Tuesday, October 29, 2013

ഒരു ക്രിസ്‌മസ് കാര്‍ഡ് -ഫോട്ടോഷോപ്പില്‍

ഒരു ക്രിസ്‌മസ് കാര്‍ഡ്








  അയക്കുന്നതിനായി ഗ്രീറ്റിംഗ് കാര്‍ഡ് ആയി തയ്യാറാക്കുന്നത്
എങ്ങനെ എന്നൊന്നു നോക്കാം. ക്രിസ്മസ് വരുന്നതിനുമുന്‍പ് തന്നെ പ്രിയ കൂട്ടുകാര്‍ക്ക് എന്റെ ക്രിസ്മസ് ആശംസകള്‍.








  നമുക്ക് ആദ്യമായി ഫോട്ടോഷോപ്പില്‍ പുതിയൊരു ഫയല്‍ തുറക്കാം.





 # 166209 കളര്‍ നമ്മുടെ പുതിയ ബാക്ക്ഗ്രൗണ്ടില്‍ ഫില്‍ ചെയ്യുക.






Filter >> Noise >> Add Noise  പോകുക. ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സ് ചെയ്യുക.







   Burn  ടൂള്‍ സെലെൿറ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ  നമ്മുടെ ബാക്ക്ഗ്രൗണ്ടിന്റെ മുകള്‍ ഭാഗത്തായി '0 Hardness'  ബ്രഷ് 550 പിക്സ് സെലെൿറ്റ് ചെയ്ത് പെരുമാറുക.








   ഇനി ഡോഡ്ജ് ടൂള്‍ സെലെൿറ്റ് ചെയ്ത ശേഷം  '0 Hardness'  ബ്രഷ് 800 പിക്സ്  സെലെൿറ്റ് ചെയ്ത് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ താഴെ മൂലയിലും പെരുമാറുക.






   ഇനി Elliptical marque tool  ഉപയോഗിച്ച് ഒരു വൃത്തം വരക്കുക.  #05824e  കളര്‍ ഫില്‍ ചെയ്യുക.







  Burn  ടൂള്‍ ഉപയോഗിച്ച് നമ്മുടെ വൃത്തത്തിന്റെ മുകള്‍ ഭാഗത്തും താഴ്‌ഭാഗത്തും ചിത്രത്തില്‍ കാണുന്ന പോലെ ബേണ്‍ ടൂള്‍ ഉപയോഗിക്കുക. ബേണ്‍ ടൂള്‍ സെലെൿറ്റ് ചെയ്ത് ബ്രഷ് ഹാര്‍ഡ്‌നെസ്സ് കുറഞ്ഞ അല്പം വലിപ്പത്തില്‍ സെലെക്റ്റുക.







  ചിത്രത്തില്‍ കാണുന്നത് പോലെ ഡോഡ്‌ജ് ടൂള്‍ പ്രയോഗിക്കുക.




  Custom Shape Tool സെലെൿറ്റ് ചെയ്ത ശേഷം ചിത്രത്തില്‍കാണുന്ന Snowflake 2  സെലെക്റ്റുക.


    ഒത്ത നടുവില്‍ ചിത്രത്തില്‍ കാണുന്നത് പോലെ ഒരു ഷേപ് ആഡ് ചെയ്യുക. ശേഷം അതിന്റെ ഡ്യൂപ്ലിക്കേറ്റ് (Ctrl+J) ഉണ്ടാക്കുക. ചിത്രത്തില്‍ കാണുന്നത്പോലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മൂവ് ചെയ്യുക. പിന്നീട് ഓരോന്നോരോന്നായി സെലെൿറ്റ് ചെയ്ത് Free Transform (Ctrl +T ) ഉപയോഗിച്ച് നമ്മുടെ ബാള്‍നു അനുസൃതമായി ക്രമീകരിക്കുക. ഷേപ് ന്റെ ഒരു മൂല മാത്രമായി തിരിക്കാനും വളക്കാനും കീ ബോര്‍ഡില്‍ Ctrl  ബട്ടണ്‍ ഞെക്കി പിടിച്ച് ആവഷ്യമുള്ള മൂലകള്‍ ക്രമീകരിക്കാം. ചിത്രത്തില്‍ തഴെയുള്ള ഷേപ് ശ്രദ്ധിക്കുക. സ്റ്റാര്‍ കളര്‍ #d0ce18





 ഇനി നമ്മുടെ 5 ഷേപ് ലയറുകള്‍ ലയര്‍ മോഡ് Screen  എന്നാക്കുക.



  ഇനി നമുക്ക് ബാള്‍ നു ഒരു ടോപ്പ് ഉണ്ടാക്കണം. അതിനായി പുതിയൊരു ലയര്‍ ക്രിയേറ്റ് ചെയ്യണം. പിന്നീട് Rectangular Marque Tool സെലെൿറ്റ് ചെയ്ത് ചിത്രത്തില്‍ കാണുന്നത്പോലെ ഒരു സ്ക്വയര്‍ ഉണ്ടാക്കുക. ബ്ലാക്ക് കളര്‍ ഫില്‍ ചെയ്യുക.



 ലയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options പോകുക. Gradient Overlay ഓപണ്‍ ചെയ്ത് ചിത്രത്തില്‍ കാണുന്ന പോലെ  >> ബ്ലാക്ക് > e0e002 > ബ്ലാക്ക് << കളറുകള്‍ സെലെക്റ്റ് ചെയ്യുക. Angle 0 ആവാന്‍ ശ്രദ്ധിക്കുമല്ലോ.



   പുതിയൊരു ലയര്‍ കൂടി ഉണ്ടാക്കുക. Elliptical Marque Tool  കൊണ്ട് ചിത്രത്തില്‍ കാണുന്ന പോലെ വൃത്തം വരക്കുക. ബ്ലാക്ക് കളര്‍ ഫില്‍ ചെയ്യുക.



Select >> Modify >> Contract Selection  5പിക്സല്‍ സെലെൿറ്റ് ചെയ്ത് ഓകെ നല്‍കുക. ശേഷം ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് ഉള്‍ഭാഗം മായ്ച്ച് കളയുക.







  Blending Option  പോകുക.  Drop Shadow  സെറ്റിംഗ്സ് നല്‍കുക.








   Bevel and Emboss  സെറ്റിംഗ്സ് ചിത്രത്തിലേതു പോലെ നല്‍കുക.


   



   Texture  സെറ്റിംഗ്സ് നല്‍കുക.







  ഇനി ബ്രഷ് ടൂള്‍ 100% Hardness  5പിക്സല്‍ സെലെൿറ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്നതുപോലെ വരക്കുക.






  ബാക്ക്ഗ്രൗണ്ട് ലയര്‍ ഒഴിച്ചുള്ള ബാക്കി ക്രിസ്‌മസ് ബാള്‍ ലയറുകള്‍ മാത്രമായി ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്യുക. ചിത്രത്തില്‍ താഴെയായി ചുവപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് ഐകണില്‍ ക്ലിക്ക് ചെയ്ത് വരുന്ന ഗ്രൂപ്പിലേക്ക് ലയറുകള്‍ ഡ്രാഗ് ചെയ്താല്‍ മതിയാകും. ചിത്രം ശ്രദ്ധിക്കൂ.
  ഇനി നമ്മള്‍ ഉണ്ടാക്കിയ ഗ്രൂപ്പിന്റെ രണ്ട് ഡ്യൂപ്ലിക്കേറ്റുകള്‍ കൂടി ഉണ്ടാക്കുക. താഴെ ചിത്രത്തില്‍ കാണുന്നത് പോലെ Transform (Ctrl+T) ടൂള്‍ ഉപയോഗിച്ച് വലിപ്പ വ്യത്യാസം വരുത്തി മൂവ് ചെയ്ത് ക്രമീകരിക്കുക.
ഇനി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആശംസ വാചകങ്ങള്‍ എഴുതി മനോഹരമാക്കാം.


ഇനി ഒരുപാടു കൂട്ടുകാര്‍ക്ക് ഒരേ കാര്‍ഡ് അയക്കുന്നതിനു പകരം വ്യത്യസ്ത കളറുകളില്‍ അയക്കാന്‍  ലയറുകള്‍ മെര്‍ജ് (Ctrl +M ) ചെയ്ത ശേഷം Hue and saturation (Ctrl + U ) ഓപണ്‍ ചെയ്ത് Hue  അഡ്ജസ്റ്റ് ചെയ്യുക.
           ഇതിന്റെ PSD ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


No comments:

Post a Comment