സ്റ്റുഡിയോ ഇഫക്റ്റ്
ചിത്രങ്ങള്‍ക്ക് ബാക്ക്ഗ്രൗണ്ട് നല്‍കാനുള്ള ഒരു മനാഹരമായ ടൂട്ടോറിയലിനെ കുറിച്ച് പറയുകയാണിവിടെ. സ്റ്റുഡിയോ വര്‍ക്കുകള്‍ക്ക് അനുയോജ്യമാണീ പഠനം.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പില്‍ നിന്നും ഇതിനെ തയ്യാറാക്കിയത്: ഫൗസാന്‍ മേക്ക്
സ്റ്റുഡിയോകളില്‍ ചെയ്യുന്ന തരത്തിലുള്ള വളരെ പെട്ടന്നു എന്നാല്‍ മനോഹരമായി ചെയ്യാവുന്ന ഒരു ഫോട്ടോ ഡിസൈനിം ആണിത്. എങ്കില്‍ നമുക്ക് തുടങ്ങാം അല്ലെ.
നമുക്കൊരു പുതിയ പേജ് തുറക്കാം.
ശേഷം നമ്മള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രം ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്ത് നമ്മള്‍ പുതുതായി ഉണ്ടാക്കിയ പേജിലേക്ക് പെന്‍ ടൂള്‍ അല്ലെങ്കില്‍ ലാസോ ടൂള്‍ ഉപയോഗിച്ച് കട്ട് ചെയ്ത് പേസ്റ്റ് ചെയ്യുക.
ഇനി നമ്മുടെ പരീക്ഷണവസ്തു ചിത്രത്തില്‍ കാണുന്ന പോലെ സെലെൿറ്റ് ചെയ്ത് Select >> Modify >> feather പോകുക. ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സ് നല്‍കുക.
ശേഷം Layer >> New >> Layer Via Copy കൊടുക്കുക. ചിത്രത്തില്‍ കാണുന്നത് പോലെ 2 ലയറുകളും ലിങ്ക് ചെയ്യുക. (ഷിഫ്റ്റ് ഞെക്കിപിടിച്ച് രണ്ട് ലയറുകളും സെലെൿറ്റ് ചെയ്തശേഷം ലിങ്കില്‍ ഞെക്കിയാല്‍ മതിയാകും)
ലയര്‍ ഒന്ന് സെലെൿറ്റ് ചെയ്ത ശേഷം ചിത്രത്തില്‍ കാണിച്ചപോലെ ഹൈഡ് ചെയ്യുക.
ലയര്‍ പാലറ്റ് ചിത്രം ശ്രദ്ധിക്കൂ. നമുക്കിത്പോലെ ലഭിക്കും.
ലയര്‍2 സെലെൿറ്റ് ചെയ്ത് ചെയ്ത് ചിത്രത്തില്‍ കാണുന്നത് പോലെ സെലെൿറ്റ് ടൂള്‍ ഉപയോഗിച്ച് ആ ഭാഗം സെലെൿറ്റ് ചെയ്യുക. ശേഷം ലയര്‍ കോപി ചെയ്യുക.
നമ്മടെ transform (Ctrl+T) ടൂള്‍ ഉപയോഗിച്ച് വലിച്ച് നീട്ടി ആകെ മൊത്തം ടോട്ടല്‍ പേജങ്ങു നിറക്കുക.
Filter >> Blur >> Gaussian Blur പോകുക.
ചിത്രത്തില്‍ കാണുന്ന (31.7) സെറ്റിംഗ്സ് നല്‍കുക.
ഇനി image >> adjustments >> Levels പോകുക. ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സ് നല്‍കുക.
ഇനി നമ്മള്‍ ബ്ലര്‍ ചെയ്ത ആ ലയറിനെ നമ്മുടെ മെയില്‍ ചിത്രത്തിനു താഴെയായി ഡ്രാഗ് ചെയ്തിടുക. ചിത്രം ശ്രദ്ധിക്കൂ.
നടുത്തതായി ഇതുപോലുള്ള എന്തെങ്കിലും ചിത്രങ്ങള്‍ നമ്മുടെ ബാക്ക്ഗ്രൗണ്ടിനു ഇണങ്ങുന്നത് സെലെൿറ്റ് ചെയ്യുക.
ലയര്‍ പാലറ്റില്‍ കാണിച്ചിരിക്കുന്നത് പോലെ ആഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം ബാക്ക്ഗ്രൗണ്ടിനുമുകളിലായി കൊണ്ടുവരിക. ലയര്‍ മാസ്ക് ചെയ്യുക (ചിത്രം 4 എങ്ങനെ ലയര്‍മാസ്ക് എന്നു വിവരിച്ചിരിക്കുന്നു) ബ്രഷ്ടൂള്‍ ഉപയോഗിച്ച് നമുക്ക് ആവശ്യമായ ഭാഗങ്ങളില്‍ ബ്രഷ് ചെയ്യുക.
ഇനി മുന്‍പ് നമ്മള്‍
ലയര്‍മാസ്ക് ചെയ്ത്വെച്ചിരുന്ന ലയര്‍1 സെലെൿറ്റ് ചെയ്ത് ചിത്രത്തില്‍
കാണിച്ചിരിക്കുന്നത്പോലെ മുടിയുടെ ഭാഗങ്ങളില്‍ ബ്രഷ്ടൂള്‍ പ്രയോഗിക്കുക.
അതു ഹെയറിനു കൂടുതല്‍ ഒറിജിനാലിറ്റി വരുത്താനാണ്.
ഇനി ബ്ലന്റിംഗ് മോഡ് Luminosity ആയി സെറ്റ് ചെയ്യുക.
No comments:
Post a Comment