Tuesday, November 19, 2013

സില്‍വി-പാസ്റ്റര്‍ സമ്പ്രദായം

Posted on: 25 Aug 2013
വൃക്ഷങ്ങളും തീറ്റപ്പുല്ലും ഒരേ സ്ഥലത്തുതന്നെ കൃഷിചെയ്യുന്ന രീതിയാണ് സില്‍വി-പാസ്റ്റര്‍. വൃക്ഷങ്ങളും കാര്‍ഷിക വിളകളും ഒരേസമയം വളര്‍ത്തുന്നതിലൂടെ സ്ഥലലാഭവും ഒപ്പം വര്‍ധിച്ച ആദായവും ഉറപ്പാക്കാനാകുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മ. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ത്തന്നെ പ്രചാരത്തിലുള്ള തെങ്ങിന്‍തോപ്പുകളിലെ തീറ്റപ്പുല്‍കൃഷി ഇതിന് ഉത്തമദൃഷ്ടാന്തമാണ്.

കോംഗോസിഗ്‌നല്‍, ഗിനി, സിഗ്‌നല്‍ തുടങ്ങി തണലത്തും നന്നായി വളരാന്‍ കഴിവുള്ള തീറ്റപ്പുല്ലുകള്‍ ഇങ്ങനെ വളര്‍ത്താം. കൂടാതെ പുല്‍മേടുകളില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ പുല്ലിലെ പ്രോട്ടീന്‍ ശതമാനം വര്‍ധിച്ചതായും പച്ചപ്പുല്ലിന്റെ ലഭ്യത താരതമ്യേന കൂടുതല്‍നാള്‍ നിലനിന്നതായും കണ്ടിട്ടുണ്ട്.

നാട്ടറിവുകള്‍

Posted on: 10 Aug 2013

*മരച്ചീനി നടുന്നയവസരത്തില്‍, കൂടെ ചെത്തിക്കൊടുവേലിയോ കച്ചോലമോ നട്ടാല്‍ തുരപ്പന്‍, എലിശല്യം നിയന്ത്രിക്കാം.

*വെണ്ട, കൂര്‍ക്ക എന്നിവ നടുമ്പോള്‍, കൂടെ കനകാംബരം നട്ടാല്‍ നിമ വിരശല്യം കുറയ്ക്കാം.

*കടലാടിച്ചെടി, അരിപ്പൂച്ചെടി എന്നിവ സമൂലം ഉണക്കി പാടത്തിട്ട് തീയിട്ടുചുട്ടാല്‍ കീടശല്യം വരില്ല.

*ചെമ്മീന്‍ നന്നായി വറുത്ത് പൊടിച്ചതില്‍, സിമന്റിട്ടിളക്കിച്ചേര്‍ത്ത് എലികളുടെ സ്ഥിരം സഞ്ചാരപാതയില്‍ വെക്കണം. ആദ്യത്തെ മൂന്നുദിവസം ചെമ്മീന്‍ മാത്രമാണ് വെക്കേണ്ടത്. എലി സിമന്റ് ചേര്‍ത്ത ചെമ്മീന്‍പ്പൊടി തിന്നാല്‍ ചാവുന്നതാണ്.

*പച്ചവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ചാരം കലക്കിയ ലായനി ചേര്‍ത്ത്, പച്ചമുളകില്‍ തളിച്ചാല്‍ മുളകിലെ കീടങ്ങള്‍ വിട്ടകലും.
*പച്ചക്കറിവിത്തുകള്‍ നന്നായി മുളച്ചുവരുന്നതിന്, മൂപ്പെത്തിയശേഷം പുറത്തെടുത്ത വിത്ത് വെണ്ണീരില്‍ (ചാരം) പുരട്ടി ഉണക്കുകയോ പച്ചചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയോ വേണം.

*പെരുവലയില, പൂവ് എന്നിവ നന്നായി അരച്ച് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തിലെന്ന കണക്കില്‍ ചേര്‍ത്ത് തളിച്ചാല്‍ പച്ചക്കറികളിലെ ശല്‍ക്കകീടങ്ങള്‍ ഇലച്ചാടികള്‍, മീലിമൂട്ടകള്‍ എന്നിവ നശിക്കും.

*പയറിലെ മുഞ്ഞശല്യത്തിനെതിരെ പച്ചവെള്ളത്തില്‍ പച്ചമുളകരച്ച് സോപ്പുകലക്കി തളിക്കുക. വെണ്ണീര്‍, മഞ്ഞള്‍പ്പൊടി എന്നിവ വിതറുന്നതും നല്ലതാണ്.

*പയറിനത്തിന്റെ വിത്തിടുമ്പോള്‍ കടുക്‌വിതച്ചാല്‍ പച്ചക്കുതിര ശല്യംവരില്ല.

*ചുവന്നമുളകിന്റെ തൊണ്ട്, പഴയ കമ്പിളി, വെളുത്തുള്ളിത്തൊലി എന്നിവ കത്തിച്ച് പുകച്ചാല്‍ പാവല്‍, പടവലത്തിലെ കായീച്ചശല്യം വരില്ല.

*ചണ്ണക്കൂവ ചതച്ചുതയ്യാറാക്കിയ നീരില്‍ കാന്താരിമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്തരച്ച കുഴമ്പുചേര്‍ത്ത് ഇരട്ടിവെള്ളം ചേര്‍ത്തിളക്കി തളിച്ചാല്‍ ചീര, പയര്‍, വഴുതിന, തക്കാളി എന്നിവയിലെ പുഴുശല്യം നിയന്ത്രിക്കാം.

*ശീമക്കൊന്നവിത്ത് ഉണക്കിപ്പൊടിച്ച് ശര്‍ക്കരയും ചേര്‍ത്ത് നെല്‍പ്പാടത്ത് വെച്ചാല്‍ എലി നശിക്കും.

Monday, November 18, 2013

തമോഗര്‍ത്തം


തമോഗര്‍ത്തം ലോഹആറ്റങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തല്‍


നിഗൂഢതകളുടെ അഴിയാക്കുരുക്കുകളാണ് ശാസ്ത്രലോകത്തിന് ഇപ്പോഴും തമോഗര്‍ത്തങ്ങള്‍ . തമോഗര്‍ത്തങ്ങളില്‍നിന്ന് സ്‌പേസിലേക്കെത്തുന്ന ദ്രവ്യത്തിന്റെയും ഊര്‍ജത്തിന്റെയും ശക്തമായ ധാരകള്‍ ( jets ) ഗാലക്‌സികളിലെ നക്ഷത്ര രൂപീകരണത്തെപ്പോലും സ്വാധീനിക്കാറുണ്ട്.

തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള ഇത്തരം ധാരകളില്‍ ഇലക്ട്രോണുകളുള്ളതായി മുമ്പേ ഗവേഷകര്‍ക്കറിയാം. സാധാരണ തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള ധാരകളില്‍ ഇലക്ട്രോണുകളെപ്പോലെ ഭാരംകുറഞ്ഞ കണങ്ങള്‍ മാത്രമല്ല, ഘനലോഹങ്ങളുടെ ചാര്‍ജുള്ള ആറ്റങ്ങളും ( ions ) അടങ്ങിയിട്ടുണ്ടെന്ന് ഒരുസംഘം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി.

യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ ഡോ.മരിയ ഡയസ് ട്രിഗോയുടെ നേതൃത്വത്തിലുള്ള ജ്യോതിശാസ്ത്രജ്ഞരാണ്, 4U1630-47 എന്ന് പേരിട്ടിട്ടുള്ള തമോഗര്‍ത്തം ഇരുമ്പ്, നിക്കല്‍ തുടങ്ങിയവയുടെ ചാര്‍ജുള്ള ആറ്റങ്ങള്‍ പുറന്തള്ളുന്നതായി നീരീക്ഷിച്ചത്. കണ്ടെത്തലിന്റെ വിവരം പുതിയ 'നേച്ചര്‍ ജേര്‍ണലാ'ണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ XMM - ന്യൂട്ടണ്‍ സ്‌പേസ് ടെലസ്‌കോപ്പ്, കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന് ( CSIRO ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോംപാക്ട് അരേ റേഡിയോ ടെലസ്‌കോപ്പിന്റെയും സഹായത്തോടെയാണ് ഗവേഷകര്‍ തമോഗര്‍ത്ത ധാരകളെക്കുറിച്ച് പഠിച്ചത്.



ഇലക്ട്രോണിനെ അപേക്ഷിച്ച് ഒരുലക്ഷം മടങ്ങ് ദ്രവ്യമാനമുള്ളതാണ് ഇരുമ്പ് ആറ്റം. ഒരേ വേഗത്തിലാണെങ്കിലും, ദ്രവ്യമാനം കൂടിയ കണികള്‍ ദ്രവ്യമാനം കുറഞ്ഞവയെക്കാള്‍ ഊര്‍ജം വഹിക്കും.

സൂര്യനെ അപേക്ഷിച്ച് ഏതാനും മടങ്ങ് മാത്രം കൂടുതല്‍ ദ്രവ്യമാനമുള്ളതാണ് 4U1630-47 തമോഗര്‍ത്തം. അതിനാല്‍ ഗാലക്‌സികളുടെ കേന്ദ്രത്തിലുള്ള ഭീമന്‍ തമോഗര്‍ത്തത്തെയല്ല അത് പ്രതിനിധീകരിക്കുന്നത്, സാധാരണ തമോഗര്‍ത്തങ്ങളെയാണ്.

ഇലക്ട്രോണുകള്‍ മാത്രമാണ് തമോഗര്‍ത്ത ധാരകള്‍ പുറന്തള്ളുന്നതെങ്കില്‍ അതിന് ഋണ (നെഗറ്റീവ്) ചാര്‍ജാണ് ഉണ്ടാകേണ്ടത്. എന്നാല്‍ , അത്തരം ധാരകള്‍ക്ക് മൊത്തത്തില്‍ ധന (പോസിറ്റീവ്) ചാര്‍ജാണുള്ളതെന്ന കാര്യം ഗവേഷകരില്‍ ജിജ്ഞാസയുണര്‍ത്തി. ഇക്കാര്യം പരിശോധിച്ചപ്പോഴാണ് ഇരുമ്പിന്റെയും നിക്കലിന്റെയും ധന അയണുകള്‍ (ചാര്‍ജുള്ള ആറ്റങ്ങള്‍ ) അതിലുള്ളതായി തെളിഞ്ഞതെന്ന് പഠനസംഘത്തിലെ ജെയിംസ് മില്ലര്‍ ജോണ്‍സ് പറഞ്ഞു.

ഘനലോഹങ്ങളുടെ ചാര്‍ജുള്ള ആറ്റങ്ങള്‍ കണ്ടെത്തുക മാത്രമല്ല, തമോഗര്‍ത്ത ധാരകളുടെ വേഗമെത്രയെന്ന് കണക്കാക്കാനും ഗവേഷകര്‍ക്കായി. പ്രകാശത്തിന്റെ മൂന്നില്‍രണ്ട് വേഗത്തിലാണത്രേ തമോഗര്‍ത്തത്തില്‍നിന്ന് പദാര്‍ഥവും ഊര്‍ജവും പുറത്തേക്ക് ധാരകളായി പ്രവഹിക്കുന്നത്. ഇത്ര ഭീമമായ വേഗത്തിലുള്ള ആ ധാരകള്‍ ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടാനിടയായാല്‍ ന്യൂട്രിനോകളും ഗാമാകിരണങ്ങളും രൂപപ്പെടും.

യഥാര്‍ഥത്തില്‍ ഘനലോഹങ്ങള്‍ തമോഗര്‍ത്തങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തുന്നത് ഇത് ആദ്യമായല്ല. SS433 എന്ന തമോഗര്‍ത്തത്തില്‍ ഇത് നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, അത് അസാധാരണമായ ഒരു സംവിധാനമാണ്. ഒരു സാധാരണ തമോഗര്‍ത്തം ഇത്തരം ഘനലോഹങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തുന്നത് ആദ്യമായാണ് - വാര്‍ത്താക്കുറിപ്പില്‍ ഡോ. ടാസോ ടിസിയോമിസ് അറിയിക്കുന്നു

Sunday, November 17, 2013

Ayurveda+Sidha+Allopathy=A Miracle

 

Experiences

Engaged in the field of cancer treatment since 1960 in both radiotherapy and chemotherapy and also immunotherapy. Since 1984 a new method of treatment using a combination of allopathy, Sidha and Ayurvedic drugs is being followed.  The results are very encouraging.  The principle behind this new method of treatment can be defined as follows.

Allopathy

Allopathy is a disease  oriented system. In this system  we diagnose the disease and  treat the disease. Allopathy does not treat the patient. Inshort the system can be called Roga Veda (Science of disease and its treatment)

Ayur Veda & Sidha

Both these systems correctly speaking do not treat the disease.  They treat the pt.  Ayur means life.  So these systems can be called science of life and not science of Roga or disease.  By boosting  the  general health of the patient the disease is controlled.  In fact this is more effective than treating the disease alone.

Combination method

So it is logical to conclude that by combining allopathy and indigenous systems of Ayurveda & Sidha ie by combining Roga Veda and Ayurveda, we can achieve results which are many fold superior to using any of these systems alone.  I have been using this method since 1984. More than 2500 cases of advanced cancers have been treated by this method.  It was an accidental observation of a dramatic cure of an advanced cancer using this method that prompted me to adopt  this method in all advanced cancers.

Ayurvedaic & Sidha drugs

Ayurvedic preparations are mainly herbal with very little of heavy metals. Where as Sidha preparations are mainly of metals and very little of herbs. While Ayurvedic preparations are considered to be comparatively safe  because of practically no side effects, Sidha drugs are considered to be risky because of the presence of heavy metals. But the preparation of these drugs are so meticulous that these drugs are very safe.  Sidha system is a very popular system in south India claiming an antiquity of 4 to 5000 years.  I have been using sidha drugs for the last 25 years with out practically any side effects, but on the other hand with excellent results.  Sidha drugs mainly contain heavy nutals especially Arsenic and Mercury.  Even though they are considered pashanoms (poisons), in small qualities they are tonics and medicines (this principle is called “Hormesis” meaning that any agent which is harmful in large doses is a tonic or medicine in small doses). Before the advent of Pencillin Arsenic, Mercury & Bismith were the drugs used for treating syphilis. Earlier editions of British pharmacopial codex (BPC) give details of preparations of these drugs.
The legend is that the idol of lord Muruga installed in the hill temple of Palani is cast in Nava pashana( nine poisons) and the ingredients are 4 compounds of Arsenic 4 compounds of Mercury and sulphur - total 9 and  it is supposed to have been made by Maha  Rishi Bogar.  It is well known that the abishekom of palani has healing properties - even the capacity to heal leprosy.
Arsenic the wonder drug:Myelo dysplastic syndrome (MDS) Idiopathic Thrombo cytopaernic purpura (ITP) and Acute Myeloid leukemia are some of the blood cancers for which there is no effective treatment in allopathy.  They are considered incrurable.  All these diseases especially MDS and ITP can be totally cured by Arsenic alone. I have treated and cured many cases of MDS & ITP with Arsenic.  In a recent report it is stated that the FDA (USA) has approved the use of arsenic in accute promyloceptic leukaemia (PML) Arsenic is more or lees specific for MDS, ITP &  AML.
Advantage of Combination therapy: By combining allopathic drugs with indigenous drugs I observe the following benefits.
Complete cure achieved in a few cases of advanced cancer.
  1. Adverse effects of chemotherapy are eliminated.
  2. Bone marrow suppression subsequent to chemotherapy is prevented.
  3. Disappearance of grey hairs and growth of fresh dark hairs observed in a few cases.  This shows total body rejuvenation.
  4. No adverse effects noticed even after prolonged use of indigenous drugs.
It is also interesting to note that among the various medical systems in the world only these indigenous system of ayurveda and Sidhah has a section called Kaya Chikilsa (treatment of the body) otherwise called rejuvenation therapy or Rasayana Chikilsa.  It is a treatment to get rid of the degenerative changes in the body and to become youthful.


Frequently Asked Questions

Answered Questions

Ask A Question

Question

Doctor, Is there any effective treatment for coronary heart blockages reoval?

Doctor Said

there is effective treatment for coronary heart block.the treatment is chelation therapy.contact phone  0481- 2371964 

Question

Dear Dr, Case of my relative he is 57 years old, 3 days back he has been diagnosed melignant growth/tumour which has occupied full gall bladder, 75% of the liver on right and left side ,Reports fnac test- diagnosed tumour- 4th stage. No chemo no radiation no surgery has been done as yet. Please advise. Regards, Mallika

Doctor Said

could you please send the details to my address.

Question

dear doctor my father is 61 years old he have mds liver cirrhosis oesophagus varieses since 2009 january now he is on blood transfusion every month doctors says only treatment is vidaza where there is chance for only 30 percent can you cure this?now his hb 7.0 wbc 8000 platelets 5000 he is taking erythropoitien 10000 units weekly thrice and gcsf weekly once

Doctor Said

dear Prasath, i went through the details of your father's illness. i think it can be cured by taking some sidha drugs which are available with me. Please arrange to collect it.

Question

case of ca pancreas, last week operated,reported as malignant and is of 3rd stage.recommended for chemo and radiotherapy next week. what is the possible cure in this case Dr? pls save us. he is just 35yrs.

Doctor Said

sorry,there is no special treatment available with me.

Question

Doctor, One of my friend is treated by a Varma specialist for MDS and he has been improving, anyhow, he is not cured fully as he needs blood trnasfusion once in 2 months. Can he be cured. Anyhow, he is not interested in Allopathy. He has trust in ayeuveda/siddha and Varma Please reply if this can be totally cured by the indian medicines. Thanks Shakuntala

Doctor Said

Waiting for Answer

Question

sir, is it any treatment for psoriasis, am having psoriasis, last 6 years, was treated in homeo, afterthat it gone , now am in muscat , still am having itching , could u give some suggestios

Doctor Said

Waiting for Answer

Question

So you take the ayurvedic drugs in combination with the prescribed chemotherapy?

Doctor Said

yes

Question

sir when playing time my child 2and half year male falldown 2days back we found he lamb and body few blue dots we consult doctor test blood result low platelets 45k [itp]checked bone marrow also its normaldoctor given gamoglobin its incre1.5laks again 15 days back its decres45k again doc given gomogloben its increase so this problemhow cure this diases hoe long take to cure thank by nisar

Doctor Said

Waiting for Answer

Question

Dear Dr., We are in the process of starting a Cancer research Institute at Trivandrum where we want to adopt a combined approach of allopathy, auerveda, homeo and other systems of medicines. As you are already in the field with a similar methodology, we would like to know more about it and if possible to get the names of few persons who got cured from your center. What about your case in the High court? regards, Johny Kallarackal

Doctor Said

all good wishes for your cancer research institute. i am willing to cooperate with you in your venture

Question

I am a cancer patient from May 2007. Ovary cancer detected in last stage. By god's grace am living ok. doing chemothrapy again. removed ovaries, utress,limpnodes,etc.. still having growth of small tumor (limnodes) 5cm, 2.8 and CA 12.5 is jumping up. so doing chemo now again and CA-12.5 is coming down. do you think i can have any other kind of treatment instead of chemo therapy? Betty

Doctor Said

yes you can have sidha and ayurvedic treatment.

Question

I am taking treatment for Cancer. I had underwent Mastectomy due to Axillary Node in my right Breast in March 2009. I had taken six Chemotherapy from April 2009 to July 2009. and 25 Radiations in September 2009. After the third Chemotherapy onwards I am going through severe body pain and now it is affected to my joints. I find difficult to bend my knee, my fingers etc. But no swelling is there. Health wise I am OK I feel. I am asked to take the tablet -Tamoxifen Citrate 10mg for five years as my ER and HER are Positive. My FNAC Test shows Secondry stage. My next check up is on 18th January. I would like to know is there any possibility for me to get proper treatment and relieve from my joint pains. I feel if I am relieved from this pain I will be OK. Thanks Celine Antony

Doctor Said

there are effective ayurvedic and sidha drugs that can relieve your present complaints.they will also boost your immune system and prevent secondaries from appearing in the future

Question

I am a Homeopath and have used Arsenicum I am impressed by what you have to say in your articles Would Like to more from you Thanks. Keep up your good work Vinod Malhotra

Doctor Said

Waiting for Answer

Question

process of chelation

Doctor Said

Waiting for Answer

Question

Is non-hodkins lyphoma completely curable.

Doctor Said

Waiting for Answer

Question

How we diagnise breast cancer at the early stage?

Doctor Said

Waiting for Answer

Question

I had a painless bleeding motion. Doctors diagonised it as cancerous mid rectum. The infected portion was removed surgicalloy and now I am undegoing Chemotherapy. Four chemo has been completed along with XELUDA tablet for 14 days after each Chemo. dosage 3 tab. in the morning and 2 in the night. Doctors have prescribed 8 chemo and 28 radiations.Kindly advise me wheather this is OK.

Doctor Said

Waiting for Answer

Question

Dear Sir, Please let me know Whether ovarian cancer (III B Stage)can be cured with the combination of Ayurveda-Siddha-Allopathy systems of medicines without any side effects. The patient had undergone surgery twice and taken several cycles of chemotherapy since 1999.

Doctor Said

Waiting for Answer

Contact Details

  •            Doctor C.P. Mathew
  •          Chirakkadavil House
  •          Thuruthy P.O   
  •          Changanaserry-686535
  • Phone Numbers

                      Landline- 0091 481 2320224 

    •             Mobile-9447397321

    E-mail Address

                          drcpmathew@gmail.com 

  •                        cheriland@rediffmail.com

  • വൈറ്റമിന്‍/മിനറലുകള്‍/അമിനോ ആസിഡുകള്‍

    വൈറ്റമിന്‍ ഏ- സിരകളുടെ കാപ്പിലറൈസേഷനും ഓക്സിജന്‍ സ്വീകരിക്കാനുള്ള മ്യൂക്കസ് ലൈനിങ്ങ് ഉണ്ടാക്കാനും, ബി ഒന്ന്-ഹൃദയത്തിന്റെ റിപ്പയറിന്‌, ബി രണ്ട്- അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്‌, ബി മൂന്ന്-സ്വസ്ഥത മുതല്‍ കൊളസ്റ്റ്റോള്‍ കൂടാതിരിക്കാന്‍ വരെ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ബി അഞ്ച്- അമിനോ ആസിഡുകള്‍ ആവശ്യത്തിനു കൊടുത്ത് പിറ്റ്യൂട്ടറി- അഡ്രിനലാദികളുടെ സ്രവങ്ങള്‍ നിയന്ത്രിക്കാന്‍, ബി ആറ്‌ വിളര്‍ച്ച ചെറുക്കാന്‍, ബയോട്ടിന്‍ ഹൃദയവും ധമനികളിലും ടിഷ്യൂകള്‍ ആരോഗ്യത്തിലിരിക്കാന്‍, ഫോളിക്ക് ആസിഡ്, ആവശ്യത്തിനു ചുവന്ന രക്താണുക്കളും നല്ല കോശങ്ങളും ഉണ്ടാകാന്‍, ബി പന്ത്രണ്ട് ഏകദേശം ആറിന്റെ ജോലി, കോളിന്‍- കരളിന്റെ ആരോഗ്യം വഴി കൊളസ്റ്റ്റോള്‍ അടക്കം സ്രവങ്ങള്‍ ആവശ്യത്തിനു മാത്രം ഉണ്ടാക്കാന്‍, നിയന്ത്രിക്കാന്‍, ഇന്‍സോസിറ്റോള്‍ കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍, സി- അഡ്രിനല്‍, തൈറോയിഡ് ഗ്രന്ഥികള്‍ നശിക്കാതിരിക്കാന്‍ മുതല്‍ ഒരുപാട്, ഡി രക്തത്തിലെ കാത്സ്യം തോത് നിയന്ത്രിക്കാന്‍, ഈ- ധമനികള്‍ കട്ടിപിടിക്കാതിരിക്കാന്‍, കെ- രക്തക്കട്ടകളുണ്ടായി ശരീരകോശങ്ങള്‍ മരിക്കാതിരിക്കാന്‍...



    മുഖ്യ മിനറലുകള്‍ ദൈനം ദിനാവശ്യത്തിന്‌ മില്ലിഗ്രാമില്‍
    1. ബോറോണ്‍- 2 - ശരീരം റ്റ്യൂമറുകളും സിസ്റ്റുകളും ഉണ്ടാക്കാതിരിക്കാന്‍
    2.കാത്സ്യം- 400 - രക്തസ്രാവവും വിളര്‍ച്ചയും ഉണ്ടാകാതിരിക്കാന്‍
    3.ക്ലോറിന്‍- 300 - കൊഴുപ്പടിയാതെ ഇരിക്കാന്‍
    4.ക്രോമിയം 0.002 - മെറ്റബോളിസം നടക്കാന്‍
    5.ചെമ്പ്- 200 - വൃക്കകളും കരളും ഹൃദയവും ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍
    6.അയഡിന്‍- 0.015 - ഹോര്‍മോണുകള്‍ രക്തത്തില്‍ നിയന്ത്രിക്കപ്പെടാന്‍
    7.ഇരുമ്പ്- 200+ ചുവന്ന രക്താണുക്കള്‍ക്ക്
    8.മഗ്നീഷ്യം- 350 കൊളസ്റ്റ്റോള്‍ നിയന്ത്രിക്കാനും ധമനീരോഗം ചെറുക്കാനും
    9.മാംഗനീസ്- 2+ - മെറ്റബോളിസം നടക്കാന്‍
    10. മോളിബ്ഡെനം 0.005- മെറ്റബോളിസം നടക്കാന്‍
    11.ഫോസ്ഫറസ് - 800- ശരീര പി എച്ച് ബാലന്‍സിന്‌
    12. പൊട്ടാസ്യം - 1 - ശരീര പി എച്ച് ബാലന്‍സിന്‌
    13. സെലിനിയം - 0.005 - ഹൃദയാരോഗ്യത്തിന്‌
    14.സിലിക്കോണ്‍- ട്രേസ്- ശരീരതാപനിയന്ത്രത്തിനായുള്ള ധമനീചുരുക്കവികാസത്തിന്‌
    15.സോഡിയം 1000+- രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിന്‌
    16.ഗന്ധകം- ട്രേസ്- കരളിന്റെ പ്രവര്‍ത്തനത്തിന്‌
    17.വനേഡിയം- ട്രേസ്- ഹൃദയാരോഗ്യത്തിന്‌
    18.നാകം- ട്രേസ്- എന്‍സൈം നിയന്ത്രാത്തിന്‌

    അമിനോ ആസിഡുകള്‍
    1.അര്‍ജ്ജിനിന്‍- മെറ്റബോളിസത്തിന്‌, വൃക്കകളുടെ പ്രവര്‍ത്തനത്തിന്‌
    2.ഹിസ്റ്റിഡിന്‍- കോശനിര്‍മ്മാണത്തിന്‌
    3.ഐസോല്യൂസിന്‍- പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്
    4.ല്യൂസിന്‍-പ്രോട്ടീന്‍ നിര്‍മ്മാണം
    5.ലൈസിന്‍-രോഗനിയന്ത്രണം
    6.മെഥിയൊനിന്‍- കരളിന്റെ പ്രവര്‍ത്തനത്തിന്‌
    7.ഫെനിലലനിന്‍- വൃക്കളുടെ പ്രവര്‍ത്തനത്തിന്‌
    8.ത്രയോനിന്‍- കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍
    9.ട്രൈറ്റോഫന്‍- മെറ്റബോളിസത്തിന്‌
    10.വാലിന്‍- നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന്‌

    ആഗോള താപനo

    ആഗോള താപനവാദത്തിന് തെറ്റ് പറ്റുന്നത് എന്ത് കൊണ്ട്

    മെയ് 19ന് ഫുര്‍ഗോട്ട് എന്ന ശസ്ത്രജ്ഞന്‍ മരണമടഞ്ഞു. 1998ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാന ജേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം‍. രക്തകുഴലുകളെ ഉദ്ദീപിപ്പിക്കുന്നത് നൈട്രിക്ക് ഓക്സൈഡ് എന്ന വാതകമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ട് പിടുത്തം. 1980‍ വരെ ഈ വാതകം അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാണെന്നും ഇത് അന്തരീക്ഷത്തില്‍ വരുന്നത് ഫോസ്സില്‍ ഇന്ധനം കത്തിക്കുന്നതിലൂടെയാണെന്നും ശാസ്ത്ര ലോകം കണ്ട് പിടിച്ചിരുന്നു. അതിനാല്‍ തന്നെ അപകടകാരിയായതും ജീവജാലകങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായ ഈ വാതകം പുറത്ത് വിടുന്നത് നിയന്ത്രിക്കുവാനുള്ള തന്ത്രപാടിലായിരുന്നു ഗവണ്മെന്റുകള്‍. അപ്പോഴാണ് 1980ല്‍ 4 ശാസ്ത്രജ്ഞര്‍ നൈട്രിക്ക് ഓക്സൈഡ് മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അത് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണെന്നും പറയുന്നത്. ഇന്ന് ഈ വാതകം ഉള്ളത് കൊണ്ടാണ് സാധാരണ സമയത്തിനും ആഴ്ചകള്‍ക്ക് മുന്‍പേ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും ജീവിതത്തിലേയ്ക്ക് പിടിച്ച് കയറുന്നത്! അപകടകാരിയെന്ന് പറഞ്ഞിരുന്ന ഈ വാതകം ഉദ്ദാരണത്തില്‍ തുടങ്ങി, ബീജവും അണ്ഡവും സംയോജിക്കുന്നതിലും, ശ്വസനത്തിലും, ന്യൂറോണുകളില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിലും, ഒട്ടുമിക്ക ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, ഒടുവില്‍ മരണത്തിന് വരെ കാരണക്കാരനാകുന്നു. അതും എല്ലാ ജീവജാലങ്ങളിലും. അങ്ങിനെ വില്ലനായിരുന്ന ഹരിത വാതകമായ നൈട്രിക്ക് ഓക്സൈഡ് 1980കള്‍ക്ക് ശേഷം നായകനായി മാറുന്നതാണ് കണ്ടത്.

    ഇത് ഇവിടെ പറഞ്ഞ് തുടങ്ങിയത് ശാസ്ത്ര ലോകം എഴുതി തള്ളിയ നൈട്രിക്ക് ഓക്സൈഡ് എന്ന വാതകം ഒടുവില്‍ ജീവജാലങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത വാതകമായി മാറിയത് ചൂണ്ടി കാണിക്കുവാനാണ്. ഇത് പോലെ തന്നെ ഇന്ന് അപമാനമേറുന്ന മറ്റൊരു വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ഇതും നൈട്രിക്ക് ഓക്സൈഡിനെ പോലെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയെന്നതാണ് രസകരം.

    കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അഭിനവ ഭീകരനെന്ന പേരില്‍ എല്ലാവര്‍ക്കും പരിചയമുള്ളതാണ്. ആഗോള താപനത്തിന് കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അന്തരീക്ഷത്തില്‍ കൂടുന്നത് കൊണ്ടണെന്നും ഈ വാതകം കൂടുവാന്‍ കാരണം മനുഷ്യര്‍ ഫോസില്‍ സാധനങ്ങള്‍ (കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ) കത്തിക്കുന്നത് കൊണ്ടാണെന്നും അതിനാല്‍ ആഗോള താപനത്തിന് കാരണം മനുഷ്യരാണെന്നുമാണ് വാദം. കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കുവാന്‍ പ്രയ്ത്നിക്കുന്ന മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയ അല്‍ഗോറിന് ഇതിന്റെ പേരില്‍ ഈയിടെ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.

    എന്നാല്‍ അല്‍ഗോറിന്റെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ പല ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. പല വമ്പന്‍ രാജ്യങ്ങളും കാര്‍ബണ്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് ഉള്ളപ്പോള്‍ എന്ത് കൊണ്ടാണ് ചില ശാസ്ത്രജ്ഞര്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്? ഇത് മനസ്സിലാക്കണമെങ്കില്‍ ആഗോള താപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം എങ്ങിനെ കടന്ന് വന്നു എന്ന് അറിയേണ്ടിയിരിക്കുന്നു.

    ഹരിത വാതകം
    മുന്നോട്ട് പോകുന്നതിന് മുന്‍പ് ഹരിത വാതകം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കാം. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യ രശ്മികളില്‍ ഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളവ‍ തട്ടി തിരിച്ച് പുറത്തേയ്ക്ക് പോകും. എന്നാല്‍ ഭൂമി പ്രതിഫലിപ്പിക്കുന്ന രശ്മികളില്‍ ഭൂരുഭാഗവും അന്തരീക്ഷം തിരിച്ച് ഭൂമിയിലേയ്ക്ക് അഴയ്ക്കുന്നതിനാല്‍ ഭൂമിയുടെ താപ നില താഴാതെ സൂക്ഷിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതിന് സഹായിക്കുന്നത് ചില വാതകങ്ങളാണ് ഇവയെ ഹരിത വാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേയ്ന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയാണ് ഈ വാതകങ്ങള്‍. ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ നീരാവിയാണ്, നീരാവിയുണ്ടാക്കുവാന്‍ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് സൂര്യനും ആണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.038%ത്തിനടുത്ത് മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഹരിത വാതകമില്ലെങ്കില്‍ ഭൂമിയുടെ താപനില വളരെ താഴ്ന്ന നിലയിലാകുമായിരുന്നു. കാര്‍മേഘങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റം വരുന്നത് നാം അനുഭവിക്കാറുള്ളതാണ്.

    “ആഗോള താപന” ചരിത്രം
    ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ. അതിന് മുന്‍പ് ശാസ്ത്ര ലോകവും, ലോക നേതാക്കളും ഭൂമി അതി ശൈത്യത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് പറഞ്ഞിരുന്നത്. 1970കളില്‍ ലോകം മുഴുവന്‍ ഭീതിയാലായിരുന്നു. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതി ശൈത്യം വരുമെന്നും ഭൂമി പഴയ അതി ശൈത്യ യുഗത്തിലേയ്ക്ക് തിരിച്ച് പോകുമെന്നും ശാസ്ത്രജ്ഞര്‍ തെളിവുകളോടെ രംഗത്തെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും, ഏറോസോളിന്റെയും വര്‍ദ്ധനവാണ് അതി ശൈത്യത്തിന് കാരണമാവുക എന്നായിരുന്നു അന്നത്തെ വാദം. ഏറോസോളിന് കാരണം സള്‍ഫര്‍ ഡൈ ഓക്സൈഡുകളും, നൈട്രജന്‍ ഓക്സൈഡുകളും, പൊടിപടലങ്ങളും ആണെന്നും ഇവ ഭൂമിയില്‍ കൂടുവാന്‍ കാരണം മനുഷ്യരുടെ വ്യാവസായിക വിപ്ലവമാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 1975ല്‍ Broecker എന്ന ശാസ്ത്രജ്ഞന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലം ഭൂമി ചൂടാകുവാന്‍ പോകുന്നു എന്ന് വിളിച്ച് പറഞ്ഞു. ആഗോള താപനം എന്ന വാക്കും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ അന്ന് ഭൂരിപക്ഷവും അദ്ദേഹത്തെ പുച്ഛിച്ച് തള്ളി. എന്നാല്‍ 1976 ഓടെ താപനില ഉയരുവാന്‍ തുടങ്ങി. 30 കൊല്ലത്തോളം ഉണ്ടായികൊണ്ടിരുന്ന താഴ്ചയില്‍ നിന്ന് താപനില പതുക്കെ ഉയരുവാന്‍ തുടങ്ങി.

    1880 മുതല്‍ 1970 വരെയുള്ള താപനില നോക്കുക. ഒറ്റ നോട്ടത്തില്‍ 1970ന് ശേഷം താപനില താഴേയ്ക്ക് പോകുമെന്നേ പറയുവാന്‍ കഴിയൂ. എന്നാല്‍ 1850 മുതല്‍ 2008 വരെയുള്ള ഗ്രാഫ് നോക്കുക. അന്ന് കണ്ട താഴ്ച അത്ര ഭീകരമായിരുന്നില്ല എന്ന് ഇന്ന് കാണുവാന്‍ കഴിയും. ഇവിടെയും നോക്കുക. 2000ത്തിന് ശേഷം ചൂട് കൂടുകയല്ല കുറയുകയാണ് ചെയ്തത്!

    രണ്ടാമത്തെ ഗ്രാഫ് വിശദമായി നോക്കിയാല്‍ 1860 മുതല്‍ 1880 വരെ ചൂട് കൂടി വരുന്നു എന്നാല്‍ 1880 മുതല്‍ 1910 വരെ ചൂട് കുറയുന്നു. വീണ്ടും 1910 മുതല്‍ 1940 വരെ താപ നില കൂടുന്നു. 1940ല്‍ അത് താഴേയ്ക്ക് പോകുന്നു. 1970 കളില്‍ വീണ്ടും അത് മുകളിലേയ്ക്ക്. 2000ത്തിനടുത്ത് അത് വീണ്ടും താഴേയ്ക്ക് പോകുന്നു. ചുരുക്കത്തില്‍ 20-30 കൊല്ലത്തെ ഇടവേളയില്‍ താപനില ക്രമമായി ഒന്നിടവിട്ട് ഉയരുകയും താഴുകയും ചെയ്യുന്നതായി കാണാം.

    എന്ത് കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടിരിക്കുമ്പോള്‍ 1940നും 1975നും ഇടയിലുള്ള കാലയളവിലും 2000ത്തിന് ശേഷവും താപനികുറഞ്ഞു/യുന്നു? ഇതിനെയൊക്കെ കുറിച്ച് വഴിയേ നോക്കാം.

    തിരിച്ച് 1970-1980കളിലേയ്ക്ക് വരാം. ഇതേ കാലഘട്ടത്തിലാണ് ബ്രിട്ടണില്‍ കാര്‍ബണിക ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മാര്‍ഗററ്റ് താച്ചര്‍ രംഗത്തെത്തുന്നത്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് പ്രചരണം ലഭിക്കുന്നതും താച്ചറിന്റെ സഹായത്താലാണ്. പിന്നീട് എന്‍.ജി.ഒ.കള്‍ക്കും അമേരിക്കയ്ക്കും ഒപ്പം യൂറോപ്പില്‍ അന്ന് തകര്‍ന്ന് കൊണ്ടിരുന്ന കമ്മ്യൂണിസത്തിന് ജനസമ്മതമായ പുതിയൊരു മുഖം കിട്ടുവാന്‍ ആഗോള താപനമെന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അതോടെ ആഗോള താപനം എന്നത് രാഷ്ട്രീയ-സാമ്പത്തിക നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനത്തിന് നിയന്ത്രണം വരുത്തുവാന്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറി. കൂടാതെ വികസ്വര രാജ്യങ്ങളെ തളര്‍ത്തിയിടുവാനും ഇത് നല്ല ഒരു ആയുധമായി അവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഇടതട്ടുകാര്‍ക്ക് പോലും താങ്ങുവാന്‍ കഴിയാത്ത ആള്‍ട്രനേറ്റീവ് എനര്‍ജി ദരിദ്ര രാഷ്ട്രങ്ങളെ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നടമാടുന്നത്!

    1998ല്‍ മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ഭാവിയിലെ ആഗോള താപനത്തിന്റെ ഭീകരതയെ ചൂണ്ടികാണിക്കുന്നു എന്ന് പറഞ്ഞ് അല്‍ ഗോര്‍ ഉള്‍‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ “ഹോക്കി സ്റ്റിക്ക് ഗ്രാഫ്” എന്ന പേരില്‍ അറിയപ്പെടുന്ന ഇത് തെറ്റിദ്ധാരണ ജനകമാണെന്ന് ശാസ്ത്ര ലോകം മുറവിളി കൂട്ടി. ഒടുവില്‍ ഇതിന് ആധികാരികതയില്ല എന്ന് വിധിയും വന്നു.

    1998ന് ശേഷം ഭൂമിയിലെ ചൂടിന് എന്ത് സംഭവിച്ചു എന്ന് നോക്കിയാല്‍ ആഗോള താപനമെന്ന് മുറവിളി കൂട്ടുന്നവരുടെ പൊള്ളത്തരം വെളിയില്‍ വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടികൊണ്ടിരിക്കുമ്പോഴും1999 മുതല്‍ 2008 വരെയുള്ള ചൂട് കുറഞ്ഞാണ് കണ്ടത്! 2009ല്‍ 2008നേക്കാള്‍ “തണുപ്പായിരിക്കും” എന്ന് പറയുമ്പോള്‍ ആഗോള താപനമെന്നും, മനുഷ്യനിര്‍മ്മിതമെന്നും വാദിക്കുന്നവര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന് നോക്കേണ്ടിയിരിക്കുന്നു.

    കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഥവാ മനുഷ്യരാണ് താപനില കൂട്ടുന്നത് എന്ന് വാദിക്കുന്നവര്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളിലേയ്ക്ക് കടക്കാം.


    സൂര്യന്റെ സ്വാധീനം
    സൂര്യന് ഭൂമിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ? കഴിയും എന്ന് നാം പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ എന്ത് കൊണ്ട് സൂര്യനിലെ മാറ്റം ഭൂമിയെ സ്വാധീനിക്കുന്നില്ല എന്ന് കാര്‍ബണ്‍ വിരുദ്ധവാദികള്‍ പറയുന്നു! സൂര്യനിലെ സണ്‍ സ്പോട്ട് ഭൂമിയിലെ താപനിലയെ നിയന്ത്രിക്കുന്നു എന്ന് 1800കളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സൂണ്‍ എന്ന ശസ്ത്രജ്ഞനെ പോലെയുള്ളവര്‍ ഇത് തെളിവ് സഹിതം പറഞ്ഞ് തരുന്നു. ഭൌമ താപനിലയ്ക്ക് സോളാര്‍ ഇറേഡിയന്‍സുമായുള്ള ചേര്‍ച്ച പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ച്ചയില്ല എന്നത് തന്നെ സൂര്യന്റെ സ്വാധീനം വെളിവാകുന്നു. 2008ല്‍ ഭൂമി തണുത്തു എന്നും ഇതിന് കാരണം സൂര്യനിലെ സണ്‍ സ്പോട്ട് കുറഞ്ഞതാണെന്നും സൂണ്‍ പറയുന്നു. സൂര്യന്റെ ഉള്ളില്‍ പ്രക്ഷുബ്ധത നിറഞ്ഞതും ശാന്തമായതുമായ കാലഘട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇത് ഏകദേശം 11 കൊല്ലം കൂടുമ്പോള്‍ മാറി വരുമെന്നും നമുക്ക് അറിവുള്ളതാണ്. ഇപ്പോള്‍ സൂര്യന്‍ ശാന്തനാണ്. അതിനാല്‍ സണ്‍ സ്പോട്ടുകള്‍ കുറവാണ്. അപ്പോള്‍ താപനില കുറയുന്നു, എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടേയിരിക്കുന്നു. അതായത് ആഗോള താപനവാദികളുടെ വാദം പിഴയ്ക്കുന്നു.

    കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനിലയും തമ്മിലുള്ള ബന്ധം
    ഹോക്കി സ്റ്റിക്ക് ഗ്രാഫിനോടൊപ്പം അല്‍ ഗോര്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് വോസ്ടോക്ക് നദിയില്‍ നിന്ന് കുഴിച്ചെടുത്ത മഞ്ഞില്‍ നിന്ന് ലഭിച്ച ചൂടിനെ കുറിച്ചുള്ള ഗ്രാഫ്. അതും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രാഫും ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന് പോകുന്നു എന്നായിരുന്നു വാദം. അതിനാല്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് കൂടുന്നതിനാല്‍ സ്വാഭാവികമായും താപനില ഉയരും എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ ഗ്രാഫുകള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവ തമ്മില്‍ ചെറിയ വ്യത്യാസം കാണാം എന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവയുടെ സംഖ്യാ വിലകള്‍ തമ്മില്‍ ഒരു 200-400 കൊല്ലത്തെ വ്യത്യാസമുണ്ട്. എന്ന് പറഞ്ഞാല്‍ താപനില കൂടി 200-400 വര്‍ഷം കഴിഞ്ഞാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധിക്കുന്നത്. അതായത് ഇപ്പോള്‍ നാം കാണുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു 200 കൊല്ലം പഴക്കമുള്ള ചൂട് കൂടിയത് കൊണ്ട് ഉണ്ടായതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത് മരങ്ങള്‍ മാത്രമല്ല വിശാലമായ സമുദ്രവും ഇതിനെ ആഗിരണം ചെയ്യുന്നു. കടലില്‍ അലിഞ്ഞ് ചേരുന്ന ഈ വാതകം താപ നില വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് പതുക്കെ പുറം തള്ളപ്പെടുന്നു. ഇന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നത് ഭൂമി ചൂട് പിടിക്കുകയും കടലിനടിയിലെ ഒഴുക്കിന്റെ ഫലമായി അടിയിലെ താപ നില വര്‍ദ്ധിക്കുകയും അങ്ങിനെ കടലില്‍ അലിഞ്ഞു ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേയ്ക്ക് വരുകയും ചെയ്യുന്നു എന്നാണ്. കടലിനടിയിലെ താപനില കൂടുന്നതും (അന്തരീക്ഷ താപനിലയല്ല) അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

    നീരാവിയുടെ പങ്ക്
    ഇനി ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ വരുന്നത് നീരാവിയാണ്. ഇവയ്ക്ക് പ്രാധാന്യമില്ല എന്നതരത്തിലാണ് ഇന്ന് ലോകം നീങ്ങുന്നത്. എന്നാല്‍ ഇവരെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് മേഘത്തെ ഒഴിവാക്കിയുള്ള കമ്പ്യൂട്ടര്‍ മോഡലുകളാണ് ഈ പ്രശ്നങ്ങല്‍ക്കൊല്ലാം കാരണം എന്നാണ്. നീരാവിയുടെ ഉറവിടവും, അത് അന്തരീക്ഷത്തെ ചൂടാക്കുമോ അതോ തണുപ്പിക്കുമോ എന്ന് നിശ്ചയമില്ലാത്തതുമാണ് ഭാവിയിലെ താപനിലയെ പറ്റി പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പല തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്നതാണ് സാറ്റലൈറ്റ് ഡാറ്റകള്‍. ബലൂണ്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് ഡാറ്റകളെ ശരി വെയ്ക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന സാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് 1993ല്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഭൌമ താപനില കുറഞ്ഞു എന്നും 1998ല്‍ എല്‍ നിനോ പ്രതിഭാസത്താല്‍ താപനില കൂടി എന്നും കാണാം. അതായത് അഗ്നി പര്‍വ്വതങ്ങള്‍ ഭൌമതാപനിലയെ സാരമായി ബാധിക്കുന്നുണ്ട് എന്നതല്ലേ!


    മറ്റ് വാദങ്ങള്‍
    മറ്റൊരു വാദം മഞ്ഞുമലകള്‍ ഉരുകുന്നു എന്നാണ്. ഇവര്‍ "ലിറ്റില്‍ ഐസ് ഏജിനെ” മറന്ന് പോകുന്നു. അന്ന് മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ഇന്ന് തിരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചേരുന്നു. മഞ്ഞ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി പ്രക്രീയയാണ്. ഇവിടെയും ഒരു നിശ്ചിത ഇടവേള നമുക്ക് കാണുവാനാകും. 2007-2008ലെ മഞ്ഞ് കാലം അതിന് മുന്‍പുള്ളവയേക്കാള്‍ തണുത്തതായിരുന്നു.

    ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു, ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നു ഇത് സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പണ്ട് (“മിഡീവിയല്‍ വാം പിരിയഡില്‍”) ആളുകള്‍ താമസിച്ചിരുന്നു എന്നും കൃഷി ചെയ്തിരുന്നു എന്നും അതിന് ശേഷം “ലിറ്റില്‍ ഐസ് ഏജില്‍” ആണ് ഇന്ന് കാണുന്നത് പോലെ മഞ്ഞ് മൂടപ്പെട്ടതെന്നും അറിവുള്ളതാണ്. കൂടാതെ ഇപ്പോള്‍ ആര്‍ട്ടിക്കില്‍ ചൂട് കൂടുമ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ മഞ്ഞ് കൂടുതലായി അടിഞ്ഞ് കൂടുന്നു എന്നതിനെ പറ്റി ഇവര്‍ പറയുന്നില്ല. ഇനി പഴയ കാല ചരിത്രം നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്!

    സമുദ്രത്തിന്റെ അടിയൊഴുക്കുകളും, സമുദ്രത്തിലെ താപനിലയും അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നുണ്ട്.

    സാറ്റലൈറ്റ് ഡാറ്റയില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് നാം കണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് താപനില വര്‍ദ്ധിച്ചതിന് പ്രകൃതിദത്തമായ കാരണങ്ങളാണെന്ന് ആഗോള താപന വാദികള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഇന്ന് അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യാതമകത കണ്ടില്ലെന്ന് നടിക്കുവാനാകുമോ?

    ഇവ കൂടാതെ എല്ലാവരും മറക്കുന്ന മറ്റൊരു കാരണം കൂടി ഇവിടെ കുറിക്കുന്നു. ഭൂമിയുടെ ധ്രുവങ്ങളില്‍ വരുന്ന മാറ്റം. നോര്‍ത്ത് മാഗ്നറ്റിക്ക് ധ്രുവത്തെ കുറിച്ച് കാനഡ പഠനം നടത്തുണ്ട്. 2001 വരെയുള്ള ഡാറ്റകളനുസരിച്ച് നോര്‍ത്ത് ധ്രുവത്തിന്റെ സ്ഥാനം അതി വേഗത്തില്‍ മാറി കൊണ്ടിരിക്കുന്നു എന്നാണ്, ഒരു വര്‍ഷത്തില്‍ 40കി.മി. വേഗതയില്‍! 2050ല്‍ നോര്‍ത്ത് പോള്‍ സൈബീരിയയില്‍ എത്തുമെന്നാണ് കരുതുന്നത്! കൂടാതെ ദക്ഷിണ ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയുന്നത് സാധാരണ സംഭവിക്കുന്നതാണ്. മുന്‍പ് സംഭവിച്ചിട്ടുണ്ട്. പക്ഷേ പതിനാരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടേ ഇത് സംഭവിക്കാറുള്ളൂ. അടുത്ത ധ്രുവ മാറ്റത്തിനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണ് ശസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഏത് സമയവും ഭൂമിയുടെ ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയാം. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്താകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ടാകാം. അങ്ങിനെയെങ്കില്‍ ഒരു പക്ഷേ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാം. ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചത് ധ്രുവങ്ങളില്‍‍ മാറ്റം വരുന്നുണ്ടെന്ന് നാസയും മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു അപ്പോള്‍ എന്ത് കൊണ്ട് ഭൂമിയിലെ താപനിലയിലെ വ്യതിയാനത്തിന് പ്രത്യേകിച്ച് ആര്‍ട്ടിക്കിലെയും, ഗ്രീന്‍ലാന്റിലെയും മഞ്ഞുരുകുന്നതില്‍ ഈ ധ്രുവ മാറ്റം കാരണമാകുന്നില്ല എന്നതാണ്.

    ചുരുക്കത്തില്‍:
    • 1940 മുതല്‍ 1975 വരെ ഭൌമ താപനില കുറഞ്ഞാണിരുന്നത് എന്നാല്‍ ആ കാലഘട്ടത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയായിരുന്നു.
    • കാലാവസ്ഥ മോഡലുകള്‍ പ്രകാരം ഇപ്പോള്‍ ഭൌമതാപനില കൂടേണ്ടതാണ് എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താപനില കുറയുകയാണ്.
    • ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു എങ്കിലും അന്റാര്‍ട്ടിക്കില്‍ മഞ്ഞിന്റെ അടിഞ്ഞ് കൂടല്‍ വര്‍ദ്ധിക്കുന്നു.
    • സൂര്യനില്‍ ഇപ്പോള്‍ സണ്‍ സ്പോട്ട് ഇല്ല അല്ലെങ്കില്‍ കുറവാണ് അതിനാല്‍ തന്നെ ഭൌമ താപനിലയും കുറഞ്ഞിരിക്കുന്നു
    • ഭൌമ താപനില വര്‍ദ്ധിച്ചതിന് ശേഷമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചത്. അതായത് ചൂട് വര്‍ദ്ധിച്ചതിനാല്‍ കടലില്‍ അലിഞ്ഞ് ചേര്‍ന്ന വാതകം പുറത്തേയ്ക്ക് വരുന്നു.
    • മേഘങ്ങളും, ഏറോ സോളുകളും ഭൌമ താപനില കുറയ്ക്കുവാന്‍ കാരണമാകും എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇവയെ നിസ്സാരമായി കാണുന്നു.
    • താപനില വര്‍ദ്ധിക്കുമെന്ന് പറയുന്ന കമ്പ്യൂട്ടര്‍ മോഡലുകളുടെ പ്രവചനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് തന്നെ ഇവയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല.
    • കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അത് വഴി കൃഷി വര്‍ദ്ധിക്കും.
    • 1971ല്‍ നാഷണല്‍ അക്കാഡമിക്ക് സയന്‍സ് പറഞ്ഞത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്നാണ്. ഇന്ന് ഐ.പി.സി.സി. പറയുന്നത് 2100 ഓടെ ചൂട് രണ്ട് ഡിഗ്രി സെത്ഷ്യസ് ആയി വര്‍ദ്ധിക്കുമെന്നാണ്.
    • വില കൂടിയ ആള്‍ട്ടര്‍നേറ്റീവ് ഊര്‍ജ്ജത്തിന്റെ ഉപയോഗം സാധാരണക്കാര്‍ക്ക്/രാജ്യങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത ഒന്നാണ്.
    അതായത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് താപനില ഉയരുവാന്‍ കാരണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്ന് തന്നെ കാണാം. അതിന് അവര്‍ ഉപയോഗിച്ച പല ശാസ്ത്രീയ തെളിവുകളും തെറ്റെന്ന് തെളിഞ്ഞതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. 1970കളില്‍ താപനില ഉയരുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞര്‍ തന്നെ ഇന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമാണ് പ്രധാന വില്ലന്‍ എന്ന വാദത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടിയാല്‍ സസ്യജാലങ്ങള്‍ക്ക് നല്ലതാണെന്ന കണ്ട് പിടുത്തം ചൂണ്ടി കാണിച്ച് ചിരിച്ച് തള്ളുന്നു. തണുത്ത കാലാവസ്ഥയേക്കാള്‍ ചൂട് കാലാവസ്ഥയല്ലേ നല്ലതെന്ന് അവര്‍ തിരിച്ച് ചോദിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉയരുമ്പോള്‍ താപനിലയും ഉയരുമെന്ന വാദത്തിന് പ്രഹരമേല്‍പ്പിച്ച് കൊണ്ട് ഇപ്പോള്‍ താപനില കുറയുകയാണ് ചെയ്യുന്നത്. ഇതിന് മറുപടിയില്ലാത്തതിനാല്‍ ഇപ്പോള്‍ കടലിലെ വെള്ളം ഉയരുമെന്ന് പറഞ്ഞാണ് പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നത്. ഇനി ഒരു പക്ഷേ ഏതെങ്കിലും ശസ്ത്രജ്ഞന്‍ 1980കളിലെ പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം എന്ന് പറഞ്ഞ് രംഗത്ത് വരുകയാണെങ്കില്‍ ഈ വാദികള്‍ മറ്റൊരു വാതകത്തിന് പുറകെ പോകുമായിരിക്കും. അത് കണ്ടും തുടങ്ങിയിട്ടുണ്ട്. ഹരിത വാതകമായ മീതൈന്‍ വാതകം ഇന്ത്യ കൂടുതല്‍ പുറപ്പെടുവിക്കുന്നു. ഇന്ത്യയിലെ പശുക്കളാണത്രേ കാരണക്കാര്‍!!!!!! കാര്‍ബണ്‍ ഡൈ ഓക്സൈഡ് പാര്‍ട്ട്സ് പെര്‍ മില്ല്യണിലാണെങ്കില്‍ മീതൈന്‍ പാര്‍ട്ട്സ് പെര്‍ ബില്ല്യണിലാണ്...... പുതിയ വിവാദങ്ങളിലേയ്ക്ക്.....

    Monday, November 4, 2013

    Rent Agreement format













     

     

     

     

    RENT AGREEMENT


    This rent agreement has been made today the …………., in the year …………… and ………….. by and between:

    1.     Mr………………….., S/o Shri ………………, Aged about…….. years,  R/o ……………………. (herein after called the frist party)

    2.     Mr. ………….. S/o Shri …………….., Aged about ……..years, …………………………………. (herein after called the second party).
                                                               

    THEREFORE, the first party approached the second party and after due discussions, both the parties have agreed for giving & having on rent the said premises respectively.

    After the Finalization, both the parties here to have agreed to reduce in to writing the terms & conditions of this Rent Agreement as under:

    1.     That the tenancy shall be deemed to commence with effect from …………… for a period of  …………years  which can further be renewed as per mutual agreement.

    2.     That the rent of the premises shall be Rs.………… per month and shall be payable within seven days of the commencing month.

    3.     That first party shall utilize the premises for its office work and shall not sublet any of the part or whole of the premises to any other person or company etc.

    4.     That the yearly repairs & white washing etc., will be carried out by the second party at its on cost & expenses.
    5.     All Municipal and other taxes and levies, including the maintenance charges in respect of the licensed premises will be paid and borne by the second party alone.

    6.     That the second party, whenever need the premises, can get the premises vacant by way of giving notice of one month in writing to the first party.

    IN WITNESS WHEREOF, both the parties have set their respective hands and signatures on the day, and date mentioned here in above.



    ……………………                                                ………………………………
        Land Lord                                                                        Tenant
           
                                                                                                                         

    WITNESS:

    1.



    2.




    Tuesday, October 29, 2013

    ചിക്കന്‍ കബാബ്

    സ്‌പൈറല്‍ കബാബ്

    ചിക്കന്‍ കാല്‍ കിലോ
    പച്ചമുളക് (ചെറുതായി മുറിച്ചത്) മൂന്നെണ്ണം
    കുരുമുളുകുപൊടി അര ടീസ്പൂണ്‍
    ഗരം മസാല പൗഡര്‍ കാല്‍ ടീസ്പൂണ്‍
    മുട്ട ഒന്നിന്റെ പകുതി
    ബ്രഡ് ഒരു കഷണം
    പുതിനയില, മല്ലിയില, ലൈം ജ്യൂസ് ഒരു ടേബിള്‍ സ്പൂണ്‍ വീതം
    മൈദ അര കപ്പ്
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    ചിക്കന്‍ മിക്‌സിയില്‍ അരയ്ക്കുക. മൈദയും എണ്ണയും ഒഴിച്ച് ബാക്കിയെല്ലാം ചിക്കനില്‍ ചേര്‍ത്ത് കുഴയ്ക്കുക. ചെറുനാരങ്ങ വലുപ്പത്തില്‍ ചിക്കന്‍ കൂട്ടെടുത്ത് നീളത്തില്‍ ഉരുട്ടി കബാബ് ഉണ്ടാക്കുക. മൈദ, ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് പൂരിപോലെ പരത്തി റിബണ്‍പോലെ മുറിക്കുക. കബാബില്‍ ഈ റിബണ്‍ ചുറ്റി എണ്ണയിലിട്ട് വറുക്കുക.

    ചിക്കന്‍ കുറുമ

    1. ചിക്കന്‍ അര കിലോ
    2. ഇഞ്ചി അരച്ചത് ഒരു ടീസ്പൂണ്‍
    3. വെളുത്തുള്ളി ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
    4. പച്ചമുളക് കീറിയത് നാലെണ്ണം
    5. സവാള രണ്ടെണ്ണം
    6. മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
    7. കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
    8. ഗരംമസാല പൗഡര്‍ അര ടീസ്പൂണ്‍
    9. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
    10. തൈര് അര കപ്പ്
    11. ബദാം അല്ലെങ്കില്‍ കശുവണ്ടി പത്തെണ്ണം
    12. തേങ്ങപ്പാല്‍ - ഒന്നാംപാല്‍ ഒരുകപ്പ്
    13. രണ്ടാംപാല്‍ ഒരു കപ്പ്
    14. മല്ലിയില, പുതിനയില,
    കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന്

    സവാള വഴറ്റുക. രണ്ട്, മൂന്ന്, നാല് ചേരുവകള്‍ യഥാക്രമം വഴറ്റുക. ആറ്, ഏഴ്, എട്ട്, ഒമ്പത്, പതിനാല് ചേരുവകളും ചിക്കനും തൈരും ഉപ്പും രണ്ടാംപാലും ചേര്‍ത്തിളക്കി, അടച്ച് വേവിക്കുക. വെള്ളം വറ്റിയാല്‍ ഒന്നാംപാലില്‍, ബദാം കലക്കിയതും ചേര്‍ത്തിളക്കി നന്നായി ചൂടാക്കുക.

    ചിക്കന്‍ പക്കാവട

    ചിക്കന്‍ (ചെറിയ കഷണങ്ങളാക്കിയത്) 250 ഗ്രാം
    സവാള നീളത്തില്‍ മുറിച്ചത് രണ്ട് എണ്ണം
    പച്ചമുളക് (ചെറുതായി മുറിച്ചത്) അഞ്ച് എണ്ണം
    മുളകുപൊടി രണ്ട് ടീസ്പൂണ്‍
    പെരുംജീരകം ചതച്ചത് ഒരു ടീസ്പൂണ്‍
    കടലമാവ് 100 ഗ്രാം
    അരിപ്പൊടി 50 ഗ്രാം
    വനസ്പതി ഉരുക്കിയത് രണ്ട് ടേബിള്‍സ്പൂണ്‍
    കറിവേപ്പില കുറച്ച്
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    ചിക്കന്‍, മുളകുപൊടി, ഉപ്പ് ചേര്‍ത്ത് വേവിക്കുക. എണ്ണ ഒഴിച്ച് ബാക്കി ചേരുവകളും ചേര്‍ത്ത് മാവുണ്ടാക്കുക. വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി, ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്‌തെടുക്കുക.

    ബാറ്റര്‍ ഫ്രൈഡ് ചിക്കന്‍

    1. ചിക്കന്‍ അര കിലോ
    2. സോയസോസ് ഒരു ടേബിള്‍ സ്പൂണ്‍
    3. കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
    4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
    5. ലൈംജ്യൂസ് രണ്ട് ടേബിള്‍സ്പൂണ്‍
    6. മൈദ, കോണ്‍ഫ്ലോര്‍ കാല്‍ കപ്പ് വീതം
    7. മുട്ട ഒന്ന്
    8. ബ്രഡ് പൊടിച്ചത് ഒരു കപ്പ്
    9. എണ്ണ, ഉപ്പ് ആവശ്യത്തിന്

    ചിക്കനില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് ചേരുവകളും ഉപ്പും ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. മൈദ, കോണ്‍ഫ്ലോര്‍, മുട്ട, ഉപ്പ്, വെള്ളം ഇവ ചേര്‍ത്ത് കട്ടിയുള്ള മാവുണ്ടാക്കുക. ചിക്കന്‍ കഷണങ്ങള്‍ മാവില്‍ മുക്കി, ബ്രഡ് പൊടിച്ചതില്‍ ഉരുട്ടിയെടുത്ത് ചൂടായ എണ്ണയില്‍ വറുത്തുകോരുക.

    ക്രഞ്ചി ഫ്രൈഡ് ചിക്കന്‍

    ചിക്കന്‍ അര കിലോ
    ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
    മുളക്‌പൊടി ഒരു ടീസ്പൂണ്‍
    വിനാഗിരി ഒരു ടേബിള്‍ സ്പൂണ്‍
    ഗരംമസാല പൗഡര്‍, ചാട്ട് മസാല കാല്‍ ടീസ്പൂണ്‍ വീതം
    മുട്ട ഒന്ന്
    കോണ്‍ഫ്ലേക്‌സ്, മൈദ അര കപ്പ് വീതം
    മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    കോണ്‍ഫ്ലേക്‌സ് ചെറുതായി പൊടിക്കുക. ചാട്ട് മസാല, മല്ലിയില, എണ്ണ ഒഴികെ ബാക്കിയെല്ലാം ചിക്കനില്‍ ചേര്‍ത്ത് എണ്ണയില്‍ ഫ്രൈ ചെയ്യുക. ചാട്ട് മസാലയും മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കുക.

    ചിക്കന്‍ ലോലിപോപ്പ്

    ചിക്കന്‍ ലോലിപോപ്പ്
    (ചിറക് കഷണങ്ങള്‍) 10 എണ്ണം
    ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
    പച്ചമുളക് ചെറുതാക്കി മുറിച്ചത് ഒന്ന്
    ലൈം ജ്യൂസ് ഒരു ടീസ്പൂണ്‍
    മുളകുപൊടി ഒന്നര ടീസ്പൂണ്‍
    മഞ്ഞള്‍പൊടി, ജീരകം പൊടിച്ചത് ഒരു നുള്ള് വീതം
    കോണ്‍ഫ്ലോര്‍ നാല് ടീസ്പൂണ്‍
    ഗരം മസാല പൗഡര്‍ ഒരു നുള്ള്
    മുട്ട ഒന്ന്
    ചുവപ്പ് കളര്‍ കുറച്ച്
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    ചിക്കനില്‍ എണ്ണ ഒഴിച്ച് ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് അരമണിക്കുറിനുശേഷം ചൂടായ എണ്ണയില്‍ വറുത്തുകോരുക.

    ചിക്കന്‍ കീമ ബിരിയാണി

    ചിക്കന്‍ കീമ അരകിലോ
    സവാള നാല്
    ബിരിയാണി അരി രണ്ട് കപ്പ്
    ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍
    തക്കാളി രണ്ട്
    പച്ചമുളക് ചതച്ചത് നാല്
    കുരുമുളക്‌പൊടി അര ടീസ്പൂണ്‍
    ഗരംമസാല പൗഡര്‍ മുക്കാല്‍ ടീസ്പൂണ്‍
    മല്ലിയില, പുതിനയില ആവശ്യത്തിന്
    നെയ്യ് മൂന്ന് ടേബിള്‍സ്പൂണ്‍
    വനസ്പതി രണ്ട് ടേബിള്‍സ്പൂണ്‍
    ഏലയ്ക്ക, ഗ്രാമ്പൂ, പട്ട രണ്ട് വീതം
    ബിരിയാണികളര്‍ കുറച്ച്
    ലൈംജ്യൂസ് രണ്ട് ടേബിള്‍സ്പൂണ്‍
    ഉപ്പ് ആവശ്യത്തിന്

    കുക്കറില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വനസ്പതി ചൂടാക്കി, ഒരു സവാളയുടെ പകുതി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, ഓരോ ടീസ്പൂണ്‍വീതം മല്ലിയില, പുതിനയില യഥാക്രമം വഴറ്റി അരി ചേര്‍ത്ത് ഇളക്കുക. മൂന്ന് കപ്പ് ചൂടുവെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ച് ഒരു വിസില്‍ വന്ന ശേഷം ഓഫാക്കുക. മറ്റൊരു പാത്രം ചൂടാക്കി, വനസ്പതി ചേര്‍ക്കുക, സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും തക്കാളിയും ചേര്‍ത്ത് വഴറ്റുക. ചിക്കന്‍ കീമ, കുരുമുളക്‌പൊടി, അരടീസ്പൂണ്‍ ഗരംമസാല പൗഡര്‍, ഉപ്പ്, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കുക. വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ചെടുക്കണം. ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ലൈംജ്യൂസ് ചേര്‍ത്തിളക്കുക. വേവിച്ച ചോറില്‍ ബാക്കി ഗരംമസാല പൗഡര്‍, കുറച്ച് മല്ലിയില, പുതിനയില, ലൈംജ്യൂസില്‍ കലക്കിയ ബിരിയാണി കളര്‍ എന്നിവ ചേര്‍ത്തിളക്കുക. നെയ്മയം പുരട്ടിയ മറ്റൊരു പാത്രത്തില്‍ പകുതി കീമ മസാല നിരത്തുക. ചോറ് പകുതി ചേര്‍ക്കുക. വീണ്ടും കീമ മസാല, വീണ്ടും ചോറ് എന്നിങ്ങനെ നിരത്തുക. ഓരോ ലെയറും അമര്‍ത്തണം. ആവി കയറ്റിയോ മൈക്രോവേവ് ഓവ്‌നില്‍ 3-5 മിനുട്ട് വരെ ഹൈപ്പവറില്‍ വെച്ചോ ദം ചെയ്‌തെടുക്കുക.

    ചിക്കന്‍ സ്റ്റഫ്ഡ് പറാത്ത

    1. ചിക്കന്‍ അര കിലോ
    2. ഗോതമ്പ് പൊടി ഒരു കപ്പ്
    3. സവാള ഒന്ന്
    4. വെളുത്തുള്ളി അഞ്ച്
    5. പച്ചമുളക് രണ്ട്
    6. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
    7. മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
    8. മുളകുപൊടി ഒരു ടീസ്പൂണ്‍
    9. ജീരകം പൊടിച്ചത് കാല്‍ ടീസ്പൂണ്‍
    10. കുരുമുളകുപൊടി അര ടിസ്പൂണ്‍
    11. കസൂരി മേത്തി ഒരു ടേബിള്‍ സ്പൂണ്‍
    12. മല്ലിയില കാല്‍ കപ്പ്
    13. എണ്ണ, ഉപ്പ് ആവശ്യത്തിന്

    ചിക്കന്‍ കുരുമുളക്‌പൊടി, ഉപ്പ് ചേര്‍ത്ത് വേവിച്ച് എല്ല് മാറ്റി പിച്ചിയെടുക്കുക. ഗോതമ്പ് പൊടി, ഉപ്പ് ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തില്‍ കുഴയ്ക്കുക. എണ്ണയില്‍ നുറുക്കിയ സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ യഥാക്രമം വഴറ്റി ഇതില്‍ ആറ് മുതല്‍ ഒന്‍പത് വരെയുള്ളവയും ചേര്‍ത്ത് വഴറ്റുക. ചിക്കനും കസൂരിമേത്തിയും മല്ലിയിലയും ചേര്‍ത്തിളക്കുക. ഗോതമ്പ് ഉരുള കൈയില്‍ വെച്ച് പരത്തി ഇറച്ചിക്കൂട്ട് നടുവില്‍വെച്ച് ഉരുട്ടി, ചപ്പാത്തി പോലെ പരത്തി എണ്ണ തൂവി ചുട്ടെടുക്കുക.

    ഡ്രാഗണ്‍ ചിക്കന്‍

    1. ചിക്കന്‍ ബോണ്‍ലെസ് 125 ഗ്രാം
    2. മൈദ, കോണ്‍ഫ്ലോര്‍, കാല്‍കപ്പ് വീതം
    3. സോയസോസ് കാല്‍ ടീസ്പൂണ്‍
    4. മുട്ട ഒന്നിന്റെ കാല്‍ ഭാഗം
    5. പഞ്ചസാര ഒരു നുള്ള്
    6. അണ്ടിപ്പരിപ്പ് കാല്‍കപ്പ്
    7. സവാള നീളത്തില്‍ മുറിച്ചത് ഒന്ന്
    8. കാപ്‌സിക്കം കാല്‍ ഭാഗം
    9. ഇഞ്ചി, വെളുത്തുള്ളി നുറുക്കിയത്് ഒന്നര ടേബിള്‍സ്പൂണ്‍
    10. റുമാറ്റോ സോസ് രണ്ട് ടേബിള്‍ സ്പൂണ്‍
    11. കുരുമുളക് ചതച്ചത്, മുളകുപൊടി ഒരു ടീസ്പൂണ്‍ വീതം
    12. പഞ്ചസാര ഒന്നര ടീസ്പൂണ്‍
    13. സ്പ്രിങ് ഒനിയന്‍ ഒരു ടേബിള്‍ സ്പൂണ്‍
    14. ഉപ്പ്, എണ്ണ ആവശ്യത്തിന്

    ചിക്കന്‍ കനംകുറച്ച് നീളത്തില്‍ മുറിക്കുക. രണ്ടു മുതല്‍ അഞ്ചുവരെയുള്ള ചേരുവകളും ഉപ്പും ചേര്‍ത്ത് മാവുണ്ടാക്കുക. ചിക്കന്‍ കഷണം മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ്, സവാള, കാപ്‌സിക്കം, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ടൊമാറ്റോ സോസ്, കുരുമുളക് ചതച്ചത്, മുളകുപൊടി, പഞ്ചസാര, ഉപ്പ്, എന്നിവയും കാല്‍ കപ്പ് വെള്ളവും ചേര്‍ത്തിളക്കുക. തിളച്ചാല്‍ ചിക്കന്‍ ചേര്‍ക്കുക. സ്പ്രിങ് ഒനിയനും ചേര്‍ത്തിളക്കി വെള്ളം വറ്റിയശേഷം വിളമ്പുക.

    ടൊമാറ്റോ ചിക്കന്‍

    1. ചിക്കന്‍ ഒരു കിലോ
    2. പച്ചമുളക് പത്തെണ്ണം
    3. ഇഞ്ചി വലിയ കഷണം
    4. വെളുത്തുള്ളി ആറല്ലി
    5. കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
    6. ഉപ്പ്, എണ്ണ ആവശ്യത്തിന്
    7. തക്കാളി അര കിലോ
    8. ബട്ടര്‍ 100 ഗ്രാം
    9. കറിവേപ്പില കുറച്ച്
    10. പച്ചമുളക് കീറിയത് അഞ്ചെണ്ണം

    രണ്ട്, മൂന്ന്, നാല് ചേരുവകള്‍ നന്നായി ചതച്ചെടുക്കുക. ഇവയും അഞ്ച്, ആറ് ചേരുവകളും ചിക്കനില്‍ ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. എണ്ണയില്‍ വറുക്കുക. മറ്റൊരു പാനില്‍ ബട്ടര്‍ ചൂടാക്കി കറിവേപ്പില, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത തക്കാളിയും ഉപ്പും ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍, ചിക്കന്‍ ചേര്‍ത്തിളക്കുക. തീ കുറച്ച് തക്കാളി വെള്ളം വറ്റി ചിക്കനില്‍ നന്നായി പിടിച്ച് വരുന്നതുവരെ ഇളക്കുക.

    മാംഗ്ലൂര്‍ ചിക്കന്‍ കറി

    ചിക്കന്‍ 750 ഗ്രാം
    തേങ്ങ ഒരു കപ്പ്
    കശ്മീരി ചില്ലി പന്ത്രണ്ടെണ്ണം
    ജീരകം അര ടീസ്പൂണ്‍
    കറിവേപ്പില കുറച്ച്
    ഏലയ്ക്ക നാല്
    പട്ട, ഗ്രാമ്പു രണ്ട് വീതം
    മല്ലിപ്പൊടി മുക്കാല്‍ ടീസ്പൂണ്‍
    സവാള ഒന്ന്
    ഇഞ്ചി, വെളുത്തുള്ളി
    ചെറുതാക്കി മുറിച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍ പൊടി കുറച്ച്
    കടുക്, ഉണക്കമുളക്, കറിവേപ്പില വറുത്തിടാന്‍
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    എണ്ണ ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ ചേര്‍ത്ത് ചൂടായാല്‍ കശ്മീരി ചില്ലി, കാല്‍ ടീസ്പൂണ്‍ തേങ്ങ എന്നിവ ചേര്‍ത്തിളക്കുക. തേങ്ങയുടെ കളര്‍ മാറേണ്ട. മല്ലിപ്പൊടി ചേര്‍ത്തിളക്കി ഓഫ് ചെയ്യുക. വെള്ളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ജീരകം പൊട്ടിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ചിക്കന്‍, തേങ്ങ അരച്ചത്, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. കടുക്, മുളക്, കറിവേപ്പില വറുത്തിടുക.

    ചിക്കന്‍ സാലഡ്

    1. ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത്
    വേവിച്ചത് അര കപ്പ്
    2. ആപ്പിള്‍, കക്കിരിക്ക ഒന്ന് വീതം
    3. ഉരുളക്കിഴങ്ങ്, കാരറ്റ് പുഴുങ്ങിയത് ഒന്ന് വീതം
    4. മക്രോണി വേവിച്ചത്, മയോണൈസ് അര കപ്പ് വീതം
    5. പച്ചമുളക് 1-2
    6. മല്ലിയില കുറച്ച്
    7. ഉപ്പ് ആവശ്യത്തിന്
    8. പഞ്ചസാര ഒരു നുള്ള്

    മല്ലിയിലയും പച്ചമുളകും ചേര്‍ത്ത് നന്നായി അരയ്ക്കുക. രണ്ട്, മൂന്ന് ചേരുവകള്‍ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ചിക്കന്‍ ചെറുതാക്കി മുറിക്കുക. എല്ലാ ചേരുവകളും ഒന്നിച്ച് ചേര്‍ത്ത് ഇളക്കുക.

    ലിം ചായ് ചിക്കന്‍

    ചിക്കന്‍ ബോണ്‍ലെസ് കാല്‍ കിലോ
    സോയ സോസ് ഒരു ടീസ്പൂണ്‍
    കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍
    മുട്ട പകുതി
    പഞ്ചസാര ഒരു നുള്ള്
    ഉപ്പ് ആവശ്യത്തിന്
    കോണ്‍ഫ്ലോര്‍ മുക്കാല്‍ കപ്പ്
    ഇഞ്ചി നുറുക്കിയത്, ചില്ലി പേസ്റ്റ് അര ടീസ്പൂണ്‍ വീതം
    വെളുത്തുള്ളി നുറുക്കിയത് ഒരു ടീസ്പൂണ്‍
    പച്ചമുളക്, സവാള നുറുക്കിയത് ഒന്ന് വീതം
    ടൊമാറ്റോ സോസ് രണ്ട് ടേബിള്‍സ്പൂണ്‍
    കുരുമുളകുപൊടി, പഞ്ചസാര കാല്‍ ടീസ്പൂണ്‍ വീതം
    വെള്ളം രണ്ട് ടേബിള്‍സ്പൂണ്‍
    സെലറി ഒരു ടേബിള്‍സ്പൂണ്‍
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    അര ടീസ്പൂണ്‍ കശ്മീരി ചില്ലി പൗഡറും കാല്‍ ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചതും കുറച്ച് വിനാഗിരിയും ചേര്‍ത്ത് ചില്ലി പേസ്റ്റ് ഉണ്ടാക്കുക. ചിക്കന്റെ ബ്രെസ്റ്റ് കഷണമാണ് നല്ലത്. കനം കുറഞ്ഞ ചിക്കന്‍ കഷണങ്ങളില്‍ സോയ സോസ്, കുരുമുളകുപൊടി, മുട്ട, പഞ്ചസാര, ഉപ്പ് ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. ഓരോ ചിക്കന്‍ കഷണവും കോണ്‍ഫ്ലോറില്‍ മുക്കി എണ്ണയില്‍ വറുത്ത് കോരി നീളത്തില്‍ മുറിക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള ഇവയും ചില്ലി പേസ്റ്റും ചേര്‍ത്ത് വഴറ്റുക. ടൊമാറ്റോ സോസും ബാക്കി ചേരുവകളും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ചിക്കന്‍ സ്‌ട്രൈപ്‌സ് ചേര്‍ത്തിളക്കുക.

    നൂഡില്‍സ് ക്രിസ്പീസ്

    നൂഡില്‍സ് വേവിച്ചത് ഒരു കപ്പ്
    ചിക്കന്‍ വേവിച്ചത് ഒരു വലിയ കഷണം
    മുട്ട ഒന്ന്
    കോണ്‍ഫ്ലോര്‍, മൈദ ഒന്നര ടേബിള്‍സ്പൂണ്‍
    മല്ലിയില രണ്ട് ടേബിള്‍സ്പൂണ്‍
    പച്ചമുളക് (ചെറുതാക്കി മുറിച്ചത്) രണ്ട് എണ്ണം
    ഇഞ്ചി ഒരു കഷണം
    സവാള നീളത്തില്‍ മുറിച്ചത് ഒന്ന്
    ഉപ്പ്, എണ്ണ ആവശ്യത്തിന്

    വേവിച്ച ചിക്കന്‍ ചെറുതാക്കി മുറിക്കുക. എണ്ണ ഒഴിച്ച് ബാക്കി ചേരുവകളും വെള്ളവും ചേര്‍ത്ത് കൂട്ടുണ്ടാക്കുക. എണ്ണയില്‍ ഓരോ സ്പൂണ്‍ വീതം നൂഡില്‍സ് കൂട്ട് ഇട്ട് ഫ്രൈ ചെയ്‌തെടുക്കുക.

    ചിക്കണ്‍ ബ്രിഞ്ചാള്‍ പക്കാവട

    1. വഴുതനങ്ങ വലുത് രണ്ട്
    മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
    മുളകുപൊടി അര ടീസ്പൂണ്‍
    ചിക്കന്‍ അരച്ചത് ഒരു കപ്പ്
    സവാള വളരെ ചെറുതാക്കി മുറിച്ചത് അര കപ്പ്
    പച്ചമുളക് മൂന്നെണ്ണം
    മല്ലിയില ഒരു ടേബിള്‍ സ്പൂണ്‍
    ഉപ്പ് ആവശ്യത്തിന്
    2. മാവിന്:
    കടലമാവ്, അരിപ്പൊടി ഒരു കപ്പ് വീതം
    മുളകുപൊടി അര ടീസ്പൂണ്‍
    മഞ്ഞള്‍പൊടി ഒരു നുള്ള്
    കറിവേപ്പില ഒരു തണ്ട്
    മല്ലിയില ഒരു ടേബിള്‍സ്പൂണ്‍
    പെരുംജീരകം കാല്‍ ടീസ്പൂണ്‍
    ഉപ്പ് ആവശ്യത്തിന്

    രണ്ടാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് കട്ടിയില്‍ മാവുണ്ടാക്കുക. വഴുതനങ്ങ കനം കുറച്ച് മുറിച്ച്, മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വെക്കുക. ചിക്കന്‍ അരച്ചതും സവാള, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ചിക്കന്‍ കൂട്ട് എടുത്ത് വഴുതനക്കഷണത്തില്‍ പരത്തി മുകളില്‍ മറ്റൊരു വഴുതനകഷണം വെച്ച് ചെറുതായി അമര്‍ത്തുക. മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ വറുത്തുകോരുക.

    ചിക്കന്‍ ഫ്രൈ

    1. ചിക്കന്‍ അര കിലോ
    2. ചെറിയ ഉള്ളി അഞ്ച്
    3. ഇഞ്ചി ഒരു കഷണം
    4. വെളുത്തുള്ളി ഏഴ് അല്ലി
    5. ലൈംജ്യൂസ് രണ്ട് ടേബിള്‍ സ്പൂണ്‍
    6. മുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
    7. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
    8. ഏലയ്ക്ക, ഗ്രാമ്പൂ, പട്ട രണ്ട് വീതം
    9. മുട്ട ഒന്ന്
    10. ചുവപ്പ് കളര്‍ കുറച്ച്
    11. റവ കാല്‍ കപ്പ്
    12. എണ്ണ, ഉപ്പ് ആവശ്യത്തിന്

    രണ്ട് മുതല്‍ പത്ത് വരെയുള്ള ചേരുവകളും ഉപ്പും വെള്ളം ചേര്‍ക്കാതെ അരയ്ക്കുക. അരപ്പ് ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ വെക്കണം. പ്ലേറ്റില്‍ റവ തൂവി ചിക്കന്‍ കഷണം അതില്‍ ഉരുട്ടി എണ്ണയില്‍ ഫ്രൈ ചെയ്യുക.

    തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍

    1. ചിക്കന്‍ (ചെറുതാക്കി മുറിച്ചത്) ഒരു കിലോ
    2. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
    3. കുരുമുളക് ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍
    4. മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
    5. തേങ്ങാക്കൊത്ത് ഒരു മുറി തേങ്ങയുടേത്
    6. ഇഞ്ചി, വെളുത്തുള്ളി നുറുക്കിയത് ഒരു ടേബിള്‍സ്പൂണ്‍
    7. കടുക് അര ടീസ്പൂണ്‍
    8. സവാള (ചെറുതാക്കി മുറിച്ചത്) ഒന്ന്
    9. കറിവേപ്പില, എണ്ണ, ഉപ്പ് ആവശ്യത്തിന്്
    10. ഗരംമസാല പൗഡര്‍ അര ടീസ്പൂണ്‍

    ചിക്കന്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകളും ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക. സവാള വഴറ്റി, ചിക്കന്‍ ചേര്‍ത്ത് ചെറുതീയില്‍ പൊരിക്കുക. ഗരംമസാല പൗഡര്‍ ചേര്‍ത്തിളക്കി ചിക്കന്റെ നിറം മാറുമ്പോള്‍ ഇറക്കുക.

    ബ്രെഡ് സാന്‍വിച്ച്

    മുട്ട നാല്
    ബ്രെഡ് എട്ട് കഷണം
    പാല്‍ കാല്‍ കപ്പ്
    ചിക്കന്‍ വേവിച്ചത് അര കപ്പ്
    സവാള ഒന്ന്
    ഇഞ്ചി, വെളുത്തുള്ളി അരച്ചത് കാല്‍ ടീസ്പൂണ്‍
    കറിവേപ്പില, മഞ്ഞള്‍പൊടി കുറച്ച്
    കുരുമുളകുപൊടി മുക്കാല്‍ ടീസ്പൂണ്‍
    ബട്ടര്‍ ഒരു ടീസ്പൂണ്‍
    ഉപ്പ്, എണ്ണ ആവശ്യത്തിന്

    സവാളയും ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവയും വഴറ്റുക. ഇതിലേക്ക് വേവിച്ച് പിച്ചിയ ചിക്കന്‍ ചേര്‍ത്ത് ഇളക്കുക. അര ടീസ്പൂണ്‍ കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. മുട്ടയും പാലും കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. നോണ്‍സ്റ്റിക് പാത്രത്തില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി നാല് ബ്രഡ് കഷണങ്ങള്‍ മുട്ടക്കൂട്ടില്‍ മുക്കി പാനില്‍ നിരത്തുക. ചിക്കന്‍ മസാലക്കൂട്ട് ബ്രെഡ്ഡിന്റെ മുകളില്‍ വിതറി മറ്റു നാല് ബ്രെഡ് കഷണങ്ങള്‍ മുട്ടക്കൂട്ടില്‍ മുക്കി ചിക്കന്റെ മുകളില്‍ വെക്കുക. ബാക്കി മുട്ടക്കൂട്ട് ബ്രെഡിന് മുകളിലും സൈഡിലുമായി ഒഴിക്കുക. അടച്ച് ചെറിയ തീയില്‍ വേവിക്കുക. ഇടയ്‌ക്കൊന്ന് മറിച്ചിടണം. മുറിച്ച് ഉപയോഗിക്കുക.

    ഫുള്‍ ചിക്കന്‍ ഡ്രൈ

    ഇളയ ഇടത്തരം കോഴി ഒന്ന്
    മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി 3/4 ടീസ്പൂണ്‍
    ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മൂന്ന് വീതം
    ചെറിയ ഉള്ളി പത്തെണ്ണം
    വെളുത്തുള്ളി പത്തല്ലി
    ഇഞ്ചി ഒരു കഷണം
    മുട്ട ഒന്ന്
    ലൈം ജ്യൂസ് ഒരു നാരങ്ങയുടേത്
    ചുവപ്പ് കളര്‍ കുറച്ച്
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    മുഴുവന്‍ ചിക്കന്‍ കത്തികൊണ്ട് നന്നായി വരയുക. അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക. ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക. കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തെടുക്കുക. ബാക്കി ചേരുവകള്‍് നന്നായി അരയ്ക്കുക. ചൂടാറിയ ചിക്കനില്‍ ഈ മസാല അരച്ചത് പുരട്ടുക. കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക. എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക.

    പാസ്ത വിത് ചിക്കന്‍

    പാസ്ത 100 ഗ്രാം
    ചിക്കന്‍ കുരുമുളകും ഉപ്പും ചേര്‍ത്ത്
    വേവിച്ചത് ഒരു കപ്പ്
    പച്ചമുളക് മൂന്ന്
    കാരറ്റ്, സവാള ഒന്ന് വീതം
    മഷ്‌റൂം അഞ്ച്
    ടൊമാറ്റോ സോസ് മൂന്ന് ടേബിള്‍സ്പൂണ്‍
    മല്ലിയില കുറച്ച്
    സണ്‍ഫ്ലാവര്‍ ഓയില്‍, ഉപ്പ് ആവശ്യത്തിന്

    തിളയ്ക്കുന്ന വെള്ളത്തില്‍ ഉപ്പും പാസ്തയും ചേര്‍ത്ത് വേവിച്ച് അരിപ്പയിലേക്ക് മാറ്റുക. എണ്ണയില്‍ നുറുക്കിയ സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ചതുരക്കഷണങ്ങളായി മുറിച്ച കാരറ്റും മഷ്‌റൂം ചേര്‍ക്കുക. ഇതില്‍ ടൊമാറ്റോ സോസും ചിക്കനും മല്ലിയിലയും ചേര്‍ത്ത് വഴറ്റി പാസ്ത ചേര്‍ത്ത് ചെറുതീയില്‍ അഞ്ച് മിനുട്ട് അടച്ച് വേവിക്കുക.

    ഗോള്‍ഡ് കോയിന്‍

    ബ്രെഡ് ഒന്ന്
    കാരറ്റ്, ബീന്‍സ്, കാബേജ് കാല്‍ കപ്പ് വീതം
    ചിക്കന്‍ വേവിച്ചത് കാല്‍ കപ്പ്
    സെലറി അര ടേബിള്‍സ്പൂണ്‍
    സ്പ്രിങ് ഒനിയന്‍, കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍ വീതം
    കോണ്‍ഫ്ലോര്‍ 1-2 ടേബിള്‍സ്പൂണ്‍
    മൈദ ഒരു ടേബിള്‍സ്പൂണ്‍
    സോയ സോസ് അര ടീസ്പൂണ്‍
    മുട്ട ഒന്ന്
    ബ്രെഡ് പൊടിച്ചത് അര കപ്പ്
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    ബ്രെഡ് ചെറിയ കുപ്പിയുടെ മൂടി ഉപയോഗിച്ച് വട്ടത്തില്‍ മുറിക്കുക. നുറുക്കിയ പച്ചക്കറികളും ചിക്കനും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. കോണ്‍ഫ്ലോറും മൈദയും വെള്ളവും പച്ചക്കറിക്കൂട്ടില്‍ ചേര്‍ത്ത് കുഴയ്ക്കുക. മുട്ട അടിച്ചതില്‍ ബ്രെഡ് മുക്കി ബ്രെഡില്‍ ഒരു ഭാഗത്ത് പച്ചക്കറിക്കൂട്ട് നിറയ്ക്കുക. വീണ്ടും മുട്ടയില്‍ മുക്കി, ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ വറുക്കുക.

    ബട്ടര്‍ ചിക്കന്‍

    ചിക്കന്‍ 250 ഗ്രാം
    സവാള (നുറുക്കിയത്) ഒന്ന്
    പച്ചമുളക്, തക്കാളി (നുറുക്കിയത്) രണ്ട് വീതം
    കശുവണ്ടി അര കപ്പ്
    ഇഞ്ചി, വെളുത്തുള്ളി (നുറുക്കിയത്) രണ്ട് ടീസ്പൂണ്‍
    ജീരകം, മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍ വീതം
    മുളകുപൊടി ഒരു ടീസ്പൂണ്‍
    മല്ലിപ്പൊടി മുക്കാല്‍ ടേബിള്‍സ്പൂണ്‍
    ജീരകം പൗഡര്‍, ചാട്ട് മസാല കാല്‍ ടീസ്പൂണ്‍ വീതം
    കസൂരി മേത്തി ചൂടാക്കി പൊടിച്ചത് കാല്‍ ടീസ്പൂണ്‍
    ഗരംമസാല പൗഡര്‍, പഞ്ചസാര കാല്‍ ടീസ്പൂണ്‍ വീതം
    അയമോദകം ചൂടാക്കി പൊടിച്ചത് കാല്‍ടീസ്പൂണ്‍
    ടൊമാറ്റോ സോസ്, മല്ലിയില, നെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍ വീതം
    ചുവപ്പ് കളര്‍ കുറച്ച്
    വനസ്പതി ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ് ആവശ്യത്തിന്

    കശുവണ്ടി വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. വനസ്പതി ചൂടാക്കി ജീരകം ചേര്‍ത്ത് പൊട്ടിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും തക്കാളിയും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക. കശുവണ്ടി പേസ്റ്റ്, ചിക്കന്‍, വെള്ളം എന്നിവ വഴറ്റിയതില്‍ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ബട്ടര്‍ മുകളിലിട്ട് ഉപയോഗിക്കാം.

    ചിക്കന്‍ നൂഡില്‍സ് സൂപ്പ്

    എല്ലോടുകൂടിയ ചിക്കന്‍ 250 ഗ്രാം
    കുരുമുളക് ചതച്ചത്, ഇഞ്ചി നുറുക്കിയത് ഒരു ടീസ്പൂണ്‍ വീതം
    വിനിഗര്‍ അര ടീസ്പൂണ്‍
    നൂഡില്‍സ് വേവിച്ചത് 25 ഗ്രാം
    പാല്‍ അര കപ്പ്
    കോണ്‍ഫ്ലോര്‍ ഒരു ടേബിള്‍സ്പൂണ്‍
    കാരറ്റ്, ബീന്‍സ്, സവാള (ചെറുതാക്കി
    മുറിച്ച് ആവിയില്‍ വേവിച്ചത്) അര കപ്പ്
    ഉപ്പ്, കുരുമുളകുപൊടി ആവശ്യത്തിന്

    ചിക്കന്‍, ചതച്ച കുരുമുളക്, ഇഞ്ചി, വിനിഗര്‍ എന്നിവ ഒരു കുക്കറിലാക്കി നാല് കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ അടര്‍ത്തിയെടുത്ത് ചെറുതാക്കി മുറിക്കുക. സൂപ്പ് ബാക്കി ചേരുവകളും ചിക്കനും ചേര്‍ത്ത് തിളപ്പിച്ച് ചൂടോടെ കഴിക്കുക.

    ചിക്കന്‍ നഗട്‌സ്

    ചിക്കന്‍ കുരുമുളകും ഉപ്പും ചേര്‍ത്ത്
    വേവിച്ച് മിക്‌സിയില്‍ അടിച്ചെടുത്തത്
    കോണ്‍ഫ്ലോര്‍ ആവശ്യത്തിന്
    മുട്ട പാകത്തിന്
    ബ്രെഡ് പൊടിച്ചത് കുറച്ച്
    എണ്ണ വറുക്കാന്‍

    ചിക്കന്‍ പൊടിച്ചതില്‍ കോണ്‍ഫ്ലോര്‍ ചേര്‍ത്ത് കുഴച്ച് ഷേപ്പ് ചെയ്യുക. (കൂടുതല്‍ എരിവിന് വെളുത്ത കുരുമുളകുപൊടി ചേര്‍ക്കാം.) മുട്ടയില്‍ മുക്കി, ബ്രെഡ് പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്ത് കോരുക.

    സ്‌പെഷല്‍ ചിക്കന്‍കറി

    ചിക്കന്‍ അര കിലോ
    സവാള രണ്ടെണ്ണം
    ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
    തക്കാളി ഒന്ന് വലുത്
    ചിക്കന്‍ മസാല പൗഡര്‍ രണ്ട് ടേബിള്‍സ്പൂണ്‍
    മല്ലിയില കാല്‍കപ്പ്
    തേങ്ങാപ്പാല്‍ (കട്ടിയുള്ളത്) മുക്കാല്‍ കപ്പ്
    കുരുമുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
    കസൂരി മേത്തി ഒരു ടേബിള്‍ സ്പൂണ്‍
    ഗരംമസാല പൗഡര്‍ കാല്‍ ടീസ്പൂണ്‍
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    എണ്ണയില്‍ യഥാക്രമം സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, തക്കാളി, മല്ലിയില ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചിക്കന്‍മസാല പൗഡര്‍ ചേര്‍ത്തിളക്കുക. വഴറ്റിയത് കാല്‍കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരയ്ക്കുക. കുറച്ച് എണ്ണ ചൂടാക്കി, അരച്ച മസാല ചേര്‍ത്ത് ഇളക്കി ചിക്കനും ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അടച്ചുവെച്ച് വേവിക്കുക. കട്ടിയുള്ള തേങ്ങാപ്പാലും കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. തീ ഓഫാക്കിയ ശേഷം കസൂരിമേത്തി ഗരംമസാല പൗഡര്‍ ചേര്‍ത്തിളക്കി വിളമ്പുക

     *******************************************************************************

    കബാബ് റോള്‍സ്‌
    സിനി മാത്യു


    1. കൊത്തിയരിഞ്ഞ ഇറച്ചി കാല്‍ കപ്പ്
    2. കടലപ്പരിപ്പ് ഒരു വലിയ സ്പൂണ്‍
    3. ജീരകം, ഗ്രാമ്പൂ, കൊത്തമല്ലിപ്പൊടി
    ഏലം ചതച്ചത് കാല്‍ ടീസ്പൂണ്‍
    4. മല്ലിയില, പുതിന ആവശ്യത്തിന് 5. പാലട, തൈര് ഒരു ചെറിയ ടീസ്പൂണ്‍
    6. ബ്രെഡ് അര ടേബിള്‍സ്പൂണ്‍

    ഒന്ന്, രണ്ട് ചേരുവകള്‍ വേവിക്കുക. തണുപ്പിച്ചശേഷം മറ്റു ചേരുവകള്‍ ചേര്‍ത്ത് കുഴച്ച് 'കബാബ്' തയ്യാറാക്കുക. ഓരോന്നായി ചൂടാക്കിയെടുത്ത് റൊട്ടിയില്‍വെച്ച് ചുരുളാക്കുക. കഷണങ്ങളായി മുറിക്കുക. അരികുകള്‍ മാവ് കുഴച്ച് ഒട്ടിക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക.
    ********************************************************************
    വഞ്ചിക്കാരന്‍ മീന്‍ കൂട്ടാന്‍'.

    ചേരുവകള്‍

    1. പുഴമീന്‍- അരക്കിലോ
    2. കശ്മീരി മുളകുപൊടി- മൂന്ന് ടേബിള്‍ സ്പൂണ്‍
    3. മഞ്ഞള്‍പ്പൊടി - അര ടേബിള്‍ സ്പൂണ്‍
    4. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
    5. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
    6. കുടമ്പുളി- മൂന്നെണ്ണം
    7. ഇഞ്ചി- 10 ഗ്രാം
    8. വെളുത്തുള്ളി - 10 ഗ്രാം
    9. ചെറിയ ഉള്ളി - 30 ഗ്രാം
    10. പച്ചമുളക് - മൂന്നെണ്ണം
    11. കറിവേപ്പില - ഒരു തണ്ട്
    12. വെളിച്ചെണ്ണ - മൂന്ന് സ്പൂണ്‍
    13. ഉലുവ - ഒരു നുള്ള്
    14. കടുക് - ഒരു നുള്ള്
    15. ഉപ്പ് - പാകത്തിന്
    16. വെള്ളം - രണ്ട് കപ്പ്

    തയ്യാറാക്കുന്ന വിധം

    മണ്‍ചട്ടിയില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കിയ ശേഷം ഉലുവ, കടുക് എന്നിവയിടുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിഞ്ഞതും ഞെരടിയ കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം മുളകുപൊടി, കശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് വൃത്തിയാക്കിയ കുടമ്പുളി ഇട്ട് വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനുശേഷം വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീനിട്ട് തിളപ്പിക്കുക. കുറുകിവരുമ്പോള്‍ വാങ്ങിവെച്ച് പച്ചവെളിച്ചെണ്ണ ഒഴിക്കുക. ചെറുചൂടോടെ ഉപയോഗിക്കാം.
    ******************************************************************
     ചട്ടിപ്പത്തിരിയുടെ പാചകക്കൂട്ടുകളിതാ:

    ചേരുവകള്‍

    1. മൈദ- 250 ഗ്രാം
    2. പഞ്ചസാര- 300 ഗ്രാം
    3. മുട്ട- 15 എണ്ണം
    4. പാല്‍- മൂന്ന് സ്പൂണ്‍
    5. അണ്ടിപ്പരിപ്പ്- 50 ഗ്രാം
    6. കിസ്മസ്- 50 ഗ്രാം
    7. കസ്‌കസ്- രണ്ട് ഗ്രാം
    8. എലയ്ക്ക പൊടിച്ചത്-
    അര സ്പൂണ്‍
    9. എണ്ണ- ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

    മൈദ പാകത്തില്‍ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി നേരിയ ചപ്പാത്തി പോലെ പരത്തി ദോശക്കല്ലില്‍ വാട്ടിയെടുക്കുക. ഏഴു കോഴിമുട്ടയും മൂന്ന് സ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചതും ഫ്രയിങ് പാനില്‍ വഴറ്റിയെടുക്കുക. മൂന്ന് സ്പൂണ്‍ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മസും ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിനുശേഷം ബാക്കി മുട്ടയും പഞ്ചസാരയും പാലും നെയ്യും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ കലക്കുക. ഒരു ചെമ്പില്‍ നെയ്യൊഴിച്ച് വാട്ടിവെച്ചിരിക്കുന്ന ചപ്പാത്തി ഓരോന്നായി എടുത്ത് കലക്കിവെച്ച കൂട്ടില്‍ മുക്കിവെക്കുക. ഓരോചപ്പാത്തിയുടെയും മീതെ വഴറ്റിവെച്ച കൂട്ടുകള്‍ എടുത്ത് കുറേശ്ശെ വിതറുക. ബാക്കിയുള്ള ചപ്പാത്തിയിലും കൂട്ടുകള്‍ നിറച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക.


    മുട്ട പഫ്‌സ്


    ഫില്ലിങ്ങിന്

    250 ഗ്രാം സവാള ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും അര ടീസ്പൂണ്‍ കുരുമുളകുപൊടി, അര ടീസ്പൂണ്‍ പെരുംജീരകം പൊടിയും ഇട്ട് വഴറ്റുക. പിന്നീട് മല്ലിയിലയും പൊതീന ഇലയും അരിഞ്ഞുചേര്‍ക്കുക.

    മൂന്ന് കോഴിമുട്ട പുഴുങ്ങി ഓരോന്നും നന്നായി മുറിക്കുക.

    മാവ് കുഴയ്ക്കാന്‍

    മൈദ 2 കപ്പ്, ഉപ്പ് ആവശ്യത്തിന്, ഓയില്‍ 100 ഗ്രാം. ഇവയെല്ലാം ഒരുമിച്ച് നേരിയ ചൂടുവെള്ളത്തില്‍ കുഴച്ച് മാവാക്കി ഓരോന്നും ചെറിയ ഉരുളകളാക്കി പരത്തുക. പരത്തിയ മാവില്‍ ഫില്ലിങ്ങും കാല്‍ ഭാഗം കോഴിമുട്ടയും വെച്ച് രണ്ടായി മടക്കി ഒരു മടക്ക് മുകളിലും രണ്ടാമത്തെ മടക്ക് താഴെയും മടക്കി ഓയിലില്‍ പൊരിച്ചെടുക്കുക.