് മസ്തിഷ്കത്തില്‍ നിന്നും നട്ടെല്ലില്‍ നിന്നുമുള്ള രണ്ടു വേരുകളുണ്ട്.  
10. ജിഹ്വമൂലനാഡി :  ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്.നാവിന്റെ നൈസര്‍ഗികമായ പേശികളെ നല്‍കുന്നത് ഈ നാഡിയാണ്.മെഡുല്ലയില്‍നിന്നുള്ള കൊച്ചു വേരുകളുടെ പരമ്പരയില്‍ നിന്നാണ് ജിഹ്വമൂലനാഡി ഉത്ഭവിക്കുന്നത്.  
 ധമനികള്‍ :
   ഹൃദയത്തില്‍ നിന്ന് ശുദ്ധീകരിച്ച രക്തത്തെ ശരീരമാകെ എത്തിക്കുന്ന നാഡികളെ ധമനികള്‍ എന്ന് പറയുന്നു.
സിരകള്‍ :
   ശരീരത്തില്‍ നിന്ന് അശുദ്ധരക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന നാഡികളെ സിരകള്‍ എന്ന് പറയുന്നു.
നാഡീ സംഖ്യ :
   മനുഷ്യശരീരത്തില്‍ മൂന്നരക്കോടി നാഡികള്‍ ഉണ്ട്.അത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമായി വ്യാപിച്ച് കിടക്കുന്നു.അതില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗുണങ്ങള്‍ അഥവാ ശബ്ദം,സ്പര്‍ശം,രൂപം,രസം,ഗന്ധം എന്നിവ ഉള്‍ക്കൊള്ളുന്ന സുപ്രധാനങ്ങളും വലുതുമായ 72000 നാഡികള്‍ ഉണ്ട് എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
   72000 നാഡികള്‍ ഉള്ളവയില്‍ ചെറിയ സുഷിരങ്ങള്‍ ഉള്ളവ 700.അന്ന രസത്തെ വഹിക്കുന്ന അവ ശരീരത്തെ സംരക്ഷിക്കുന്നു.
   പാദം മുതല്‍ ശിരസ്സുവരെ സര്‍വ അംഗങ്ങളും നാഭി മുതല്‍ വ്യാപിച്ച് കിടക്കുന്ന 700 സിരകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.700 നാഡികളില്‍ 24 നാഡികള്‍ സുവ്യക്തങ്ങളാണ്.അവയില്‍ വലതു കൈ മുതല്‍ കാല്‍ വരെ വ്യാപിച്ച് കിടക്കുന്ന ഒന്നു പരീക്ഷണയോഗ്യവും ആണ്.
   നാഭിയുടെ അടുത്ത് വിലങ്ങനെ ഒരു നാഡീ ചക്രം ഉണ്ട്.വാതം,പിത്തം,കഫം,സംസര്‍ഗം,സന്നിപാതം,രക്തം,രസം ഇവയുടെ വ്യത്യാസങ്ങളെ ഇവ സൂചിപ്പിക്കുന്നു.
നാഡീവ്യൂഹം:
   ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് "  മസ്തിഷ്കം"   1250 മുതല്‍ 1400 ഗ്രാം വരെയാണ് ഇതിന്റെ തൂക്കം. ഗര്‍ഭസ്ത്ഥ ശിശുവിന്റെ ആദ്യ പന്ത്രണ്ട് ആയ്ചകള്‍ക്കുളില്‍ തന്നെ കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗങ്ങള്‍ വികസിക്കും.നാഡീ കുഴലിന്റെ കട്ടികൂടിയ ഭാഗം മസ്തിഷ്കമായും വാല്‍ ഭാഗം സുഷുംനാനാഡിയായും വികസിക്കുന്നു.
   മസ്തിഷ്കത്തെയും സുഷുംനാ നാഡിയെയും ഫലപ്രെദമായി സംരക്ഷിച്ചിരിക്കുന്നത് തലയോടും നട്ടെല്ലുമാണ്.സുഷുംനാ നാഡിയുടെ ശരാശരി തൂക്കം "  30"   ഗ്രാമാണ്. 45 സെന്റീ മീറ്റര്‍ നീളവും.മസ്തിഷ്കത്തിന് പ്രധാനമായി രണ്ടു ആവരമാണ് ഉള്ളത്.അസ്ഥികൊണ്ടുള്ള തലയോട്ടിയും,സ്തരം കൊണ്ടുള്ള ആവരണമായ മെനിഞ്ചസ്സും.മെനിഞജസിന്നു മൂണ് ഭാഗങ്ങളുണ്ട്.പുറത്ത് ഡുറാമാറ്റര്‍,നടുവില്‍ അരക്നോയ്ഡ് മാറ്റര്‍,അകത്തു പയാമാറ്റര്‍. മസ്തിഷ്കത്തില്‍ കാണുന്ന ദ്രാവകത്തെ സി എസ് എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയ്ഡ്)എന്നു പറയുന്നു.ഇത് ഉള്‍കൊള്ളുന്നത് വെന്‍ട്രികിളുകളും സബ് അരക്നോയ്ഡ് സ്പേസും ആണ്.
   സെറിബ്രം,മിഡ്ബ്രെയിന്‍,സെറിബെല്ലം,പോണ്‍സ്,മേടുലഒബ്ലോംഗേറ്റ എന്നിവയാണ് മസ്തിഷ്കത്തിന്റെ പ്രധാന ഭാഗങ്ങള്‍   .  മസ്തിഷ്കത്തിലെ രക്തം കൊണ്ട് വരുന്ന ധമനികള്‍ ഇന്‍റ്റേണല്‍ കാറോട്ടിഡ് ,വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി എന്നിവയാണ്.ഇവയിലോ മറ്റേതെങ്കിലും ഭാഗങ്ങളിലോ രക്തം കട്ടപിടിക്കുകയോ രക്തസ്രാവമുണ്ടാകുകയോ ചെയ്താല്‍ അത് മസ്തിഷ്കത്തിനെ ബാധിയ്ക്കും.
   ഇതിന്റെ നീളം കൂടിയ ഭാഗമാണ് സുഷുംമ്ന .31 ജോഡി സുഷുംമ്ന നാഡികളുണ്ട് .ഇതിനെയും മസ്തിഷ്കത്തെ പൊതിഞ്ഞ അതേ ഭാഗങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.സുഷുംമ്നയുടെ കേന്ദ്ര ഭാഗം ഗ്രേമാറ്ററും,ചുറ്റുഭാഗം വൈറ്റ് മാറ്ററും കാണപ്പെടുന്നു.ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ 25%വും പോകുന്നത് മസ്തിഷ്ക്കത്തിലേക്കാന്നു.
മസ്തിഷ്ക നാഡികള്‍ :
1.  ഘാണേന്ദ്രിയ നാഡികള്‍ : മണവുമായി ബന്ധപ്പെട്ട ഈ നാഡികള്‍ നാസാരന്ദ്രത്തിന്റെ മുകളിലുള്ള ഉള്‍ഭാഗത്തെ ആവരണസ്തരത്തിലെ കോശങ്ങളില്‍നിന്നാണ് ഉത്ഭവിക്കുന്നത്.
2.  നേത്രനാഡി :  കണ്ണിലെ നേത്രപടലത്തില്‍നിന്നു സംവേഗങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡിയാണിത്.
3.  കണ്‍ചലനനാഡി :  കണ്ണിലെ കോശങ്ങളുടെ ചലനത്തോടു ബന്ധപ്പെട്ടതാണ് ഈ നാഡി. കണ്ണിനെ ചലിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
4.  ട്രോക്ലിയര്‍ നാഡി :  വിശിഷ്ട്ട നേത്രപേശികളോടു ബന്ധിച്ചിട്ടുള്ള കപ്പിതുല്യമായ ഒരു നാഡിയാണ്.തലയോട്ടിയോട് ബന്ധപ്പെട്ട ഏറ്റവും ചെറിയ നാഡി.ഈ നാഡിക്ക് ബലക്ഷയം സംഭവിക്കുമ്പോള്‍ നേത്രഗോളം ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
5.ആബ്ഡൂസന്‍സ് നാഡി :  പോണ്‍സിന്‍റെ കീഴ്ഭാഗത്ത് നിന്നാണ് ഈ നാഡി ഉത്ഭവിക്കുന്നത്.(മസ്തിഷ്കത്തിന്റെ ചുവട്ടിലെ മെഡുലഒബ്ലോങ്ഗാട്ട എന്ന ഭാഗവും തലാമസ് എന്ന ഭാഗവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന അവയവമാണ് പോണ്‍സ്).
6.  ശേയ്ഷ്യല്‍ നാഡി :  മുഖത്ത് ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നതിന് പേശികള്‍ നല്‍കുന്ന ചലനസഹായ നാഡിയാണിത്.
7.  ഗളജിഹ്വ നാഡി :  നാവിലേക്കും അണ്ണാക്കിലേക്കും നയിക്കുന്ന തലയോട്ടിയോടു ബന്ധപ്പെട്ട നാഡിയാണിത്.ഈ നാഡിക്ക് സംവേദനത്തോടും ചലനത്തോടും ബന്ധപ്പെട്ട ഭാഗങ്ങളുണ്ട്.
8.  കപാലനാഡി :  ഹൃദയമിടിപ്പ് ശ്വാശോച്ഛാസ ക്രമം മുതലായവയെ നിയന്ത്രിക്കുന്ന പത്താം മസ്തിഷ്ക നാഡിയാണിത്.ഗളജിഹ്വ നാഡിയോട് അഭേദ്യമായ ബന്ധം ഇതിനുണ്ട്.മസ്തിഷ്ക നാഡികളില്‍ വെച്ച് ഏറ്റവും നീളം കൂടിയതാണ് കപാലനാഡി.
9.സഹായകനാഡി :  ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്.ഇതിന് മസ്തിഷ്കത്തില്‍ നിന്നും നട്ടെല്ലില്‍ നിന്നുമുള്ള രണ്ടു വേരുകളുണ്ട്.  
10. ജിഹ്വമൂലനാഡി :  ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്.നാവിന്റെ നൈസര്‍ഗികമായ പേശികളെ നല്‍കുന്നത് ഈ നാഡിയാണ്.മെഡുല്ലയില്‍നിന്നുള്ള കൊച്ചു വേരുകളുടെ പരമ്പരയില്‍ നിന്നാണ് ജിഹ്വമൂലനാഡി ഉത്ഭവിക്കുന്നത്. 

No comments:

Post a Comment