ചെലവില്ലാ പ്രകൃതി കൃഷി
ചെലവില്ലാ പ്രകൃതി കൃഷി :
രാസവളങ്ങളും
കീടനാശിനി ഉപയോഗവുമില്ലാതെ
നാടന്‍ പശുവിന്‍റെ ചാണകവും
മൂത്രവും ഉപയോഗിച്ചുള്ള
കൃഷിരീതി. മഹാരാഷ്ട്രയിലെ
സുഭാഷ് പാലേക്കര്‍ എന്ന വ്യക്തി കണ്ടുപിടിച്ച
കൃഷിരീതിയാണ് സീറോബഡ്ജറ്റ്
നാച്വറല്‍ ഫാമിംഗ് അഥവാ ചെലവില്ലാ
പ്രകൃതി കൃഷി.പരമ്പരാഗതമായ
കൃഷിസങ്കേതങ്ങളില്‍ അടിസ്ഥാനമാക്കിയാണ് ചെലവില്ലാ പ്രകൃതി കൃഷി
വികസിപ്പിച്ചെടുത്തത്.
നാടന്‍ പശുവാണ് ചെലവില്ലാ
പ്രകൃതി കൃഷിയുടെ നട്ടെല്ല്.
മണ്ണിന്‍റെ
വളക്കൂറെന്നു പറയുന്നത്
സൂക്ഷ്മാണുക്കളുടെയും
സൂക്ഷ്മജീവികളുടെയും
സാന്നിധ്യമാണ്. കാട്ടിലെ
മണ്ണില്‍ ഇത് വേണ്ടുവോളമുണ്ട്.യാതൊരു വളപ്രയോഗവുമില്ലതെയാണ് വനത്തില്‍
സസ്യങ്ങളും മരങ്ങളും തഴച്ചു വളരുന്നത്.
നാട്ടിലെ കൃഷിയിടത്തില്‍
കാട്ടിലെ മണ്ണിന്‍റെ
അവസ്ഥയുണ്ടാക്കിയെടുക്കുക
എന്നതാണ് പലേക്കര്‍ കൃഷിയുടെ
തത്വം. ഇങ്ങനെ കൃഷി ചെയ്താല്‍ ചെലവ്
അഞ്ചിലൊന്നായി കുറയുകയും
വിളവ് പല മടങ്ങായി വര്‍ധിക്കുകയും ചെയ്യുന്നു . ഇന്ത്യയില്‍ ഏകദേശം
40 ലക്ഷത്തിലധികം
പേര്‍ ഈ കൃഷിരീതി പിന്തുടരുന്നു.
30 ഏക്കര്‍ കൃഷിയിടത്തിന് ആവശ്യമായത് ഒരു നാടന്‍ പശു മാത്രം
30 ഏക്കര്‍ കൃഷിയിടത്തിന് ആവശ്യമായത് ഒരു നാടന്‍ പശു മാത്രം
ചെലവില്ലാ പ്രകൃതികൃഷിയുടെ അടിസ്ഥാനം തന്നെ നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവുമാണ്. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ 30 ഏക്കര്‍ വരെയുള്ള കൃഷികള്‍ക്ക് മറ്റൊരു വളപ്രയോഗത്തെയും ആശ്രയിക്കേണ്ടതില്ല. നാടന്‍പശുവിന്‍റെ ചാണകത്തില്‍ 300 കോടിയിലേറെ സൂക്ഷ്മാണുക്കളാണ് ഉള്ളത്.
കൃഷിയിടത്തിലെക്കുള്ള
അമൃതുകള്‍
ജീവാമൃതം,
ഘനജീവാമൃതം,
ബീജാമൃതം എന്നിങ്ങനെ
മൂന്ന് തരത്തിലുള്ള ലായനിക്കൂട്ടുകളാണ്
ഈ ചെലവില്ലാ പ്രകൃതി കൃഷിരീതിയില്‍ രാസവളത്തിന്
പകരം ആയി ഉപയോഗിക്കുന്നത്.
ജീവാമൃതം :
- നാടന്‍ പശുവിന്‍റെ പത്ത് കിലോ ചാണകം,
- 10 ലീറ്റര്‍ മൂത്രം,
- രണ്ട് കിലോ പയര്‍പൊടി,
- രണ്ട് കിലോ കരുപ്പെട്ടി ,
- ഒരുപിടി മണ്ണ്
ഇവയെല്ലാം 200 ലീറ്റര്‍
വെള്ളത്തില്‍ ലയിപ്പിച്ചാണ്
ജീവാമൃതം ഉണ്ടാക്കുന്നത്. ആറു മണിക്കൂര്‍
ചാക്കുകൊണ്ട് മൂടിയിട്ട്
വലത്തോട്ട് ഇളക്കി 48
മണിക്കൂര്‍ കഴിഞ്ഞാണ്
ഇത് ഉപയോഗിക്കുന്നത്.
ഒരേക്കറിലെ കൃഷിക്ക്
ഇത് ഉപയോഗിക്കാം. ദീര്‍ഘകാല
വിളയ്ക്ക് മാസത്തില്‍ ഒരു
തവണയും ഹ്രസ്വകാല വിളയ്ക്ക്
മാസത്തില്‍ രണ്ടു തവണയും
പ്രയോഗിക്കണം.
ഘനജീവാമൃതം :
ഘനജീവാമൃതം :
- 100 കിലോ ചാണകവും
- 10 കിലോ പയര്‍പൊടി,
- 10 കിലോ കരുപ്പെട്
ഇവയെല്ലാം ചേര്‍ത്താണ് ഘനജീവാമൃതം
തയാറാക്കുന്നത്. തൈകള്‍
നടുന്പോഴും മറ്റും അടിവളമായാണ്
ഇത് ഉപയോഗിക്കുന്നത്.
ബീജാമൃതം :
- അഞ്ചു കിലോ ചാണകം,
- അഞ്ചു ലീറ്റര്‍ മൂത്രം,
- 50 ഗ്രാം കുമ്മായപ്പൊടി,
- ഒരു പിടി മണ്ണ്
ബീജാമൃതം തയാറാക്കാന്‍
വേണ്ടത്. ഇത്
വിത്തു പരിചരണത്തിനാണ്
ഉപയോഗിക്കുന്നത്.
No comments:
Post a Comment