Tuesday, October 29, 2013

ചിക്കന്‍ കബാബ്

സ്‌പൈറല്‍ കബാബ്

ചിക്കന്‍ കാല്‍ കിലോ
പച്ചമുളക് (ചെറുതായി മുറിച്ചത്) മൂന്നെണ്ണം
കുരുമുളുകുപൊടി അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍ കാല്‍ ടീസ്പൂണ്‍
മുട്ട ഒന്നിന്റെ പകുതി
ബ്രഡ് ഒരു കഷണം
പുതിനയില, മല്ലിയില, ലൈം ജ്യൂസ് ഒരു ടേബിള്‍ സ്പൂണ്‍ വീതം
മൈദ അര കപ്പ്
എണ്ണ, ഉപ്പ് ആവശ്യത്തിന്

ചിക്കന്‍ മിക്‌സിയില്‍ അരയ്ക്കുക. മൈദയും എണ്ണയും ഒഴിച്ച് ബാക്കിയെല്ലാം ചിക്കനില്‍ ചേര്‍ത്ത് കുഴയ്ക്കുക. ചെറുനാരങ്ങ വലുപ്പത്തില്‍ ചിക്കന്‍ കൂട്ടെടുത്ത് നീളത്തില്‍ ഉരുട്ടി കബാബ് ഉണ്ടാക്കുക. മൈദ, ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് പൂരിപോലെ പരത്തി റിബണ്‍പോലെ മുറിക്കുക. കബാബില്‍ ഈ റിബണ്‍ ചുറ്റി എണ്ണയിലിട്ട് വറുക്കുക.

ചിക്കന്‍ കുറുമ

1. ചിക്കന്‍ അര കിലോ
2. ഇഞ്ചി അരച്ചത് ഒരു ടീസ്പൂണ്‍
3. വെളുത്തുള്ളി ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
4. പച്ചമുളക് കീറിയത് നാലെണ്ണം
5. സവാള രണ്ടെണ്ണം
6. മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
7. കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
8. ഗരംമസാല പൗഡര്‍ അര ടീസ്പൂണ്‍
9. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
10. തൈര് അര കപ്പ്
11. ബദാം അല്ലെങ്കില്‍ കശുവണ്ടി പത്തെണ്ണം
12. തേങ്ങപ്പാല്‍ - ഒന്നാംപാല്‍ ഒരുകപ്പ്
13. രണ്ടാംപാല്‍ ഒരു കപ്പ്
14. മല്ലിയില, പുതിനയില,
കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന്

സവാള വഴറ്റുക. രണ്ട്, മൂന്ന്, നാല് ചേരുവകള്‍ യഥാക്രമം വഴറ്റുക. ആറ്, ഏഴ്, എട്ട്, ഒമ്പത്, പതിനാല് ചേരുവകളും ചിക്കനും തൈരും ഉപ്പും രണ്ടാംപാലും ചേര്‍ത്തിളക്കി, അടച്ച് വേവിക്കുക. വെള്ളം വറ്റിയാല്‍ ഒന്നാംപാലില്‍, ബദാം കലക്കിയതും ചേര്‍ത്തിളക്കി നന്നായി ചൂടാക്കുക.

ചിക്കന്‍ പക്കാവട

ചിക്കന്‍ (ചെറിയ കഷണങ്ങളാക്കിയത്) 250 ഗ്രാം
സവാള നീളത്തില്‍ മുറിച്ചത് രണ്ട് എണ്ണം
പച്ചമുളക് (ചെറുതായി മുറിച്ചത്) അഞ്ച് എണ്ണം
മുളകുപൊടി രണ്ട് ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് ഒരു ടീസ്പൂണ്‍
കടലമാവ് 100 ഗ്രാം
അരിപ്പൊടി 50 ഗ്രാം
വനസ്പതി ഉരുക്കിയത് രണ്ട് ടേബിള്‍സ്പൂണ്‍
കറിവേപ്പില കുറച്ച്
എണ്ണ, ഉപ്പ് ആവശ്യത്തിന്

ചിക്കന്‍, മുളകുപൊടി, ഉപ്പ് ചേര്‍ത്ത് വേവിക്കുക. എണ്ണ ഒഴിച്ച് ബാക്കി ചേരുവകളും ചേര്‍ത്ത് മാവുണ്ടാക്കുക. വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി, ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്‌തെടുക്കുക.

ബാറ്റര്‍ ഫ്രൈഡ് ചിക്കന്‍

1. ചിക്കന്‍ അര കിലോ
2. സോയസോസ് ഒരു ടേബിള്‍ സ്പൂണ്‍
3. കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
5. ലൈംജ്യൂസ് രണ്ട് ടേബിള്‍സ്പൂണ്‍
6. മൈദ, കോണ്‍ഫ്ലോര്‍ കാല്‍ കപ്പ് വീതം
7. മുട്ട ഒന്ന്
8. ബ്രഡ് പൊടിച്ചത് ഒരു കപ്പ്
9. എണ്ണ, ഉപ്പ് ആവശ്യത്തിന്

ചിക്കനില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് ചേരുവകളും ഉപ്പും ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. മൈദ, കോണ്‍ഫ്ലോര്‍, മുട്ട, ഉപ്പ്, വെള്ളം ഇവ ചേര്‍ത്ത് കട്ടിയുള്ള മാവുണ്ടാക്കുക. ചിക്കന്‍ കഷണങ്ങള്‍ മാവില്‍ മുക്കി, ബ്രഡ് പൊടിച്ചതില്‍ ഉരുട്ടിയെടുത്ത് ചൂടായ എണ്ണയില്‍ വറുത്തുകോരുക.

ക്രഞ്ചി ഫ്രൈഡ് ചിക്കന്‍

ചിക്കന്‍ അര കിലോ
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
വിനാഗിരി ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല പൗഡര്‍, ചാട്ട് മസാല കാല്‍ ടീസ്പൂണ്‍ വീതം
മുട്ട ഒന്ന്
കോണ്‍ഫ്ലേക്‌സ്, മൈദ അര കപ്പ് വീതം
മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ് ആവശ്യത്തിന്

കോണ്‍ഫ്ലേക്‌സ് ചെറുതായി പൊടിക്കുക. ചാട്ട് മസാല, മല്ലിയില, എണ്ണ ഒഴികെ ബാക്കിയെല്ലാം ചിക്കനില്‍ ചേര്‍ത്ത് എണ്ണയില്‍ ഫ്രൈ ചെയ്യുക. ചാട്ട് മസാലയും മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കുക.

ചിക്കന്‍ ലോലിപോപ്പ്

ചിക്കന്‍ ലോലിപോപ്പ്
(ചിറക് കഷണങ്ങള്‍) 10 എണ്ണം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
പച്ചമുളക് ചെറുതാക്കി മുറിച്ചത് ഒന്ന്
ലൈം ജ്യൂസ് ഒരു ടീസ്പൂണ്‍
മുളകുപൊടി ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി, ജീരകം പൊടിച്ചത് ഒരു നുള്ള് വീതം
കോണ്‍ഫ്ലോര്‍ നാല് ടീസ്പൂണ്‍
ഗരം മസാല പൗഡര്‍ ഒരു നുള്ള്
മുട്ട ഒന്ന്
ചുവപ്പ് കളര്‍ കുറച്ച്
എണ്ണ, ഉപ്പ് ആവശ്യത്തിന്

ചിക്കനില്‍ എണ്ണ ഒഴിച്ച് ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് അരമണിക്കുറിനുശേഷം ചൂടായ എണ്ണയില്‍ വറുത്തുകോരുക.

ചിക്കന്‍ കീമ ബിരിയാണി

ചിക്കന്‍ കീമ അരകിലോ
സവാള നാല്
ബിരിയാണി അരി രണ്ട് കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍
തക്കാളി രണ്ട്
പച്ചമുളക് ചതച്ചത് നാല്
കുരുമുളക്‌പൊടി അര ടീസ്പൂണ്‍
ഗരംമസാല പൗഡര്‍ മുക്കാല്‍ ടീസ്പൂണ്‍
മല്ലിയില, പുതിനയില ആവശ്യത്തിന്
നെയ്യ് മൂന്ന് ടേബിള്‍സ്പൂണ്‍
വനസ്പതി രണ്ട് ടേബിള്‍സ്പൂണ്‍
ഏലയ്ക്ക, ഗ്രാമ്പൂ, പട്ട രണ്ട് വീതം
ബിരിയാണികളര്‍ കുറച്ച്
ലൈംജ്യൂസ് രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

കുക്കറില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വനസ്പതി ചൂടാക്കി, ഒരു സവാളയുടെ പകുതി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, ഓരോ ടീസ്പൂണ്‍വീതം മല്ലിയില, പുതിനയില യഥാക്രമം വഴറ്റി അരി ചേര്‍ത്ത് ഇളക്കുക. മൂന്ന് കപ്പ് ചൂടുവെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ച് ഒരു വിസില്‍ വന്ന ശേഷം ഓഫാക്കുക. മറ്റൊരു പാത്രം ചൂടാക്കി, വനസ്പതി ചേര്‍ക്കുക, സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും തക്കാളിയും ചേര്‍ത്ത് വഴറ്റുക. ചിക്കന്‍ കീമ, കുരുമുളക്‌പൊടി, അരടീസ്പൂണ്‍ ഗരംമസാല പൗഡര്‍, ഉപ്പ്, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കുക. വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ചെടുക്കണം. ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ലൈംജ്യൂസ് ചേര്‍ത്തിളക്കുക. വേവിച്ച ചോറില്‍ ബാക്കി ഗരംമസാല പൗഡര്‍, കുറച്ച് മല്ലിയില, പുതിനയില, ലൈംജ്യൂസില്‍ കലക്കിയ ബിരിയാണി കളര്‍ എന്നിവ ചേര്‍ത്തിളക്കുക. നെയ്മയം പുരട്ടിയ മറ്റൊരു പാത്രത്തില്‍ പകുതി കീമ മസാല നിരത്തുക. ചോറ് പകുതി ചേര്‍ക്കുക. വീണ്ടും കീമ മസാല, വീണ്ടും ചോറ് എന്നിങ്ങനെ നിരത്തുക. ഓരോ ലെയറും അമര്‍ത്തണം. ആവി കയറ്റിയോ മൈക്രോവേവ് ഓവ്‌നില്‍ 3-5 മിനുട്ട് വരെ ഹൈപ്പവറില്‍ വെച്ചോ ദം ചെയ്‌തെടുക്കുക.

ചിക്കന്‍ സ്റ്റഫ്ഡ് പറാത്ത

1. ചിക്കന്‍ അര കിലോ
2. ഗോതമ്പ് പൊടി ഒരു കപ്പ്
3. സവാള ഒന്ന്
4. വെളുത്തുള്ളി അഞ്ച്
5. പച്ചമുളക് രണ്ട്
6. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
7. മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
8. മുളകുപൊടി ഒരു ടീസ്പൂണ്‍
9. ജീരകം പൊടിച്ചത് കാല്‍ ടീസ്പൂണ്‍
10. കുരുമുളകുപൊടി അര ടിസ്പൂണ്‍
11. കസൂരി മേത്തി ഒരു ടേബിള്‍ സ്പൂണ്‍
12. മല്ലിയില കാല്‍ കപ്പ്
13. എണ്ണ, ഉപ്പ് ആവശ്യത്തിന്

ചിക്കന്‍ കുരുമുളക്‌പൊടി, ഉപ്പ് ചേര്‍ത്ത് വേവിച്ച് എല്ല് മാറ്റി പിച്ചിയെടുക്കുക. ഗോതമ്പ് പൊടി, ഉപ്പ് ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തില്‍ കുഴയ്ക്കുക. എണ്ണയില്‍ നുറുക്കിയ സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ യഥാക്രമം വഴറ്റി ഇതില്‍ ആറ് മുതല്‍ ഒന്‍പത് വരെയുള്ളവയും ചേര്‍ത്ത് വഴറ്റുക. ചിക്കനും കസൂരിമേത്തിയും മല്ലിയിലയും ചേര്‍ത്തിളക്കുക. ഗോതമ്പ് ഉരുള കൈയില്‍ വെച്ച് പരത്തി ഇറച്ചിക്കൂട്ട് നടുവില്‍വെച്ച് ഉരുട്ടി, ചപ്പാത്തി പോലെ പരത്തി എണ്ണ തൂവി ചുട്ടെടുക്കുക.

ഡ്രാഗണ്‍ ചിക്കന്‍

1. ചിക്കന്‍ ബോണ്‍ലെസ് 125 ഗ്രാം
2. മൈദ, കോണ്‍ഫ്ലോര്‍, കാല്‍കപ്പ് വീതം
3. സോയസോസ് കാല്‍ ടീസ്പൂണ്‍
4. മുട്ട ഒന്നിന്റെ കാല്‍ ഭാഗം
5. പഞ്ചസാര ഒരു നുള്ള്
6. അണ്ടിപ്പരിപ്പ് കാല്‍കപ്പ്
7. സവാള നീളത്തില്‍ മുറിച്ചത് ഒന്ന്
8. കാപ്‌സിക്കം കാല്‍ ഭാഗം
9. ഇഞ്ചി, വെളുത്തുള്ളി നുറുക്കിയത്് ഒന്നര ടേബിള്‍സ്പൂണ്‍
10. റുമാറ്റോ സോസ് രണ്ട് ടേബിള്‍ സ്പൂണ്‍
11. കുരുമുളക് ചതച്ചത്, മുളകുപൊടി ഒരു ടീസ്പൂണ്‍ വീതം
12. പഞ്ചസാര ഒന്നര ടീസ്പൂണ്‍
13. സ്പ്രിങ് ഒനിയന്‍ ഒരു ടേബിള്‍ സ്പൂണ്‍
14. ഉപ്പ്, എണ്ണ ആവശ്യത്തിന്

ചിക്കന്‍ കനംകുറച്ച് നീളത്തില്‍ മുറിക്കുക. രണ്ടു മുതല്‍ അഞ്ചുവരെയുള്ള ചേരുവകളും ഉപ്പും ചേര്‍ത്ത് മാവുണ്ടാക്കുക. ചിക്കന്‍ കഷണം മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ്, സവാള, കാപ്‌സിക്കം, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ടൊമാറ്റോ സോസ്, കുരുമുളക് ചതച്ചത്, മുളകുപൊടി, പഞ്ചസാര, ഉപ്പ്, എന്നിവയും കാല്‍ കപ്പ് വെള്ളവും ചേര്‍ത്തിളക്കുക. തിളച്ചാല്‍ ചിക്കന്‍ ചേര്‍ക്കുക. സ്പ്രിങ് ഒനിയനും ചേര്‍ത്തിളക്കി വെള്ളം വറ്റിയശേഷം വിളമ്പുക.

ടൊമാറ്റോ ചിക്കന്‍

1. ചിക്കന്‍ ഒരു കിലോ
2. പച്ചമുളക് പത്തെണ്ണം
3. ഇഞ്ചി വലിയ കഷണം
4. വെളുത്തുള്ളി ആറല്ലി
5. കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
6. ഉപ്പ്, എണ്ണ ആവശ്യത്തിന്
7. തക്കാളി അര കിലോ
8. ബട്ടര്‍ 100 ഗ്രാം
9. കറിവേപ്പില കുറച്ച്
10. പച്ചമുളക് കീറിയത് അഞ്ചെണ്ണം

രണ്ട്, മൂന്ന്, നാല് ചേരുവകള്‍ നന്നായി ചതച്ചെടുക്കുക. ഇവയും അഞ്ച്, ആറ് ചേരുവകളും ചിക്കനില്‍ ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. എണ്ണയില്‍ വറുക്കുക. മറ്റൊരു പാനില്‍ ബട്ടര്‍ ചൂടാക്കി കറിവേപ്പില, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത തക്കാളിയും ഉപ്പും ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍, ചിക്കന്‍ ചേര്‍ത്തിളക്കുക. തീ കുറച്ച് തക്കാളി വെള്ളം വറ്റി ചിക്കനില്‍ നന്നായി പിടിച്ച് വരുന്നതുവരെ ഇളക്കുക.

മാംഗ്ലൂര്‍ ചിക്കന്‍ കറി

ചിക്കന്‍ 750 ഗ്രാം
തേങ്ങ ഒരു കപ്പ്
കശ്മീരി ചില്ലി പന്ത്രണ്ടെണ്ണം
ജീരകം അര ടീസ്പൂണ്‍
കറിവേപ്പില കുറച്ച്
ഏലയ്ക്ക നാല്
പട്ട, ഗ്രാമ്പു രണ്ട് വീതം
മല്ലിപ്പൊടി മുക്കാല്‍ ടീസ്പൂണ്‍
സവാള ഒന്ന്
ഇഞ്ചി, വെളുത്തുള്ളി
ചെറുതാക്കി മുറിച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി കുറച്ച്
കടുക്, ഉണക്കമുളക്, കറിവേപ്പില വറുത്തിടാന്‍
എണ്ണ, ഉപ്പ് ആവശ്യത്തിന്

എണ്ണ ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ ചേര്‍ത്ത് ചൂടായാല്‍ കശ്മീരി ചില്ലി, കാല്‍ ടീസ്പൂണ്‍ തേങ്ങ എന്നിവ ചേര്‍ത്തിളക്കുക. തേങ്ങയുടെ കളര്‍ മാറേണ്ട. മല്ലിപ്പൊടി ചേര്‍ത്തിളക്കി ഓഫ് ചെയ്യുക. വെള്ളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ജീരകം പൊട്ടിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ചിക്കന്‍, തേങ്ങ അരച്ചത്, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. കടുക്, മുളക്, കറിവേപ്പില വറുത്തിടുക.

ചിക്കന്‍ സാലഡ്

1. ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത്
വേവിച്ചത് അര കപ്പ്
2. ആപ്പിള്‍, കക്കിരിക്ക ഒന്ന് വീതം
3. ഉരുളക്കിഴങ്ങ്, കാരറ്റ് പുഴുങ്ങിയത് ഒന്ന് വീതം
4. മക്രോണി വേവിച്ചത്, മയോണൈസ് അര കപ്പ് വീതം
5. പച്ചമുളക് 1-2
6. മല്ലിയില കുറച്ച്
7. ഉപ്പ് ആവശ്യത്തിന്
8. പഞ്ചസാര ഒരു നുള്ള്

മല്ലിയിലയും പച്ചമുളകും ചേര്‍ത്ത് നന്നായി അരയ്ക്കുക. രണ്ട്, മൂന്ന് ചേരുവകള്‍ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ചിക്കന്‍ ചെറുതാക്കി മുറിക്കുക. എല്ലാ ചേരുവകളും ഒന്നിച്ച് ചേര്‍ത്ത് ഇളക്കുക.

ലിം ചായ് ചിക്കന്‍

ചിക്കന്‍ ബോണ്‍ലെസ് കാല്‍ കിലോ
സോയ സോസ് ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍
മുട്ട പകുതി
പഞ്ചസാര ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
കോണ്‍ഫ്ലോര്‍ മുക്കാല്‍ കപ്പ്
ഇഞ്ചി നുറുക്കിയത്, ചില്ലി പേസ്റ്റ് അര ടീസ്പൂണ്‍ വീതം
വെളുത്തുള്ളി നുറുക്കിയത് ഒരു ടീസ്പൂണ്‍
പച്ചമുളക്, സവാള നുറുക്കിയത് ഒന്ന് വീതം
ടൊമാറ്റോ സോസ് രണ്ട് ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി, പഞ്ചസാര കാല്‍ ടീസ്പൂണ്‍ വീതം
വെള്ളം രണ്ട് ടേബിള്‍സ്പൂണ്‍
സെലറി ഒരു ടേബിള്‍സ്പൂണ്‍
എണ്ണ, ഉപ്പ് ആവശ്യത്തിന്

അര ടീസ്പൂണ്‍ കശ്മീരി ചില്ലി പൗഡറും കാല്‍ ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചതും കുറച്ച് വിനാഗിരിയും ചേര്‍ത്ത് ചില്ലി പേസ്റ്റ് ഉണ്ടാക്കുക. ചിക്കന്റെ ബ്രെസ്റ്റ് കഷണമാണ് നല്ലത്. കനം കുറഞ്ഞ ചിക്കന്‍ കഷണങ്ങളില്‍ സോയ സോസ്, കുരുമുളകുപൊടി, മുട്ട, പഞ്ചസാര, ഉപ്പ് ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. ഓരോ ചിക്കന്‍ കഷണവും കോണ്‍ഫ്ലോറില്‍ മുക്കി എണ്ണയില്‍ വറുത്ത് കോരി നീളത്തില്‍ മുറിക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള ഇവയും ചില്ലി പേസ്റ്റും ചേര്‍ത്ത് വഴറ്റുക. ടൊമാറ്റോ സോസും ബാക്കി ചേരുവകളും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ചിക്കന്‍ സ്‌ട്രൈപ്‌സ് ചേര്‍ത്തിളക്കുക.

നൂഡില്‍സ് ക്രിസ്പീസ്

നൂഡില്‍സ് വേവിച്ചത് ഒരു കപ്പ്
ചിക്കന്‍ വേവിച്ചത് ഒരു വലിയ കഷണം
മുട്ട ഒന്ന്
കോണ്‍ഫ്ലോര്‍, മൈദ ഒന്നര ടേബിള്‍സ്പൂണ്‍
മല്ലിയില രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് (ചെറുതാക്കി മുറിച്ചത്) രണ്ട് എണ്ണം
ഇഞ്ചി ഒരു കഷണം
സവാള നീളത്തില്‍ മുറിച്ചത് ഒന്ന്
ഉപ്പ്, എണ്ണ ആവശ്യത്തിന്

വേവിച്ച ചിക്കന്‍ ചെറുതാക്കി മുറിക്കുക. എണ്ണ ഒഴിച്ച് ബാക്കി ചേരുവകളും വെള്ളവും ചേര്‍ത്ത് കൂട്ടുണ്ടാക്കുക. എണ്ണയില്‍ ഓരോ സ്പൂണ്‍ വീതം നൂഡില്‍സ് കൂട്ട് ഇട്ട് ഫ്രൈ ചെയ്‌തെടുക്കുക.

ചിക്കണ്‍ ബ്രിഞ്ചാള്‍ പക്കാവട

1. വഴുതനങ്ങ വലുത് രണ്ട്
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
മുളകുപൊടി അര ടീസ്പൂണ്‍
ചിക്കന്‍ അരച്ചത് ഒരു കപ്പ്
സവാള വളരെ ചെറുതാക്കി മുറിച്ചത് അര കപ്പ്
പച്ചമുളക് മൂന്നെണ്ണം
മല്ലിയില ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
2. മാവിന്:
കടലമാവ്, അരിപ്പൊടി ഒരു കപ്പ് വീതം
മുളകുപൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
കറിവേപ്പില ഒരു തണ്ട്
മല്ലിയില ഒരു ടേബിള്‍സ്പൂണ്‍
പെരുംജീരകം കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

രണ്ടാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് കട്ടിയില്‍ മാവുണ്ടാക്കുക. വഴുതനങ്ങ കനം കുറച്ച് മുറിച്ച്, മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വെക്കുക. ചിക്കന്‍ അരച്ചതും സവാള, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ചിക്കന്‍ കൂട്ട് എടുത്ത് വഴുതനക്കഷണത്തില്‍ പരത്തി മുകളില്‍ മറ്റൊരു വഴുതനകഷണം വെച്ച് ചെറുതായി അമര്‍ത്തുക. മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ വറുത്തുകോരുക.

ചിക്കന്‍ ഫ്രൈ

1. ചിക്കന്‍ അര കിലോ
2. ചെറിയ ഉള്ളി അഞ്ച്
3. ഇഞ്ചി ഒരു കഷണം
4. വെളുത്തുള്ളി ഏഴ് അല്ലി
5. ലൈംജ്യൂസ് രണ്ട് ടേബിള്‍ സ്പൂണ്‍
6. മുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
7. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
8. ഏലയ്ക്ക, ഗ്രാമ്പൂ, പട്ട രണ്ട് വീതം
9. മുട്ട ഒന്ന്
10. ചുവപ്പ് കളര്‍ കുറച്ച്
11. റവ കാല്‍ കപ്പ്
12. എണ്ണ, ഉപ്പ് ആവശ്യത്തിന്

രണ്ട് മുതല്‍ പത്ത് വരെയുള്ള ചേരുവകളും ഉപ്പും വെള്ളം ചേര്‍ക്കാതെ അരയ്ക്കുക. അരപ്പ് ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ വെക്കണം. പ്ലേറ്റില്‍ റവ തൂവി ചിക്കന്‍ കഷണം അതില്‍ ഉരുട്ടി എണ്ണയില്‍ ഫ്രൈ ചെയ്യുക.

തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍

1. ചിക്കന്‍ (ചെറുതാക്കി മുറിച്ചത്) ഒരു കിലോ
2. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
3. കുരുമുളക് ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍
4. മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
5. തേങ്ങാക്കൊത്ത് ഒരു മുറി തേങ്ങയുടേത്
6. ഇഞ്ചി, വെളുത്തുള്ളി നുറുക്കിയത് ഒരു ടേബിള്‍സ്പൂണ്‍
7. കടുക് അര ടീസ്പൂണ്‍
8. സവാള (ചെറുതാക്കി മുറിച്ചത്) ഒന്ന്
9. കറിവേപ്പില, എണ്ണ, ഉപ്പ് ആവശ്യത്തിന്്
10. ഗരംമസാല പൗഡര്‍ അര ടീസ്പൂണ്‍

ചിക്കന്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകളും ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക. സവാള വഴറ്റി, ചിക്കന്‍ ചേര്‍ത്ത് ചെറുതീയില്‍ പൊരിക്കുക. ഗരംമസാല പൗഡര്‍ ചേര്‍ത്തിളക്കി ചിക്കന്റെ നിറം മാറുമ്പോള്‍ ഇറക്കുക.

ബ്രെഡ് സാന്‍വിച്ച്

മുട്ട നാല്
ബ്രെഡ് എട്ട് കഷണം
പാല്‍ കാല്‍ കപ്പ്
ചിക്കന്‍ വേവിച്ചത് അര കപ്പ്
സവാള ഒന്ന്
ഇഞ്ചി, വെളുത്തുള്ളി അരച്ചത് കാല്‍ ടീസ്പൂണ്‍
കറിവേപ്പില, മഞ്ഞള്‍പൊടി കുറച്ച്
കുരുമുളകുപൊടി മുക്കാല്‍ ടീസ്പൂണ്‍
ബട്ടര്‍ ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ ആവശ്യത്തിന്

സവാളയും ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവയും വഴറ്റുക. ഇതിലേക്ക് വേവിച്ച് പിച്ചിയ ചിക്കന്‍ ചേര്‍ത്ത് ഇളക്കുക. അര ടീസ്പൂണ്‍ കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. മുട്ടയും പാലും കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. നോണ്‍സ്റ്റിക് പാത്രത്തില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി നാല് ബ്രഡ് കഷണങ്ങള്‍ മുട്ടക്കൂട്ടില്‍ മുക്കി പാനില്‍ നിരത്തുക. ചിക്കന്‍ മസാലക്കൂട്ട് ബ്രെഡ്ഡിന്റെ മുകളില്‍ വിതറി മറ്റു നാല് ബ്രെഡ് കഷണങ്ങള്‍ മുട്ടക്കൂട്ടില്‍ മുക്കി ചിക്കന്റെ മുകളില്‍ വെക്കുക. ബാക്കി മുട്ടക്കൂട്ട് ബ്രെഡിന് മുകളിലും സൈഡിലുമായി ഒഴിക്കുക. അടച്ച് ചെറിയ തീയില്‍ വേവിക്കുക. ഇടയ്‌ക്കൊന്ന് മറിച്ചിടണം. മുറിച്ച് ഉപയോഗിക്കുക.

ഫുള്‍ ചിക്കന്‍ ഡ്രൈ

ഇളയ ഇടത്തരം കോഴി ഒന്ന്
മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി 3/4 ടീസ്പൂണ്‍
ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മൂന്ന് വീതം
ചെറിയ ഉള്ളി പത്തെണ്ണം
വെളുത്തുള്ളി പത്തല്ലി
ഇഞ്ചി ഒരു കഷണം
മുട്ട ഒന്ന്
ലൈം ജ്യൂസ് ഒരു നാരങ്ങയുടേത്
ചുവപ്പ് കളര്‍ കുറച്ച്
എണ്ണ, ഉപ്പ് ആവശ്യത്തിന്

മുഴുവന്‍ ചിക്കന്‍ കത്തികൊണ്ട് നന്നായി വരയുക. അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക. ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക. കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തെടുക്കുക. ബാക്കി ചേരുവകള്‍് നന്നായി അരയ്ക്കുക. ചൂടാറിയ ചിക്കനില്‍ ഈ മസാല അരച്ചത് പുരട്ടുക. കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക. എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക.

പാസ്ത വിത് ചിക്കന്‍

പാസ്ത 100 ഗ്രാം
ചിക്കന്‍ കുരുമുളകും ഉപ്പും ചേര്‍ത്ത്
വേവിച്ചത് ഒരു കപ്പ്
പച്ചമുളക് മൂന്ന്
കാരറ്റ്, സവാള ഒന്ന് വീതം
മഷ്‌റൂം അഞ്ച്
ടൊമാറ്റോ സോസ് മൂന്ന് ടേബിള്‍സ്പൂണ്‍
മല്ലിയില കുറച്ച്
സണ്‍ഫ്ലാവര്‍ ഓയില്‍, ഉപ്പ് ആവശ്യത്തിന്

തിളയ്ക്കുന്ന വെള്ളത്തില്‍ ഉപ്പും പാസ്തയും ചേര്‍ത്ത് വേവിച്ച് അരിപ്പയിലേക്ക് മാറ്റുക. എണ്ണയില്‍ നുറുക്കിയ സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ചതുരക്കഷണങ്ങളായി മുറിച്ച കാരറ്റും മഷ്‌റൂം ചേര്‍ക്കുക. ഇതില്‍ ടൊമാറ്റോ സോസും ചിക്കനും മല്ലിയിലയും ചേര്‍ത്ത് വഴറ്റി പാസ്ത ചേര്‍ത്ത് ചെറുതീയില്‍ അഞ്ച് മിനുട്ട് അടച്ച് വേവിക്കുക.

ഗോള്‍ഡ് കോയിന്‍

ബ്രെഡ് ഒന്ന്
കാരറ്റ്, ബീന്‍സ്, കാബേജ് കാല്‍ കപ്പ് വീതം
ചിക്കന്‍ വേവിച്ചത് കാല്‍ കപ്പ്
സെലറി അര ടേബിള്‍സ്പൂണ്‍
സ്പ്രിങ് ഒനിയന്‍, കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍ വീതം
കോണ്‍ഫ്ലോര്‍ 1-2 ടേബിള്‍സ്പൂണ്‍
മൈദ ഒരു ടേബിള്‍സ്പൂണ്‍
സോയ സോസ് അര ടീസ്പൂണ്‍
മുട്ട ഒന്ന്
ബ്രെഡ് പൊടിച്ചത് അര കപ്പ്
എണ്ണ, ഉപ്പ് ആവശ്യത്തിന്

ബ്രെഡ് ചെറിയ കുപ്പിയുടെ മൂടി ഉപയോഗിച്ച് വട്ടത്തില്‍ മുറിക്കുക. നുറുക്കിയ പച്ചക്കറികളും ചിക്കനും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. കോണ്‍ഫ്ലോറും മൈദയും വെള്ളവും പച്ചക്കറിക്കൂട്ടില്‍ ചേര്‍ത്ത് കുഴയ്ക്കുക. മുട്ട അടിച്ചതില്‍ ബ്രെഡ് മുക്കി ബ്രെഡില്‍ ഒരു ഭാഗത്ത് പച്ചക്കറിക്കൂട്ട് നിറയ്ക്കുക. വീണ്ടും മുട്ടയില്‍ മുക്കി, ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ വറുക്കുക.

ബട്ടര്‍ ചിക്കന്‍

ചിക്കന്‍ 250 ഗ്രാം
സവാള (നുറുക്കിയത്) ഒന്ന്
പച്ചമുളക്, തക്കാളി (നുറുക്കിയത്) രണ്ട് വീതം
കശുവണ്ടി അര കപ്പ്
ഇഞ്ചി, വെളുത്തുള്ളി (നുറുക്കിയത്) രണ്ട് ടീസ്പൂണ്‍
ജീരകം, മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍ വീതം
മുളകുപൊടി ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി മുക്കാല്‍ ടേബിള്‍സ്പൂണ്‍
ജീരകം പൗഡര്‍, ചാട്ട് മസാല കാല്‍ ടീസ്പൂണ്‍ വീതം
കസൂരി മേത്തി ചൂടാക്കി പൊടിച്ചത് കാല്‍ ടീസ്പൂണ്‍
ഗരംമസാല പൗഡര്‍, പഞ്ചസാര കാല്‍ ടീസ്പൂണ്‍ വീതം
അയമോദകം ചൂടാക്കി പൊടിച്ചത് കാല്‍ടീസ്പൂണ്‍
ടൊമാറ്റോ സോസ്, മല്ലിയില, നെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍ വീതം
ചുവപ്പ് കളര്‍ കുറച്ച്
വനസ്പതി ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

കശുവണ്ടി വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. വനസ്പതി ചൂടാക്കി ജീരകം ചേര്‍ത്ത് പൊട്ടിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും തക്കാളിയും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക. കശുവണ്ടി പേസ്റ്റ്, ചിക്കന്‍, വെള്ളം എന്നിവ വഴറ്റിയതില്‍ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ബട്ടര്‍ മുകളിലിട്ട് ഉപയോഗിക്കാം.

ചിക്കന്‍ നൂഡില്‍സ് സൂപ്പ്

എല്ലോടുകൂടിയ ചിക്കന്‍ 250 ഗ്രാം
കുരുമുളക് ചതച്ചത്, ഇഞ്ചി നുറുക്കിയത് ഒരു ടീസ്പൂണ്‍ വീതം
വിനിഗര്‍ അര ടീസ്പൂണ്‍
നൂഡില്‍സ് വേവിച്ചത് 25 ഗ്രാം
പാല്‍ അര കപ്പ്
കോണ്‍ഫ്ലോര്‍ ഒരു ടേബിള്‍സ്പൂണ്‍
കാരറ്റ്, ബീന്‍സ്, സവാള (ചെറുതാക്കി
മുറിച്ച് ആവിയില്‍ വേവിച്ചത്) അര കപ്പ്
ഉപ്പ്, കുരുമുളകുപൊടി ആവശ്യത്തിന്

ചിക്കന്‍, ചതച്ച കുരുമുളക്, ഇഞ്ചി, വിനിഗര്‍ എന്നിവ ഒരു കുക്കറിലാക്കി നാല് കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ അടര്‍ത്തിയെടുത്ത് ചെറുതാക്കി മുറിക്കുക. സൂപ്പ് ബാക്കി ചേരുവകളും ചിക്കനും ചേര്‍ത്ത് തിളപ്പിച്ച് ചൂടോടെ കഴിക്കുക.

ചിക്കന്‍ നഗട്‌സ്

ചിക്കന്‍ കുരുമുളകും ഉപ്പും ചേര്‍ത്ത്
വേവിച്ച് മിക്‌സിയില്‍ അടിച്ചെടുത്തത്
കോണ്‍ഫ്ലോര്‍ ആവശ്യത്തിന്
മുട്ട പാകത്തിന്
ബ്രെഡ് പൊടിച്ചത് കുറച്ച്
എണ്ണ വറുക്കാന്‍

ചിക്കന്‍ പൊടിച്ചതില്‍ കോണ്‍ഫ്ലോര്‍ ചേര്‍ത്ത് കുഴച്ച് ഷേപ്പ് ചെയ്യുക. (കൂടുതല്‍ എരിവിന് വെളുത്ത കുരുമുളകുപൊടി ചേര്‍ക്കാം.) മുട്ടയില്‍ മുക്കി, ബ്രെഡ് പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്ത് കോരുക.

സ്‌പെഷല്‍ ചിക്കന്‍കറി

ചിക്കന്‍ അര കിലോ
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
തക്കാളി ഒന്ന് വലുത്
ചിക്കന്‍ മസാല പൗഡര്‍ രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിയില കാല്‍കപ്പ്
തേങ്ങാപ്പാല്‍ (കട്ടിയുള്ളത്) മുക്കാല്‍ കപ്പ്
കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
കസൂരി മേത്തി ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല പൗഡര്‍ കാല്‍ ടീസ്പൂണ്‍
എണ്ണ, ഉപ്പ് ആവശ്യത്തിന്

എണ്ണയില്‍ യഥാക്രമം സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, തക്കാളി, മല്ലിയില ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചിക്കന്‍മസാല പൗഡര്‍ ചേര്‍ത്തിളക്കുക. വഴറ്റിയത് കാല്‍കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരയ്ക്കുക. കുറച്ച് എണ്ണ ചൂടാക്കി, അരച്ച മസാല ചേര്‍ത്ത് ഇളക്കി ചിക്കനും ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അടച്ചുവെച്ച് വേവിക്കുക. കട്ടിയുള്ള തേങ്ങാപ്പാലും കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. തീ ഓഫാക്കിയ ശേഷം കസൂരിമേത്തി ഗരംമസാല പൗഡര്‍ ചേര്‍ത്തിളക്കി വിളമ്പുക

 *******************************************************************************

കബാബ് റോള്‍സ്‌
സിനി മാത്യു


1. കൊത്തിയരിഞ്ഞ ഇറച്ചി കാല്‍ കപ്പ്
2. കടലപ്പരിപ്പ് ഒരു വലിയ സ്പൂണ്‍
3. ജീരകം, ഗ്രാമ്പൂ, കൊത്തമല്ലിപ്പൊടി
ഏലം ചതച്ചത് കാല്‍ ടീസ്പൂണ്‍
4. മല്ലിയില, പുതിന ആവശ്യത്തിന് 5. പാലട, തൈര് ഒരു ചെറിയ ടീസ്പൂണ്‍
6. ബ്രെഡ് അര ടേബിള്‍സ്പൂണ്‍

ഒന്ന്, രണ്ട് ചേരുവകള്‍ വേവിക്കുക. തണുപ്പിച്ചശേഷം മറ്റു ചേരുവകള്‍ ചേര്‍ത്ത് കുഴച്ച് 'കബാബ്' തയ്യാറാക്കുക. ഓരോന്നായി ചൂടാക്കിയെടുത്ത് റൊട്ടിയില്‍വെച്ച് ചുരുളാക്കുക. കഷണങ്ങളായി മുറിക്കുക. അരികുകള്‍ മാവ് കുഴച്ച് ഒട്ടിക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക.
********************************************************************
വഞ്ചിക്കാരന്‍ മീന്‍ കൂട്ടാന്‍'.

ചേരുവകള്‍

1. പുഴമീന്‍- അരക്കിലോ
2. കശ്മീരി മുളകുപൊടി- മൂന്ന് ടേബിള്‍ സ്പൂണ്‍
3. മഞ്ഞള്‍പ്പൊടി - അര ടേബിള്‍ സ്പൂണ്‍
4. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
5. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
6. കുടമ്പുളി- മൂന്നെണ്ണം
7. ഇഞ്ചി- 10 ഗ്രാം
8. വെളുത്തുള്ളി - 10 ഗ്രാം
9. ചെറിയ ഉള്ളി - 30 ഗ്രാം
10. പച്ചമുളക് - മൂന്നെണ്ണം
11. കറിവേപ്പില - ഒരു തണ്ട്
12. വെളിച്ചെണ്ണ - മൂന്ന് സ്പൂണ്‍
13. ഉലുവ - ഒരു നുള്ള്
14. കടുക് - ഒരു നുള്ള്
15. ഉപ്പ് - പാകത്തിന്
16. വെള്ളം - രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടിയില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കിയ ശേഷം ഉലുവ, കടുക് എന്നിവയിടുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിഞ്ഞതും ഞെരടിയ കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം മുളകുപൊടി, കശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് വൃത്തിയാക്കിയ കുടമ്പുളി ഇട്ട് വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനുശേഷം വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീനിട്ട് തിളപ്പിക്കുക. കുറുകിവരുമ്പോള്‍ വാങ്ങിവെച്ച് പച്ചവെളിച്ചെണ്ണ ഒഴിക്കുക. ചെറുചൂടോടെ ഉപയോഗിക്കാം.
******************************************************************
 ചട്ടിപ്പത്തിരിയുടെ പാചകക്കൂട്ടുകളിതാ:

ചേരുവകള്‍

1. മൈദ- 250 ഗ്രാം
2. പഞ്ചസാര- 300 ഗ്രാം
3. മുട്ട- 15 എണ്ണം
4. പാല്‍- മൂന്ന് സ്പൂണ്‍
5. അണ്ടിപ്പരിപ്പ്- 50 ഗ്രാം
6. കിസ്മസ്- 50 ഗ്രാം
7. കസ്‌കസ്- രണ്ട് ഗ്രാം
8. എലയ്ക്ക പൊടിച്ചത്-
അര സ്പൂണ്‍
9. എണ്ണ- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മൈദ പാകത്തില്‍ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി നേരിയ ചപ്പാത്തി പോലെ പരത്തി ദോശക്കല്ലില്‍ വാട്ടിയെടുക്കുക. ഏഴു കോഴിമുട്ടയും മൂന്ന് സ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചതും ഫ്രയിങ് പാനില്‍ വഴറ്റിയെടുക്കുക. മൂന്ന് സ്പൂണ്‍ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മസും ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിനുശേഷം ബാക്കി മുട്ടയും പഞ്ചസാരയും പാലും നെയ്യും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ കലക്കുക. ഒരു ചെമ്പില്‍ നെയ്യൊഴിച്ച് വാട്ടിവെച്ചിരിക്കുന്ന ചപ്പാത്തി ഓരോന്നായി എടുത്ത് കലക്കിവെച്ച കൂട്ടില്‍ മുക്കിവെക്കുക. ഓരോചപ്പാത്തിയുടെയും മീതെ വഴറ്റിവെച്ച കൂട്ടുകള്‍ എടുത്ത് കുറേശ്ശെ വിതറുക. ബാക്കിയുള്ള ചപ്പാത്തിയിലും കൂട്ടുകള്‍ നിറച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക.


മുട്ട പഫ്‌സ്


ഫില്ലിങ്ങിന്

250 ഗ്രാം സവാള ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും അര ടീസ്പൂണ്‍ കുരുമുളകുപൊടി, അര ടീസ്പൂണ്‍ പെരുംജീരകം പൊടിയും ഇട്ട് വഴറ്റുക. പിന്നീട് മല്ലിയിലയും പൊതീന ഇലയും അരിഞ്ഞുചേര്‍ക്കുക.

മൂന്ന് കോഴിമുട്ട പുഴുങ്ങി ഓരോന്നും നന്നായി മുറിക്കുക.

മാവ് കുഴയ്ക്കാന്‍

മൈദ 2 കപ്പ്, ഉപ്പ് ആവശ്യത്തിന്, ഓയില്‍ 100 ഗ്രാം. ഇവയെല്ലാം ഒരുമിച്ച് നേരിയ ചൂടുവെള്ളത്തില്‍ കുഴച്ച് മാവാക്കി ഓരോന്നും ചെറിയ ഉരുളകളാക്കി പരത്തുക. പരത്തിയ മാവില്‍ ഫില്ലിങ്ങും കാല്‍ ഭാഗം കോഴിമുട്ടയും വെച്ച് രണ്ടായി മടക്കി ഒരു മടക്ക് മുകളിലും രണ്ടാമത്തെ മടക്ക് താഴെയും മടക്കി ഓയിലില്‍ പൊരിച്ചെടുക്കുക.

No comments:

Post a Comment