Posted on: 25 Aug 2013
വൃക്ഷങ്ങളും തീറ്റപ്പുല്ലും ഒരേ സ്ഥലത്തുതന്നെ കൃഷിചെയ്യുന്ന രീതിയാണ്
സില്‍വി-പാസ്റ്റര്‍. വൃക്ഷങ്ങളും കാര്‍ഷിക വിളകളും ഒരേസമയം
വളര്‍ത്തുന്നതിലൂടെ സ്ഥലലാഭവും ഒപ്പം വര്‍ധിച്ച ആദായവും ഉറപ്പാക്കാനാകുന്നു
എന്നതാണ് ഇതിന്റെ പ്രധാന മേന്മ. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ത്തന്നെ
പ്രചാരത്തിലുള്ള തെങ്ങിന്‍തോപ്പുകളിലെ തീറ്റപ്പുല്‍കൃഷി ഇതിന്
ഉത്തമദൃഷ്ടാന്തമാണ്.
കോംഗോസിഗ്‌നല്‍, ഗിനി, സിഗ്‌നല്‍ തുടങ്ങി തണലത്തും നന്നായി വളരാന്‍ കഴിവുള്ള തീറ്റപ്പുല്ലുകള്‍ ഇങ്ങനെ വളര്‍ത്താം. കൂടാതെ പുല്‍മേടുകളില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ പുല്ലിലെ പ്രോട്ടീന്‍ ശതമാനം വര്‍ധിച്ചതായും പച്ചപ്പുല്ലിന്റെ ലഭ്യത താരതമ്യേന കൂടുതല്‍നാള്‍ നിലനിന്നതായും കണ്ടിട്ടുണ്ട്.
No comments:
Post a Comment