Showing posts with label കമ്പ്യൂട്ടർ. Show all posts
Showing posts with label കമ്പ്യൂട്ടർ. Show all posts

Tuesday, October 29, 2013

ഫോട്ടോ എഡിറ്റിംഗ് -1


താഴെയുള്ള ചിത്രം നിങ്ങള്‍ക്കും വേണമെങ്കില്‍ എടുക്കാം , അല്ലെങ്കില്‍ ഇതിലും നല്ലതുണ്ടെങ്കില്‍ അതുപയോഗിക്കാം.

ഇനി ഇതിലേക്ക് ഒരു ബേബിയുടേയോ അല്ലെങ്കില്‍ മോഡലിന്റെയോ ഫോട്ടോ ആവാം. ആ ഫോട്ടോ കട്ട് ചെയ്ത്  നമ്മുടെ ബാക്ക്ഗ്രൌണ്ടിലേക്ക് വലിച്ചിടുക. ഇനി അവിടേം ഇവിടേം ഒക്കെ അലമ്പുകാണിച്ച് നിക്കുന്ന ഭാഗങ്ങള്‍ ഇറേസ് ടൂള്‍ ഉപയോഗിച്ച് മായ്ച്ച് കളയുക.ഇനി നമ്മുടെ ചിത്രം അല്പം അഡ്ജസ്റ്റ് നടത്താം പ്രത്യേകിച്ച് ഹൈ ക്വാളിറ്റിയല്ലാത്ത പിക്ചറുകള്‍ ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. താഴെ ചിത്രം ശ്രദ്ധിക്കു.

ചിത്രത്തില്‍ റോസ് കള്രില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലയര്‍ പാലറ്റിലെ ചാനല്‍‌സ് ഒപ്ഷന്‍ ഓപണ്‍ ചെയ്യുക.ശേഷം ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് പോലെ റെഡ് ലയര്‍ സെലെക്റ്റ് ചെയ്ത് കര്‍വസ് ഓപണ്‍ ചെയ്യുക,( image >> adjustment >> curves ) നിങ്ങളുടെ ചിത്രത്തിന്റെ ക്ലാരിറ്റിക്കനുസരിച്ച് കര്‍വസ് ക്ലിയര്‍ ചെയ്യുക. ഇതു പോലെ വേണമെങ്കില്‍ ഗ്രീന്‍, ബ്ലു, എന്നിവയും അഡ്ജ്സ്റ്റ് ചെയ്യാവുന്നതാണ്. ചാനലില്‍ നിന്നു ഇറങ്ങുന്നതിനു മുന്‍പ് RGB ലയര്‍ സെലെക്റ്റ് ചെയ്ത (ചാനല്‍ പാലറ്റില്‍ ഏറ്റവും മുകളില്‍ കാണുന്നത്) ശേഷമേ വീണ്ടും എഡിറ്റ് ചെയ്ത് തുടങ്ങാവൂ, ഇല്ലെങ്കില്‍ നമ്മുടെ പണിയൊന്നും നടക്കില്ല.

ഇനി ദേ ചിത്രത്തിന്റെ ബ്ലെന്റിംഗ് മോഡ് സെലെക്റ്റ് ചെയ്ത് ഔട്ടര്‍ ഗ്ലൊ സെറ്റ് ചെയ്യുക.

ശേഷം നമ്മുടെ ബാക്ക്ഗ്രൌണ്ട് ചിത്രം സെലെക്റ്റ് ചെയ്യുക, ബാക്ക് ഗ്രൌണ്ടിനു നേരെ കാണുന്ന ലോക്ക് ചിത്രത്തില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്ത് പാവത്തെ സ്വതന്ത്രമാക്കുക, ശേഷം ബ്ലെന്റിംഗ് ഒപ്ഷന്‍സ് എടുക്കുക, (ബ്ലന്റിംഗ് ഒപ്ഷന്‍സ് എവിടെ യെന്നത് കഴിഞ മിക്ക പോസ്റ്റുകളിലും പറഞ്ഞത് കൊണ്ട് ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വേണ്ടി ഒഴിവാക്കുന്നു) ഇനി ചിത്രത്തില്‍ കാണുന്നത് പോലെ ഔട്ടര്‍ ഗ്ലൊ സെറ്റ് ചെയ്യുക.പിന്നെ കളര്‍ ഓവര്‍ലി സെലെക്റ്റ് ചെയ്ത് ചിത്രത്തിലേതു പോലെ സെലെക്റ്റുക #C8FF05   ഇതാണു നമ്മുടെ ഓവര്‍ലി കളര്‍ കോഡ്.

ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ബേബി ലയര്‍ സെലെക്റ്റ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക, Edit > Free Transform പോയി അല്പം ഉള്ളിലേക്ക് ചെറുതാക്കുക. ശേഷം Image > Adjustments > Hue/Saturation പോകുക, Lightness -100 എന്നു നല്‍കുക, Filter > Blur > Gaussian Blur. പോയി radius 5px എന്നു സെറ്റ് ചെയ്യുക.

 ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം സ്റ്റാര്‍ ബ്രഷ് സെലെക്റ്റ് ചെയ്യുക.(ചിത്രത്തില്‍ മാര്‍ക് ചെയ്തത്) പിക്സല്‍ 15 എന്നു സെറ്റ് ചെയ്യുക. ഫോര്‍ഗ്രൌണ്ട് കളര്‍ #FFFF00  എന്നു സെറ്റ് ചെയ്യുക. ഇനി ബ്രഷ് പാലറ്റ് ഓപന്‍ ചെയ്യുക. അതിനു മുകളില്‍ കാണുന്ന വിന്റോ >> ബ്രഷസ് എന്നിടത്ത്  ക്ലിക്കിയാല്‍ മതിയാകും.  

ചിത്രത്തിലേതു പോലെ ബ്രഷ് പാലറ്റ് സെറ്റ് ചെയ്യുക പുതിയൊരു ലയര്‍ ക്രിയേറ്റുക.
ഇനി ചിത്രത്തില്‍ കാണുന്നത് പോലെയോ അതല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റൊരു രൂപത്തിലോ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു പാത്ത് ക്രിയേറ്റ് ചെയ്യുക. ക്രിയേറ്റ് ചെയ്ത് പാത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവില്‍ Stroke Path എന്നത് സെലെക്റ്റ് ചെയ്യുക, വരുന്ന വിന്റോയില്‍ ബ്രുഷ് സെലെക്റ്റ് ചെയ്യുക, ഒപ്പം Simulate Pressure എന്നത് ചെക്ക് ചെയ്യാന്‍ മറക്കരുത്. ഇനി delete anchor point tool എടുത്ത് പാത്ത് സെലെക്ഷന്‍ റിമൂവ് ചെയ്യുക.


ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ Outer Glow സെറ്റ് ചെയ്യുക. ശേഷം Color Overlay യും സെറ്റ് ചെയ്യുക, #E9F8AC ഓവര്‍ലി കളര്‍.

ഇനി എല്ലാ ചിത്രങ്ങളും മെര്‍ജ് ചെയ്യുക, അതിനായി layer >> merge visible (Ctrl+shift+E) ഉപയോഗിക്കാം. ശേഷം ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ക്രിയേറ്റുക. ബ്ലന്റ് മോഡ് Soft Light  എന്നു സെറ്റ് ചെയ്യുക. ഇനി താഴെ ചിത്രങ്ങളില്‍ കാണുന്ന സെറ്റിംഗ്സുകള്‍ ചെയ്യുക. എല്ലാം image >> adjustment എന്നിടത്തുനിന്നു കിട്ടും 





ഇപ്പം എഅകദേശം കഴിഞു, ഇനി വല്ല പൂമ്പാറ്റയേയോ പല്ലിയോ പഴുതാരയോ ഒക്കെ ചിത്രത്തില്‍ ആഡ് ചെയ്യാം,ഒരു ഭംഗിക്ക് .


ഇനി ഇതില്‍ നിന്നു വെട്ടിയെടുത്തത് അതില്‍ ചെറുതാക്കി കൊടുക്കു, ചിത്രം ഇങ്ങനിരിക്കും.

ബ്ലന്റിംഗ് മോഡ് നോര്‍മല്‍ ആക്കിയാല്‍ ചിത്രം ഇങ്ങനിരിക്കും.

സ്റ്റുഡിയോ ഇഫക്റ്റ്

സ്റ്റുഡിയോ ഇഫക്റ്റ്





 ചിത്രങ്ങള്‍ക്ക് ബാക്ക്ഗ്രൗണ്ട് നല്‍കാനുള്ള ഒരു മനാഹരമായ ടൂട്ടോറിയലിനെ കുറിച്ച് പറയുകയാണിവിടെ. സ്റ്റുഡിയോ വര്‍ക്കുകള്‍ക്ക് അനുയോജ്യമാണീ പഠനം.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പില്‍ നിന്നും ഇതിനെ തയ്യാറാക്കിയത്: ഫൗസാന്‍ മേക്ക്
 സ്റ്റുഡിയോകളില്‍ ചെയ്യുന്ന തരത്തിലുള്ള വളരെ പെട്ടന്നു എന്നാല്‍ മനോഹരമായി ചെയ്യാവുന്ന ഒരു ഫോട്ടോ ഡിസൈനിം ആണിത്. എങ്കില്‍ നമുക്ക് തുടങ്ങാം അല്ലെ.




 



നമുക്കൊരു പുതിയ പേജ് തുറക്കാം.
ശേഷം നമ്മള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രം ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്ത് നമ്മള്‍ പുതുതായി ഉണ്ടാക്കിയ പേജിലേക്ക് പെന്‍ ടൂള്‍ അല്ലെങ്കില്‍ ലാസോ ടൂള്‍ ഉപയോഗിച്ച് കട്ട് ചെയ്ത് പേസ്റ്റ് ചെയ്യുക.





ഇനി നമ്മുടെ പരീക്ഷണവസ്തു ചിത്രത്തില്‍ കാണുന്ന പോലെ സെലെൿറ്റ് ചെയ്ത്  Select >> Modify >> feather പോകുക. ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സ് നല്‍കുക.





ശേഷം Layer >> New >> Layer Via Copy  കൊടുക്കുക. ചിത്രത്തില്‍ കാണുന്നത് പോലെ 2 ലയറുകളും ലിങ്ക് ചെയ്യുക. (ഷിഫ്റ്റ് ഞെക്കിപിടിച്ച് രണ്ട് ലയറുകളും സെലെൿറ്റ് ചെയ്തശേഷം ലിങ്കില്‍ ഞെക്കിയാല്‍ മതിയാകും)
   







ലയര്‍ ഒന്ന് സെലെൿറ്റ് ചെയ്ത ശേഷം ചിത്രത്തില്‍ കാണിച്ചപോലെ ഹൈഡ് ചെയ്യുക.







ലയര്‍ പാലറ്റ് ചിത്രം ശ്രദ്ധിക്കൂ. നമുക്കിത്പോലെ ലഭിക്കും.


 




   ലയര്‍2 സെലെൿറ്റ് ചെയ്ത് ചെയ്ത് ചിത്രത്തില്‍ കാണുന്നത് പോലെ സെലെൿറ്റ് ടൂള്‍ ഉപയോഗിച്ച് ആ ഭാഗം സെലെൿറ്റ് ചെയ്യുക. ശേഷം ലയര്‍ കോപി ചെയ്യുക.

 




നമ്മടെ transform (Ctrl+T) ടൂള്‍ ഉപയോഗിച്ച് വലിച്ച് നീട്ടി ആകെ മൊത്തം ടോട്ടല്‍ പേജങ്ങു നിറക്കുക.






Filter >> Blur >> Gaussian Blur പോകുക.








ചിത്രത്തില്‍ കാണുന്ന (31.7) സെറ്റിംഗ്സ് നല്‍കുക.








ഇനി image >> adjustments >> Levels പോകുക.  ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സ് നല്‍കുക.






ഇനി നമ്മള്‍ ബ്ലര്‍ ചെയ്ത ആ ലയറിനെ നമ്മുടെ മെയില്‍ ചിത്രത്തിനു താഴെയായി ഡ്രാഗ് ചെയ്തിടുക. ചിത്രം ശ്രദ്ധിക്കൂ.








നടുത്തതായി ഇതുപോലുള്ള എന്തെങ്കിലും ചിത്രങ്ങള്‍ നമ്മുടെ ബാക്ക്ഗ്രൗണ്ടിനു ഇണങ്ങുന്നത് സെലെൿറ്റ് ചെയ്യുക. 








ലയര്‍ പാലറ്റില്‍ കാണിച്ചിരിക്കുന്നത് പോലെ ആഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം ബാക്ക്ഗ്രൗണ്ടിനുമുകളിലായി കൊണ്ടുവരിക. ലയര്‍ മാസ്ക് ചെയ്യുക (ചിത്രം 4 എങ്ങനെ ലയര്‍മാസ്ക് എന്നു വിവരിച്ചിരിക്കുന്നു) ബ്രഷ്ടൂള്‍ ഉപയോഗിച്ച് നമുക്ക് ആവശ്യമായ ഭാഗങ്ങളില്‍ ബ്രഷ് ചെയ്യുക.





ഇനി മുന്‍പ് നമ്മള്‍ ലയര്‍മാസ്ക് ചെയ്ത്വെച്ചിരുന്ന ലയര്‍1 സെലെൿറ്റ് ചെയ്ത് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്പോലെ  മുടിയുടെ ഭാഗങ്ങളില്‍ ബ്രഷ്ടൂള്‍ പ്രയോഗിക്കുക. അതു ഹെയറിനു കൂടുതല്‍ ഒറിജിനാലിറ്റി വരുത്താനാണ്. 









ഇനി  ബ്ലന്റിംഗ് മോഡ് Luminosity  ആയി സെറ്റ് ചെയ്യുക.


കളര്‍ ബാലന്‍സ്

എങ്ങനെ ഫോട്ടോകളില്‍ കാണുന്ന നോയിസ് റിമൂവ് ചെയ്യാം.




അധികം ക്വാളിറ്റിയില്ലാത്ത മൊബൈല്‍ കാമറകളില്‍, അല്ലെങ്കില്‍ ഇരുട്ടുള്ള സ്ഥലങ്ങളില്‍ നിന്നെടുത്ത ഫോട്ടോകള്‍ അല്പം നിറം വരുത്തി ഫോട്ടോയില്‍ അമിതമായി കാണുന്നനോയ്‌സ് എങ്ങനെ റിമൂവ് ചെയ്യാം എന്നു നോക്കാം.








നമ്മുടെ ചിത്രം ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്യുക.








     Filter >> Noise >> Reduce Noise  പോകുക.








  ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സെറ്റിംഗ്സ് നല്‍കുക. ( ചിത്രങ്ങളുടെ Noise, Color, Sharp വ്യത്യാസങ്ങള്‍ക്കനുസരിച്ച് സെറ്റിംഗ്സില്‍ ചില സ്വാഭാവികമായ മാറ്റങ്ങള്‍ ഉണ്ടാകാം)









  ഇനി Image >> adjustment >> Brightness/ Contrast പോകുക. ആവശ്യമായ സെറ്റിംഗ്സുകള്‍ നല്‍കുക.
സത്യത്തില്‍ ഇവിടെ മ്മടെ പണി കഴിഞ്ഞു. എന്നാലും വെറുതെ ഒന്നു രണ്ടു സെറ്റിംഗ്സുകള്‍ കൂടി ചെയ്യാമെന്നേയുള്ളു.








 ചുമ്മാ കളര്‍ ബാലന്‍സ് ഒന്നു അഡ്ജസ്റ്റ് ചെയ്തൂളൂ






    Image >> adjustment >>   curves ഒരല്പം ...........






  Filter >> Sharpen >> Smart Sharpen  ഇവിടെപോയി ചിത്രത്തില്‍കാണുന്ന സെറ്റിംഗ്സ് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ ചിത്രങ്ങള്‍ക്ക് അനുസരിച്ച് അല്പസ്വല്പം വ്യത്യാസവുമാവാം.

കറുമ്പനെ വെളുപ്പിക്കാം

കറുമ്പനെ വെളുപ്പിക്കാം സ്റ്റുഡിയോ ഇഫക്റ്റ്


ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പില്‍ നിന്ന് ഈ പോസ്റ്റ് തയ്യാറാക്കിയത്: രതീഷ് കുമാര്‍

 
നമുക്ക് ആദ്യം ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കാം. ഇനി അതിന്റെ ബാക്ക്ഗ്രൗണ്ട് കട്ട് ചെയ്ത് കളയുക. ശേഷം പുതിയൊരു ലയര്‍ ൿരിയേ ചെയ്യുക. അതില്‍ നീല നിറം പെയിന്റ് ബക്കറ്റ് ടൂള്‍ ഉപയോഗിച്ച്  ല്‍ ചെയ്യുക. ചിത്രം ശ്രദ്ധിക്കുക. ലയര്‍ പാലറ്റില്‍ എങ്ങനെയാണൂ ലയറുകള്‍ സെറ്റ് ചെയ്തിരിക്കുന്നതെന്നു മനസിലാക്കുക..(കട്ട്‌ ചെയ്ത ചിത്രം മുകളില്‍, നീല നിറം രണ്ടാമത്.. ഏറ്റവും അടിയില്‍ ഒറിജിനല്‍.. ഒറിജിനല്‍ അങ്ങനെ തന്നെ അവിടെ വക്കുന്നത്, അതിന്റെ കോപ്പി ഇനിയും ആവശ്യം വരും എന്നത് കൊണ്ടാണ്



നമ്മള്‍ നേരത്തെ കട്ട് ചെയ്ത ചിത്രത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക. ഏറ്റവും മുകളിലെ കട്ട്‌ ചെയ്ത ലയെര്‍ സെലക്ട്‌ ചെയ്തു, Menu: Image > Adjustments >  Selective Color ഓപ്ഷന്‍ എടുക്കുക. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Colors ഇല്‍ Reds ആയിരിക്കും select ചെയ്തിട്ടുണ്ടാകുക, അത് മാറ്റി, Neutrals(താഴെ ബ്ലാക്കിന് മുകളില്‍) സെലക്ട്‌ ചെയ്യുക... ആദ്യപടിയായി Cyan -32, Magenta +7, Yellow +42, Black -59 (Method: Relative) എന്ന തോതില്‍ ആണ് ഞാന്‍ ഇവിടെ അഡ്ജസ്റ്റ് ചെയ്തത്...( ഇതേ അളവ് കറക്റ്റ് ആയി വരണം എന്നില്ല... നമ്മള്‍ സെലെൿറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അനുസരിച്ച് ചില മാറ്റങ്ങള്‍ വരാം.)


Menu: Image > Adjustments > Color Balance ഓപ്ഷന്‍ എടുക്കുക... Tone Balance: Highlights: Cyan-Red +35, Magenta-Green +13, Yellow-Blue -5 എന്നിവ സെറ്റ് ചെയ്യുക. വീണ്ടും ഒന്നു കൂടി കളര്‍ ബാലന്‍സ് വരിക Tone Balance: Shadows:  Cyan-Red +17,  Magenta-Green +0,  Yellow-Blue -10 Preserve Luminosity സെലെക്ഷന്‍ ഒഴിവാക്കുക... ഇപ്പോള്‍ തന്നെ നിറം മാറിയത് കാണാന്‍ കഴിയും... (ചിത്രം ശ്രദ്ധിക്കുക)







Image > Adjustments > Levels... Input Levels [ 0 ] [ 1 ] [ 255 ] എന്നുള്ളത് [ 0 ] [ 1.30 ] [ 255 ] എന്നാക്കി Mid tone അഡ്ജസ്റ്റ് ചെയ്യുക... 

 Menu:  Image>Adjustments>Levels... Input Levels [ 0 ] [ 1 ] [ 255 ] എന്നുള്ളത് [ 20 ] [  1  ] [ 255 ] എന്നാക്കി Shadow tone അഡ്ജസ്റ്റ് ചെയ്യുക...  ചിത്രം ശ്രദ്ധിക്കുക.



കണ്ട കണ്ടാ, ചുള്ളന്‍ തെളങ്ങണത്, അപ്പം ഇങ്ങനൊക്കെ ചെയ്താല്‍ ദേ ഇതുപോലെ കിട്ടും.
ചിത്രത്തിന് ഏകദേശം കളര്‍ കിട്ടിയിട്ടുണ്ടാകും ഇപ്പോള്‍... പക്ഷെ ഫിനിഷിംഗ് ആയില്ല... കണ്ണ് നോക്ക്, പല്ല് നോക്ക്‌, ഡ്രസ്സ്‌ നോക്ക്... എല്ലാടത്തും കളര്‍ വ്യത്യാസം ഇല്ലേ..? മാത്രവുമല്ല... ഒരു പുകച്ചിലും ഉണ്ട്... ആദ്യം നമുക്ക് ആ പുകച്ചില്‍ മാറ്റാം...







Menu: Image>Adjustments> Hue/Saturation ഓപ്ഷനില്‍ Saturation +15 ആക്കുക...

ഇപ്പോള്‍ എങ്ങനെ ഉണ്ട്..? മുടിക്കൊന്നും അത്ര കറുപ്പ് ഇല്ല അല്ലെ..? ഒരു കാര്യം ചെയ്യാം...









 Menu: Image > Adjustments > Selective Color ഓപ്ഷന്‍ എടുക്കുക, Blacks സെലക്ട്‌ ചെയ്യുക Black +15 ആക്കി നോക്കുക........



Menu: Layer>Add layer mask> Hide all ഇപ്പോള്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്ത ലയെര്‍ അപ്രത്യക്ഷമായി... അതിനു മുകളില്‍ ബ്ലാക്ക്‌ മാസ്ക് ഉണ്ടായി... (ലയെര്‍ പാനലില്‍ ആ ലയെരിനു അടുത്ത് ഒരു ബ്ലാക്ക്‌ ബോക്സ്‌ കാണാം... അതാണ്‌ മാസ്ക് ) 
ഇവിടെ നമുക്ക് വേണ്ടത് ഒറിജിനല്‍ ചിത്രത്തിലെ വേഷവിധാനങ്ങളും ഡ്യൂപ്ലിക്കേറ്റ്‌ ചിത്രത്തിലെ വെളുത്ത സ്കിന്നും ആണ്...  അപ്പോള്‍ ഡ്യൂപ്ലിക്കേറ്റ്‌ ചിത്രത്തിലെ സ്കിന്‍ മാത്രം Unhide ചെയ്യാം.

Smooth ആയ  Brush tool എടുക്കുക, കളര്‍ ബോക്സില്‍ foreground color വെള്ള ആക്കുവാന്‍ മറക്കരുത്... സ്കിന്‍ ഉള്ള ഭാഗത്ത്‌ മാത്രം ബ്രഷ് കൊണ്ട് വരക്കുക... ആവശ്യമില്ലാത്ത ഭാഗത്തേക്ക് ബ്രഷ് പോകാതിരിക്കാന്‍, ആ ഭാഗം  സെലക്ട്‌ ചെയ്യുന്നത്  നന്നായിരിക്കും... മുടിയിലെക്കൊക്കെ അല്പം സ്പ്രെഡ് ചെയ്തു നില്‍ക്കുന്നത് നന്നായിരിക്കും






ഇനി Stamp Clone tool ഉപയോഗിച്ച് അല്പം retouch finishing..................... 

Background change ചെയ്യാം.....