കറുമ്പനെ വെളുപ്പിക്കാം സ്റ്റുഡിയോ ഇഫക്റ്റ്
നമുക്ക്
ആദ്യം ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കാം. ഇനി അതിന്റെ ബാക്ക്ഗ്രൗണ്ട്
കട്ട് ചെയ്ത് കളയുക. ശേഷം പുതിയൊരു ലയര്‍ ൿരിയേ ചെയ്യുക. അതില്‍ നീല നിറം
പെയിന്റ് ബക്കറ്റ് ടൂള്‍ ഉപയോഗിച്ച് ല്‍ ചെയ്യുക. ചിത്രം ശ്രദ്ധിക്കുക.
ലയര്‍ പാലറ്റില്‍ എങ്ങനെയാണൂ ലയറുകള്‍ സെറ്റ് ചെയ്തിരിക്കുന്നതെന്നു
മനസിലാക്കുക..(കട്ട്
ചെയ്ത ചിത്രം മുകളില്‍, നീല നിറം രണ്ടാമത്.. ഏറ്റവും അടിയില്‍ ഒറിജിനല്‍..
ഒറിജിനല്‍ അങ്ങനെ തന്നെ അവിടെ വക്കുന്നത്, അതിന്റെ കോപ്പി ഇനിയും ആവശ്യം
വരും എന്നത് കൊണ്ടാണ്
നമ്മള്‍ നേരത്തെ കട്ട് ചെയ്ത ചിത്രത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക. ഏറ്റവും മുകളിലെ കട്ട് ചെയ്ത ലയെര്‍ സെലക്ട് ചെയ്തു, Menu: Image > Adjustments > Selective Color ഓപ്ഷന്‍ എടുക്കുക. അപ്പോള്‍
വരുന്ന വിന്‍ഡോയില്‍ Colors ഇല്‍ Reds ആയിരിക്കും select
ചെയ്തിട്ടുണ്ടാകുക, അത് മാറ്റി, Neutrals(താഴെ ബ്ലാക്കിന് മുകളില്‍)
സെലക്ട് ചെയ്യുക... ആദ്യപടിയായി Cyan -32, Magenta +7, Yellow +42, Black
-59 (Method: Relative) എന്ന തോതില്‍ ആണ് ഞാന്‍ ഇവിടെ അഡ്ജസ്റ്റ്
ചെയ്തത്...( ഇതേ അളവ് കറക്റ്റ് ആയി വരണം എന്നില്ല... നമ്മള്‍ സെലെൿറ്റ്
ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അനുസരിച്ച് ചില മാറ്റങ്ങള്‍ വരാം.)
Menu:
Image > Adjustments > Color Balance ഓപ്ഷന്‍ എടുക്കുക... Tone
Balance: Highlights: Cyan-Red +35, Magenta-Green +13, Yellow-Blue -5
എന്നിവ സെറ്റ് ചെയ്യുക. വീണ്ടും ഒന്നു കൂടി കളര്‍ ബാലന്‍സ് വരിക Tone
Balance: Shadows: Cyan-Red +17, Magenta-Green +0, Yellow-Blue -10
Preserve Luminosity സെലെക്ഷന്‍ ഒഴിവാക്കുക... ഇപ്പോള്‍ തന്നെ നിറം മാറിയത്
കാണാന്‍ കഴിയും... (ചിത്രം ശ്രദ്ധിക്കുക)
Image
> Adjustments > Levels... Input Levels [ 0 ] [ 1 ] [ 255 ]
എന്നുള്ളത് [ 0 ] [ 1.30 ] [ 255 ] എന്നാക്കി Mid tone അഡ്ജസ്റ്റ്
ചെയ്യുക...
Menu: Image>Adjustments>Levels... Input
Levels [ 0 ] [ 1 ] [ 255 ] എന്നുള്ളത് [ 20 ] [ 1 ] [ 255 ] എന്നാക്കി
Shadow tone അഡ്ജസ്റ്റ് ചെയ്യുക... ചിത്രം ശ്രദ്ധിക്കുക.
കണ്ട കണ്ടാ, ചുള്ളന്‍ തെളങ്ങണത്, അപ്പം ഇങ്ങനൊക്കെ ചെയ്താല്‍ ദേ ഇതുപോലെ കിട്ടും.
ചിത്രത്തിന്
ഏകദേശം കളര്‍ കിട്ടിയിട്ടുണ്ടാകും ഇപ്പോള്‍... പക്ഷെ ഫിനിഷിംഗ് ആയില്ല...
കണ്ണ് നോക്ക്, പല്ല് നോക്ക്, ഡ്രസ്സ് നോക്ക്... എല്ലാടത്തും കളര്‍
വ്യത്യാസം ഇല്ലേ..? മാത്രവുമല്ല... ഒരു പുകച്ചിലും ഉണ്ട്... ആദ്യം നമുക്ക് ആ
പുകച്ചില്‍ മാറ്റാം...
Menu: Image>Adjustments> Hue/Saturation ഓപ്ഷനില്‍ Saturation +15 ആക്കുക...
ഇപ്പോള്‍ എങ്ങനെ ഉണ്ട്..? മുടിക്കൊന്നും അത്ര കറുപ്പ് ഇല്ല അല്ലെ..? ഒരു കാര്യം ചെയ്യാം...
Menu: Image > Adjustments > Selective Color ഓപ്ഷന്‍ എടുക്കുക, Blacks സെലക്ട് ചെയ്യുക Black +15 ആക്കി നോക്കുക........
Menu:
Layer>Add layer mask> Hide all ഇപ്പോള്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്ത
ലയെര്‍ അപ്രത്യക്ഷമായി... അതിനു മുകളില്‍ ബ്ലാക്ക് മാസ്ക് ഉണ്ടായി...
(ലയെര്‍ പാനലില്‍ ആ ലയെരിനു അടുത്ത് ഒരു ബ്ലാക്ക് ബോക്സ് കാണാം... അതാണ്
മാസ്ക് )
ഇവിടെ
നമുക്ക് വേണ്ടത് ഒറിജിനല്‍ ചിത്രത്തിലെ വേഷവിധാനങ്ങളും ഡ്യൂപ്ലിക്കേറ്റ്
ചിത്രത്തിലെ വെളുത്ത സ്കിന്നും ആണ്... അപ്പോള്‍ ഡ്യൂപ്ലിക്കേറ്റ്
ചിത്രത്തിലെ സ്കിന്‍ മാത്രം Unhide ചെയ്യാം.
Smooth
ആയ Brush tool എടുക്കുക, കളര്‍ ബോക്സില്‍ foreground color വെള്ള
ആക്കുവാന്‍ മറക്കരുത്... സ്കിന്‍ ഉള്ള ഭാഗത്ത് മാത്രം ബ്രഷ് കൊണ്ട്
വരക്കുക... ആവശ്യമില്ലാത്ത ഭാഗത്തേക്ക് ബ്രഷ് പോകാതിരിക്കാന്‍, ആ ഭാഗം
സെലക്ട് ചെയ്യുന്നത് നന്നായിരിക്കും... മുടിയിലെക്കൊക്കെ അല്പം സ്പ്രെഡ്
ചെയ്തു നില്‍ക്കുന്നത് നന്നായിരിക്കും
ഇനി Stamp Clone tool ഉപയോഗിച്ച് അല്പം retouch finishing.....................
Background change ചെയ്യാം.....
No comments:
Post a Comment