Copy from sunday shalom"
ഖുംറാന്‍ ഗുഹകളില്‍ കേരളെ്രെകസ്തവന്റെ വേരുകള്‍
Written by ശാന്തിമോന് ജേക്കബ്
ഖുംറാന്‍ സമതലത്തിലെ പ്രാചീനമായൊരു ഗുഹയിലാണ് ഞാന്‍. പുറത്തേക്കു നോക്കിയാല്‍ ചാവുകടലിന്റെ പരപ്പാര്‍ന്ന നിശ്ചലത മാത്രം.
ജോര്‍ദാന്റെ പടിഞ്ഞാറേകരയില്‍ ഈ അതിപ്രധാന ചരിത്ര സ്മാരകത്തില്‍ നില്ക്കുമ്പോള് തലേന്ന് ഒരു യഹൂദ റബ്ബി പറഞ്ഞ സൂചനകളായിരുന്നു മനം നിറയെ; കേരളത്തില്‍ നിന്നുള്ള ഒരു 'നസ്രാണി'യാണ് എന്നു സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'യഹൂദ െ്രെകസ്തവരുടെ പിന്തുടര്ച്ചക്കാരാണ് നിങ്ങള്‍. എന്റേയും നിന്റേയും ഡിഎന്‍എ സമാനമായിരിക്കും!'
ആദ്യം തോന്നിയത് അതൊരു അതിശയോക്തി എന്നാണ്. ജറൂസലെമിന്റെ ഉത്തുംഗമായ മതിലിന്റെ നിഴലില്‍ നിന്ന് അദ്ദേഹം പിന്നീടു പറഞ്ഞതത്രയും തങ്ങളുടെ മതത്തിന്റെ തകര്‍ച്ചയെകുറിച്ചായിരുന്നു: 'ബാബിലോണ്‍കാര്‍ അതിക്രൂരര്‍ ആയതുകൊണ്ടല്ല ഞങ്ങള്‍ അവരുടെ അടിമകള്‍ ആയിത്തീര്‍ന്നത്; മറിച്ച്, ഞങ്ങളുടെ ജനത്തിന്റെ പാപങ്ങള്‍ മൂലമാണ്. റോമന്‍ സൈന്യം ജെറൂസലേം ദേവാലയം തച്ചുതകര്‍ത്തതും അവര്‍ നികൃഷ്ടരായതുകൊണ്ടല്ല; ഞങ്ങളുടെ പാപഫലം മാത്രം'.
ഇത്തരത്തില്‍ നൊന്തുകരയുന്ന ഒരാള്‍ തമാശ പറയാനുള്ള സാധ്യത വിരളം!
ഖുംറാന്‍ ഗുഹകളില്‍ നിന്ന് അദൃശ്യമായൊരു വഴി തുറക്കപ്പെടുകയാണ് നമ്മുടെ പാരമ്പര്യങ്ങളിലേക്കും വേരുകളിലേക്കും.
ഈ ഗുഹകളില്‍ നിന്നാണ് ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനമായ ബൈബിള്‍ ലിഖിതങ്ങള്‍ കണ്ടെടുക്കപ്പെട്ടത്; 'ഖുംറാന്‍ തുകല്‍ ചുരുളുകള്‍' അഥവാ 'ചാവുകടല്‍ ചുരുളുകള്‍'. 1946 മുതല്‍ 1956 വരെയുള്ള പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ് ക്രിസ്തുവിന്റെ കാലഘട്ടത്തിലെ ഈ തുകല്‍ ചുരുളുകള്‍ ഗവേഷകര്‍ കണ്ടെടുത്തത്.
'യസീനികള്‍' എന്ന് വിളിക്കപ്പെടുന്ന തീഷ്ണമതികളായ യഹൂദരുടെ കൂട്ടായ്മ ഇവിടെ വസിച്ചിരുന്നു. അവര്‍ പകര്‍ത്തിഎഴുതിയ പഴയനിയമ പതിപ്പുകളും വിശകലനങ്ങളുമാണ് ചാവുകടല്‍ ചുരുളുകള്‍. ബാഹ്യസമൂഹത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരുടെ കൂട്ടമായിരുന്നു അവര്‍. നിയമനിഷ്ഠമായ കര്‍ശനമായൊരു ജീവിതരീതി ആയിരുന്നു അത്. സ്വകാര്യസ്വത്ത് നിഷിദ്ധം. മത്സ്യമാംസാദികള്‍ വര്‍ജ്യം. ഏറെപ്പേരും ബ്രഹ്മചര്യം പാലിക്കുന്നവര്‍. യഹൂദരില്‍ ഫരിസേയര്‍, സദുക്കായര്‍ എന്നിവരെപ്പോലെ തന്നെ പ്രബലമായ ഒരു വിഭാഗം. പക്ഷേ, ജീവിതവിശുദ്ധിയില്‍ അവര്‍ സന്യസ്തര്‍ക്കു തുല്യര്‍.
മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന യഹൂദ ആണ്‍കുട്ടികളെ എടുത്തുവളര്‍ത്തി സംരക്ഷിക്കുമായിരുന്നു അവര്‍. പഠനവും പരിശീലനവും ഖുംറാന്‍ മലഞ്ചെരുവിലെ ഗുഹകളില്‍!
'മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം' ഇവിടെനിന്നാണ് മുഴങ്ങിതുടങ്ങിയതെന്ന് പറയുന്നു ആധുനിക ഗവേഷകര്‍. സ്നാപക യോഹന്നാനെ പരിശീലിപ്പിച്ചത് 'യസീനി'കള്‍ ആയിരുന്നെന്നു പണ്ഡിത മതം. ക്രിസ്തു ദൈവപുത്രന് ആണെന്ന് ആദ്യം തിരിച്ചരിഞ്ഞവവരും അവര്‍ ആയിരുന്നിരിക്കണം.
ചാവുകടല്‍ ചുരുളുകളിലെ ഒരു പുസ്തകത്തിന്റെ പേരുതന്നെ 'ദൈവപുത്രന് ചുരുള്‍'(Son of God Scroll) എന്ന്; ഖുംറാനിലെ നാലാം നമ്പര്‍ ഗുഹയില്‍ നിന്നാണ് ഇത് ലഭിച്ചത്. കാര്‍മല്‍ മലയില്‍ ആയിരുന്നു അവരുടെ മറ്റൊരു താവളം.
ഈശോ പെസഹഭക്ഷിക്കുകയും പന്തക്കുസ്ത നാളില്‍ പരിശുദ്ധാന്മാവ് ഇറങ്ങിവരികയും ചെയ്ത സെഹിയോന്‍ മാളികമുറി അടങ്ങുന്ന ജെരൂസലെമിലെ കെട്ടിടസമുച്ചയവും യസീനികളുടെ സങ്കേതം ആയിരുന്നു. പ്രധാനപുരോഹിതനായിരുന്ന കയ്യാഫാസിന്റെ അരമനയില്‍ നിന്ന് വിളിപ്പാട് അകലെ മാത്രമായിരുന്നു ഈ കെട്ടിടം! യഹൂദരെ ഭയന്ന് മാതാവും ശിഷ്യന്മാരും ഒളിച്ചിരുന്ന ഇടമായിരുന്നു ഇതെന്നും ഓര്‍ക്കണം! ആദിമെ്രെകസ്തവ സമൂഹത്തിലെ പല പ്രമുഖരും യസീനികള്‍ ആയിരുന്നുവെന്നു പറയുന്നു ഗവേഷകര്‍.
ജെറൂസലേം ദേവാലയം തകര്‍ക്കപ്പെട്ടതോടെ ഇവരും പലായനം ചെയ്തുതുടങ്ങി. ചാവുകടല്‍ തീരത്തെ പരിശീലനകേന്ദ്രവും തകര്‍ക്കപ്പെട്ടു. പലായനം ചെയ്യും മുമ്പ് അവര്‍ തങ്ങള്‍ എഴുതിയ ചുരുളുകള്‍ കളിമണ്‍ ഭരണികളില്‍ അടച്ച് ഗുഹകളില്‍ ഒളിപ്പിച്ചു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കുശേഷം പിന്‍തലമുറകള്‍ക്ക് പഠിക്കാന്‍ കാലത്തിന്റെ ഒരു ശേഷിപ്പ്!
ജെറുസലേം ദേവാലയത്തിലെ മൃഗബലികളില്‍ അസ്വസ്ഥരായിരുന്നു ഇവര്‍. 'നസ്രീനുകള്‍' അഥവാ 'നസ്രായര്‍' എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. യസീനികളുടെ ശേഷിക്കുന്ന ഒരു കൂട്ടായ്മയാണ് കാര്‍മല്‍ മലയിലെ നസ്രീന് സമൂഹം. ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ http://www.essene.com/ എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ചിതറിക്കപ്പെട്ട യഹൂദര്‍ക്ക് സുരക്ഷിതമായൊരു താവളം ആയിരുന്നു സമുദ്രമാര്‍ഗം വെറും നാല്‍പ്പതു ദിവസങ്ങളുടെ യാത്രാദൂരമുള്ള കൊടുങ്ങല്ലൂര്‍. വില്യം ലോഗന്റെ 'മലബാര്‍ മാനുവല്‍' ഇക്കാര്യം ഉറപ്പുപറയുന്നു. പടിഞ്ഞാറന്‍ കാറ്റിന് അനുകൂലമായി പായ്ക്കപ്പല്‍ സഞ്ചരിച്ചുകൊള്ളും; യാത്ര സുഗമം.
കേരളെ്രെകസ്തവര്‍ യസീനികളുടെ പിന്തുടര്ച്ചക്കാര് ആണെന്ന് തെളിയിക്കാന്‍ ഇനിയുമുണ്ട് അടയാളങ്ങള്‍. 'ഈശോ' എന്ന പേര് അതേപടി ഉപയോഗിക്കുന്ന മറ്റൊരു െ്രെകസ്തവ സമൂഹം നമ്മളല്ലാതെ മറ്റാരുമില്ല! യസീനികള്‍ ഉപയോഗിച്ചിരുന്ന ഗ്രീക്ക് മൂലത്തില്‍ 'ഈശോ' എന്നത് സാധാരണം.
യസീനി പാരമ്പര്യം അനുസരിച്ച് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി പെസഹ ആചരിക്കുന്ന ഏക െ്രെകസ്തവ കൂട്ടായ്മയും കേരളത്തിലേതു മാത്രം. INRI എന്നാണല്ലോ ഈ പെസഹാ അപ്പത്തിന്റെ പേര്! Ie-sus Nazarenus, Rex Iudaeorum എന്നതിന്റെ ചുരുക്കരൂപം ആണിത്. ലത്തീന്‍ ആണ് ഇത്.
ഡോ: മിനി കരിയപ്പ സുറിയാനി െ്രെകസ്തവരുടെ ഡിഎന്‍എയും യഹൂദരുടെ ഡിഎന്‍എയും തമ്മിലുള്ള അസാധാരണമായ സാമ്യം കണ്ടെത്തിയിട്ട് ഏറെനാള്‍ ആയിട്ടില്ല.
യസീനികളെകുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഇങ്ങനെ പറയുന്നു: "The Saint Thomas Christians ("Nsarani") of southwestern India may have connections with the Essenes, according to the Manimekalai, one of the great Tamil epic poems, which refers to a people called "I-ssan-i". The high presence of Cohen DNA amongst today's Nazareans make further support to the full or part Essene origin of the Malabar Nazareans. The Essenes were often of Levite or Cohen heritage and this may further explain the frequent 'priestly heritage' claims of several Nazerean families of India."

No comments:
Post a Comment