[റവ. ഡോ. ഹ്യൂബര്‍ട്ട് ഓ. മസ്കരനാസ് പിയെച്.ഡി.; ഡി.ഡി ]
ഗോവയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍
മാര്‍ത്തോമാശ്ലീഹായെയും വിശുദ്ധ ബര്‍ത്തലോമിയെയും സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഭാഷാതത്വശാസ്ത്രജ്ഞനും പണ്ഢിതനുമായ ഫാ. ഹ്യൂബര്‍ട്ട് ഓ. മസ്കരനാസുമായി ന്യൂലീഡര്‍ പത്രാധിപര്‍ നടത്തിയ ഒരു അഭിമുഖ സംഭാഷണമാണ് താഴെ ചേര്‍ക്കുന്നത്. ഭാരതത്തിലെ ക്രൈസ്തവ സഭയുടെ അപ്പ്സ്തോലിക അടിസ്ഥാനമാണ് അദ്ദേഹത്തിന്റെ പഠന വിഷയം. മൈലാപൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന്അ മാര്‍ത്തോമായെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി 1969 ഫെബ്രുവരിയില്‍ ബോബെയില്‍ നിന്നും മദ്രാസിലെത്തിയ അദ്ദേഹം പൂനമല്ലി മേജര്‍ സെമിനാരിയില്‍ സംസ്കൃതവും ഹിന്ദിയും ഇന്ത്യന്‍ തത്വശാസ്ത്രവും (അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും ഹിന്ദു ഐക്യവും) പഠിപ്പിക്കുവാന്‍ നിയമിക്കപ്പെട്ടു.
പൗരാണിക ന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് ബോംബെ യൂണിവേര്‍സിറ്റിയിലെ സെറ്റ് സേവിയേഴ്സ് കോളേജില്‍ എം.അ വിദ്യാര്‍ത്ഥികള്‍ക്കായി 1947 മുതല്‍ 57 വരെ അദ്ദേഹം അധ്യാപനം നടത്തി. ഫാ. H. ഹെരാസ് എസ്.ജെ യുടെ കീഴില്‍ 1927-28, 1945-57 കാലഘട്ടങ്ങളില്‍ പരിശീലനം സിദ്ധിച്ച ഫാ. മസ്കരാനാസ് ദ്രാവിഡ സംസ്കാരത്തിലും ഇന്ത്യയുടെ ആധ്യാത്മിക ഐക്യത്തിലും അതീവ തത്പരനാണ്.
തന്റെ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും(1928-36) അദ്ദേഹം റോമിലാണ് നടത്തിയത്. ഇന്ത്യന്‍ പാരമ്പര്യങ്ങളുടെ സത്യാത്മകതയില്‍ ഡോക്റ്ററേറ്റു നേടിയ അദ്ദേഹം 1939ല്‍ ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റു നേടുകയുണ്ടായി. "ഇന്ത്യന്‍ പാരമ്പര്യങ്ങളിലുള്ള മനുഷ്യാവതാരത്തെ സംബന്ധിച്ച രഹസ്യാത്മക" പഠനവിഷയമാക്കുവാന്‍ ഇന്ത്യയിലേയ്ക്കു മടങ്ങിയ അദ്ദേഹം ഇന്നത്തെ ഗോവ, പൂനെ ബോബെ എന്നീ രൂപതകളിലായി തന്റെ പഠനം പൂര്‍ത്തിയാക്കി.
ഗോവന്‍ മാതപിതാക്കളില്‍ നിന്നും ജനിച്ച അദ്ദേഹം 1928ല്‍ പദ്രവാദോ അധികാരാതിര്‍ത്തിയില്‍ നിന്നും പ്രൊപ്പഗാന്താഭരണത്തില്‍ കീഴിലേയ്ക്കു മാറി. 1934ല്‍ പൂനെ രൂപതയ്ക്കുവേണ്ടീ റോമില്‍ വച്ച് വൈദീക പട്ടം സ്വീകരിച്ച ഫാ. മസ്കരാനസ് 1936 മുതല്‍ 70 വരെ യൂറോപ്പിലും ഇന്ത്യയിലുമായി ഇടവക ജോലികളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മുഴുകിക്കഴിഞ്ഞു. ബോംബെയിലെ ഇന്ത്യന്‍ സാംസ്കാരിക കലാലയവുമായി അടുത്ത ബന്ധത്തില്‍ കഴിയുന്ന അദ്ദേഹത്തിനു മദ്രാസിലെ ജീവിതം തികച്ചും സന്തോഷപ്രദമാണ്. "സഭാധികാരികള്‍ക്കധീനനായി, ജീവിതത്തിന്റെ അന്ത്യനാളുകളില്‍ ഭാരതത്തിലെ മതങ്ങളെയും ആദ്ധാത്മിക ഐക്യത്തെയും സംബന്ധിച്ച് പഠിയ്ക്കുവാന്‍ അവസരം തന്ന് ദൈവം എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നു. സ്വതന്ത്യ ഇന്ത്യയുടെയും രണ്ടാം വത്തിയ്ക്കാന്‍ കൗണ്‍സിലിന്റെയും പശ്ചാത്തലത്തില്‍ ഏഷ്യയില്‍ നിലനില്‍ക്കുന്ന ശ്ലൈഹീക ക്രിസ്തീയതയുടെ പാരമ്പര്യങ്ങളെ പരിരക്ഷിക്കുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്" എന്ന് അദ്ദേഹം തന്നെ പറയുന്നു. ഭാരത്തത്തിലെ അപ്പസ്തോലിക സഭയോടുല്ല അദ്ദേഹത്തിന്റെ താത്പര്യമാണ് നമുക്കിവിടെ ദര്‍ശിയ്ക്കുവാന്‍ സാാധിക്കുന്നത്.
എഡിറ്റര്‍: മാര്‍തോമാ സ്ലീഹായുമായി ബന്ധപ്പെട്ട ശ്ലൈഹീകക്രൈസ്തവസഭയേയും ഹിന്ദുമതത്തേയും സംബന്ധിച്ച് പാണ്ഡിത്യം ഉള്ള ആളാണല്ലോ ഫാദര്‍. താങ്കള്‍ക്ക് മാര്‍തോമാശ്ലീഹായോട് താത്പര്യം ഉണ്ടാകുവാന്‍ കാരണമെന്താണെന്ന് വായനക്കാര്‍ക്കു വേണ്ടീ ഒന്നു വിശദീകരിക്കാമോ?
ഫാദര്‍ മസ്കരനാസ്:- മാര്‍തോമാശ്ലീഹായിലുള്ള എന്റെ ക്രമാനുഗതമായ താത്പര്യത്തിന് ആരംഭംകുറിച്ചത് ഡോക്റ്ററേറ്റിനു വേണ്ടീയുള്ള ഗവേഷണത്തില്‍ “ഇന്ത്യന്‍ പാരമ്പര്യങ്ങളിലെ മനുഷ്യാവതാര”ത്തെ സംബന്ധിച്ച എന്റെ പഠനമാണ്. പൗരാണിക വെളിപാടുകള്‍ ഒന്നുമില്ലാതെ മനുഷ്യാവതാര രഹസ്യങ്ങളെക്കുറീച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കു കിട്ടിയ അറിവിന്റെ ഉത്ഭവത്തെക്കുറിച്ചാണ് എനിയ്ക്ക് മനസിലാക്കേണ്ടിയിരുന്നത്. ക്രിസ്താബ്ദത്തിനു മുമ്പ് പുരാതനമായ ഇന്ത്യയും മറ്റുരാജ്യങ്ങളുമായി പ്രത്യേകിച്ച് ഇസ്രായേയിലെ ജനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവോ എന്നു കണ്ടൂപിടിക്കുവാനായിരുന്നു എന്റെ പ്രഥമ പരിശ്രമം. കിഴക്കുനിന്നാണ് വിജ്ഞാനികള്‍ വന്നതെന്ന് എല്ലാവര്‍ക്കുമറിയാം. “യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ എവിടെയാണ്?” അവര്‍ ചോദിച്ചു. ക്രിസ്തുമതത്തിനു മുന്‍പുതന്നെ വിശ്വസനീയമായ ഒരു ബന്ധം അവര്‍ തമ്മില്‍ ഇല്ലായിരുന്നുവെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അവര്‍ യഹൂദന്മാരിലും അവരുടെ രാജാവിലും താത്പര്യം പ്രകടീപ്പിച്ചത്? അതുകൊണ്ട് ഇസ്രായേല്‍ മക്കള്‍ എന്നറിയപ്പെട്ടിരുന്ന ഇസ്രായേല്‍ വംശജരും ഇന്ത്യയിലെ ജനങ്ങളും തമ്മില്‍ നൂറ്റാണ്ടുകള്‍ നിലനിന്നുവന്ന വ്യാപാരസംസ്കാരിക ബന്ധത്തിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു തോമാശ്ലീഹായുടെ ആഗമനം എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
എഡിറ്റര്‍: മാര്‍ തോമാശ്ലീഹായില്‍ താങ്കള്‍ക്കുണ്ടായിരുന്ന ക്രമാനുഗതമായ താത്പര്യത്തെക്കുറിച്ചു പറഞ്ഞുവല്ലോ. ഗവേഷണം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ഈ താത്പര്യം അങ്ങേയ്ക്കുണ്ടായിരുന്നോ?
ഫാദര്‍: ഉണ്ടായിരുന്നുവെന്നു പറയുന്നതാണ് ശരി. ഗോവൗഇല്‍ അല്‍ഡോണയില്‍ താമസിച്ചിരുന്ന എന്റെ പിതാമഹിയാണ് യഥാര്‍ത്ഥത്തില്‍ ഇതിലേയ്ക്ക് എന്നെ നയിച്ചത്. ആ ഗ്രാമത്തിന്റെ മദ്ധ്യസ്ഥനായി ജനങ്ങള്‍ വിശ്വസിയ്ക്കുന്ന മാര്‍തോമാശ്ലീഹായെക്കുറീച്ച് അവസരം കിട്ടുമ്പോഴെല്ലാം അവര്‍ എന്നോടൂ സംസാരിക്കുക പതിവായിരുന്നു. വി.ഫ്രാന്‍സിസ് സേവ്യര്‍ എനിക്കെല്ലാമായിരുന്നെങ്കിലും മാര്‍തോമാശ്ലീഹായോടായിരുന്നു അവര്‍ക്കു കൂടുതല്‍ പ്രതിപത്തി. നാമിന്നു ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്ന ജനങ്ങളും കൊങ്കിണികളായ മറ്റു ജനങ്ങളും തമ്മില്‍ ആദ്യകാലങ്ങളില്‍ ഒരു വ്യത്യാസവുമില്ലായിരുന്നെന്നാണ് പിതാമഹി എന്നോടൂ പറഞ്ഞത്. ഗ്രാമീണപ്രദേശങ്ങളില്‍ ക്രിസ്ത്യാനികളും കൊങ്കിണികളും തമ്മില്‍ യാതൊരുവിധ അകല്‍ച്ചയോ വ്യത്യാസമോ ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ ജനം എന്നര്‍ത്ഥം വരുന്ന നാരായണയുടെ പോര്‍ട്ടുഗീസ് പരിഭാഷയായ നെറോണ എന്ന പേരിലാണ് പിതാമഹിയുടെ കുടുംബം അറിയപ്പെട്ടിരുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള മലയിലെ ഒരു കല്ലില് കൊത്തിയെടുത്ത തുല്യ പാര്‍ശ്വങ്ങളോടുകൂടീയ രൂപങ്ങളൊന്നുമില്ലാത്ത കുരിശിനെ സംബന്ധിച്ചാണ് അവര്‍ പറഞ്ഞു തന്ന മറ്റൊരു കഥ. നസ്രാണികള്‍ ആ കുരിശിനെ പരിപാവനമായി കരുതിയിരുന്നതിനാല്‍ മതനിന്ദകരെ അന്വേഷിച്ച് പോര്‍ട്ടുഗീസ് പട്ടാളക്കാര്‍ വന്നപ്പോള്‍ അവര്‍ അത് രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്റെ മനസില്‍ ഗാഢമായി പതിഞ്ഞിരുന്ന ഈ ആശയമാണ് ഒടുവില്‍ മൈലാപ്പൂരിലുള്ള തോമാശ്ലീഹായുടെ ശവകുടീരത്തിലേയ്ക്ക് എന്ന ആനയിച്ചത്. നമ്മള്‍ എന്തുകൊണ്ടാണ് കുരിശ് ഒളിച്ചുവച്ചത് എന്ന എന്റെ ചോദ്യത്തിനു മറുപടിയായി നസ്രാണികള്‍ പാവനമായി കരുതിയിരുന്ന ഈ കുരിശ് നെസ്തോറിയന്‍ പ്രതീകമായിട്ടാണ് പോര്‍ട്ടുഗീസുകാര്‍ കരുതിയത് എന്നാണ് അവര്‍ പറഞ്ഞത്. ഇന്ന് നക്ഗ്ഗോള എന്നറിയപ്പെടൂന്ന നസ്രാണവല്ലയിലെ പല്‍ കുടുംബപേരുകളും നസ്രത്തിലെ ഈശോയുടെ പേരുമായി ബന്ധപ്പെട്ടിട്ടൂള്ളവയാണെന്നും എന്റെ പിതാമഹി പറയുകയുണ്ടായി. ഈ പുതിയ അറിവ് എന്റെ ബാലമനസിനെ കുറേകൂടി ആഴത്തില്‍ സ്പര്‍ശിച്ചു. ഓര്‍ത്തഡൊക്സ് പ്രതീകമായി നമ്മുടെ പള്ളികളിലും ചാപ്പലുകളിലും പോര്‍ട്ടുഗീസ് (ലത്തീന്‍) കുരിശാണ് ഉപയോഗിച്ചിരുന്നത്. എന്നെ വളരെയധികം ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു വസ്തുതയാണിത്. തുല്യപാര്‍ശ്വങ്ങളോടുകൂടിയ കുരിശ് ഗോവയിലെ ഒരു പള്ളിയിലും ഉപയോഗിച്ചിരുന്നില്‍ലെന്ന് എനിയ്ക്ക് പിന്നീട് മനസിലാക്കുവാന്‍ സാധിച്ചു. മലമ്പ്രദേശങ്ങളിലും വഴിയോരങ്ങളിലും മാത്രമാണ് ഈ കുരിശ് സ്ഥാപിയ്ക്കപ്പെട്ടിരുന്നത്. 1910ല്‍ പോര്‍ട്ടുഗീസ് റിപ്പബ്ലിക് പ്രഖ്യാപിയ്ക്കപ്പെട്ടശേഷം ഈ കുരിശുകളില്‍ അധികവും സ്ഥാപിയ്ക്കപ്പെട്ടത് ഹിന്ദുക്കളാലാണ് എന്നതാണ് അതിലും രസകരമായ സത്യം. 1510 മുതല്‍ 400 വര്‍ഷം നീണ്ടൂനിന്ന പോര്‍ട്ടുഗീസ് വത്കരണവും ലത്തീനീകരണവും മൂലം മാര്‍ത്തോമാ കുരിശുകള്‍ ദേവാലയങ്ങളില്‍ നിന്നും പരിപൂര്‍ണമായി അപ്രത്യക്ഷപ്പെട്ടിരുന്നു.
ഗോവയിലെ ഹിന്ദുക്കള്‍ ജൂലൈ 3 നോടനുബന്ധിച്ച് ദുക്റാന തിരുന്നാള്‍ ആഘോഷിച്ചിരുന്നുവെന്ന് ചെറുപ്പകാലത്തും തുടര്‍ന്ന് ദൈവശാസ്ത്രസംബന്ധമായ ഗവേഷണത്തിനിടയിലും എനിയ്ക്കു മനസിലാക്കുവാന്‍ സാധിച്ചു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഗോവയില്‍ കത്തത്ത മഴക്കാലമാണെങ്കിലും വര്‍ഷത്തിലെ ഏറ്റവും വലിയ ഉത്സവമായിട്ടാണ് ദുക്റാന ആചരിച്ചു വന്നത്. ഈ ദുക്റാന ആഘോഷം മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മത്തിരുന്നാളിന്റെ ഒരു പ്രതിത്വധി തന്നെയാണ്ന്ന് നിഷ്പക്ഷനായ ഏതൊരു വിദ്യാര്‍ത്ഥിക്കും മനസിലാക്കുവാനാവും. ഭാഗ്യവശാല്‍ ഇന്ന് ആഗോളസഭയില്‍ ജൂലൈ 3 മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ഓര്‍മ്മത്തിരുന്നാളായി അംഗീകരിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാര്‍തോമാശ്ലീഹായുടെ പിന്‍ഗാമികള്‍ എന്നര്‍ത്ഥം വരുന്ന തോംസസ് എന്ന പേരിലാണ് ദുക്റാനതിരുന്നാള്‍ ആഘോഷിക്കുന്ന ഗോവയിലെ ഹൈന്ദവരായ ജനങ്ങള്‍ അറിയപ്പെടുന്നത്.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍ക്കൊള്ളുന്ന തോംസസ്മാരുടെ ഒരു കോളനി മംഗലാപുരത്ത് കല്യാണപുരത്തിനടുത്ത് ഇന്നും കാണപ്പെടുന്നുണ്ട്. ഇവര്‍ പോര്‍ട്ടുഗീസുകാരുടെ ഭരണകാലത്ത് ഗോവയില്‍ നിന്നും പാലായനം ചെയ്തവരാണ് എന്നു കരുതപ്പെടുന്നു. കല്യാണപുരത്ത് ക്രിസ്തീയ തോമസേമാരും ഹിന്ദു തോമസേമാരുമുണ്ട്. ഇവരില്‍ ഹിന്ദുക്കളായ തോമസേമാര്‍ തങ്ങളുടെ ആഘോഷങ്ങള്‍ക്കായി ഗോവയില്‍ ഇന്ന് കളപ്പുര എന്നറിയപ്പെടുന്ന കല്യാണപുരത്തേയ്ക്ക് എല്ലാ വര്‍ഷവും പതിവായി തീര്‍ത്ഥാടനം നടത്തി വരുന്നു. നിങ്ങള്‍ക്കറീയാവുന്നതു പോലെ മലയാളത്തില്‍ കളപ്പുര എന്ന പദത്തിന് ധാന്യപ്പുര എന്നാണര്‍ത്ഥം. സുഗന്ധദ്രവ്യങ്ങള്‍ സൂക്ഷിയ്ക്കുന്ന സ്ഥലം എന്നര്‍ത്ഥം വരുന്ന കളപ്പുരം എന്ന പദമാണ് കൊങ്കിണിയില്‍ ഇതിനു പകരമായി ഉപയോഗിക്കുന്നത്. ‘വൈറ്റല’ ആചാരങ്ങള്‍ക്ക് പ്രശസ്തിയാര്‍ജ്ജിച്ച രണ്ടൂ സ്ഥലങ്ങളാണ് ഗോവയിലെ പനോലയും ഡക്കാന്‍ സമതലത്തിലെ പന്തിപ്പൂരും. ഭവനത്തിന്റെ നാഥന്‍ എന്നാണ് തമിഴിലും കന്നടയിലും വൈറ്റലൂ എന്ന പദത്തിനര്‍ത്ഥം.( വിദു അലൂ തമിഴിലും കന്നടയിലും വിത്തലൂവായി മാറുന്നു.= ഭവനത്തിന്റെ നാഥന്‍. Lord of the house സുറിയാനിയിലെ ബെത്-എല്‍ ദൈവത്തിന്റെ ഭവനം ബെത്-എല്‍ പോലെ). കല്യാണപുരത്തേയ്ക്കും (കളപ്പുര) പാനോലയിലേയ്ക്കും ജൂലൈ -3 നോടനുബന്ധിച്ച് പൂര്‍ണ്ണ ചന്ദ്രനുദിക്കുന്ന ദിവസം തീര്‍ത്ഥാടനം നടത്തുന്ന ഹിന്ദു തോംസസ്മരില്‍ ഭൂരിഭാഗവും ഇന്ന് പന്തരിപ്പൂരിലേയ്ക്കും മഹാരാഷ്ട്രയിലേയ്ക്കുംകൂടി തീര്‍ത്ഥാടനം നടത്താറുണ്ട്. മതഭ്രാന്തന്മാരുടെ ആക്രമണങ്ങളില്‍ നിന്നും പോര്‍ട്ടുഗീസുകാരുടെ മതദ്രോഹവിചാരണ (1560-1910) കളില്‍ നിന്നും രക്ഷപെടുന്നതിനുള്ള ശക്തി സംഭരിയ്ക്കുകയായിരുന്നു ഗോവയ്ക്കു പുറത്തേയ്ക്കുള്ള അവരുടെ തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം.
എഡിറ്റര്‍: ജൂലൈ മൂന്നിടോനുബന്ധിച്ച് പൂര്‍ണ്ണചന്ദ്രനുദിക്കുന്ന ദിവസം മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണം ഗോവയിലെ അക്രൈസ്തവര്‍ പോലും ആചരിയ്ക്കുന്നുവെന്നു പറയുന്നതിനില്‍ നിന്നും താങ്കള്‍ എന്താണ് സൂചിപ്പിക്കുന്നത്?
ഫാദര്‍: ഗോവയിലെ അക്രൈസ്തവരുടെ ഇടയിലും മംഗലാപുരത്തും തോംസസ് എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം ആളൂകള്‍ ഇന്നും ഉണ്ടെന്നുള്ളതാണ് ഒരു കാലത്ത് അങ്ങിനെ വിളിയ്ക്കപ്പെട്ടിരുന്നു എന്നതിനേക്കാള്‍ പ്രസക്തം. അക്രൈസ്തവരുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഈ ജനവിഭാഗം മാര്‍തോമാശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ച പൗരസ്ത്യ നസ്രാണികള്‍ അഥവാ മാര്‍തോമാ ക്രിസ്ത്യാനികള്‍ എന്നു വിലിയ്ക്കപ്പെടുന്ന ഈശോയുടെ അപ്പസ്തോലിക പിന്തുടര്‍ച്ചയിലെ അംഗങ്ങളല്ലാതെ മറ്റാരുമല്ല എന്നാണ് ഞാന്‍ മനസിലാക്കുക.
എഡിറ്റര്‍: ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ തിരുത്തുക. വി.ഫ്രാന്‍സിസ് സേവ്യറില്‍ നിന്നും വിശ്വാസംസ്വീകരിച്ച് രൂപം കൊണ്ടതാണ് ഗോവയിലെ ക്രൈസ്തവ സമൂഹം എന്നാണല്ലോ പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. താങ്കള്‍ പറയുന്നതു പോലെയാണെങ്കില്‍ ഈ സഭ സമൂഹം മാര്‍തോമാശ്ലീഹായില്‍ നിന്നാണ് രൂപം കൊണ്ടതെന്നു ചരിത്രപരമായ തെളിവുകള്‍കൊണ്ട് സമര്‍ത്ഥിയ്ക്കുവാന്‍ സാധിയ്ക്കുമോ?
ഫാദര്‍: കൊള്ളാം അങ്ങ് ഈ ചോദ്യം ചോദിച്ചതില്‍ എനിയ്ക്കു സന്തോഷമുണ്ട്. തെളിവുകള്‍ ഉണ്ടാക്കുന്ന ജോലി ഏല്പിച്ചുതന്ന സ്ഥിതിയ്ക്ക് താങ്കള്‍ ക്ഷമാപൂര്‍വ്വം ശ്രവിയ്ക്കേണ്ടീയിരിക്കുന്നു. വി. ഫ്രാന്‍സിസ് സേവ്യറില്‍ നിന്നു തന്നെയാണ് ഞാന്‍ ഈ തെളിവുകള്‍ നല്‍കുക. വാസ്തവത്തില്‍ 1953 വരെയുള്ള ചരിത്രരേഖകള്‍ ജനബോധ്യമാംവണ്ണം ലഭ്യമാക്കിയ ഈശോ സഭയോട് നാം കൃതജ്ഞതയുള്ളവരായിരിയ്ക്കണം. ഫ. ഫെലിക്സ് സുബില്ലഗ എസ്.ജെ 1952ല്‍ വി. ഫ്രാന്‍സീസ് സേവ്യറിന്റെ നാലാം ചരമ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച വി. ഫ്രാന്‍സീസ് സേവ്യറീന്റെ കത്തുകളാണ് ഞാന്‍ ഇവിടെ പരാമര്‍ശിയ്ക്കുക. അതില്‍ 15, 16,17 രേഖകളില്‍ കാണുന്ന കത്തുകളാണ് താങ്കളുടെ ചോദ്യത്തിനു ഏറ്റവും പ്രസക്തമായ മറുപടി. ഇതില്‍ ഒരെണ്ണം റോമിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും രണ്ടെണ്ണം വി. ഇഗ്നേഷ്യസ് ലയോളയ്ക്കും അയച്ചവയാണ്.
1542 സെപ്റ്റംബര്‍ 20നു അയച്ച ഈ കത്തുകള്‍ ഗോവയുള്ള മഴക്കാലമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലായിരിക്കണം എഴുതിയത്. 1542 മെയ് 6ന് ആണ് അദ്ദേഹം ഗോവയില്‍ എത്തിയത് എന്ന വസ്തുത നാമിവിടെ അനുസ്മരിക്കണം. വി. ഫ്രാന്‍സീസിന്റെ ദൃക്സാക്ഷി വിവരണമാണ് ഈ കത്തുകളില്‍ കാണുന്നത് എന്നതിനാല്‍ അദ്ദേഹത്തിന്റെ സാക്ഷ്യം തികച്ചും വിശ്വസനീയമാണ്.
ഗോവയില്‍ വച്ചുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ കത്തായ 14ആം നമ്പര്‍ രേഖകൂടി ഞാന്‍ ഇവിടെ പരാമര്‍ശിക്കട്ടെ. ക്രിസ്തുമത സിദ്ധാന്തമായ കുമ്പസാരത്തിനുള്ള ജപത്തില്‍ വി.പത്രോസിനേയും വി.പൗലോസിനേയുംവി.തോമസിനേയും തുല്യനിലയില്‍ ചിത്രീകരിയ്ക്കുന്നതു സംബന്ധിച്ച ഒരു പ്രസ്താവന അദ്ദേഹത്തിന്റെ ഈ കത്തില്‍ കാണുന്നുണ്ട്. കേരളത്തിലെയും കിഴക്കന്‍ ഭാരതത്തിലേയും മാര്‍തോമാ ക്രിസ്ത്യാനികളും ഗോവയിലേയും മംഗലാപുരത്തേയും കൊങ്കിണി ക്രിസ്ത്യാനികളും ഇന്നും ഈ പ്രാര്‍ത്ഥന ഉപയോഗിക്കുന്നുവെന്നാണ് ഇവിടെ അനുസ്മരണാര്‍ഹമാണ്. വി. ഫ്രാന്‍സീസിന് ഗോവയിലെ ക്രൈസ്തവസഭയെക്കുറീച്ചുളവായ മതിപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നത് സ്പാനീഷ് ഭാഷയില്‍ നിന്നും നിങ്ങള്‍ക്കുവേണ്ടീ ഞാന്‍ പരിഭാഷപ്പെടുത്തട്ടെ. “ഞങ്ങള്‍ ഇന്ത്യയിലെ ഗോവയില്‍ എത്തിയിട്ട് 4 മാസത്തിലധികമായി. ഈ ഗോവയാകട്ടെ പൂര്‍ണ്ണമായും ക്രിസ്ത്യാനികള്‍ അധിവസിയ്ക്കുന്ന ഒരു പട്ടണമാണ്. കാണേണ്ട ഒരു കാഴ്ച തന്നെ.”
വിശദീകരണത്തിലേയ്ക്കു പ്രവേശിയ്ക്കുന്നതിനു മുമ്പ് അദ്ദേഹം വിശുദ്ധ ഇഗ്നേഷ്യസ് ലയോളയ്ക്ക് അതേ ദിവസം തന്നെ എഴുതിയ മറ്റൊരുകത്തില്‍ നിന്നും ഒരു ഭാഗം കൂടി ഉദ്ധരിക്കട്ടെ. “മഹത്വപൂര്‍ണ്ണനും ഇന്ത്യയുടെ മുഴുവന്‍ മദ്ധ്യസ്ഥനുമായ മാര്‍തോമാശ്ലീഹായോട് അഗാധമായ ഭക്തിയുള്ളവരാണ് ഈ നാട്ടിലെ ജനങ്ങള്‍ എന്ന നിലയ്ക്ക് ഇവരുടെ ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി മാര്‍തോമാശ്ലീഹായുടെ തിരുനാളിലും അതിനോടനുബന്ധിച്ച 8 ദിവസങ്ങളിലും കുമ്പസാരിയ്ക്കുകയും ദിവ്യകാരുണ്യം സ്വീകരിയ്ക്കുകയും ചെയ്യുന്നവര്‍ക്ക് പരിശുദ്ധ പിതാവ് പൂര്‍ണ്ണ ദണ്ഡവിമോചനം നല്‍കണമെന്നും അങ്ങനെ ചെയ്യാത്തവര്‍ക്ക് ഈ ദണ്ഡവിമോചനം ലഭിയ്ക്കുന്നതല്ലെന്നും വ്യക്തമാക്കണമെന്നതാണ് നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ വിശ്വസ്ത സേവകനെന്ന നിലയില്‍ അങ്ങയോടെ എനിക്ക് അഭ്യര്‍ത്ഥിക്കുവാനുള്ള പ്രഥമ കാര്യം.”
മണ്‍സൂണ്‍ കാറ്റ് അവസാനിയ്ക്കുന്നതിനു മുന്‍പ് വി.ഫ്രാന്‍സീസിന് കടല്‍വഴിയോ കരവഴിയോ ഗോവയില്‍ നിന്നു പോകുവാന്‍ സാധിക്കുമായിരുന്നില്ല. ഗോവ വാസ്തവത്തില്‍ അദ്ദേഹത്തിനു ഇന്ത്യതന്നെയായിരുന്നു. ഫ്രാന്‍സീസ് സേവ്യറാണ് ഗോവയിലെ ജനങ്ങള്‍ക്ക് ജ്നാനസ്നാനം നല്‍കിയതെങ്കില്‍ അവിടുത്തെ ക്രിസ്ത്യാനികളെക്കുറിച്ച് ഇത്ര അസന്നിഗ്ധമായി വിവരിയ്ക്കുവാന്‍ അദ്ദേഹത്തിനെങ്ങനെയാണ് സാധിക്കുക? ഗോവ പൂര്‍ണ്ണമായും ക്രൈസ്തവരുടെ നഗരമായിരുന്നെന്നും അവര്‍ മാര്‍തോമാശ്ലീഹായോട് അഗാധ ഭക്തിയുള്ളവരായിരുന്നുവെന്നും അദ്ദേഹം പറയുന്നതു ശ്രദ്ധിയ്ക്കുക. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ മാര്‍തോമാ ക്രിസ്ത്യാനികളല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് ഇതു സംഭവിയ്ക്കുക. മാര്‍തോമാശ്ലീഹായോട് ഭക്തി പ്രകടിപ്പിക്കുന്ന മറ്റൊരു സമൂഹവും ഇന്ത്യയിലൊഴികെ സ്പെയിനിലോ പോര്‍ട്ടുഗലിലോ ഒരിടത്തും നിലനിന്നിട്ടില്ല, നിലനില്‍ക്കുന്നുമില്ല.
മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചുള്ളതാണ് അടുത്ത വാദമുഖം. കല്‍ദായ സുറിയാനിക്കാര്‍ ജൂലൈ 3നും ലത്തീന്‍കാര്‍ ഡിസംബര്‍ 21നുമാണ് ഈ ഓര്‍മ്മത്തിരുന്നാള്‍ ആഘോഷിച്ചിരുന്നത്. മാര്‍പ്പാപ്പായില്‍ നിന്നും ദണ്ഡവിമോചനം പ്രാപിയ്ക്കുന്നതിനായി എഴുതിയ കത്തില്‍ മാര്‍തോമാശ്ലീഹായുടെ തിരുന്നാളിനു മുന്‍പുള്ള നൊവേന ദിവസങ്ങളിലും അതു കഴിഞ്ഞുള്ള 8 ദിവസങ്ങളിലും ക്രൈസ്തവര്‍ പ്രകടിപ്പിക്കുന്ന അനന്യസാധാരണമായ ഭക്തിയെപ്പറ്റി ഒരു ദൃക്സാക്ഷിയെപ്പോലെയാണ് അദ്ദേഹം വിവരിയ്ക്കുന്നത്. ഗോവയിലും മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളിലും ഡിസംബര്‍ 21നാണ് തിരുന്നാള്‍ ആഘോഷിച്ചിരുന്നതെങ്കില്‍
ആ തിരുന്നാളില്‍ പങ്കെടുക്കുവാനോ ദൃക്സാക്ഷിയാകുവാനോ സെപ്റ്റംബര്‍ 20ന് വി.ഇഗ്നേഷ്യസിനു എഴുതുന്നതിനു മുന്‍പ് അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. എന്നാല്‍ ഗോവയിലെ കല്‍ദായക്കാരും പൗരസ്ത്യസുറിയാനിക്കാരും അവകാശപ്പെടുന്നതു പോലെ രക്തസാക്ഷിത്വത്തിന്റെ യഥാര്‍ത്ഥ ദിനമായ ജൂലൈ 3 നാണ് തിരുന്നാള്‍ ആഘോഷിച്ചിരുന്നതെങ്കില്‍ ഫി.ഫ്രാന്‍സീസ് സേവ്യര്‍ അതില്‍ പങ്കെടുത്തിട്ടൂണ്ടാകണം. കാരണം മെയ് 6നാണല്ലോ അദ്ദേഹം ഗോവയില്‍ എത്തിച്ചേര്‍ന്നത്. ഗോവന്‍ ക്രിസ്ത്യാനികളുടെ മാര്‍തോമാ ഭക്തിയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നതാകട്ടെ സംഭവങ്ങള്‍ വ്യക്തിപരമായി കണ്ടറിഞ്ഞതിനു ശേഷവും.
വി.ഫ്രാന്‍സീസ് ഓരോ മാസവും 10000 വ്യക്തികളെയെങ്കിലും ഗോവയില്‍ മാനസാന്തരപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിനു അല്പം വിശ്രമം കൊടുക്കുന്നതിനു വേണ്ടീ മാസത്തില്‍ 25 ദിവസവും പ്രവര്‍ത്തനങ്ങളില്‍ മുഴുകിയെന്നു നമുക്കനുമാനിക്കാം. അപ്പോള്‍ ദിവസം 400 വ്യക്തികള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയെന്നു വരും. ഈ കൂദാശാനുഷ്ഠാനത്തിന്റെ ദീര്‍ഘതയും നാമിവിടെ പരിഗണിക്കേണ്ടീയിരിക്കുന്നു. പ്രബോധനം നല്‍കാതെ മാമോദീസ നല്‍കുക മാത്രമായിരിക്കുമോ അദ്ദേഹം ചെയ്തത്? ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ആളുകള്‍ക്ക് പ്രബോധനം നല്‍കുവാന്‍ എങ്ങിനെയാണ് സാധിയ്ക്കുക. അപ്പോള്‍ മാര്‍ത്തൊമ്മാ ക്രിസ്ത്യാനികളെ പുനര്‍സ്നാനപ്പെടുത്തുക മാത്രമായിരിക്കുമോ അദ്ദേഹം ചെയ്തത്. അങ്ങിനെയാണെങ്കില്‍ ഒരുക്കലിന്റെയുംന് ബോധവത്കരണത്തിന്റെയും ആവശ്യം അവിടെ വരുന്നില്ല എന്നു നമുക്കു മനസിലാക്കാം. (ഇന്ത്യയിലെ പൗരസ്ത്യ ക്രിസ്തീയ സഭകള്‍ - കാര്‍ദ്ദിനാള്‍ ടിസറന്റ് P 175) വി.ഫ്രാന്‍സീസ് മാസത്തില്‍ 10000 വ്യക്തികളെ മാനസാന്തരപ്പെടുത്തിയെന്നു പറയുന്നതില്‍ നിന്നും നാം മനസിലാക്കേണ്ടത് അതൊരു സമൂഹമാനസാന്തരമോ അത്ഭുതകരമായ രീതിയിലുള്ള ഒരു ക്രൈസ്തവവത്കരണമോ അല്ലായിരുന്നെന്നും മറിച്ച് അത് പോര്‍ട്ടുഗീസ് സാമ്രാജ്യത്തിന്റെ സംരക്ഷണയിലുള്ള ഒരു പോര്‍ട്ടുഗല്‍ വത്കരണം മാത്രമായിരുന്നെന്നുമുള്ള നിഗമനത്തിലാണ് മുകളില്‍ സൂചിപ്പിച്ച കാരണങ്ങളില്‍ നിന്നും വി. ഫ്രാന്‍സീസിന്റെ കത്തുകളില്‍ നിന്നും എത്തിച്ചേരുവാന്‍ സാധിയ്ക്കുന്നത്.
പോര്‍ട്ടുഗല്‍വത്കരണത്തിനും സാമ്രാജ്യസ്ഥാപനത്തിനും വി. ഫ്രാന്‍സീസ് ഒരിരയായിരുന്നുവെന്ന് നാം പറയുകയായിരിയ്ക്കും കൂടുതല്‍ ശരി. ഗോവയില്‍ നിന്നും അദ്ദേഹം മൈലാപ്പൂരില്‍ വന്നത് മാര്‍തോമാക്രിസ്ത്യാനികളോട് പോര്‍ട്ടുഗീസുകാര്‍ ചെയ്ത ദ്രോഹത്തിനു പരിഹാരം ചെയ്യുന്നതിനോ തന്റെ മനസമാധാനത്തിനോ വി.തോമായില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതിനോ വേണ്ടിയായിരിക്കണം. വി.ഫ്രാന്‍സീസ് മൈലാപൂരില്‍ നാലുമാസങ്ങളോളം താമസിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവുകള്‍ അന്ന് വികാരി ജനറലായിരുന്ന ഗാസ്പര്‍കൊയിലോ ഭാവിതലമുറയ്ക്കു നല്‍കുന്നുണ്ട്. വിശുദ്ധന്റെ ആത്മീയ വേദന അത്രമാത്രം അസഹനീയമായിരുന്നിരിക്കണം.
ചുരുക്കത്തില്‍ താഴെപ്പറയുന്ന നിഗമനത്തിലാണ് നാം എത്തിച്ചേരുന്നത്. ഗോവയിലെ ഇന്നത്തെ അക്രൈസ്തവ ജനസമൂഹം തങ്ങളുടെ കാല്‍ദിയന്‍ റീത്തും ആ റീത്തിലുള്ള കുര്‍ബാനയും അവരുടെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യങ്ങളും അതിന്റെ പ്രതീകങ്ങളായ മാര്‍തോമാകുരിശും കാല്‍ദിയന്‍ കുര്‍ബാനയും ഉപേക്ഷിയ്ക്കുവാന്‍ വിസമ്മതിച്ച മാര്‍തോമാക്രിസ്ത്യാനികളാണ്. ഇന്ന് ഈസ്റ്റ് ഇന്ത്യാക്കാരും ഗോവക്കാരും മംഗലാപുരംകാരും ലത്തില്‍ ക്രിസ്ത്യാനികളാണെങ്കില്‍ അത് പോര്‍ട്ടുഗീസുകാരും തുടര്‍ന്നുവന്ന സാംരാജ്യമോഹികളും നടത്തിയ പാശ്ചാത്യവത്കരണത്തിന്റെ ദുരന്തഫലവും. ഉദ്ദേശം എത്ര നല്ലതായിരുന്നെങ്കിലും അവരുടെ പ്രവര്‍ത്തി ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കിയതെന്നു പറയാതിരിയ്ക്കാന്‍ നിവൃത്തിയില്ല

No comments:
Post a Comment