Saturday, September 21, 2013

ഖുംറാന്‍ ഗുഹകളില്‍ കേരളെ്രെകസ്തവന്റെ വേരുകള്‍

 Copy from sunday shalom"

 

 ഖുംറാന്‍ ഗുഹകളില്‍ കേരളെ്രെകസ്തവന്റെ വേരുകള്‍

Written by  ശാന്തിമോന്‍ ജേക്കബ്

ഖുംറാന്‍ സമതലത്തിലെ പ്രാചീനമായൊരു ഗുഹയിലാണ് ഞാന്‍. പുറത്തേക്കു നോക്കിയാല്‍ ചാവുകടലിന്റെ പരപ്പാര്‍ന്ന നിശ്ചലത മാത്രം.

ജോര്‍ദാന്റെ പടിഞ്ഞാറേകരയില്‍ ഈ അതിപ്രധാന ചരിത്ര സ്മാരകത്തില്‍ നില്‍ക്കുമ്പോള്‍ തലേന്ന് ഒരു യഹൂദ റബ്ബി പറഞ്ഞ സൂചനകളായിരുന്നു മനം നിറയെ; കേരളത്തില്‍ നിന്നുള്ള ഒരു 'നസ്രാണി'യാണ് എന്നു സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'യഹൂദ െ്രെകസ്തവരുടെ പിന്തുടര്‍ച്ചക്കാരാണ് നിങ്ങള്‍. എന്റേയും നിന്റേയും ഡിഎന്‍എ സമാനമായിരിക്കും!'

ആദ്യം തോന്നിയത് അതൊരു അതിശയോക്തി എന്നാണ്. ജറൂസലെമിന്റെ ഉത്തുംഗമായ മതിലിന്റെ നിഴലില്‍ നിന്ന് അദ്ദേഹം പിന്നീടു പറഞ്ഞതത്രയും തങ്ങളുടെ മതത്തിന്റെ തകര്‍ച്ചയെകുറിച്ചായിരുന്നു: 'ബാബിലോണ്‍കാര്‍ അതിക്രൂരര്‍ ആയതുകൊണ്ടല്ല ഞങ്ങള്‍ അവരുടെ അടിമകള്‍ ആയിത്തീര്‍ന്നത്; മറിച്ച്, ഞങ്ങളുടെ ജനത്തിന്റെ പാപങ്ങള്‍ മൂലമാണ്. റോമന്‍ സൈന്യം ജെറൂസലേം ദേവാലയം തച്ചുതകര്‍ത്തതും അവര്‍ നികൃഷ്ടരായതുകൊണ്ടല്ല; ഞങ്ങളുടെ പാപഫലം മാത്രം'.

ഇത്തരത്തില്‍ നൊന്തുകരയുന്ന ഒരാള്‍ തമാശ പറയാനുള്ള സാധ്യത വിരളം!
ഖുംറാന്‍ ഗുഹകളില്‍ നിന്ന് അദൃശ്യമായൊരു വഴി തുറക്കപ്പെടുകയാണ് നമ്മുടെ പാരമ്പര്യങ്ങളിലേക്കും വേരുകളിലേക്കും.
ഈ ഗുഹകളില്‍ നിന്നാണ് ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനമായ ബൈബിള്‍ ലിഖിതങ്ങള്‍ കണ്ടെടുക്കപ്പെട്ടത്; 'ഖുംറാന്‍ തുകല്‍ ചുരുളുകള്‍' അഥവാ 'ചാവുകടല്‍ ചുരുളുകള്‍'. 1946 മുതല്‍ 1956 വരെയുള്ള പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ്  ക്രിസ്തുവിന്റെ കാലഘട്ടത്തിലെ ഈ തുകല്‍ ചുരുളുകള്‍ ഗവേഷകര്‍ കണ്ടെടുത്തത്.

'യസീനികള്‍' എന്ന് വിളിക്കപ്പെടുന്ന  തീഷ്ണമതികളായ യഹൂദരുടെ കൂട്ടായ്മ ഇവിടെ വസിച്ചിരുന്നു. അവര്‍ പകര്‍ത്തിഎഴുതിയ പഴയനിയമ പതിപ്പുകളും വിശകലനങ്ങളുമാണ് ചാവുകടല്‍ ചുരുളുകള്‍. ബാഹ്യസമൂഹത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരുടെ കൂട്ടമായിരുന്നു അവര്‍. നിയമനിഷ്ഠമായ കര്‍ശനമായൊരു ജീവിതരീതി ആയിരുന്നു അത്. സ്വകാര്യസ്വത്ത് നിഷിദ്ധം. മത്സ്യമാംസാദികള്‍ വര്‍ജ്യം. ഏറെപ്പേരും ബ്രഹ്മചര്യം പാലിക്കുന്നവര്‍. യഹൂദരില്‍ ഫരിസേയര്‍, സദുക്കായര്‍ എന്നിവരെപ്പോലെ തന്നെ പ്രബലമായ ഒരു വിഭാഗം. പക്ഷേ, ജീവിതവിശുദ്ധിയില്‍ അവര്‍ സന്യസ്തര്‍ക്കു തുല്യര്‍.

മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന യഹൂദ ആണ്‍കുട്ടികളെ എടുത്തുവളര്‍ത്തി സംരക്ഷിക്കുമായിരുന്നു അവര്‍. പഠനവും പരിശീലനവും ഖുംറാന്‍ മലഞ്ചെരുവിലെ ഗുഹകളില്‍!
'മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം' ഇവിടെനിന്നാണ് മുഴങ്ങിതുടങ്ങിയതെന്ന് പറയുന്നു ആധുനിക ഗവേഷകര്‍. സ്‌നാപക യോഹന്നാനെ പരിശീലിപ്പിച്ചത് 'യസീനി'കള്‍ ആയിരുന്നെന്നു പണ്ഡിത മതം. ക്രിസ്തു ദൈവപുത്രന്‍ ആണെന്ന് ആദ്യം തിരിച്ചരിഞ്ഞവവരും അവര്‍ ആയിരുന്നിരിക്കണം.

ചാവുകടല്‍ ചുരുളുകളിലെ ഒരു പുസ്തകത്തിന്റെ പേരുതന്നെ 'ദൈവപുത്രന്‍ ചുരുള്‍'(Son of God Scroll) എന്ന്; ഖുംറാനിലെ നാലാം നമ്പര്‍ ഗുഹയില്‍ നിന്നാണ് ഇത് ലഭിച്ചത്. കാര്‍മല്‍ മലയില്‍ ആയിരുന്നു അവരുടെ മറ്റൊരു താവളം.

ഈശോ പെസഹഭക്ഷിക്കുകയും  പന്തക്കുസ്ത നാളില്‍ പരിശുദ്ധാന്മാവ് ഇറങ്ങിവരികയും ചെയ്ത സെഹിയോന്‍ മാളികമുറി അടങ്ങുന്ന ജെരൂസലെമിലെ കെട്ടിടസമുച്ചയവും യസീനികളുടെ സങ്കേതം ആയിരുന്നു. പ്രധാനപുരോഹിതനായിരുന്ന കയ്യാഫാസിന്റെ അരമനയില്‍ നിന്ന് വിളിപ്പാട് അകലെ മാത്രമായിരുന്നു ഈ കെട്ടിടം! യഹൂദരെ ഭയന്ന് മാതാവും ശിഷ്യന്മാരും ഒളിച്ചിരുന്ന ഇടമായിരുന്നു ഇതെന്നും ഓര്ക്കണം! ആദിമെ്രെകസ്തവ സമൂഹത്തിലെ പല പ്രമുഖരും യസീനികള്‍ ആയിരുന്നുവെന്നു പറയുന്നു ഗവേഷകര്‍.

ജെറൂസലേം ദേവാലയം തകര്‍ക്കപ്പെട്ടതോടെ ഇവരും പലായനം ചെയ്തുതുടങ്ങി. ചാവുകടല്‍ തീരത്തെ പരിശീലനകേന്ദ്രവും തകര്‍ക്കപ്പെട്ടു. പലായനം ചെയ്യും മുമ്പ് അവര്‍ തങ്ങള്‍ എഴുതിയ ചുരുളുകള്‍ കളിമണ്‍ ഭരണികളില്‍ അടച്ച് ഗുഹകളില്‍ ഒളിപ്പിച്ചു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കുശേഷം പിന്‍തലമുറകള്‍ക്ക് പഠിക്കാന്‍ കാലത്തിന്റെ ഒരു ശേഷിപ്പ്!
ജെറുസലേം ദേവാലയത്തിലെ മൃഗബലികളില്‍ അസ്വസ്ഥരായിരുന്നു ഇവര്‍. 'നസ്രീനുകള്‍' അഥവാ 'നസ്രായര്‍' എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.  യസീനികളുടെ ശേഷിക്കുന്ന ഒരു കൂട്ടായ്മയാണ് കാര്‍മല്‍ മലയിലെ നസ്രീന്‍ സമൂഹം. ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ http://www.essene.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ചിതറിക്കപ്പെട്ട യഹൂദര്‍ക്ക് സുരക്ഷിതമായൊരു താവളം ആയിരുന്നു സമുദ്രമാര്‍ഗം വെറും നാല്‍പ്പതു ദിവസങ്ങളുടെ യാത്രാദൂരമുള്ള കൊടുങ്ങല്ലൂര്‍. വില്യം ലോഗന്റെ 'മലബാര്‍ മാനുവല്‍' ഇക്കാര്യം ഉറപ്പുപറയുന്നു. പടിഞ്ഞാറന്‍ കാറ്റിന് അനുകൂലമായി പായ്ക്കപ്പല്‍ സഞ്ചരിച്ചുകൊള്ളും; യാത്ര സുഗമം.

കേരളെ്രെകസ്തവര്‍ യസീനികളുടെ പിന്തുടര്‍ച്ചക്കാര്‍ ആണെന്ന് തെളിയിക്കാന്‍ ഇനിയുമുണ്ട് അടയാളങ്ങള്‍. 'ഈശോ' എന്ന പേര് അതേപടി ഉപയോഗിക്കുന്ന മറ്റൊരു െ്രെകസ്തവ സമൂഹം നമ്മളല്ലാതെ മറ്റാരുമില്ല! യസീനികള്‍ ഉപയോഗിച്ചിരുന്ന ഗ്രീക്ക് മൂലത്തില്‍ 'ഈശോ' എന്നത് സാധാരണം.

യസീനി പാരമ്പര്യം അനുസരിച്ച് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി പെസഹ ആചരിക്കുന്ന ഏക െ്രെകസ്തവ കൂട്ടായ്മയും കേരളത്തിലേതു മാത്രം. INRI എന്നാണല്ലോ ഈ പെസഹാ അപ്പത്തിന്റെ പേര്! Ie-sus Nazarenus, Rex Iudaeorum എന്നതിന്റെ ചുരുക്കരൂപം ആണിത്. ലത്തീന്‍ ആണ് ഇത്.

ഡോ: മിനി കരിയപ്പ സുറിയാനി െ്രെകസ്തവരുടെ ഡിഎന്‍എയും യഹൂദരുടെ ഡിഎന്‍എയും തമ്മിലുള്ള അസാധാരണമായ സാമ്യം കണ്ടെത്തിയിട്ട് ഏറെനാള്‍ ആയിട്ടില്ല.
യസീനികളെകുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഇങ്ങനെ പറയുന്നു: "The Saint Thomas Christians ("Nsarani") of southwestern India may have connections with the Essenes, according to the Manimekalai, one of the great Tamil epic poems, which refers to a people called "I-ssan-i". The high presence of Cohen DNA amongst today's Nazareans make further support to the full or part Essene origin of the Malabar Nazareans. The Essenes were often of Levite or Cohen heritage and this may further explain the frequent 'priestly heritage' claims of several Nazerean families of India."

Thursday, September 19, 2013

കാന്‍സറിനെ ചെറുക്കാന്‍ മറ്റൊരു വഴി

കീമോ തെറാപ്പി മാത്രമേ അര്‍ബുദത്തെ നീക്കം ചെയ്യൂ എന്ന് കാലങ്ങളോളം പ്രഖ്യാപിച്ച ശേഷം ജോണ്‍സ് ഹോപ്കിന്‍സ് അധികൃതര്‍ ഇതാ പ്രസ്താവിക്കുന്നു കാന്‍സറിനെ ചെറുക്കാന്‍ മറ്റൊരു വഴിയുണ്ടെന്ന്.

1) എല്ലാവരുടെയും ശരീരത്തില്‍ അര്‍ബുദകോശങ്ങള്‍ ഉണ്ട്. പക്ഷേ അവ ഏഴു കോടിയെങ്കിലുമായ് വര്‍ദ്ധിച്ചു പെരുകിയാല്‍ മാത്രമേ പരിശോധനകള്‍ക്ക് അവയെ കണ്ടെത്താന്‍ കഴിയൂ. നിങ്ങളുടെ ഡോക്ടര്‍ ക്യാന്‍സര്‍ ചികിത്സക്കു ശേഷം ഇനി നിങ്ങളുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങളില്ല എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ടെസ്റ്റുകള്‍ക്ക് വിധേയമാക്കപ്പെട്ട് കണ്ടെത്താനാവാത്ത വിധം അവ ചുരുങ്ങിയിരിക്കുന്നു എന്നത്രേ.

2) ഒരാളുടെ ജീവിത കാലത്ത് ആറ് മുതല്‍ പത്തിരട്ടി വരെ കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാവുന്നുണ്ട്.

3) ഒരു മനുഷ്യന്റെ പ്രതിരോധ ശക്തി വേണ്ടവിധം പുഷ്ടിപ്രാപിച്ചിരിക്കുന്ന അവസ്ഥയില്‍ കാന്‍സര്‍ കോശങ്ങള്‍ക്ക് വളര്‍ന്ന് വികസിക്കുവാനോ, രോഗാതുരമാകുന്ന മുഴകള്‍ ഉണ്ടാക്കുവാനോ സാധിക്കുകയില്ല.

4) ഒരാള്‍ക്ക് അര്‍ബുദം ഉണ്ടെങ്കില്‍ അയാള്‍ക്ക് വിവിധതരം പോഷകങ്ങളുടെ അഭാവം ഉണ്ടെന്ന് മനസ്സിലാക്കാം. പോഷകഅഭാവത്തിന്റെ കാരണങ്ങള്‍ പാരിസ്ഥിതികമോ, ജനിതകമോ, ആഹാരപരമോ, ജീവിതശൈലി കേന്ദ്രീകൃതമോ ആവാം.

5) പോഷകാംശ ന്യൂനത ആഹാരക്രമങ്ങളിലൂടെയും, പരിപോഷണ മൂലകങ്ങളിലൂടെയും പരിഹരിക്കുകയും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

6) കീമോതെറാപ്പി എന്നു വച്ചാല്‍ ക്യാന്‍സര്‍ കോശങ്ങളോടൊപ്പം തന്നെ സാധാരണ രീതിയില്‍ വിഭജനം നടക്കുന്ന ശരീരകലകളെ കൂടി നശിപ്പിക്കുന്നു. ഇതിലൂടെ അനവധി അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു.

7) റേഡിയേഷന്‍ അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം രോഗബാധിതമല്ലാത്ത കലകളില്‍ മുറിവ്, കരിച്ചില്‍ ഇവ വരുത്തി വയ്ക്കുന്നു.

8) കീമോയും റേഡിയേഷനും പ്രാരംഭദശയില്‍ അര്‍ബുദത്തിന്റെ അളവുകള്‍ കുറക്കുമെങ്കിലും പിന്നീടുള്ള ഡോസുകളില്‍ അങ്ങനെ ചെയ്യുന്നില്ല.

9) കീമോയും റേഡിയേഷനും തുടര്‍ച്ചയായി ചെയ്യുന്നതു മൂലം ശരീരത്തിന്റെ പ്രതിരോധ ശക്തിയെ താറുമാറാക്കുകയും അതുമൂലം നാനാവിധ രോഗങ്ങളിലേക്ക് വഴുതി വിഴുകയും ചെയ്യുന്നു.

10) കീമോയും റേഡിയേഷനും ശരീര കോശങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നു. അതുമൂലം ചികിത്സ ദുര്‍ഗമമാക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയ ചെയ്യുന്നതു മൂലവും അര്‍ബുദ കോശങ്ങള്‍ മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കുവാന്‍ ഇടയാകുന്നു.

11) അര്‍ബുദ രോഗത്തിനെതിരായ യുദ്ധത്തിന്റെ ലക്ഷ്യം അര്‍ബുദകോശങ്ങളെ പട്ടിണിക്കിടുക എന്നതാണ്. ക്യാന്‍സര്‍ രോഗങ്ങളുടെ പോഷണത്തെപ്പറ്റി ഒന്നു ചിന്തിയ്ക്കാം:

എ) പഞ്ചസാര കാന്‍സര്‍ പരിപോഷിണിയാണ്. തേനും മറ്റും കാന്‍സറുള്ളവര്‍ക്ക് നല്ലതാണ്. പൊടിയുപ്പിന് പകരം കല്ലുപ്പ് വേണം ഉപയോഗിക്കുവാന്‍.

ബി) ക്ഷീരം ശ്ലേഷ്‌മോത്പാദകദ്യോതകമാണ്. കാന്‍സര്‍ ശ്ലേഷ്മത്തെ ചുറ്റിപ്പറ്റി പരിപോഷിക്കപ്പെടുന്നതിനാല്‍ പാലിനെകഴിയുന്നതും ഉപേക്ഷിക്കുകയും സോയാപാല്‍ ഉപയോഗിക്കുകയും ചെയ്യുക.

സി) കാന്‍സര്‍ അമ്ലമാനമായ അന്തരീക്ഷത്തില്‍ വേഗം തഴച്ചു വളരുന്നു. മാംസവും (പ്രത്യേകിച്ച് ആടുമാടുകളുടേത്) അമ്ലത വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുളളതിനാല്‍ മത്സ്യവും പക്ഷിമാംസവും ഉപയോഗിക്കുക. മാംസത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍ ആന്റി ബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍ എല്ലാം കാന്‍സറിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.

ഡി) 80% ശതമാനത്തോളം പച്ചക്കറികള്‍, പഴച്ചാറുകള്‍, സമ്പൂര്‍ണ്ണധാന്യങ്ങള്‍ തവിടോടു കൂടിയ ധാന്യങ്ങള്‍ അണ്ടിപ്പരിപ്പ്, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയടങ്ങിയ ഭക്ഷണക്രമം ശരീരത്തിന് ക്ഷാരപ്രകൃതി പ്രദാനം ചെയ്യുന്നു. ശേഷിച്ച 20 % ശതമാനം വേവിച്ച ഭക്ഷണമോ, പയറു വര്‍ഗ്ഗമോ ആവാം. ഓജസ്സുറ്റ (പുതുമയോടു കൂടിയ) പച്ചക്കറി സത്തുക്കള്‍ എന്‍സൈമുകളെ പ്രദാനം ചെയ്യുകയും അവ ശരീരത്തിലെ കോശതലത്തിലേക്ക് എത്തിച്ചേരുകയും വളരെ വേഗം, 15 മിനിറ്റിനുള്ളില്‍ തന്നെ ആഗീരണം ചെയ്യപ്പെടുകയും ചെയ്യുന്നു. അതുമൂലം ആരോഗ്യമുള്ള കോശങ്ങളുടെ വളര്‍ച്ചയ്ക്കും പോഷണത്തിനും നിദാനമാവുകയും ചെയ്യുന്നു.

ഓജസ്സാര്‍ന്ന എന്‍സൈമുകള്‍ ലഭ്യമാക്കാന്‍ പച്ചക്കറിസത്തുക്കള്‍ കുടിയ്ക്കുകയും (മുളപ്പിച്ച ധാന്യങ്ങളുടേത് ഉള്‍പ്പെടെ) പാചകം ചെയ്യാത്ത പച്ചക്കറികള്‍ പച്ചയായി ചവച്ചരചച് കഴിക്കുകയും ചെയ്യുക. പക്ഷേ 1040ക്ക് മുകളില്‍ ഉളള ചൂട് ഈ എന്‍സൈമുകള്‍ നശിപ്പിക്കപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക.

ഇ) ചായ, കാപ്പി, ചോക്കലേറ്റ് ഇവ ഒഴിവാക്കുക. അവയില്‍ വളരെയധികം കഫെയിന്‍ അടങ്ങിയിരിക്കുന്നു. വെള്ളച്ചായ (ഗ്രീന്‍ ടീ അഥവാ ഹരിത തേയില), അര്‍ബുദത്തെ ചെറുക്കുന്ന ഒരുത്തമ പാനീയമാത്രെ.

ജലം : ശുദ്ധീകരിച്ച വെള്ളമാണ്് നല്ലത്. ഒരു പക്ഷേ അരിച്ചു ശുദ്ധീകരിച്ചത്, അതാണെങ്കില്‍ ജലസ്രോതസ്സുകളിലെ ജലത്തില്‍ കാണുന്ന വിഷമയ പദാര്‍ത്ഥങ്ങളെയും ഘനലോഹങ്ങളെയും നീക്കം ചെയ്ത് ലഭിക്കുന്നതാണ്.

ഡിസ്റ്റില്‍ഡ് വാട്ടര്‍ അമ്ലഗുണമുള്ളതാകയാല്‍ അതിനെ ഉപേക്ഷിക്കുക.

12) ഇറച്ചിയില്‍ നിന്നുള്ള മാംസ്യം ദഹിക്കുവാന്‍ ബുദ്ധിമുട്ടും ധാരാളം ദഹനരസങ്ങള്‍ വേണ്ടി വരുന്ന പ്രക്രിയയുമാണ്. ദഹിയ്ക്കാത്ത മാംസം കുടലില്‍ കെട്ടികിടക്കിടന്ന് അഴുകു അത് വിഷമയ പദാര്‍ത്ഥ രൂപീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.

13) അര്‍ബുദരോഗങ്ങള്‍ക്ക് വളരെ കട്ടിയായ മാംസ്യസ്തരം ഉണ്ട്. മാംസം കഴിക്കാതിരുന്നാല്‍ ഈ മാംസ്യസ്തരം ദുര്‍ബലമാവുകയും ശരീരത്തിലെ പടയാളികള്‍ (killer cells) അര്‍ബുദകോശങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നു.

14) ചില പോഷകവസ്തുക്കള്‍ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ശരീരത്തിലെ പടയാളികളെ ഊര്‍ജ്ജിതപ്പെടുത്തി കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ജീവകം E അപ്രോപ്‌തോസിസ് (കാലേ കൂട്ടിയ കോശ മൃത്യു) കാരണമാവുകയും അനാവശ്യമായതും, കേടുവരുന്നതുമായ കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

15) അര്‍ബുദം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയുമാണ് ബാധിക്കുന്നത്. ചലനാത്മകവും ശുഭാപ്തി വിശ്വാസവുമുള്ള ഒരു കാന്‍സര്‍ പോരാളി അജയ്യനായി തുടരുക തന്നെ ചെയ്യും. കോപം ഒത്തു തീര്‍പ്പില്ലാത്തതും, ക്ഷമിക്കാന്‍ കഴിയാത്തതുമായ പ്രകൃതം, കാര്‍ക്കശ്യം എന്നിവ ശരീരത്തെ വലിഞ്ഞു മുറുകിയ അവസ്ഥയിലേക്കും അമ്ലതയിലേക്കും നയിക്കുന്നു. ക്ഷമിക്കുവാനും മറക്കുവാനും സ്‌നേഹിക്കുവാനുമുള്ള മനസ്സ് സ്വായത്തമാക്കൂക. ജീവിതം ആസ്വദിക്കുവാനും ഒത്തു തീര്‍പ്പുള്ളതാക്കുവാനും ശ്രമിക്കൂക.

16) അര്‍ബുദ കോശങ്ങള്‍ക്ക് വായുസമ്പന്നമായ അന്തരീക്ഷത്തില്‍ പുഷ്ടിപ്പെടാന്‍ പറ്റില്ല. ആഴത്തിലുള്ള ശ്വസനം, ദിവസേനയുള്ള വ്യായാമം എന്നിവ ധാരാളം കോശതലത്തിലേക്ക് എത്തിക്കാന്‍ പറ്റുന്നു. ഓക്‌സിജന്‍ തെറാപ്പി കാന്‍സറിനെനശിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്.

Thursday, September 5, 2013

ചില്ലി പനീര്‍ ..























1. പനീര്‍ (ചതുര കഷ്ണങ്ങളാക്കിയത് ) ----200
2 .സവാള (ചതുരങ്ങളായി അറിഞ്ഞത് )---2 എണ്ണം
3. കാപ്സിക്കം (കുരുകളഞ്ഞ് ചെറിയ ചതുങ്ങളാക്കിയ് )--1 എണ്ണം
4. പച്ചമുളക് (ചെറുതായി അരിഞ്ഞത് )----3 എണ്ണം
5 . വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് )---5 വലിയ അല്ലി
6 . സോയാ സോസ്  --- 1 1/2  ടേബിള്‍സ്പൂണ്‍
7 . ചില്ലി സോസ്  --- 1 1/2 ടേബിള്‍സ്പൂണ്‍
8 . റ്റൊമറ്റൊ സോസ് --- 3 ടേബിള്‍സ്പൂണ്‍
9 . കുരുമുളക് പൊടി --1 ടീസ്പൂണ്‍
10 . കോണ്‍ഫ്ലവര്‍  ---- 1 ടീസ്പൂണ്‍
11 . വെള്ളം  --- 1 / 2 കപ്പ്‌
12 . ഉപ്പ്‌  -- പാകത്തിന്
13 . എണ്ണ --1 1 ടേബിള്‍സ്പൂണ്‍
14 . അജിനോ മോട്ടോ  --- 1 നുള്ള് (ആവശ്യമെങ്കില്‍ )

ഉണ്ടാക്കുന്ന വിധം
==============
എണ്ണ ചൂടാക്കി പച്ചമുളക്,വെളുത്തുള്ളി എന്നിവ വഴറ്റുക .
ഇതിലേക്ക് സവാളയും ,കാപ്സിക്കവും ചേര്ത്തു വഴറ്റുക .
വാടിക്കഴിഞ്ഞാല്‍,സോസുകളെല്ലാം ചേര്ക്കുക .
ഇതിലേക്ക് പനീറും ,കുരുമുളകുപൊടിയും ,പാകത്തിന് ഉപ്പും ചേര്ക്കുക.
കോണ്‍ഫ്ലവര്‍ ഇതിലേക്ക് വിതറി ഇളക്കുക .
വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍  തിളപ്പിക്കുക .
ചാറ്  കുറുകി പനീറില്‍ പൊതിഞ്ഞിരിക്കുമ്പോള്‍
സെല്ലറി ,സ്പിംഗ് ഒണിയന്‍ അരിഞ്ഞത്  (ഉണ്ടെങ്കില്‍ )ചേര്‍ത്ത്
തീയില്‍ന്നു  മാറ്റുക ..
ചില്ലി പനീര്‍  റെഡി .

courtesy :google

Tuesday, September 3, 2013

കളരിചികിത്സ

കളരിചികിത്സ

 ആയൂര്‍വേദ വിധിപ്രകാരമുള്ള ചികിത്സാ സമ്പ്രദായമാണ്‌ കളരി ചികിത്സ. എല്ലിന്‌ സംഭവിക്കുന്ന തകരാറുകള്‍, സ്‌പോര്‍ട്‌സില്‍ പങ്കെടുമ്പോള്‍ ഉണ്ടാകുന്ന മുറിവ്‌, നാഡീവ്യൂഹത്തിനും പേശികള്‍ക്കും ഉണ്ടാകുന്ന രോഗങ്ങള്‍, ഉദാഹരണത്തിന്‌ പുറംവേദന, സ്‌പോന്‍ഡിലോസിസ്‌, സന്ധിവാതം, ജന്മനാ ഉണ്ടാകുന്ന വളര്‍ച്ചാ വൈകല്യങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ഇത്‌ ഉത്തമം. ഇത്‌ ചികിത്സിക്കുന്ന ആളെ ഗുരുക്കള്‍ എന്നാണ്‌ പറയുന്നത്‌. അദ്ദേഹം എല്ലുകള്‍ കൂട്ടിച്ചേര്‍ത്ത്‌ വച്ച്‌ എണ്ണയും പച്ചമരുന്നും ചേര്‍ന്ന പ്രത്യേകം തയ്യാറാക്കുന്ന കുഴമ്പുകള്‍ ചേര്‍ത്താണ്‌ തിരുമ്മുന്നത്‌.
ശരീരഭാഗത്ത്‌ ചില പ്രത്യേക സ്ഥലത്ത്‌ ചതവോ, അടിയോ, ലഭിച്ചാല്‍ അവയവങ്ങള്‍ക്ക്‌ തളര്‍ച്ചയോ മരണമോ സംഭവിക്കാം. അങ്ങനെയുള്ള നൂറ്റിയേഴ്‌ സ്ഥലങ്ങള്‍ ഉണ്ട്‌. ഇവയെ മര്‍മ്മങ്ങള്‍ എന്നു പറയുന്നു. കളരി ചികിത്സയില്‍ മര്‍മ്മങ്ങള്‍ക്ക്‌ സുപ്രധാന സ്ഥാനമാണ്‌ ഉള്ളത്‌. ഈ മര്‍മ്മ സ്ഥാനങ്ങളില്‍ ഏതിനെങ്കിലും ചതവോ, ക്ഷതമോ സംഭവിക്കുമ്പോളാണ്‌ അസുഖങ്ങള്‍ ഉണ്ടാകുന്നത്‌. ക്ഷതമേല്‌ക്കുന്ന മര്‍മ്മ സ്ഥാനങ്ങള്‍ ചികിത്സിച്ച്‌ നേരേയാക്കുമ്പോളാണ്‌ അസുഖം ഭേദമാകുന്നത്‌.

ഉഴിച്ചില്‍

ഉഴിച്ചില്‍ ശരീരത്തിലെ നാഡീവ്യൂഹത്തിനും പേശികള്‍ക്കും നവചൈതന്യം നല്‌കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പേശികള്‍ക്ക്‌ ക്ലിപ്‌തമായ അളവില്‍ മര്‍ദ്ദം സല്‌കുന്ന സമ്പ്രദായമാണിത്‌. അതേസമയം നാഡീവ്യൂഹത്തെയും രക്തപ്രവാഹത്തെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ശരീരഭാഗങ്ങളില്‍ എണ്ണ തേക്കുകയും, തിരുമ്മുകയും ചെയ്യുന്ന വിധിയാണിത്‌. കളരിപ്പയറ്റ്‌ പരിശീലനത്തിനും പൊതുവേയുള്ള ശാരീരികക്ഷമതയ്‌ക്കും ഉഴിച്ചില്‍ ഫലപ്രദമാണ്‌. ഉഴിച്ചിലിന്റെ മര്‍ദ്ദവും ശക്തിയും നാല്‌ ദിവസം വരെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിനുശേഷം ക്രമേണ കുറഞ്ഞു വരുന്നു. ഏഴാം ദിവസം ഇത്‌ ഏറ്റവും കുറഞ്ഞ്‌ വരും. മുഖത്തും തലയിലുമാണ്‌ ഉഴിച്ചില്‍ പ്രധാനമായും നടത്തുന്നത്‌

കിഴിതിരുമ്മ്‌

ഇലകളുംപച്ചമരുന്നുകളും ചേര്‍ന്ന മിശ്രിതം ഒരു തുണി സഞ്ചിയില്‍ ക്രമീകരിക്കുന്നതിന്‌ കിഴിയെന്ന്‌ പറയുന്നു. കിഴി ഒരു തൈലത്തിന്റെ പ്രാത്രത്തില്‍ മുക്കി ശരീരത്ത്‌ വേദനയും നീരും ഉള്ള ഭാഗത്ത്‌ പിടിപ്പിക്കുന്നു. രോഗിയുടെ ശാരീരിക ആരോഗ്യത്തിനനുസരിച്ചാണ്‌ കിഴിയുടെ ഊഷ്‌മാവ്‌ നിശ്ചയിക്കുന്നത്‌. സന്ധിവാതം, ഓസ്റ്റിയോ വാതം എന്നിവയ്‌ക്ക്‌ കിഴിതിരുമ്മ്‌ ഫലപ്രദമാണ്‌, പ്രായമായവരില്‍ കണ്ട്‌ വരുന്ന ചെറിയ മുറിവുകള്‍ക്കും ചുളിവുകള്‍ക്കും അവര്‍ക്ക്‌ ഉണ്ടാകുന്ന മറ്റ്‌ വ്യഥകള്‍ക്കും ഇത്‌പ്രയോജനപ്പെടും. കിഴിയില്‍ പ്രധാനം ഞവരക്കിഴിയാണ്‌. നാഡീവ്യൂഹത്തിനും പേശികള്‍ക്കും ശക്തിപകരാന്‍ നല്‌കുന്ന കിഴി പ്രയോഗമാണ്‌ ഞവരക്കിഴി. ഞവര എന്നു പറഞ്ഞാല്‍ ഔഷധഗുണമുള്ള അരിയാണ്‌. കഷായത്തില്‍ തിളപ്പിച്ച്‌ എടുത്ത കിഴി പാലും കഷായവും ചേര്‍ന്ന മിശ്രിതത്തില്‍ മുക്കി ശരീരമാസകലം പ്രയോഗിക്കുന്നു.

നസ്യം

ഒരു തരം കളരി ചികിത്സയാണിത്‌. നാസാദ്വാരത്തില്‍ കൂടി ഔഷധം ചേര്‍ന്ന എണ്ണ ഒഴിച്ചുകൊടുക്കുന്ന സമ്പ്രദായമാണിത്‌. സൈനസൈറ്റിസ്‌, ചെവി, മൂക്ക്‌, തൊണ്ട ഇവയ്‌ക്ക്‌ വരുന്ന അസുഖങ്ങള്‍ക്ക്‌ ഫലപ്രദമാണ്‌ നസ്യം.

 ഒരു രോഗത്തിന്റെ മൂലകാരണത്തെ ഇല്ലായ്‌മ ചെയ്യുന്ന രീതിയാണ്‌ കളരിചികിത്സ. അല്ലാതെ രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്ക്‌ ചികിത്സക്കുന്ന സമ്പ്രദായമല്ല. ശരീരത്തിന്‌ അനുചിതമായ യാതൊന്നും നിലനിര്‍ത്തുന്നുമില്ല. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുമില്ല.
കളരി ചികിത്സയും മഹത്വവും പ്രശസ്‌തിയും അനുദിനം പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌ .
    


Wednesday, August 28, 2013

ഖലീല്‍ ജിബ്രാന്‍

കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു: "ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".
പ്രവാചകന്‍ പറഞ്ഞു: "നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, ജീവിതത്തിന്‌, സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന്‌ ജനിച്ച കുട്ടികളാണവര്‍. നിങ്ങളിലൂടെയെങ്കിലും അവര്‍ വരുന്നത്‌ നിങ്ങളില്‍ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമേയല്ല. അവര്‍ക്ക്‌ നിങ്ങളുടെ സ്നേഹം നല്‍കാം; പക്ഷേ നിങ്ങളുടെ ചിന്തകള്‍ അരുത്‌, എന്തെന്നാല്‍ അവര്‍ക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.
അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക്‌ വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങള്‍ക്ക്‌ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാല്‍ നിങ്ങള്‍ക്ക്‌ സ്വപ്നത്തില്‍ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കള്‍ വസിക്കുന്നത്‌.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്‌. എന്തെന്നാല്‍ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.
നിങ്ങള്‍ വില്ലാണെങ്കില്‍ ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികള്‍. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകള്‍ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.

shore