Tuesday, October 29, 2013

ഫോട്ടോഷോപ്പ്-

വീടിലെ അടുക്കളക്ക് പിറകില്‍ നിന്നോ, അതല്ലെങ്കില്‍ തൊഴുത്തിനു അടുത്ത്‌വെച്ചോ ഒക്കെ എടുത്ത ഫോട്ടോ ഇനി ഈസിയായി വല്ല സ്വിറ്റ്സര്‍ലാന്റിലോ ആലപ്പുഴയിലെ ഹൌസ് ബോട്ടിലോ എല്ലാം കൊണ്ട് വെക്കാന്‍ ഇനി ലാസ്സോ ടൂള്‍ എടുത്ത് കഷ്ടപ്പെടേണ്ട.
background remover എന്ന പ്ലുഗ് ഇന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ദേ ഇവിടെ 4 Shared ലിങ്കില്‍ പോയി ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം. അതല്ല നിങ്ങളു ഭയങ്കര ഡിസെന്റ് ആണെങ്കില്‍ കാശ് കൊടുത്തു വാങ്ങാന്‍ ദേ ഇവിടെ ക്ലിക്കിയാല്‍ മതി. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ agree ചെയ്ത് next അടിച്ച് കഴിഞ്ഞാല്‍ ഒരു കോളത്തില്‍ 2 ഒപ്ഷന്‍ വരും. other location, adobe photoshop എന്നും. അതില്‍ ഫോട്ടോഷോപ്പ് സെലെക്റ്റ് ചെയ്ത് മുന്നോട്ട് പോകുക. ഇനി ഫോട്ടോഷോപില്‍ ഒരു ചിത്രം ഓപണ്‍ ചെയ്യുക. ശേഷം  layer >> new >> layer from background പോകുക. ഓകെ നല്‍കുക.


ഇനി Filter >> Image Skill >> background remover...>>  ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തില്‍ ചുവന്ന കളറില്‍ അടയാളപ്പെടുത്തിയ mark object ടൂള്‍ ഉപയോഗിച്ച് ചുമ്മാ വരക്കുക.

ഇപ്പോള്‍ നമ്മുക്ക് വേണ്ടിയ ചിത്രം സെലെക്റ്റഡ് ആയി . ഇനി ബാക്ക്ഗ്രൌണ്ട് റിമൂവ് ചെയ്യണം, അതിനായി  താഴെ ചിത്രത്തില്‍ ചുവന്ന കളറില്‍ അടയാളപ്പെടുത്തിയ magic wand ടൂള്‍ സെലെക്‍റ്റ് ചെയ്യുക.
റിമൂവ് ചെയ്യേണ്ടുന്ന ബാക്ക്ഗ്രൌണ്ട് ലൂടെ വെറുതെയങ്ങു വരയു. മൌസ് ക്ലിക്ക് വിടുമ്പോള്‍ ബാക്ക്ഗ്രൌണ്ട് റിമൂവായിരിക്കും. ഓകെ നല്‍കുക. അത്രെയുള്ളു.. കാര്യം നിസാരം.

No comments:

Post a Comment